പഴഞ്ചൊല്ലുകൾ/ധ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

'ധ'-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ.

  1. ധനം നില്പതു നെല്ലിൽ, ഭയം നില്പതു തല്ലിൽ.
  2. ധനം പെരുത്താൽ ഭയം പെരുക്കും.
  3. ധനത്തിനു വേലി ധർമ്മം, ധർമ്മത്തിനു വേലി ധനം.
  4. ധനമില്ലാത്ത പുരുഷനും മണമില്ലാത്ത പുഷ്പവും ശരി.
  5. ധനമേറിയാൽ മദമേറും.
  6. ധനവാനു ധാതാവും ദാസൻ.
  7. ധനുപ്പത്തു കഴിഞ്ഞാൽ കൊയ്ത്തു തുടങ്ങാം.
  8. ധർമ്മം തലകാക്കും, തല രോമംകാക്കും.
  9. ധർമ്മം വെടിഞ്ഞാൽ കർമ്മം കെടും.
  10. ധർമ്മഗതി ഗഹനഗതി.
  11. ധർമ്മബന്ധു മഹാബന്ധു.
  12. ധർമ്മടം പിടിച്ചതു കോയ്മയറിഞ്ഞില്ല.
  13. ധർമ്മദൈവവും തലമുടിയും തനിക്കു നാശം.
  14. ധർമ്മമെവിടെ നന്മയവിടെ.
  15. ധരണി ഒടുക്കാൻ സമുദ്രം കാണും.
  16. ധാരാളിത്തം ധനനാശം.
  17. ധീരതതന്നെ പോരാ, ധീയും വേണം.
  18. ധീരനൊരിക്കൽ, ഭീരു പലപ്പോൾ.
  19. ധൂപം കാട്ടിയതുകൊണ്ടു പാപം കെടുമോ?
  20. ധ്യാനമില്ലെങ്കിലും മൗനം വേണം.
"https://ml.wikiquote.org/w/index.php?title=പഴഞ്ചൊല്ലുകൾ/ധ&oldid=16412" എന്ന താളിൽനിന്ന് ശേഖരിച്ചത്