പഴഞ്ചൊല്ലുകൾ/എ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

'എ'-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ.

  1. എകർന്ന മരത്തിലേ കാറ്റടിക്കൂ.
  2. എക്കണത്തെ പദവി ചക്കാലയിലെ പൊറുതി.
  3. എങ്ങനെ വീണാലും പൂച്ച നാലുകാലും കൂത്തിയേ വീഴൂ.
  4. എങ്ങനെ വീണാലും മൂക്കുമ്മേലെ.
  5. എച്ചിലില കണ്ട നായയെപ്പോലെ.
  6. എച്ചിൽകൈ കൊണ്ട് കാക്കയെ ആട്ടരുത്.
  7. എച്ചിവായിൽ പുസ്തകം വായിക്കരുത്.
  8. എടച്ചിയെ പിടിച്ചാൽ കിടച്ചതു ലാഭം.
  9. എടവപ്പാതിമഴ.
  10. എടുകുടുക്കേ ചോറും കറിയും.
  11. എടുക്ക, കുടിക്ക, മരിക്ക.
  12. എടുക്കാത്ത കാശ് ഭണ്ഡാരത്തിലേക്ക്.
  13. എടുക്കാവുന്നതേ ഏറ്റാവൂ, ദഹിക്കാവുന്നതേ
  14. എടുക്കുന്നത് പിച്ച, ഏറുന്നത് പല്ലക്ക്.
  15. ഏടുക്കുന്നത് വരടിച്ചുമട്, നടക്കുന്നതിന് തങ്കമെതിയടി.
  16. എടുക്കുന്നവരെ കണ്ടാൽ നടക്കാൻ വയ്യ.
  17. എടുത്തതിനടുത്തകൂലി.
  18. എടുത്ത പണിക്കേ കുറ്റമുള്ളൂ.
  19. ഏടുത്ത പേറ്റിച്ചിയെ മറക്കരുത്.
  20. ഏടുത്തിടത്ത് വയ്ക്കാത്തോനെപ്പോഴും തപ്പ്.
  21. എടുത്തുചാടിയ പൂച്ച എലിയെ പിടിക്കില്ല.
  22. എടുത്തുചാട്ടം മിടുക്കുകാട്ടാൻ.
  23. എടുത്തുനടക്കുന്നവന്റെ മുഖത്തടിക്കരുത്.
  24. എടുത്തുനടന്നവരെ മറക്കരുത്.
  25. എടുത്തുവച്ചാലും കൊടുത്തുവച്ചാലേ കിട്ടൂ.
  26. എട്ടാംനാൾ മരണം പത്താംനാൾ ഭാഗ്യം.
  27. എട്ടാംപെണ്ണ് എത്തിനോക്കിയാലും കുട്ടിച്ചോറ്.
  28. എട്ടിട്ടിയിലൊരു കൊച്ചിട്ടി.
  29. എട്ടുംകഴിഞ്ഞ സിദ്ധി പ്രസിദ്ധി.
  30. എട്ടെന്ന് ചുട്ടത് പത്തെന്ന് ചുട്ടെങ്കിൽ.
  31. എൺചാണുടമ്പിനും ശിരസ്സ് പ്രമാണം.
  32. എണ്ണകാണുമ്പോൾ പുണ്ണുവിങ്ങും.
  33. എണ്ണക്കുടം പൊളിഞ്ഞവനും കൊപ്രക്കൊട്ട ചെരിഞ്ഞവനും ഒരുപോലെ കരഞ്ഞാലോ.
  34. എണ്ണക്കുടത്തിൽ എലിയെ തപ്പുക.
  35. എണ്ണതേച്ചവരേ താളിതപ്പേണ്ടു.
  36. എണ്ണത്തിൽ കൂടിയാൽ വണ്ണത്തിൽ കുറയും.
  37. എണ്ണപ്പാട്ടയെന്നുപേര്, പുളിമണ്ണുതേച്ചു കുളി.
  38. എണ്ണമുന്തുമോ തിരിമുന്തുമോ.
  39. എണ്ണ മുന്നാഴി കത്തി, കുട്ടിയിനിയും മരിച്ചില്ല.
  40. എണ്ണിച്ചുട്ട അപ്പംപോലെ.
  41. എണ്ണിച്ചെയ്യുന്നോൻ ചെട്ടി, എണ്ണാതെ ചെയ്യുന്നോൻ വിഡ്ഢി.
  42. എണ്ണിയ പയറളക്കണ്ട.
  43. എണ്ണിയെണ്ണി കുറയ്ക്കുക, പറഞ്ഞപറഞ്ഞേറുക.
  44. എൺപത്തിരുക്കോൽ പുരയടെ കല്ലും മണ്ണുമെല്ലാം തിന്നിട്ടും എനിക്ക് പിത്തം പിടിച്ചിട്ടില്ല, ഇനിയീ കൊട്ടടയ്ക്കയുടെ നുറുങ്ങു തിന്നിട്ടാണോ പിത്തം പിടിക്കുന്നത്.
  45. എതിർത്തുകടന്നാൽ പിടിച്ചുനിർത്താം.
  46. എത്താത്ത മുന്തിരിങ്ങ പുളിക്കും.
  47. എത്താപഴം പുളിക്കും.
  48. എത്തിയാൽ കുടുമ എത്താഞ്ഞാൽ കാല്.
  49. എനിക്ക് ചാക്ക് നിനക്ക് കല്യാണം.
  50. എനിക്ക് നല്ലത് തനിക്ക് ചീത്ത.
  51. എനിക്കുശേഷം പ്രളയം.
  52. എനിക്കും പോട് എന്റെ പൊക്കണത്തിനും പോട്.
  53. എനിക്കും എന്റെ ഏമാനനുംകൂടി നൂറ്റഞ്ചുറുപ്പിക ശമ്പളം.
  54. എന്താടി എരട്ടത്താടി.
  55. എന്തിനാ അമ്മാമ എന്നെ തല്ലുന്നത്, ഞാൻ നന്നാവില്ല.
  56. എന്തിനുകൊള്ളാമേതിനുകൊള്ളാം നാലുപുരയ്ക്കൊരു തൂണിനു കൊള്ളാം.
  57. എന്തിരുപത് മുറിമുപ്പത്.
  58. എന്തുംചെയ്യാം മഹതാം എന്തുംചെയ്യാം വഷളാം.
  59. എന്നാൽ നമ്പിടി നാടുനീങ്ങുമോ
  60. എന്നിട്ടും വഞ്ചി ഏനാമാക്കിൽ തന്നെ.
  61. എന്നും കാണണമെങ്കിൽ കണ്ണിനകത്തിട്ടടയ്ക്കണം.
  62. എന്നും കുന്നിന് പതിനാറ്.
  63. എന്നും കുന്നൊരുപോലെ.
  64. എന്നും ചത്താൽ കണ്ണോക്കില്ല.
  65. എന്നും ചാത്തൻ പോഴനല്ല.
  66. എന്നും പകിട പന്ത്രണ്ടാവില്ല.
  67. എന്നും വിരുന്ന് നന്നല്ല.
  68. എന്നെ കണ്ടാൽ കിണ്ണം കട്ടെന്ന് തോന്ന്വോ?
  69. എന്നെ കണ്ടാലിത്തേറ എന്റെ ഏട്ടതിയെ കണ്ടാലെത്തേറ.
  70. എന്നെ ചൊറിഞ്ഞാൽ നിന്നെ ചൊറിയാം.
  71. എന്നെ പിച്ചിയാൽ ഞാനും പിച്ചും ഏറെപ്പിച്ചിയാൽ അമ്മയോട് പറയും.
  72. എന്നെ വേണമെങ്കിൽ എന്റെ കുന്തം വിഴുങ്ങണം.
  73. എന്നെക്കാളും മോശം എന്നെ കെട്ടാൻ വന്നോൻ.
  74. എന്നോളം പൊന്നുണ്ടോ കോലത്തിരിക്ക്?
  75. എൻപിള്ള പൊൻപിള്ള.
  76. എന്റപ്പനും വീഴും പനയിൽനിന്ന് ഞാനും തിന്നും പന്നിയിറച്ചി.
  77. എന്റെ അമരപ്പന്തലിൽ നിന്നാലേ എനിക്ക് നക്ഷത്രം നോക്കാനാകൂ.
  78. എന്റെ ആനക്കാര്യത്തിന്റെ എടേലാ തന്റെ ചേനക്കാര്യം.
  79. എന്റെ ആശാന്റെ എഴുത്തേ എനിക്ക് വായിക്കാനറിയൂ.
  80. എന്റെ ഉത്രത്തിൽ കാല ആരും കൊണ്ടുപോവില്ലല്ലോ.
  81. എന്റെ ഉരുളികൊണ്ടളന്നാലേ എനിക്കുപ്പിടാൻ പറ്റൂ.
  82. എന്റെ ഓലയിലെ എഴുത്തേ എനിക്ക് വായിക്കാനാവൂ.
  83. എന്റെ കല്യാണപ്പന്തലിൽ തന്റെ താലികെട്ട് വേണ്ട.
  84. എന്റെ കാലല്ലാടി കൈതക്കാല്.
  85. എന്റെ ഞായറാഴ്ച എവിടെപ്പോയി?
  86. എന്റെ ദോശയ്ക്കോട്ടയുണ്ടെങ്കിൽ തന്റെ ദോശയ്ക്കുമോട്ടയുണ്ട്.
  87. എന്റെ പുളിയും എന്നെങ്കിലും പൂക്കും.
  88. എന്റെ മോൻ ചങ്കരൻ കാര്യം നോക്കുന്നനാളത്താഴം കഞ്ഞി.
  89. എന്റെ മോന്റച്ചനും പനേക്കേറുന്നില്ലേ?
  90. എന്റെ രണ്ട് കണ്ണ് പൊട്ടിയാലും വേണ്ടില്ല, ഓന്റെ ഒരു കണ്ണെങ്കിലും പൊട്ടണം.
  91. എന്റെ വായ കുറ്റികൊണ്ട് കീറിയതല്ല.
  92. എന്റെ വിളക്കിലെ എണ്ണയാണ് കത്തിത്തീരണത്, ഞാൻ തന്നെ വെളിച്ചപ്പെടട്ടെ.
  93. എമ്പ്രാന്റെ വിളക്കത്ത് വാരിയന്റെ അത്താഴം.
  94. എയ്തവനിരിക്കെ അമ്പിനോട് പരിഭവം.
  95. എയ്യുന്നവനെയ്താൽ അമ്പെന്ത് ചെയ്യും.
  96. എരക്കെപ്പോയാൽ പരക്കെപ്പോണം.
  97. എരപ്പാളിക്ക് ചോറിന് പഞ്ഞമോ?
  98. എരണംകെട്ടോൻ കരണംമറിഞ്ഞാൽ കൊരല് രണ്ടുമുറി.
  99. എരയ്ക്കുമ്പോൾ പിടിക്കില്ല.
  100. എരിതീയിൽ എണ്ണയൊഴിക്കരുത്.
  101. എരിപ്പോരുകുറ്റി പറിച്ചെന്നാക്കരുത്.
  102. എരിയുന്ന പുരയിൽ നിന്നിരുന്ന കഴുക്കോൽ ലാഭം.
  103. എരിശ്ശേരിയാണെങ്കിൽ ഞാനും നക്കും എന്റദ്ദേഹവും നക്കും.
  104. എരിശ്ശേരിയിൽ കയ്പയ്ക്കയിട്ടപോലെ.
  105. എരിശ്ശേരിയും ചോറും മനുഷ്യനുകാര്യം.
  106. എരിശ്ശേരിവച്ചു നന്നാക്കാനും കാളൻവച്ചു ചീത്തയാക്കാനും പണി.
  107. എരുമക്കുഞ്ഞിനെ നീന്തം പഠിപ്പിക്കേണ്ട.
  108. എരുമമൂത്രം യജ്ഞത്തിനാകാ.
  109. എരുമയ്ക്കടുത്തതകത്ത്, പോത്തിനടുത്തത് പുറത്ത്.
  110. എലയെടുക്കാൻ പറഞ്ഞോ ആളെണ്ണാൻ പറഞ്ഞോ.
  111. എലതൊട്ടാൽ കുലയില്ല.
  112. എലവാണിയൻ എലവിറ്റുതിന്നും ചുണവിറ്റു തിന്നില്ല.
  113. എലി എത്ര കരഞ്ഞാലും പൂച്ച കടിവിടില്ല.
  114. എലി എത്ര വലുതായാലും പെരുച്ചാഴിയാവില്ല.
  115. എലിക്കറിയാമോ പൂച്ച കുരുടിയാണെന്ന്.
  116. എലിക്കുഞ്ഞിനെ നെല്ലുതൊലിക്കാൻ പഠിപ്പിക്കണോ?
  117. എലിക്ക് പ്രാണവേദന, പൂച്ചയ്ക്ക് കളിവിളയാട്ട് (വീണവായന).
  118. എലിക്ക് തിണ്ടാണ്ടം, പൂച്ചയ്ക്ക് കൊണ്ടാട്ടം.
  119. എലി നിരങ്ങിയാൽ ഉത്തരം താഴില്ല.
  120. എലി പിടിക്കും പൂച്ച കലമുടയ്ക്കും.
  121. എലി പുന്നെല്ല് കണ്ടപോലെ.
  122. എലിപ്പുനമായാലും തനിപ്പുനം വേണം.
  123. എലിപ്പുലയാട്ടിന് വലപ്പുലയാട്ട്.
  124. എലിപ്രായത്തിനെ മലപ്രായമാക്കരുത്.
  125. എലിമളയായാലും തനിമള വേണം.
  126. എലി മൂത്രമൊഴിക്കുന്നതുപോലെ.
  127. എലിയുടെ കുഞ്ഞും നെല്ലേ തൊലിക്കൂ.
  128. എലിയുടെ മരണത്തിൽ പൂച്ച ദുഃഖിക്കുക.
  129. എലിയുള്ളിടത്ത് പാമ്പും കാണും.
  130. എലിയെ കൊന്ന പാപം തീർക്കാൻ പൂച്ച കാശിക്ക് പോയി.
  131. എലിയെ തോല്പിച്ചില്ലം ചുടുക.
  132. എലിയെ പുലിയാക്കുക.
  133. എലി എത്ര ചേർന്നാലും ഒരു പൂച്ചയെ പിടിക്കില്ല.
  134. എലിയും പൂച്ചയും ഇണചേരുമോ?
  135. എലിയോ പുലിയോ കാടനങ്ങി.
  136. എലി വലുതായാൽ പെരുച്ചാഴി.
  137. എലിവേട്ടയ്ക്കാരനും തകിലടിക്കാറുണ്ടോ?
  138. എല്ലൻ കല്ലെടുക്കും വണ്ണൻ പുല്ലെടുക്കും.
  139. എല്ലാ കൂടും മേലോട്ട്, എന്റെ കൂട് താഴോട്ട്.
  140. എല്ലാ ഗർഭവും പെറ്റു, ഇനി കടിഞ്ഞൂൽഗർഭമേ പെറാനുള്ളൂ.
  141. എല്ലാടവും കിണറായാൽ വെള്ളമന്വേഷിക്കണോ?
  142. എല്ലാ തമ്പ്രാക്കളും തമ്പ്രാക്കള്, ആഴ്വാഞ്ചേരിത്തമ്പാക്കളാണ് തമ്പ്രാക്കള്.
  143. എല്ലാ തലയിലും എട്ടെഴുത്ത്, പാപ്പാത്തലയിൽ പത്തെഴുത്ത്.
  144. എല്ലാ തിണ്ണയും മണ്ണ് അമ്മേം മകളും പെണ്ണ്.
  145. എല്ലാ നിറവും ഇരുട്ടത്തൊന്ന്.
  146. എല്ലാ പക്ഷിക്കും ചിലയ്ക്കാം, മശകൻപക്ഷിക്ക് ചിലയ്ക്കാൻ വയ്യ.
  147. എല്ലാ പൂവും കായാവില്ല.
  148. എല്ലാ ഭഗവതിയും വെളിച്ചപ്പെട്ടു, ഇനി മുപ്പരിച്ചിപ്പോതിയെ വെളിച്ചപ്പെടാനുള്ളൂ.
  149. എല്ലാമറിഞ്ഞവനുമില്ല, ഒന്നുമറിയാത്തവനുമില്ല.
  150. എല്ലാമറിഞ്ഞിട്ടും കഞ്ഞിക്കലത്തിൽ കല്ലിടുന്നതെന്തിനാ?
  151. എല്ലാമറിയാം നടന്നേ മുള്ളൂ.
  152. എല്ലാ മാരാനും ചെണ്ടമേൽ ചങ്കരമാരാൻ തൊണ്ടിന്മേൽ.
  153. എല്ലാ മാരാനും പിശാങ്കത്തി ചങ്കരമാരാന് പൂച്ചക്കുട്ടി.
  154. എല്ലാമുണ്ട് പെട്ടിയിൽ ഇലക്കറിവെക്കാനിടമില്ല.
  155. എല്ലായിടത്തും ജ്ഞാനി; രാജാവ് രാജ്യത്തിൽ മാത്രം രാജാവ്.
  156. എല്ലാരും പല്ലക്കേറിയാൽ ചുമക്കാനാരാ?
  157. എല്ലാരുമുണ്ട് ചൊല്ലാട്ടമില്ല.
  158. എല്ലാരുമാളിനിടയിൽ നുഴയുമ്പോൾ എന്റെ മോൻ നിഴലിനിടയിൽ നുഴയും.
  159. എല്ലാരും കൂടിയൊന്നു മുക്കിയാട്ടേ എന്റെ മോളൊന്നു പെറ്റോട്ടെ.
  160. എല്ലാരും തേങ്ങയുടയ്ക്കുമ്പോൾ ഞാൻ ചിരട്ടയെങ്കിലുമുടയ്ക്കണ്ടേ.
  161. എല്ലാരും പൊന്നുവയ്ക്കുന്നിടത്ത് ഞാൻ പൂവെങ്കിലും വയ്ക്കണ്ടേ.
  162. എല്ലാവരുടെയും ജോലി ആരുടേതുമല്ല.
  163. എല്ലാർക്കും വേണമൊരക്കരയമ്പലം.
  164. എല്ലാവർക്കും ശനി തുരുമ്പുപോലെ എനിക്ക് മലപോലെ.
  165. എല്ലാ വിത്തിനും വിളവൊന്നല്ല.
  166. എല്ലാ വിത്തും ഒരേ വയലിൽ വിതയ്ക്കരുത്.
  167. എല്ലാ വീട്ടീന്നും മണ്ടയ്ക്കാട്ടുപോണു, എന്റെ വീട്ടീന്നും പോട്ടെ ഒരു കഴുവേറി.
  168. എല്ലാറ്റിലും നല്ലത് വിദ്യയാം.
  169. എല്ലിന്റെ കേട് ഇറച്ചികളഞ്ഞാൽ പോവില്ല.
  170. എല്ലിന്റെടേലെ ഇറച്ചീം ചെറുക്കന്റെടേലെ പെണ്ണും.
  171. എല്ലില്ലാത്ത നാക്കല്ലെ എന്തും പറയാം.
  172. എല്ലുമുറിയെ പണിതാൽ പല്ലുമുറിയെ തിന്നാം.
  173. എവൻ പെൺചാതി എവന്റെകൂടെപ്പോനാ നമുക്കെന്താ.
  174. എവിടെയടിച്ചാലും നായയ്ക്ക് കാലിന് മുടന്ത്.
  175. എവിടെപ്പോയാലും ചുവട് നോക്കണം.
  176. എളാര് തല്ലിയതിലല്ല സങ്കടം, മാളോരു കണ്ടേലാ.
  177. എളിയവന് ഏകാദശിയും നോറ്റുകൂട
  178. എളിയവന് മതിയായത് വലിയവന് പോര.
  179. എളിയവൻ പറഞ്ഞാൽ വിലയില്ല.
  180. എളിയവൻ പറിക്കുന്നതിലക്കറി വലിയവൻ പറിക്കുന്നത് മലക്കറി.
  181. എളിയവന്റെ ദീനത്തിനവൻ തന്നെ വൈദ്യൻ.
  182. എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും.
  183. എളിയോനെക്കണ്ടാലെള്ളും തുള്ളും.
  184. എളിയോനേകാശിനോൽക്കാനും വയ്യ.
  185. എളുതരം കണ്ടിടത്ത് വാതംകോച്ചും.
  186. എളുപ്പംകണ്ട് എളിയിൽ കയറുക.
  187. എളുപ്പം പറയാം ചെയ്യാൻ വിഷമം.
  188. എളുപ്പപ്പണിക്കിരട്ടിപ്പണി.
  189. എളുപ്പവഴിക്ക് പകൽപോര.
  190. എള്ളളവിൽ തിന്നാൽ പറയളവിൽ തിന്നാം.
  191. എള്ളിടതെറ്റിയാൽ വില്ലിട.
  192. എള്ളിട്ട് കുറുക്കണം നെയ്യൊഴിച്ച് ചുവക്കണം.
  193. എള്ളിനുതക്ക എണ്ണ.
  194. എള്ളിനേഴുഴവ്, കൊള്ളിനൊരുഴവ്.
  195. എള്ളിലും ചൊള്ള്, ചൊള്ളിലും ചൊള്ളായാലോ.
  196. എള്ളിലെ ലാഭം മുതിരയിൽ ചേതം.
  197. എള്ളിൽവീണ ഒച്ചുപോലെ.
  198. എള്ളും അരിയും കലർന്നപോലെ.
  199. എള്ളു ചെറുതാണെന്നുവച്ച് എണ്ണ ചീത്തയാകുമോ.
  200. എള്ളു ചോരുന്നതേ കാണൂ, എണ്ണ ചോരുന്നത് കാണില്ല.
  201. എള്ളുണങ്ങുന്നതെണ്ണയ്ക്ക് കുറുഞ്ചാത്തനുണങ്ങുതോ.
  202. എള്ളുതിന്നാലെള്ളോളം വിശപ്പുമാറും.
  203. എഴകോൽപുരയ്ക്ക് എൺകോൽ പത്തായം.
  204. എഴുതാത്തകുറവ് അഴുതാൽ തീരുമോ.
  205. എഴുതാപ്പുറം വായിക്കരുത്.
  206. എഴുതിയവനേടു കെടുത്തും പഠിച്ചവൻ പാട്ടുകെടുത്തും.
  207. എഴുതിയ വിധി അഴുതാൽ പോകുമോ.
  208. എഴുത്തുപഠിച്ച ഗുരുക്കൾ പയറ്റുപഠിച്ച പണിക്കർ.
  209. എഴുന്ന ഊക്കിനെടുത്തുചാടി ഊര രണ്ടുമുറി.
  210. എഴുന്ന കണ്ടത്തിൽ നിറന്ന വിള.
  211. എഴുന്ന കൂത്തേഴുദിവസം ഇരട്ടിച്ചാൽ പതിനാല് ദിവസം.
  212. എഴുന്നേൽക്കാൻ വയ്യാത്ത മുത്തി കട്ടിലും വലിച്ചോണ്ടോടി.
  213. എറച്ചിക്കലത്തിൽ പട്ടിക്കുട്ടിയെ വച്ചുതിന്നാറുണ്ടോ?
  214. എറച്ചിവറുത്തേ ഉണ്ണാവൂ.
  215. എറിഞ്ഞ കല്ലും പറഞ്ഞ വാക്കും പറിഞ്ഞ പല്ലും.
  216. എറിഞ്ഞവനെ പിടിക്കണോ എറിഞ്ഞത് പിടിക്കണോ?
"https://ml.wikiquote.org/w/index.php?title=പഴഞ്ചൊല്ലുകൾ/എ&oldid=20441" എന്ന താളിൽനിന്ന് ശേഖരിച്ചത്