പഴഞ്ചൊല്ലുകൾ/പ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

'പ'-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ.

  1. പകയ്ക്കു വഴി പണം.
  2. പകയ്ക്കെന്തു വഴി പത്തു പണം കൊടുത്താൽ മതി.
  3. പകരാതെ നിറഞ്ഞാൽ കോരാതെ ഒഴിയും.
  4. പകലന്തിയോളം അന്തിവെളുക്കുവോളം.
  5. പകലൂണുകഴിച്ചാൽ പത്തുഗുണം, പിറ്റന്നാൾ പട്ടിപോലെ.
  6. പകലെല്ലാം തപസ്സുചെയ്ത് രാത്രി പശുവിൻകണ്ണ് തുരന്നുതിന്നുക.
  7. പകൽ അരിയുംകൊണ്ടുചെന്നിട്ട് വച്ചുകൊടുക്കാത്തിടത്ത് രാത്രി നെല്ലുംകൊണ്ടുചെന്നാലോ?
  8. പകൽ കക്കുന്ന കള്ളനെ രാത്രികണ്ടാൽ തൊഴണം.
  9. പകൽ കക്കുന്ന കള്ളൻ രാത്രികണ്ടാൽ വിടുമോ?
  10. പകൽകണ്ട കിണറ്റിൽ രാത്രി വീഴുക.
  11. പകൽ കഴിഞ്ഞാൽ രാത്രി.
  12. പകൽ കൈകാണിച്ചാൽ വരാത്തവർ രാത്രി കണ്ണുകാണിച്ചാൽ വരുമോ?
  13. പകൽ പക്കംനോക്കിയേ പറയാവൂ, രാത്രി അതുമരുത്.
  14. പകൽ ബുദ്ധിയില്ല, രാത്രി ബോധമില്ല.
  15. പകൽ വെള്ളനും രാത്രി കള്ളനും.
  16. പക്കച്ചൊല്ല് പതിനായിരം.
  17. പക്കത്ത് ചോറുംതിന്ന് കോയിക്കൽ കൂടുക.
  18. പക്കീർ സുൽത്താനായാലും തരമറിയിക്കും.
  19. പക്ഷിക്കറിയാം പക്ഷിയുടെ ഭാഷ.
  20. പക്ഷിക്കാകാശം ബലം, മീനിന് വെള്ളം ബലം, മരത്തിന് മണ്ണ് ബലം.
  21. പക്ഷിക്ക് കൂടും വേണം കാടും വേണം.
  22. പക്ഷിക്ക് കൂട്, മക്കൾക്കമ്മ.
  23. പക്ഷിയെ പിടിക്കാൻ മരം മുറിക്കുക.
  24. പങ്കിത്തിന്നാൽ പശി മാറും.
  25. പങ്കുണ്ണിവാലാ നീയെന്തിന് തൂങ്ങി.
  26. പങ്ങൻ മുങ്ങിയാൽ പറങ്ങോടന് ചീരാപ്പ്.
  27. പച്ചക്കലത്തിൽ വെള്ളമൊഴിച്ചുവച്ചാലോ?
  28. പച്ചച്ചാണം തെങ്ങിന്നാകാ.
  29. പച്ചനെല്ലിന് പറയക്കുടിലിലും പണിയാം.
  30. പച്ചപ്പുല്ല് കണ്ട പശുവിനെ പോലെ.
  31. പച്ചപ്പുളി കടിച്ച പോലെ.
  32. പച്ചപ്ലാവിലയാണോ എന്നാൽ കുറച്ചു കുടിക്കാം.
  33. പച്ചമണ്ണ് പോലെ ചുട്ടമണ്ണൊട്ടുമോ?
  34. പച്ചമാങ്ങ പാൽക്കഞ്ഞിക്കാകാ.
  35. പച്ചയിരുമ്പടിച്ചാൽ പരക്കുമോ?
  36. പച്ചവെള്ളം ചവച്ചുകുടിക്കുന്ന സാധു.
  37. പച്ചവെള്ളത്തിന് തീപിടിച്ച പോലെ.
  38. പച്ചിലയും കത്രികയും പോലെ.
  39. പച്ചോന്ത് തഞ്ചത്തിന് നിറംമാറും.
  40. പച്ചോലയ്ക്കൊലിയില്ല.
  41. പഞ്ചപകാരം ഗൗരവമൂലം.
  42. പഞ്ചപാണ്ഡവന്മാർ കട്ടിലിൻകാലുപോലെ മൂന്ന്.
  43. പഞ്ചപുറത്തിട്ട് വേലികെട്ടരുത്.
  44. പഞ്ചയില്ലാത്തപ്പോൾ പശിപറക്കും.
  45. പഞ്ചസാരപ്പൊടിയേറ്റം കലക്കിയാൽ നെഞ്ചകത്തങ്ങു രുചിയും കുറഞ്ഞുപോം.
  46. പഞ്ചസാരയിരുട്ടത്തും മധുരിക്കും.
  47. പഞ്ചാസരയിലുറുമ്പരിക്കും.
  48. പഞ്ചസാരയെന്ന് പറഞ്ഞാൽ മധുരിക്കുമോ?
  49. പഞ്ചാംഗം കീറിയാൽ ഉദയാസ്തമനം മുടങ്ങുമോ?
  50. പഞ്ചാരപ്പായസവും മുഖസ്തുതിയും ഇഷ്ടമില്ലാത്തവരുണ്ടോ?
  51. പഞ്ഞം മാറും പഞ്ഞത്തിലെ ദുഷ്പേര് മാറില്ല.
  52. പഞ്ഞിക്കെട്ടിന് തീപ്പൊരി ശത്രു.
  53. പഞ്ഞി പറന്നാൽ നിലത്തുവീഴും, നെഞ്ഞ് പറഞ്ഞാൽ നിലയില്ല.
  54. പടകണ്ട കുതിര പന്തിയിലടങ്ങില്ല.
  55. പടയ്ക്കും അടയ്ക്കും കുടയ്ക്കും നടു.
  56. പടയ്ക്കുപോകുമ്പോൾ കുട പിടിപ്പിക്കുക.
  57. പടച്ചോൻ തരുമ്പോൾ ചവിട്ടീട്ടും കുത്തീട്ടും.
  58. പടനായകനൊരു പടയിൽ തോറ്റാൽ ഭടജനമെല്ലാം ഓടിയൊളിക്കും.
  59. പടനീങ്ങുമ്പോൾ ഇടയിൽ കിടന്നോടരുത്.
  60. പടന്നയിലേക്ക് പൂവിൽക്കാൻ പോവുക.
  61. പടപിഴച്ചാലും പടനായകൻ പിഴച്ചാലും.
  62. പടപേടിച്ചു പന്തളത്ത് ചെന്നപ്പോൾ പന്തംകൊളുത്തിപ്പട.
  63. പടമുഖത്തിലും അറിമുഖം വേണം.
  64. പടയിലുണ്ടോ കുടയും വിടയും.
  65. പടയിൽ ജയിച്ചവന് കച്ചകെട്ടെന്തിന്.
  66. പടയിൽ പട്ടര് പിന്നിൽ.
  67. പടയുടെ നടുവിൽ കുട ചൂടുകയോ.
  68. പടയേക്കാൾ പേടി പടയാളിയെ.
  69. പടിക്കലോളമെത്തിച്ചിട്ട് കുടമുടയ്ക്കരുത്.
  70. പടിക്കൽ കലമിട്ടുടയ്ക്കരുത്.
  71. പടിക്കൽപാറ പൊന്നായാൽ അതിൽപാതി തേവർക്ക്.
  72. പടിക്കൽ പാറ പൊന്ന്.
  73. പടിഞ്ഞാറ്റയിൽ പൊന്ന് തൂക്കുക.
  74. പടിപ്പുര പൊളിച്ച വീടുപോലെ.
  75. പടിമേൽ പലക കൊടുത്തിരുത്തുക.
  76. പടിയടച്ചു പിണ്ഡം വയ്ക്കുക.
  77. പടുപാട്ടൊന്ന് പാടാത്ത കഴുതയില്ല.
  78. പടുമുളയ്ക്ക് വളം വേണ്ട.
  79. പട്ടച്ചൂട്ടും തുണയ്ക്ക് പോകുന്ന പട്ടരും പാതിവഴിക്കലോളം.
  80. പട്ടണം ചുട്ട് പടിയിറങ്ങി, ഇനിയെന്തിനാ മക്കളേ മുട്ടാക്ക്.
  81. പട്ടണത്തിലേക്ക് പണിക്കുപോകുമ്പോൾ പൊതിച്ചോറ് കൊണ്ടുപോണമോ?
  82. പട്ടരിൽ പൊട്ടനില്ല.
  83. പട്ടരുടെ മൂത്രം ഔഷധമെങ്കിൽ തുണ്ണിക്കൊരു പണം വില.
  84. പട്ടരുണ്ടേടം പട്ടിപെറ്റേടം.
  85. പട്ടരുതൊട്ട പെണ്ണും പട്ടാണിതൊട്ട ആനയും.
  86. പട്ടരൂട്ടുറപ്പിക്കുന്നപോലെ.
  87. പട്ടർക്കുണ്ടോ പതയും വിതയും, പൊട്ടർക്കുണ്ടോ വായും പേയും.
  88. പട്ടർക്കു പട്ടിയും ചെട്ടിക്കു കുട്ടിയും.
  89. പട്ടർക്കെന്താ പടയിൽ കാര്യം.
  90. പട്ടാളം നീങ്ങുന്നത് പള്ളമേൽ.
  91. പട്ടാളം പോയ നിരത്തുപോലെ.
  92. പട്ടി കുരച്ചാൽ ചന്ദ്രൻ പേടിക്കുമോ?
  93. പട്ടി കുരച്ചാൽ പടി തുറക്കുമോ?
  94. പട്ടിക്കണ്ടവും പടിക്കൽ കൊള്ളാം.
  95. പട്ടിക്കാട്ടിലെ നായ കടിച്ചതിന് വീട്ടിലെ നായയെ തല്ലുന്നോ?
  96. പട്ടിക്ക് അകിടൊരുകുടമുണ്ടായിട്ടെന്താ.
  97. പട്ടിക്ക് കാട്ടം കട്ടുതിന്നണമോ.
  98. പട്ടിക്ക് കൊടുപ്പാൻ പഴങ്കഞ്ഞി.
  99. പട്ടിക്ക് പട്ടിയെ കണ്ടുകൂടാ.
  100. പട്ടിക്ക് പരുത്തിക്കടയിലെന്തുകാര്യം.
  101. പട്ടിക്ക് പുഴുത്താൽ വെണ്ണീറ്.
  102. പട്ടിക്ക് മീശ വന്നതുകൊണ്ട് അമ്പട്ടനെന്ത് കാര്യം?
  103. പട്ടിക്ക് മുഴുത്തേങ്ങ കിട്ടിയപോലെ.
  104. പട്ടിക്ക് രോമം കിളിർത്തിട്ട് അമ്പട്ടനെന്ത് കാര്യം?
  105. പട്ടിണിക്കാരനെ പട്ടും വളയും കാട്ടി കൊതിപ്പിക്കുക.
  106. പട്ടിണിപ്പുരയിൽ പഴങ്കഞ്ഞിയിരിക്കുമോ?
  107. പട്ടിണിയാണെന്നുവച്ച് പട്ടിക്കുട്ടിയെ ചുട്ടുതിന്നാറുണ്ടോ?
  108. പട്ടിണിയുള്ളിടത്ത് പഴഞ്ചോറുണ്ടാകുമോ?
  109. പട്ടിണിയൊന്ന് കിടപ്പതിനേക്കാൾ പട്ടികടിച്ചു മരിപ്പത് നല്ലൂ.
  110. പട്ടിന് പട്ട്, വെട്ടിന് വെട്ട്.
  111. പട്ടിന് പത്തുപൂട്ട്.
  112. പട്ടി പത്തുപെറ്റിട്ടെന്താ, പശു ഒന്ന് പെറുന്നതിനൊക്കുമോ?
  113. പട്ടി പെറ്റപോലെ.
  114. പട്ടിപ്പുരയിൽ പഴങ്കഞ്ഞിയിരിക്കുമോ?
  115. പട്ടിയുടെ വായിൽ കടകോലിട്ടാലോ?
  116. പട്ടിയുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും വളഞ്ഞേ ഇരിക്കൂ.
  117. പട്ടിയെത്തച്ചാൽ പല്ലിളിക്കും.
  118. പട്ടിയെ മത്തിയെടുത്തെറിയുക.
  119. പട്ടിയെ വിറ്റുകിട്ടുന്ന പണം കുരയ്ക്കോ?
  120. പട്ടിയൊന്നുപെറ്റാൽ പശു പത്തുപെറണം.
  121. പട്ടിൽ പൊതിഞ്ഞ തീക്കൊള്ളി.
  122. പട്ടി വാതിൽക്കൽ വാ പൂച്ച വാതിൽക്കൽ വാ എന്നു പറയുക.
  123. പട്ടുക്കോടയ്ക്ക് വഴിചോദിച്ചാൽ കൊട്ടച്ചാക്കിന് വിലപറയുക.
  124. പട്ടുടുത്ത തമ്പുരാന് പലക കൊടുക്കണേ.
  125. പട്ടുടുത്ത തമ്പുരാനേ പലകമേലിരിക്കുക.
  126. പട്ടുടുത്തവൻ പാളപെറുക്കുക.
  127. പട്ടുടുത്താലും പത്ത് ദിവസത്തേക്ക്.
  128. പട്ടുനൂലിനോട് വാഴനാരേച്ചുകൂട്ടരുത്.
  129. പട്ടുപുടവ ഇരവൽ കൊടുത്താലും പോരാ, പലകയും കൊണ്ട് ചെല്ലേണ്ടിയും വന്നു.
  130. പട്ടു പെട്ടിയിൽ വച്ച് ഉടുക്കാൻ തുണിക്ക് ഓടിനടക്കുന്നു.
  131. പട്ടും കിട്ടും വെട്ടും കിട്ടം.
  132. പട്ടും പട്ടാടയും പെട്ടിയിലിരിക്കും പഴന്തുണിക്ക് ഇരന്നുനടക്കും.
  133. പട്ടും വളയും പണിക്കർക്ക്, വെട്ടും കുത്തും പരിചയ്ക്ക്.
  134. പഠാണി കുതിരയെ വിട്ടപോലെ.
  135. പഠിക്കാൻ കാലം പഴതാകില്ല.
  136. പഠിക്കാൻ പോകുമ്പോൾ ചുണ്ണാമ്പ്, പഠിച്ചുവരുമ്പോൾ ചുണനാമ്പ്.
  137. പഠിക്കുംമുൻപേ പണിക്കരാകരുത്.
  138. പഠിക്കുന്നത് ഗീതഗോവിന്ദം, ഇടിക്കുന്നത് വിഷ്ണുക്ഷേത്രം.
  139. പഠിക്കുന്നത് പണിക്കരോട്.
  140. പഠിച്ചതും പഠിക്കാത്തതും ഒരുപോലെയായാൽ പഠിപ്പുനിർത്താം.
  141. പഠിച്ചതു പറയാനല്ല, പയറ്റാനാണ്.
  142. പഠിച്ചതേ പറയാവൂ.
  143. പഠിച്ചതേ പാടൂ.
  144. പഠിച്ചപണി പതിനെട്ടും നോക്കുക.
  145. പഠിച്ച ദോഷൻ പടുദോഷൻ.
  146. പഠിച്ചാലേ പണിക്കരാവൂ.
  147. പഠിച്ചു പഠിച്ചു പണിക്കരാവുക.
  148. പഠിച്ചോൻ പയറ്റാൻ പരുങ്ങുന്നേടത്ത് പറങ്ങോടൻ കയറിനിരങ്ങുക.
  149. പഠിപ്പിനേക്കാൾ വേണ്ടത് നടപ്പ്.
  150. പഠിപ്പുകേടും പിടിപ്പുകേടും ചേർന്നാലോ.
  151. പഠിപ്പുപിഴച്ചാൽ പണി പിഴയ്ക്കും, പയറ്റ് പിഴച്ചാൽ പട പിഴയ്ക്കും.
  152. പണം കണ്ടാലേ പണം വരൂ.
  153. പണം കഴുകി വെള്ളം കുടിക്കുക.
  154. പണം കൊടുത്ത് ആനയെ വാങ്ങിയാൽ പവൻ കൊടുത്ത് പാപ്പാനെ നിർത്തണം.
  155. പണം കൊടുത്ത് കാളയെ വാങ്ങിയാൽ പൊന്ന് കൊടുത്ത് ചെറുക്കനെ നിർത്തണം.
  156. പണം കൊടുത്ത് പിണക്കം വാങ്ങുക.
  157. പണ്ടം കൊണ്ട് പിണ്ണാക്കും കുത്തും ഒപ്പംപണം നേടാം, തടി കൊണ്ട് തടി നേടാം.
  158. പണം കൊണ്ടെറിഞ്ഞാലേ പണത്തിന്മേൽ കൊള്ളൂ.
  159. പണം തന്നെ ഗുണം.
  160. പണം നോക്കി പണ്ടംകൊള്ളുക, ഗുണം നോക്കി പെണ്ണുകൊള്ളുക.
  161. പണംനോക്കിന് മുഖംനോക്കില്ല.
  162. പണം നോക്പിണ്ണാക്കും കുത്തും ഒപ്പംകുകയോ പഴമ നോക്കുകയോ?
  163. പണം പന്തലിൽ കുലം കുപ്പയിൽ.
  164. പണം പാഷാണം, ഗുണം നിർവാണം.
  165. പണം പെരുത്താൽ ഭയം പെരുക്കും.
  166. പണം മണ്ണാക്കുക, മണ്ണ് പണമാക്കുക.
  167. പണം വയ്ക്കേണ്ട ദിക്കിൽ പൂവെങ്കിലും വച്ച് കാര്യം നടത്തണം.
  168. പണം വളംപോലെ.
  169. പണം വേണം അല്ലെങ്കിൽ പത്താൾ വേണം.
  170. പണക്കാരന്റെ പിന്നാലെ പത്തുപേർ, ഭ്രാന്തന്റെ പിന്നാലെ നൂറുപേർ.
  171. പണക്കിഴിയുണ്ടെന്ന് കേട്ടാൽ പറന്നുവരും.
  172. പണത്തിന് പക്ഷമുണ്ട്.
  173. പണത്തിന് മീതെ പരുന്തും പറക്കില്ല.
  174. പണത്തിന് വളം പണം.
  175. പണപ്പെട്ടി തുറന്നിരുന്നാൽ പുണ്യവാളനും കള്ളനാകും.
  176. പണമറികെ നെറിവ് മലയറികെ ഉറവ്.
  177. പണമഴിച്ചാൽ കറി നന്നാകും.
  178. പണമാണ് പരമപ്രധാനം.
  179. പണമാർക്കും കയ്ക്കില്ല.
  180. പണമില്ലാത്ത നരനും നിറമില്ലാത്ത മലരും.
  181. പണമില്ലാത്ത പുരുഷൻ, നിറമില്ലാത്ത പുഷ്പം.
  182. പണമില്ലാത്തവന് പത്തായമെന്തിന്?
  183. പണമില്ലാത്തവൻ പിണം.
  184. പണമില്ലെങ്കിൽ അണ്ണന് തമ്പിയുണ്ട്.
  185. പണമുണ്ടെങ്കിൽ ഗുണവുമുണ്ട്.
  186. പണമുണ്ടെങ്കിൽ പടയും ജയിക്കാം.
  187. പണമുണ്ടെങ്കിൽ പാദുഷ, ഇല്ലെങ്കിൽ പക്കിരി.
  188. പണമുള്ളച്ഛന് നിറമുള്ള മെത്ത.
  189. പണമുള്ളച്ഛന് പട്ടുകിടക്ക, ഗുണമുള്ളച്ഛന് കീറപ്പായ.
  190. പണമുള്ളച്ഛന് മണമുള്ള മെത്ത, താഴത്തച്ഛന് തട്ടുപടി, കൂടെപ്പോയോ നോലക്കീറ്.
  191. പണമുള്ളവന് ഗുണമില്ല, ഗുണമുള്ളവന് പണമില്ല.
  192. പണമുള്ളവനേ മണമുള്ളൂ.
  193. പണമുള്ളേടത്തേ പണമെത്തൂ.
  194. പണമെന്തുചെയ്യും.
  195. പണമെന്നുള്ളത് കൈയിൽ വരുമ്പോൾ ഗുണമെന്നുള്ളത് ദൂരത്താകും.
  196. പണമെന്ന് കേട്ടാൽ പിണവും വാ പിളർക്കും.
  197. പണമെഴുപത് കൊടുത്താലും പോരോ, പറ്റെത്താണ് തൊഴുകയും വേണം.
  198. പണമൊഴിഞ്ഞ പെട്ടിപോലെ.
  199. പണവും ഗുണവും ഇണങ്ങിക്കാണാ.
  200. പണവും തൃണവും സമം.
  201. പണ്ടത്തെ കാര്യവും പറഞ്ഞ് പടിക്കലിരിക്കുക.
  202. പണി കൂടാതെ പണമില്ല.
  203. പണിക്കരു മറിഞ്ഞുവീണാലും മലക്കം.
  204. പണിക്കരെണ്ണയ്ക്ക് കൈകാട്ടിയ പോലെ.
  205. പണിക്കരെണ്ണയ്ക്ക് തുണി കാട്ടി.
  206. പണിക്കരോട് പഠിക്കണം, പടിഞ്ഞിരുന്നു പഠിക്കണം.
  207. പണിക്കർ വീണാലഭ്യാസം.
  208. പണിക്കർ വീണാൽ രണ്ടുരുള്.
  209. പണിതീർന്ന വീടിന് പത്ത് കുറ്റം.
  210. പണിതീർന്നാൽ പടിക്കുപുറത്ത്.
  211. പണിയോ കഷ്ടം പണമോ തുച്ഛം.
  212. പണിയോ തുച്ഛം, പണമോ മെച്ചം.
  213. പണ്ടത്തെ ചങ്കരൻ, തെങ്ങുമ്മേ തന്നെ.
  214. പണ്ടത്തെ ദൈവം പിന്നെ, ഇന്നത്തെ ദൈവം അപ്പപ്പോൾ.
  215. പണ്ടം കളഞ്ഞ് പെട്ടി സൂക്ഷിക്കുക.
  216. പണ്ടാരന്റെ പൊക്കണത്തിൽ കൈയിട്ട പോലെ.
  217. പണ്ടാരം പരദേശി ഉണ്ടാലും നിറയാത്.
  218. പണ്ടില്ലാത്തൊരു വാഴ വച്ചു, ചുണ്ടില്ലാത്തൊരു കുല കുലച്ചു.
  219. പണ്ടും പാട്ടിപെണ്ണേ പെറൂ.
  220. പണ്ടു കഴിഞ്ഞതും, പടയിൽ ചത്തതും പറയണ്ട.
  221. പണ്ടു ചത്ത ശവത്തിനേ ചുട്ടകാട്ടിലേക്ക് വഴിയറിയുള്ളൂ.
  222. പണ്ടു ചെയ്ത തപസ്സാലെ രണ്ടു മീശ കിടച്ചിത്.
  223. പണ്ടുണ്ടോ പാണൻ പോത്ത് പൂട്ടിയിട്ട്.
  224. പണ്ടുമില്ലല്ലോ ഞണ്ടിന് വാല്.
  225. പണ്ടേച്ചൊല്ലിന് പഴുതില്ല.
  226. പണ്ടേ ദുർബല, പിന്നെ ഗർഭിണി.
  227. പണ്ടേമടിച്ചിക്കൊരു കുട്ടിയുണ്ടായി.
  228. പതമുള്ളിടത്ത് പാതാളം.
  229. പതറിയാൽ ചിതറിപ്പോകും.
  230. പതിച്ചിയുടെ കുറ്റംകൊണ്ടോ കുട്ടി പെണ്ണായത്.
  231. പതിനായിരക്കാരന്റെ പദവിയും പഞ്ഞക്കാരന്റെ പൊറുതിയും.
  232. പതിനാറായാൽ പറയനെങ്കിലും പിടിച്ചുകൊടുക്കണം.
  233. പതിനെട്ട് പയറ്റും പയറ്റി ഒറ്റയും പയറ്റി.
  234. പതിനെട്ട് വാദ്യവും ചെണ്ടയ്ക്ക് താഴെ.
  235. പതിനൊന്നാമിടത്ത് വ്യാഴം തേടേണ്ട.
  236. പതിരില്ലാത്ത കതിരില്ല.
  237. പതുക്കെപ്പറഞ്ഞാൽ പന്തളത്ത് കേൾക്കും.
  238. പതുക്കെപ്പറയുക ഉറക്കെ കേൾക്കുക.
  239. പതുങ്ങുന്ന പുലി പായാതിരിക്കില്ല.
  240. പത്തനം കുത്തുമ്പോൾ ചത്തുകിടക്കരുത്.
  241. പത്തനാടി മദിച്ചാൽ പടിക്കലോളം.
  242. പത്തനുഗ്രഹത്തേക്കാൾ ഒരു ദാനം വലുത്.
  243. പത്തനുഗ്രഹവും കൊടുത്ത് ഒരു നിഗ്രഹം.
  244. പത്തമ്മ ചമഞ്ഞുവന്നാലും പെറ്റമ്മയ്ക്കൊക്കില്ല.
  245. പത്താംനാൾ ഭാഗ്യം എട്ടാംനാൾ മരണം.
  246. പത്തായം തടഞ്ഞിട്ട് തൊഴിച്ചുകൂടാ.
  247. പത്തായം പട്ടിണി കിടക്കരുത്.
  248. പത്തായം പെറും, ചക്കി കുത്തും, അമ്മ വയ്ക്കും, ഞാനുണ്ണും.
  249. പത്തായക്കാരനോട് വേണം കടംകൊള്ളാൻ.
  250. പത്തായത്തിൽ നെല്ലുണ്ടെങ്കിൽ വയനാട്ടിൽ നിന്നും എലി വരും.
  251. പത്തായത്തിൽ പത്ത് നെല്ലുണ്ടെങ്കിൽ മൂലയിൽ പത്ത് ദൈവമുണ്ട്.
  252. പത്തായമുള്ള വീട്ടിൽ പറയും കാണും.
  253. പത്തിടങ്ങഴിയും ഒരു പറയും പോലെ.
  254. പത്തിത്തിരി കുന്ന്.
  255. പത്തിരട്ടിച്ച കച്ചവടത്തെക്കാൾ വിത്തിരട്ടിച്ച കൃഷി നല്ലൂ.
  256. പത്തിരി ചുട്ടിട്ടട്ടത്തുവച്ചാൽ പൈപ്പുമാറോ പടച്ചോനേ.
  257. പത്തിൽ ശനി പടി കടക്കും.
  258. പത്തും തികഞ്ഞവളെ പരബ്രഹ്മത്തെ പോലെ കരുതണം.
  259. പത്തുചാലിൽ കുറഞ്ഞാരും വിത്തുകണ്ടത്തിലിറക്കരുത്.
  260. പത്തു ചുക്കാനൊത്തുപിടിച്ചാൽ പക്ഷി പോലെ പറക്കും.
  261. പത്തു ചെട്ടിക്ക് പതിനൊന്നു മൂപ്പൻ.
  262. പത്തു ഞാറ്റ്യേല പകൽ പിറന്നാൽ പാളയെടുത്തു നടക്കാം.
  263. പത്തുപെറ്റ പള്ളയ്ക്ക് ഒരു ചക്കക്കുരു ചുട്ടുതിന്നിട്ടെന്താ?
  264. പത്തുപെറ്റാൽ പാപം തീരും.
  265. പത്തു മക്കളെ കുഴിക്കുകൊടുത്താലും ഒന്നിനെ വളർത്താൻ കൊടുക്കില്ല.
  266. പത്ഥ്യം പിഴച്ചാൽ ഔഷധം പിഴയ്ക്കും.
  267. പത്ഥ്യത്തിനാസ്വാദ്യത ആദ്യത്തിലല്ലന്ത്യത്തിൽ.
  268. പത്ഥ്യമില്ലെങ്കിൽ ഫലമില്ല.
  269. പന കേറാൻ പോയോനും തോണി തുഴയാൻ പോയോനും വന്നിട്ടരിയെടുത്താൽ മതി.
  270. പനങ്കീഴിലെ തണലും പരൻകീഴിലെ പണിയും.
  271. പനഞ്ചോട്ടിലിരുന്നു പാലുകുടിച്ചാലും കള്ളുകുടിച്ചെന്നേ പറയൂ.
  272. പനയിൽ നിന്ന് വീണോനെ പാമ്പും കടിച്ചു.
  273. പനയ്ക്ക് തണലില്ല, പറയന് മുറയില്ല.
  274. പനിക്ക് പട്ടിണി.
  275. പനിക്ക് പഥ്യം.
  276. പനിപിടിച്ച കവറ ആട്ടിൻതല കണ്ടപോലെ.
  277. പനി പെയ്താൽ മഴയില്ല, പഴമായാൽ പൂവില്ല.
  278. പനിവെള്ളം പെരുകിയാൽ കപ്പലോടുമോ?
  279. പന്തംകണ്ട പെരുച്ചാഴിയെ പോലെ.
  280. പന്തിക്കില്ലാത്ത വാഴയ്ക്ക പന്തിയിൽ കെട്ടിത്തൂക്കുക.
  281. പന്തിക്കു മുൻപും പടയ്ക്കു പിൻപും.
  282. പന്തിയിൽ പക്ഷഭേദം പാടില്ല.
  283. പന്തീരാണ്ട് കഴിഞ്ഞാൽ തേനും കയ്ക്കും.
  284. പന്തീരാണ്ടുകാലം പട്ടരുടെ പിന്നാലെ നടന്നിട്ടും പട്ടരുടെ കുടുമ മുന്നിലോ പിന്നിലോ?
  285. പന്തീരായിരത്തിൽ പതിമൂവായിരം.
  286. പന്ത്രണ്ടിൽ വ്യാഴം പടിക്കല്ല് പൊളിക്കും (പടിപ്പുര പൊളിക്കും).
  287. പന്ത്രണ്ട് കഴിഞ്ഞ രാശി മദിരാശി.
  288. പന്നി കിടക്കേ കേഴയെന്തിന്.
  289. പന്നിക്ക് പത്തുള്ളതും പുലിക്കൊന്നുള്ളതും സമം.
  290. പന്നിക്കെന്തിനാ പാരക്കോല്.
  291. പന്നി ചോറാടണം, കാട് പൊടിയാടണം.
  292. പന്നി പത്തുപെറ്റിട്ടെന്താ, സിംഹം ഒന്നുപെറ്റാൽ മതി.
  293. പന്നി പാഞ്ഞുപോകും, കാട് ശേഷിക്കും.
  294. പന്നി മൂത്താൽ കുന്നത്തണയും.
  295. പന്നിയെ പേടിച്ചോടിയത് പുലിയുടെ വായിലേക്ക്.
  296. പന്നിയുടെ മുന്നിൽ മുത്തിടരുത്.
  297. പപ്പ കളഞ്ഞൊരു ഭംഗീം വേണ്ട, പഷ്ണി കിടന്നൊരു പുണ്യോം വേണ്ട.
  298. പയറു മുളച്ചാൽ പശു തൊഴുത്തിൽ കിടക്കുമോ?
  299. പയറ്റിപ്പയറ്റി പണിക്കരുടെ നെഞ്ഞത്തായി പയറ്റ്.
  300. പയ്യിനെ വിറ്റ് നായയെ വാങ്ങുക.
  301. പയ്യിന്റെ ചെള്ളും പോയി, കാക്കയുടെ വിശപ്പും മാറി.
  302. പയ്യെത്തിന്നാൽ പനയും തിന്നാം.
  303. പർവ്വം വായിച്ചാൽ സർവ്വവുമറിയാം.
  304. പരദേശിക്ക് പലേടം.
  305. പരദോഷം കാണാൻ വിരുതന്മാരേവരും.
  306. പരധനം ദാനം ചെയ്താൽ പരദൈവം തുണയ്ക്കുമോ?
  307. പരപക്ഷം ചെയ്യുന്നവന് പരലോകമില്ല.
  308. പരബ്രഹ്മം പോത്തുപോലെ.
  309. പരമസുഖം കഴുത്തിൽ നുകം.
  310. പരമാർത്ഥിക്ക് പനങ്കഴു.
  311. പരമേശ്വരനെ ഭദ്രകാളി പിടിക്കുക.
  312. പരസ്പരം ശങ്ക കുലം കെടുത്തും.
  313. പരാന്നം പ്രാണസങ്കടം.
  314. പരിശീലനം കൊണ്ട് പരിപൂർണ്ണത.
  315. പരിശ്രമം ശ്രീകരം.
  316. പരിഹാസം പാപകരം.
  317. പരുകരിഞ്ഞാലും പാടുകിടക്കും.
  318. പരുങ്ങന് പെണ്ണ് കുന്തം.
  319. പരുത്തിക്കാടുഴുന്നതിന് മുൻപ് പൊമ്മനേഴുമുഴം തിമ്മനേഴുമുഴം.
  320. പരുത്തിയോളം മാത്രമേ നൂലും വെളുക്കൂ.
  321. പരുന്തിനെ കണ്ട് കോഴി മോഹിക്കുമോ.
  322. പരുന്തിനെ കണ്ട പാമ്പിനെ പോലെ.
  323. പരോപകാരമേ പുണ്യം പാപമേ പരപീഡനം.
  324. പരോപകാരാർത്ഥമിദം ശരീരം.
  325. പല അനന്തരവരുള്ള കാരണവർ വെള്ളം കുടിച്ച് മരിക്കില്ല.
  326. പല അന്തം ഒരു കുന്തം.
  327. പല ആർത്തി ഒരു മൂർത്തി.
  328. പലതും നക്കുന്ന പട്ടി ഉരലുനക്കാൻ വന്നാലൊലക്കോണ്ട്.
  329. പലതുള്ളി പെരുവെള്ളം.
  330. പലതിൽ ചിലത് ഫലമുണ്ടാകും.
  331. പലതോടൊരു പുഴ.
  332. പല തോട് ആറായിപ്പെരുകും.
  333. പലനക്കിത്തീറ്റയ്ക്കൊരമുക്കിത്തീറ്റ.
  334. പലനാൾ കള്ളനൊരുനാൾ പെടും.
  335. പലനാൾ കാത്താലൊരുനാളൊക്കും.
  336. പലതീണ്ടലിനൊരു കുളി.
  337. പലപാപം തീരാനൊരു പുണ്യം.
  338. പല പുതുവലയും പൊളിച്ച മീൻ ഒരു പഴയ വലയിൽ പെടും.
  339. പല മരവും കണ്ട തച്ചൻ ഒരു മരവും മുറിക്കില്ല.
  340. പലരിൽ ചിലരും പലതിൽ ചിലതും.
  341. പലരും കൂടിയാൽ പഞ്ഞിനൂല്.
  342. പലരും കൂടിയാൽ പശു പുല്ല് തിന്നില്ല.
  343. പലരുകൂടിയാൽ പാമ്പ് ചാവില്ല.
  344. പലരും നടക്കുന്ന വഴിയിൽ പുല്ല് മുളയ്ക്കില്ല.
  345. പലരും പറഞ്ഞാൽ പതറിപ്പോകും.
  346. പലരും പറഞ്ഞാൽ പലവിധമാകും.
  347. പല വലയും പൊളിച്ച മീൻ ഒരു വലയിൽ പെടും.
  348. പലേടമുള്ളവനൊരേടമില്ല.
  349. പലക്കുകയറാൻ യോഗമുണ്ട്, ഊന്നിക്കയറാൻ ശേഷിയില്ല.
  350. പല്ലത്തെളിയോൻ ചുണ്ടിട്ടിരിക്കും.
  351. പല്ലി ഉത്തരം താങ്ങുന്ന പോലെ.
  352. പല്ലിന് ശത്രു നാവ്.
  353. പല്ലില്ലാത്ത പശുവിനെ പുല്ലില്ലാത്ത പറമ്പിൽ.
  354. പല്ലില്ലെന്നുവച്ച് അണ്ണാക്കുവരെ കൈയിടരത്.
  355. പല്ലു കൊള്ളാമെങ്കിൽ പാതിയും കൊള്ളാം, മൂക്കു കൊള്ളാമെങ്കിൽ മുഴുവനും കൊള്ളാം.
  356. പല്ലും ചൊല്ലും മെല്ലെ മെല്ലെ.
  357. പല്ലുകുത്ത് പഞ്ചാക്ഷരം കൊണ്ട് പോകുമോ.
  358. പല്ലുക്കൊക്കാത്ത പാക്കും പക്കത്ത് കെട്ടാത്ത ആമ്പിടിയാനും.
  359. പല്ലുണ്ടെങ്കിൽ പേക്കാനും കടിക്കും.
  360. പല്ലുപറഞ്ഞേ പോകൂ.
  361. പല്ലുപോയാൽ ചൊല്ലും പോയി.
  362. പല്ലുപോയാലേ മോണയുടെ ഗുണമറിയൂ.
  363. പല്ലേ പുഴുത്താൽ മെല്ലെ ചവയ്ക്കണം.
  364. പശിക്കുന്നവന്റെ അടുക്കളയിൽ പഴഞ്ചോറിരിക്കില്ല.
  365. പശിക്കുമ്പോൾ അച്ചി പശുക്കയറും തിന്നും.
  366. പശിതാൻ രുശി.
  367. പശി പന്ത്രണ്ടുനാഴിക പൊറുക്കാം, കൊതി കാൽനാഴിക പൊറുക്കില്ല.
  368. പശി വന്നാൽ പത്തും പറന്നുപോകും.
  369. പഴു ഉഴുതാലും വിളവുതിന്നാൻ സമ്മതിക്കില്ല.
  370. പശു കറുത്തതെന്നുവച്ച് പാലും കറുക്കുമോ.
  371. പശു കറുത്താൽ പാലിന്റെ രുചി കുറയുമോ?
  372. പശു കുത്താൻ വരുമ്പോൾ പഞ്ചാക്ഷരം ജപിച്ചിട്ടെന്താ?
  373. പശു കുത്താൻ വരുമ്പോൾ മർമ്മം നോക്കിനിൽക്കരുത്.
  374. പശു കുത്തിയതിലല്ല, മണ്ണാൻ കണ്ടതിലാണ് അപമാനം.
  375. പശു കിഴടായാലും പാലിന്റെ രുചിയറിയുമോ?
  376. പശു ചത്താലും മോരിന്റെ പുളി പോവില്ല.
  377. പശു ചത്തേടം കഴുകനെത്തും.
  378. പശു തിന്നാൽ പുല്ല് പാല്.
  379. പശു പല നിറം, പാൽ ഒരു നിറം.
  380. പശു പുല്ല് തിന്നുന്നത് പട്ടിക്ക് കണ്ടുകൂടാ.
  381. പശു മൂത്താലും പുലിയെ പിടിക്കുമോ?
  382. പശുവിനു കാടികൊടുത്താലും പശു ചുരത്തുന്നത് പാൽ.
  383. പശുവിനു പുല്ലും ശിശുവിനു പാലും.
  384. പശുവിനു പ്രസവവേദന, കാളയ്ക്കു കാമവേദന.
  385. പശുവിനെ കൊന്നിട്ട് ചെരുപ്പ് ദാനം ചെയ്യുക.
  386. പശുവിനെ വിൽക്കുമ്പോൾ കന്നിന് വഴക്കോ?
  387. പശുവിന്റെ വാലിൽ തൂങ്ങിയ പൊട്ടനെ പോലെ.
  388. പശുവിന്റെ കടിയും തീരും കാക്കയുടെ വിശപ്പും തീരും
  389. പശു വീണത് പുലിക്കുപകാരം.
  390. പശുവും പുലിയും കൂടി ഒരേ കടവിൽ വെള്ളം കുടിക്കുക.
  391. പശുവും ശിശുവും പാമ്പുപോലും പാട്ടിൻ രസമറിഞ്ഞിടും.
  392. പശുവെപ്പോലെയിരുന്നവൻ പുലിയെ പോലെ വന്നു.
  393. പശ്ചാത്താപം പ്രായശ്ചിത്തം.
  394. പള്ളനിറഞ്ഞേ തൊള്ള തുറക്കൂ.
  395. പള്ളിക്കൂടം പഠിപ്പ് പണിക്ക് പറ്റില്ല.
  396. പള്ളിച്ചാനെ കാണുമ്പോൾ കാൽ കഴയ്ക്കും.
  397. പള്ളിയറമിടുക്കൻ കുഴിപ്പോര് വിരുതനായി.
  398. പള്ളിവാളുകൊണ്ട് വെട്ടി പാത്രവട്ടകയിൽ കുടിച്ചു.
  399. പള്ളി വേറെ, സ്രാമ്പി വേറെ.
  400. പള്ളീലെ കാര്യം അള്ളാക്കറിയാം.
  401. പഴമ്പുണ്ണാളി പാതിവൈദ്യൻ.
  402. പഴകിയവനോടല്ലാതഴൽ മൊഴിയരുത്.
  403. പഴകിയ പുളി പഴകിയ പുളി തന്നെ.
  404. പഴകിയാൽ പാമ്പും നന്ന്.
  405. പഴികിയാൽ പാലും പുളിക്കും.
  406. പഴക്കത്തിൽ പ്രിയം പോകും.
  407. പഴങ്കഞ്ഞിയായാലും മൂടിക്കുടിക്കണം.
  408. പഴങ്കഞ്ഞി കുടിച്ചാലും പത്രാസ് വിടില്ല.
  409. പഴങ്കഞ്ഞി കുടിച്ചു വായ പൊള്ളി.
  410. പഴഞ്ചൊല്ലിനെയും പഴങ്കയറിനെയും വിശ്വസിക്കരുത്.
  411. പഴഞ്ചൊല്ലിൽ പതിരില്ല.
  412. പഴഞ്ചൊല്ലിൽ പതിരുണ്ടെങ്കിൽ പശുവിൻപാല് കയ്ക്കും.
  413. പഴഞ്ചോറിന്റെ നിഴലിലിരുന്നാൽ അച്ചിക്കും മയക്കം വരും.
  414. പഴത്തിനുപ്പില്ലെന്ന് പഴി.
  415. പഴമ്പായയ്ക്കെന്തിന് മഞ്ഞളുതേക്കുന്നു.
  416. പഴമനസ്സുണ്ട് പഴങ്കാലോടില്ല.
  417. പഴമ പറഞ്ഞതുകൊണ്ട് പശി മാറില്ല.
  418. പഴമുറത്തിന് തവിടും ചാണകവും.
  419. പഴമുറവും ചൂടി മുങ്ങിച്ചാവാൻ പോവുക.
  420. പഴംകാട്ടിയിട്ട് തൊലികൊടുക്കുക.
  421. പഴംകൊണ്ട് കഴുത്തറുക്കുക.
  422. പഴം പഴുത്താൽ പുഴു.
  423. പഴയതെല്ലാം പൊന്ന്, പുതിയതെല്ലാം പുല്ല്.
  424. പഴി പേടിക്കാത്തോൻ കൊല പേടിക്കില്ല.
  425. പഴിച്ചു പഴിച്ചു പന്തിരുനാഴി.
  426. പഴിയൊരിടത്ത് പാപമൊരിടത്ത്.
  427. പഴുക്കപ്ലാവില വീഴുന്നത് കണ്ട് പച്ചപ്ലാവില ചിരിക്കുക.
  428. പഴുക്കാൻ മൂത്താൽ പറിക്കണം.
  429. പഴുക്കും മുൻപ് കൊതിച്ചാലോ?
  430. പഴുതേപോണ പഴത്തൊലി പശുവിൻപള്ളയിൽ.
  431. പഴുത്ത കായ കൊമ്പിലിരിക്കില്ല.
  432. പഴുത്ത പ്ലാവില വീഴുമ്പോൾ പച്ച പ്ലാവില ചിരിക്കേണ്ട.
  433. പഴുത്ത മാവിന്നിലകൊണ്ടു തേച്ചാൽ പുഴുത്ത പല്ലും കവിടിക്കു തുല്യം.
  434. പഴുത്തോല കണ്ട് കുരുത്തോല ചിരിക്കുക.
  435. പറ ഇടങ്ങഴിയിൽ കൊള്ളുമോ?
  436. പറക്കുന്ന കാക്കയ്ക്കിരിക്കുന്ന കൊമ്പറിഞ്ഞുകൂടാ.
  437. പറക്കുന്നതിനേറ് പത്തടി മുന്നിൽ.
  438. പറക്കുന്നതിന്റെ പിന്നാലെ നടന്നിട്ടെന്താ.
  439. പറങ്കിക്ക് നന്ന് ലന്തയ്ക്ക് നന്നല്ല.
  440. പറച്ചാളയിൽ പട്ടി കിടക്കും പോലെ.
  441. പറച്ചിൽ നിർത്തി പയറ്റി നോക്കണം.
  442. പറഞ്ഞതേ പറയൂ, പാട്ടിപെണ്ണേ പെറൂ.
  443. പറഞ്ഞാൽ അറിയാത്തവൻ ചൊറിഞ്ഞാൽ അറിയുമോ?
  444. പറഞ്ഞാൽ കേൾക്കാത്ത പെണ്ണും തേച്ചാൽ നീളാത്ത നൂറും.
  445. പറഞ്ഞാൽ കേൾക്കാത്തവനെ കണ്ടാൽ കുളിക്കണം.
  446. പറഞ്ഞാൽ കേൾക്കാത്തവൻ ചത്താൽ കരയണ്ട.
  447. പറഞ്ഞാൽ കേൾക്കാത്തവൻ ചത്താൽ കുളിക്കരുത്.
  448. പറഞ്ഞാൽ നാണക്കേട് അറിഞ്ഞാൽ ദുഃഖം.
  449. പറഞ്ഞിട്ട് പറ്റിയില്ലെങ്കിലേ പയറ്റിനോക്കാവൂ.
  450. പറഞ്ഞുകൊടുക്കാം, ഉള്ളിൽ കയറിയിരിക്കാനാകുമോ?
  451. പറഞ്ഞുകൊടുക്കാനാളുണ്ട്, ചെയ്തുകൊടുക്കാനാളില്ല.
  452. പറഞ്ഞുകൊടുത്ത ബുദ്ധി പടിവരെ.
  453. പറഞ്ഞുകൊടുത്ത ബുദ്ധിയും കോരിനിറച്ച വെള്ളവും.
  454. പറഞ്ഞുചെല്ലുന്നതിനേക്കാൾ നല്ലത് അറിഞ്ഞുചെല്ലുന്നത്.
  455. പറഞ്ഞു പറഞ്ഞേറുക അളന്നളന്നു കുറയുക.
  456. പറഞ്ഞു മനസ്സിലാക്കണം, മനസ്സിലാക്കി പറയണം.
  457. പറഞ്ഞേടത്തോളമേ പന്നി കേട്ടുള്ളൂ.
  458. പറ നിറയെ പതിരാണെങ്കിലും പാറ്റിനോക്കിയാൽ മണികാണും.
  459. പറന്ന ചാക്യാരെയും ഒഴുകിയ നങ്ങ്യാരെയും കണ്ടാൽ തൊഴണം.
  460. പറന്നു പറന്നു പാടുപെട്ടാലും പകലേക്ക് ചോറില്ല.
  461. പറമ്പിലെ പുല്ലും തീരും പശുവിന്റെ വിശപ്പും തീരും.
  462. പറമ്പിന്റെ വേവുകഴിയാൻ മഴ വേണം.
  463. പറയനില്ലാ പറച്ചിക്ക് എല്ലും ചട്ടിയും.
  464. പറയൻ പൊങ്കാലയിട്ടാൽ ഭഗവാനെടുക്കില്ലേ.
  465. പറയന്റെ കൈയിൽ പശുവിനെ വളർത്താൻ കൊടുത്താലോ?
  466. പറയന്റെ മുറ്റത്ത് പശു വാഴില്ല.
  467. പറയന്റെ മുറ്റത്തെ പട്ടമേൽ പട്ട പഴുക്കുമോ?
  468. പറയാൻ കൃഷി, കഴിച്ചിലിന് മോഷണം.
  469. പറയിൽ കുറിയതും നെടിയതും പാടില്ല.
  470. പറയുംവണ്ണം കേട്ടില്ലെങ്കിൽ കേൾക്കുംവണ്ണം പറയുക.
  471. പറയുന്നതേ ആകാവൂ, പറപ്പിക്കരുത്.
  472. പറയുന്നത് ശാസ്ത്രം ചെയ്യുന്നത് സൂത്രം ഫലിക്കുന്നത് ഭാഗ്യം.
  473. പറുമ്പോലെ എളുപ്പമല്ല പണി.
  474. പറയുമ്പോൾ ചിരിക്കുന്ന പുരുഷനെയും പറയുമ്പോൾ കരയുന്ന സ്ത്രീയെയും വിശ്വസിക്കരുത്.
  475. പറയുമ്പോൾ പതിരില്ല, ചേറുമ്പോൾ മണിയില്ല.
  476. പറയെന്ന് പറഞ്ഞാൽ പിന്നെ കുറിയതും നെടിയതുമുണ്ടോ?
  477. പറയ്ക്കു വെട്ടിയത് തുടിക്കു കൊണ്ടു.
  478. പറവന്റെ കല്യാണം നൂറുകൊണ്ട്.
  479. പറിച്ചുനട്ടാലേ കരുത്തുകൂടൂ.
  480. പാകമറിയാത്തവൻ പാചകനോ?
  481. പാക്കുകൊടുത്താൽ തോട്ടത്തിലെന്തുകാര്യം?
  482. പാക്കു മടിയിൽ കെട്ടാം, തോപ്പു മടിയിൽ കെട്ടാമോ?
  483. പാക്കേറെ തിന്നാൽ വാക്കേറെ പറയും.
  484. പാങ്ങങ്ങും പടയിങ്ങും.
  485. പാങ്ങൻ നന്നെങ്കിൽ പടിക്കലിരുന്നാലും മതി.
  486. പാങ്ങരില്ലെങ്കിൽ പട്ടാളം.
  487. പാങ്ങരൊക്കെ പടിക്കലോളം.
  488. പാചകന്മാർ പലതായാൽ കറി ചീത്തയാകും.
  489. പാഞ്ഞവൻ കിതയ്ക്കും.
  490. പാതിക്കുത്തിയാലും പതിരിലരിയില്ല.
  491. പാടിയത് പാടിയാലും കുയിലിന്റെ പാട്ട് ഇമ്പം.
  492. പാട്ടിനൊരുക്കിയത് പന്തലിനായി.
  493. പാട്ടിനൊരുക്കിയത് പന്തലിലാവരുത്.
  494. പാട്ടിയുടെ പുടവയുടുത്തതുപോലെ.
  495. പാട്ടുകഴിഞ്ഞാൽ ബ്രാഹ്മണി പുല്ലൂട്ടിൽ.
  496. പാട്ടുവരുമ്പോൾ സ്വരം വരില്ല, സ്വരം വരുമ്പോൾ പാട്ടുവരില്ല.
  497. പാണന് ആന മൂധേവി.
  498. പാണനു പാണൻ കുടകെട്ടില്ല.
  499. പാണന്റെ പൊറുതിയും പെരുമ്പടയന്റെ അവസ്ഥയും.
  500. പാണാ പാണാ പാട്ടിക്കും പറ്റും ചേമ്പ്.
  501. പാണിപിഴച്ചാൽ കാണി.
  502. പാണിപിഴച്ചാൽ കോണി.
  503. പാണ്ടൻ നന്നെങ്കിൽ പടിക്കലിരുന്നാലും മതി.
  504. പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല.
  505. പാണ്ടിക്കു പോകുന്ന പട്ടരോട് പുളിച്ചിമാവിന്റെ ചോട്ടിലൂടെ വഴി എന്നു പറഞ്ഞാലോ.
  506. പാതാളത്തിലും പാതാളം പാതകിയുടെ ഉള്ളാഴം.
  507. പാതി തള്ളയും പാതി തരുണിയും.
  508. പാതിരയ്ക്ക് മുൻപൊരു നാഴിക, പാതിരയ്ക്ക് പിൻപരനാഴിക.
  509. പാത്രമറിഞ്ഞു ദാനം, ഗോത്രമറിഞ്ഞു താലി.
  510. പാദം പാദം വച്ചാൽ കാതം കാതം പോകും.
  511. പാദം മുങ്ങിയാൽ പാതിചേതം.
  512. പാനയ്ക്കൊരുക്കിയത് പന്തലിൽ കഴിഞ്ഞു.
  513. പാനപ്പന്തലിന് തൂണുനാട്ടുന്നപോലെ.
  514. പാഞ്ചാലിയുണ്ട് പാത്രവും മെഴക്കി
  515. പാപം ചെയ്യാത്തവൻ കല്ലെറിയട്ടെ.
  516. പാപത്തിന് ശമ്പളം മരണം.
  517. പാപമുള്ളിടത്ത് പഴി.
  518. പാപിക്ക് വയറുപാതാളം.
  519. പാപി ചെന്നേടം പാതാളം.
  520. പാപ്പാളത്തെ കല്യാണം അവരോരാത്തില് ശാപ്പാട് കൊട്ടും വാദ്യോം കോവിലില്.
  521. പാമ്പിന് തല്ലുകൊള്ളാൻ പല്ല്, പെണ്ണിന് തല്ലുകൊള്ളാൻ ചൊല്ല്.
  522. പാമ്പിന് തല്ലുകൊള്ളാൻ വാല്, പെണ്ണിന് തല്ലുകൊള്ളാൻ നാവ്.
  523. പാമ്പിന് പാലുകൊടുക്കരുത്.
  524. പാമ്പിന് പാലു കൊടുത്താലും ഛർദ്ദിക്കുന്നത് വിഷം.
  525. പാമ്പിന് പാലുവിഷം.
  526. പാമ്പിൻകുഞ്ഞിനെ നീന്തുപഠിപ്പിക്കണോ?
  527. പാമ്പിൻകുഞ്ഞിന് പാലുകൊടുക്കരുത്.
  528. പാമ്പിന്റെ കാട് പാമ്പേ അറിയൂ.
  529. പാമ്പിന്റെ പല്ലെണ്ണാൻ നോക്കരുത്.
  530. പാമ്പിളകിയാൽ കടിക്കും.
  531. പാമ്പ് ഉറയൂരുന്ന പോലെ.
  532. പാമ്പും ചാവില്ല കോലും ഒടിയില്ല.
  533. പാമ്പും ചേമ്പും ചെറുതുമതി.
  534. പാമ്പുകടിച്ചാൽ പായരുത്.
  535. പാമ്പുചത്ത കുറവനെ പോലെ.
  536. പാമ്പുചത്തേടത്ത് പരുന്തെത്തും.
  537. പാമ്പു ചാകയും വേണം, വടി ഒടികയുമരുത്.
  538. പാമ്പു പത്തിവിരുത്തിയ പോലെ.
  539. പാമ്പു വിശപ്പോർത്തും തവള വിധിയോർത്തും.
  540. പാമ്പെന്ന് പറഞ്ഞാൽ പടയും ഞെട്ടും.
  541. പാമ്പോട് വേറായ ഉറ പോലെ.
  542. പായസത്തിനെന്നെ വേണ്ടെങ്കിലും എനിക്ക് പായസത്തിനെ വേണം.
  543. പായുന്നതിന്റെ പിള്ള പറക്കും.
  544. പായേണ്ടിടത്തിഴയരുത്.
  545. പാര കൊണ്ട് തലയിലെഴുതുക.
  546. പാരക്കോൽ വേലിക്കാകാ.
  547. പാര പിളർക്കാത്ത പാറ വേര് പിളർക്കും.
  548. പാർത്താൽ പശി തീരും.
  549. പാലം കടക്കുവോളം നാരായണ, പാലം കടന്നാൽ കൂരായണ.
  550. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല.
  551. പാല പൂത്താൽ പാമ്പിനോണം.
  552. പാലമിട്ടു, കൈയുരിയും കൊട്ടി, ഇനിയെന്താ കുറ്റം.
  553. പാല വീണ കുട്ടിച്ചാത്തനെ പോലെ.
  554. പാലിന് കാവൽ പൂച്ചയോ?
  555. പാലിന് പഞ്ചസാര.
  556. പാലിന് വന്ന പൂച്ച മോരും കുടിച്ചു പോകുമോ?
  557. പാലിൽ പിഴച്ചാൽ ചോറിൽ പിഴയ്ക്കും.
  558. പാലിൽ പിഴച്ചാൽ നീളെ പിഴയ്ക്കും.
  559. പാലിൽ പിഴച്ചാൽ പതിര്.
  560. പാലില്ലാത്ത പശുവിന് പുല്ലില്ലാത്ത പറമ്പ്.
  561. പാലുകൊടുത്ത കൈക്ക് കടിക്കരുത്.
  562. പാലുതന്ന കൈക്ക് കടിക്കരുത്.
  563. പാലും പഞ്ചസാരയും പോലെ.
  564. പാലും വെളുത്തിട്ട്, മോരും വെളുത്തിട്ട്.
  565. പാല് നക്കാത്ത പൂച്ചയും പരദാനം വാങ്ങാത്ത പട്ടരുമുണ്ടോ?
  566. പാല് നോക്കുകയോ കലം നോക്കുകയോ?
  567. പാൽക്കലത്തിന് പൂച്ചയെ കാവലാക്കിയാലോ?
  568. പാവിൽ പിഴച്ചാൽ മാവ്.
  569. പാറപ്പുറത്ത് വിതച്ച വിത്തുപോലെ.
  570. പാറ്റക്കാട്ടം നീക്കിയാൽ കൂട്ടാനുണ്ടാവില്ല.
  571. പിച്ചക്കാരൻ മെച്ചക്കാരനായാലും പിച്ചത്തരം വിടില്ല.
  572. പിടിച്ചതു മറന്നിട്ട് മറന്നതു പിടിക്കും മുൻപേ വശമാക്കേണ്ടതെല്ലാം വശമാക്കണം.
  573. പിടിച്ചതുമില്ല, കടിച്ചതുമില്ല.
  574. പിടിച്ചപ്പോൾ ഞെക്കിയിടാത്തതുകൊണ്ട് ഇളക്കിയപ്പോൾ കടിച്ചു.
  575. പിടിച്ച മീനിന് കല്ലുപ്പും മണ്ണുപ്പുമിടുക.
  576. പിടിച്ചിടത്തുതന്നെ കൊണ്ടുപോയിക്കെട്ടുക.
  577. പിടിച്ചിടത്തൊടിക്കരുത്.
  578. പിടിച്ചുവച്ചാൽ പിള്ളയാർ, ചവിട്ടിത്തേച്ചാൽ ചാണകം.
  579. പിടിച്ചുപറിച്ച കാട്ടിൽ ഭയമില്ല.
  580. പിടിച്ചുവലിച്ചു കുപ്പായമിട്ടാൽ വലിച്ചുകീറി ഊരേണ്ടിവരും.
  581. പിടിച്ചുപിടിച്ചടിയായി നട്ടാൽ പൊതിപൊതിയായി വിളയുമോ?
  582. പിണം ചുട്ടാലും ഋണം ചുടാ.
  583. പിണങ്ങിക്കഴിയുന്നതിലും നല്ലത് ഇണങ്ങിപ്പിരിയുക.
  584. പിണ്ണം പെരുങ്കായം അന്നം കസ്തൂരി.
  585. പിണ്ണാക്കിനുമുണ്ട് മധുരം.
  586. പിണ്ണാക്കുകിട്ടാത്തതിന് ചക്കിനിട്ടിടിച്ചാലോ.
  587. പിണ്ണാക്കുതിന്ന് അണ്ണാക്ക് കീറിയാലും മണ്ണാത്തിപ്പെണ്ണിന് പിണ്ണാക്കേ വേണ്ടൂ.
  588. പിണ്ണാക്കു നിവേദിച്ചാൽ ദേവൻ പ്രസാദിക്കുമോ?
  589. പിണ്ണാക്കോണ്ട് വെലിക്കളഞ്ഞാൽ ബാധയൊഴിയില്ല.
  590. പിത്തള മിനുക്കിയാലും പൊൻഗുണം വരുമോ?
  591. പിൻകഴുത്തും പടുകുഴിയും ഒത്തുകണ്ടാൽ തള്ളാം.
  592. പിന്നിക്കുടുമയും പൂണൂലും കണ്ടപ്പോൾ ശങ്കരവാരിയരാണെന്ന് നിരീച്ചു.
  593. പിന്നിൽ ചെന്നാലെറിയും മുന്നിൽ ചെന്നാൽ കുത്തും (പശു).
  594. പിന്നെയെന്നതും മിണ്ടാതിരിക്കുന്നതും ഇല്ലയെന്നതിന്നടയാളം.
  595. പിന്നേം പറേം മാപ്ല തൊള്ളോണ്ട്.
  596. പിന്നേം ചങ്കരൻ തെങ്ങ്മ്മ തന്നെ.
  597. പിന്നേയും വഞ്ചി തിരുനക്കര തന്നെ.
  598. പിലാക്കീഴിലെ കണ്ടുംകൊടുത്തു മാക്കീഴിലെ കണ്ടംകൊള്ളുക.
  599. പിലാവിന്റെ കാതൽ പൂതറപിടിക്കാൻ തുടങ്ങുമ്പോൾ തേക്കിനിളംതല വയ്ക്കാൻ തുടങ്ങും.
  600. പിശുക്കനിരട്ടിച്ചെലവ്.
  601. പിശുക്കൻ, ദീപാളി, എരപ്പാളി.
  602. പിശുക്കൻ നേടിയത് ധൂർത്തന്.
  603. പിശുക്കന്റെ മകൻ ധൂർത്തൻ, അവന്റെ മകൻ എരപ്പാളി.
  604. പിള്ള കരഞ്ഞേ തള്ളയുണരൂ.
  605. പിള്ള കുലയായാൽ തള്ള വയറായി.
  606. പിള്ളക്കരച്ചിലിൽ കള്ളക്കരച്ചിലില്ല.
  607. പിള്ളയ്ക്ക് തൊണ്ണുകാട്ടരുത്.
  608. പിള്ളച്ചിറ്റം പീനാറും, നായച്ചിറ്റം തുണികീറും.
  609. പിള്ളനോവിൽ കള്ളനോവില്ല.
  610. പിള്ളമനസ്സിൽ കള്ളമനസ്സില്ല.
  611. പിള്ളയില്ലാത്തൊട്ടിലാട്ടരുത്.
  612. പിള്ളരുടെ കൂടെ കളിച്ചാൽ വിലകെടും.
  613. പിള്ളരുടെ പണി തീപ്പണി, തള്ളയ്ക്ക് രണ്ടാംപണി.
  614. പിള്ളരുടെ മോഹം പറഞ്ഞാൽ തീരും, മൂരിയുടെ മോഹം മൂളിയാൽ തീരും.
  615. പിള്ളരോട് കളികൊള്ളില്ല.
  616. പിള്ളർക്കും പട്ടർക്കും എളുപ്പം കൊടുത്തുകൂടാ.
  617. പിള്ളേരല്ലേ പൈച്ചിട്ടല്ലേ പിണ്ണാക്കല്ലേ തിന്നോട്ടെ.
  618. പിഴച്ചുപെറ്റാൽ വിളിച്ചുചൊല്ലും.
  619. പിഴമേൽ പിഴയില്ല, മുഴമേൽ മുഴയില്ല.
  620. പിഴമൊഴി പഴമൊഴിയാകാ.
  621. പിറക്കാത്തുണ്ണിയെ പോറ്റാനൊക്കുമോ?
  622. പിറക്കുംപിള്ള വിളികൊള്ളും.
  623. പിറന്നന്നേ മരണവും വിധിച്ചു.
  624. പിറന്ന കുഞ്ഞ് പിടിച്ചോറിന് കരയുന്നു, പിറക്കാൻപോകുന്ന കുഞ്ഞിന് കാൽത്തള തേടുന്നു.
  625. പിറന്നതെല്ലാം കുഞ്ഞല്ല, പൂത്തതെല്ലാം കായയുമല്ല.
  626. പിറന്നൂരിന് ചേല വേണ്ട, പെണ്ണൂരിന് താലി വേണ്ട.
  627. പിറവിക്ക് മടവച്ചു കെട്ടിയാൽ പോകുമോ?
  628. പിറവിച്ചെകിടിന് ചികിത്സ വേണ്ട.
  629. പിറവിച്ചെകിടന് മിണ്ടാൻ കഴിയുമോ?
  630. പിറുക്കും കൊറുക്കും ഒന്ന്.
  631. പീതാംബരന് ലക്ഷ്മി ദിഗംബരന് വിഷം.
  632. പീനാറിയുണ്ടോ പൂനാറുന്നു.
  633. പുകഞ്ഞ കൊള്ളി പുറത്ത്.
  634. പുകയുണ്ടെങ്കിൽ തീയുണ്ട്.
  635. പുകഴിൻവേര് പുണ്യം.
  636. പുഞ്ചപ്പാടത്തെ കുളം പോലെ.
  637. പുഞ്ചപ്പാടമെന്ന് പറയുകയും ചെയ്യും, കുന്നിൻപുറമാണുതാനും.
  638. പുടവയെടുത്തൊളിച്ചുവച്ചാൽ പുടമുറി മുടങ്ങുമോ?
  639. പുട്ടിൽ പത്ത്, പൂവ് പത്ത്, പാല് പത്ത്, പച്ച പത്ത്, പഴം പത്ത് (നെൽകൃഷി).
  640. പുണർതത്തിൽ പുണർന്നു കിടക്കണം.
  641. പുണർതത്തിൽ പുഴന്തോണി വിലങ്ങും.
  642. പുണർതത്തിൽ പുഴവെള്ളം കേറും.
  643. പുണർതത്തിൽ പോത്തിൻപുറത്തും പുല്ല്.
  644. പുണ്ണിനകം ചികയരുത്.
  645. പുണ്ണിലൊരമ്പ് തറച്ചപോലെ.
  646. പുണ്യം ലഭിച്ചോൻ പുലിവാൽ പിടിച്ചോൻ.
  647. പുതിയ കുപ്പിയിൽ പഴയ വീഞ്ഞ്.
  648. പുതിയത് കണ്ട് പഴയത് കളയരുത്.
  649. പുതിയതെല്ലാം പൊന്ന്, പഴയതെല്ലാം മണ്ണ്.
  650. പുതിയ വെളുത്തേടനും പഴയ വിളക്കത്തേടനും.
  651. പുതിയ വൈദ്യനേക്കാൾ പഴയ രോഗി നല്ലൂ.
  652. പുതുക്കത്തിലമ്മായി വറുത്തിട്ടും പൊരിച്ചിട്ടും പഴക്കത്തിലമ്മായി കരിച്ചിട്ടും പുകച്ചിട്ടും.
  653. പുതുക്കലത്തിൽ ഈച്ച കടക്കില്ല.
  654. പുതുമയ്ക്ക് മണ്ണാൻ കറതട്ടി അലക്കി.
  655. പുതുമഴപ്പിറ്റേന്ന് ഇയ്യാൻ പൊന്തിയ പോലെ.
  656. പുതുമഴയ്ക്ക് പൊടിച്ച പുല്ല്.
  657. പുത്തനച്ചി പുരപ്പുറം തൂക്കും.
  658. പുത്തൻ കൊടുക്കാം പുസ്തകം കൊടുക്കരുത്.
  659. പുത്തൻ മതിലിടിയരുത്.
  660. പുത്തരിക്ക് പത്തരി.
  661. പുത്തരിയിൽ തന്നെ കല്ലുകടിച്ചു.
  662. പുത്തരിയുണ്ടോന് കഞ്ഞി വേണ്ട.
  663. പുത്തിയുള്ളോന് കത്തി വേണ്ട.
  664. പുനർജ്ജനി നൂണാൽ പുനർജ്ജന്മമില്ല.
  665. പുന്നെല്ലരിച്ചോറും കുഞ്ഞന്മത്തിച്ചാറും.
  666. പുര കത്തുമ്പോഴാണ് വാഴ വയ്ക്കാൻ നോക്കുന്നത്.
  667. പുര കത്തുമ്പോൾ കിണർ കുഴിക്കുക.
  668. പുര കത്തുമ്പോൾ ബീഡി കൊളുത്തുക.
  669. പുരയോളം വണ്ണം ചുമര്, പാർക്കാൻ പുര വേറെ.
  670. പുരയ്ക്ക് തീപിടിക്കുമ്പോൾ വാഴവെട്ടുക.
  671. പുരയ്ക്ക് തെക്ക് മൂങ്ങ മൂളിയാൽ വടക്ക് മറപ്പുര.
  672. പുരയ്ക്ക് മീതെ വെള്ളംവന്നാലതുക്കുമീതെ തോണി.
  673. പുരപ്പുറത്ത് കല്ലിട്ട് നടപ്പുറം കാട്ടുക.
  674. പുരയില്ലാത്തവനെന്തു തീപ്പേടി.
  675. പുര വലിക്കാൻ പറഞ്ഞാലിറയേ വലിക്കാവൂ.
  676. പുര വിഴുങ്ങാൻ വന്ന പിശാചിന് വാതിൽപ്പലക പപ്പടം.
  677. പുര വിഴുങ്ങാൻ വന്ന പ്രേതം വാതിലടച്ചാൽ പോകുമോ?
  678. പുരികത്തിന് മഷിയിട്ടാൽ കണ്ണിനഴക്.
  679. പുരുഷന് കണ്ടം കൃഷി, സ്ത്രീക്ക് പൊലികടം.
  680. പുലഭ്യം പറയുന്നവന് പുൽച്ചൂലുകൊണ്ട്.
  681. പുലയനെ ചാരി പോത്തിനെ തഴുകുക.
  682. പുലയനെ പോലെ വേലചെയ്താൽ തലവനെ പോലെ വയറുനിറയ്ക്കാം.
  683. പുലയനെ വെട്ടിയ വാൾ കളയാറുണ്ടോ.
  684. പുലയൻ തെണ്ടിച്ചത് പറയൻ തിന്നുക.
  685. പുലയന്റെ കല്യാണം പുലർച്ചയ്ക്ക്.
  686. പുലയന്റെ കാര്യം പുലർന്നാലറിയാം.
  687. പുലയന്റെ പട്ടി പായുന്ന പോലെ.
  688. പുലയാടിച്ചിയുടെ മകളും പുലയാടിച്ചി.
  689. പുലി ഏകാദശി നോറ്റാലും പാരണയ്ക്ക് പശു തന്നെ.
  690. പുലി കിടന്ന മടയിൽ രോമമെങ്കിലും കാണും.
  691. പുലിക്ക് ജനിച്ചത് നഖമില്ലാതെപോകുമോ?
  692. പുലിക്ക് ജനിച്ചത് പൂച്ചയായിപ്പോകുമോ?
  693. പുലിക്ക് തന്റെ കാടെന്നും അന്യന്റെ കാടെന്നുമുണ്ടോ?
  694. പുലിക്ക് പിറന്നത് പൂച്ചക്കുട്ടിയായി.
  695. പുലിത്തോലുടുത്ത കഴുതയ്ക്ക് കരയാൻ വയ്യ.
  696. പുലിനഖം കൊണ്ടില്ലെങ്കിലും മീശ കുത്തിയാലും മതി.
  697. പുലി പതുങ്ങുന്നത് പായാൻ.
  698. പുലി പശുവാകുമോ?
  699. പുലി പെറ്റേടത്ത് പൂട കാണാതിരിക്കുമോ?
  700. പുലിയില്ലാത്തിടത്ത് എലി ഗന്ധർവ്വൻ.
  701. പുലിയുടെ തീറ്റ പൂച്ച തിന്നുമോ?
  702. പുലിയൂരിനെ ഭയന്ന് നരിയൂരിൽ ചെന്നപ്പോൾ നരിയൂരും പുലിയൂരായി.
  703. പുൽപണ്ടങ്ങളെ അധികം കൊതിച്ചു ചോദിച്ചാൽ നിർത്തരുത്.
  704. പുല്ലിട തീയും പുലയരുടെ ബന്ധവും.
  705. പുല്ലിനും ഭൂമിയിൽ കിടക്കണം.
  706. പുല്ലിൽ തൂത്ത തവിടുപോലെ.
  707. പുല്ല് കാണിച്ചാൽ പൈക്കുട്ടി പിന്നാലെ.
  708. പുല്ല് തിന്നും ഭൂമിയിൽ കിടക്കണം.
  709. പുല്ല് തിന്നുന്ന പശുവിനെ പോലെ പുലിയെ തിന്നുന്ന ചെന്നായയുതകുമോ?
  710. പുസ്തകം പൊന്നുപോലെ സൂക്ഷിക്കണം.
  711. പുളവൻ മൂത്താൽ നീർക്കോലി.
  712. പുളിക്കുന്നു പുളിക്കുന്നു എന്നു പറയുന്നു, അതുതന്നെയെടുത്ത് കുടിക്കുകയും ചെയ്യുന്നു.
  713. പുളിയില വീണാൽ പുറം പൊളിയുമോ?
  714. പുളിശ്ശേരിക്കഷ്ണത്തിന് പുരയിടം വിൽക്കുക.
  715. പുഴ പഴയത്, വെള്ളം പുതിയത്.
  716. പുഴയിലെ തോണിയും വായിലെ വാക്കും.
  717. പുഴയൊഴുകിയാലാഴിയോളം.
  718. പുഴുക്കുറ്റി പൊൻകുറ്റി.
  719. പുഴുങ്ങാൻ കൊണ്ടുപോകുന്ന നെല്ലിത്തിരി നനഞ്ഞാലെന്താ?
  720. പുഴുങ്ങിയ നെല്ലിന് വാപൊളിക്കില്ല.
  721. പുഴു തിന്ന വിള മഴുകൊണ്ട് കൊയ്യണം.
  722. പുഴുത്തതിന്റെ മേലെ നായും തൂറി.
  723. പുറത്ത് സദ്യയും അകത്ത് സാദവും.
  724. പുറപ്പെട്ടാൽ അകപ്പെടരുത്, ഫലപ്പെടണം.
  725. പുറമട്ടൊന്ന്, അകമട്ടൊന്ന്.
  726. പുറം കരിയാതെ അകം കരിയുമോ?
  727. പുറംമിനുക്കിന്റെ ചിരട്ടകൊണ്ട് അകം മിനുങ്ങില്ല.
  728. പുറ്റിനരികെ വള്ളിപ്പാമ്പ്.
  729. പൂകോർത്ത നൂലിനും പൂമണം കാണും.
  730. പൂച്ച കണ്ണടച്ചാണ് പാൽകുടിക്കുക.
  731. പൂച്ച കണ്ണടച്ചാൽ ഭൂലോകമിരുളില്ല.
  732. പൂച്ച കാട്ടിൽ ചെന്നാൽ പുലിയാകുമോ?
  733. പൂച്ച കുഞ്ഞുങ്ങളെ ഇല്ലംകടത്തുന്നപോലെ.
  734. പൂച്ച കുരുടിയാണെന്ന് എലി അറിയുമോ?
  735. പൂച്ചയ്ക്ക് അരി വേറെ വയ്ക്കേണമോ?
  736. പൂച്ച ചെന്നാൽ എലി വാതിൽ തുറക്കുമോ?
  737. പൂച്ച നക്കുംതോറും ചട്ടിക്ക് മിനുപ്പുകൂടും.
  738. പൂച്ച നാലുകാലും കുത്തിയേ വീഴൂ.
  739. പൂച്ച പാഞ്ഞാൽ പുലിയാകുമോ?
  740. പൂച്ച പാലുകുടിക്കും കലവുമുടയ്ക്കും.
  741. പൂച്ച മൂത്താൽ കോക്കാൻ.
  742. പൂച്ചയില്ലാത്ത വീട്ടിൽ എലി ഗന്ധർവ്വൻതുള്ളും.
  743. പൂച്ചയുടെ ഉറക്കം പോലെ.
  744. പൂച്ചയുടെ കടി മുറുകുംതോറും എലിയുടെ കണ്ണ് തുറിക്കും.
  745. പൂച്ചയെ കയറിട്ടുകെട്ടിയപോലെ.
  746. പൂച്ചയെ കിട്ടാത്തതിനാൽ ചാത്തം മുടങ്ങി.
  747. പൂച്ചയെ കണ്ട എലിയെ പോലെ.
  748. പൂച്ചയ്ക്ക് സന്തോഷം വന്നാൽ കീറപ്പായ മാന്തും.
  749. പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത്?
  750. പൂച്ചയ്ക്കൊൻപത് ജീവൻ.
  751. പൂച്ചയ്ക്കിറച്ചി വേണം, കാൽ നനയ്ക്കാനിഷ്ടവുമില്ല.
  752. പൂച്ചയ്ക്കാര് മണികെട്ടും.
  753. പൂച്ചയ്ക്കും പത്തിരിയോ?
  754. പൂച്ചയ്ക്ക് കളിവിളയാട്ടം, എലിക്ക് പ്രാണവേദന.
  755. പൂച്ചയ്ക്ക് കൊടുത്തുണ്ണുക.
  756. പൂച്ചയ്ക്ക് തല്ലുകൊണ്ടതുപോലെ.
  757. പൂച്ചയ്ക്ക് വേണ്ടി കലം മയക്കണമോ?
  758. പൂച്ച വന്നുകേറിയാൽ കുട്ടിയൊന്ന് പിറക്കും.
  759. പൂച്ച വന്നുപെറണം, പട്ടി പോയി ചാവണം.
  760. പൂച്ച വീഴുന്നതും തഞ്ചത്തിൽ (നാലുകാലും കുത്തി).
  761. പൂജാരി നന്നല്ലെങ്കിൽ ദൈവമില്ല.
  762. പൂഞ്ഞാൻ ഞൊടിച്ചാൽ വരാലാകുമോ?
  763. പൂട്ടാത്ത പെട്ടി പുണ്യാളനേയും പരീക്ഷിക്കും.
  764. പൂട്ടുന്ന കാളയെന്തിന് വിതയ്ക്കുന്ന വിത്തറിയുന്നു.
  765. പൂട്ട് മുറിച്ചവന് ഊട്ടിയറുത്തവൻ സാക്ഷി.
  766. പൂണൂൽ മുഷിഞ്ഞെന്നുവച്ച് മാറ്റില്ല.
  767. പൂത്തതൊക്കെ മാങ്ങയല്ല, പെറ്റതൊക്കെ മക്കളല്ല.
  768. പൂപറിക്കാൻ നീട്ടിയ കൈയിൽ പുലിയകപ്പെട്ടു.
  769. പൂപറിച്ചാൽ കാപറിക്കാനൊക്കില്ല.
  770. പൂമ്പാറ്റയ്ക്ക് ചായമിടാൻ നോക്കണ്ട.
  771. പൂയത്തിൽ പൂഴാൻ പറമ്പുകേറും.
  772. പൂയത്തിൽ മഴപെയ്താൽ പുല്ലും നെല്ലും.
  773. പൂരം കഴിഞ്ഞ പറമ്പുപോലെ.
  774. പൂരം കാണാൻ വന്നവൻ പന്തംപേറി.
  775. പൂരംപിറന്ന പുരുഷനും മകംപിറന്ന മങ്കയും.
  776. പൂരം പൂരാടം പൂരുരുട്ടാതി - മുപ്പൂരം പിറന്ന പുരുഷൻ.
  777. പൂരക്കൊട്ടുകേട്ടേ പഞ്ഞിക്കായ പൊട്ടൂ.
  778. പൂരവും കഴിഞ്ഞു, ആനയും പോയി, ഇനിയാണോ പൂരം കാണാൻ പോകുന്നു.
  779. പൂർവ്വജന്മം പുനഃപുന.
  780. പൂർവ്വാചാരം സർവ്വാചാരം.
  781. പുലസ്യമണിഞ്ഞാലേ നായരാകൂ.
  782. പൂലുള്ളിടത്ത് കുമിൾ.
  783. പൂവട്ടത്തലയ്ക്കും തന്നിഷ്ടത്തിനും മരുന്നില്ല.
  784. പൂവൻപഴത്തിന് പുഴുക്കുത്തുണ്ടെന്ന് വിചാരിക്കുമോ?
  785. പൂവാംകുറുന്തലയ്ക്ക് പടിപ്പുര പൊന്ന്.
  786. പൂവായ തോട്ടത്തിൽ കാവലില്ല.
  787. പൂവിടാത്തോട്ടത്തിൽ പേടിന്റെ പേടി വേണ്ട.
  788. പൂവിറ്റ കാശ് മണക്കുമോ?
  789. പൂളകൊണ്ട് പാലമിട്ടാൽ കാലംകൊണ്ടറിയും.
  790. പൂളയോളം വണ്ണമുണ്ട്, പുല്ലോളം കാതലില്ല.
  791. പെങ്ങളുള്ളപ്പോഴേ അളിയനുള്ളൂ.
  792. പെട്ടത്തല കൂട്ടിക്കെട്ടാനൊക്കുമോ?
  793. പെട്ടാമ്പഴക്കം പെടഞ്ഞിട്ടെന്താ.
  794. പെട്ടാലറിയും പട്ടർ.
  795. പെട്ടി പോയാലും താക്കോൽ കൈയിലുണ്ട്.
  796. പെട്ടിയിലൊരു തുട്ടുണ്ടെങ്കിൽ പൊട്ടച്ചാരും സിംഹക്കുട്ടി.
  797. പെൺകാര്യം വൻകാര്യം.
  798. പെൺകൊട, പുലയാട്ട്, പുരപ്പണി.
  799. പെൺചിത്തിര പൊൻചിത്തിര.
  800. പെൺചൊല്ല് കേട്ട പെരുമാളെ പോലെ.
  801. പെൺചൊല്ല് കേട്ടാൽ പെരുവഴി പാർക്കാം.
  802. പെണ്ണായാൽ പെറണം.
  803. പെണ്ണായി പിറന്നാൽ മണ്ണായി തീരും വരെ കണ്ണീര് കുടിക്കണം.
  804. പെണ്ണാവുന്നതിൽ ഭേദം മണ്ണാവുന്നത്.
  805. പെണ്ണാശ മണ്ണാശ.
  806. പെണ്ണിനമ്മാവിയും കുഞ്ഞിനാശാട്ടിയും.
  807. പെണ്ണിന് ചെന്നിട്ട് പൊന്നിന് പിൻവാങ്ങരുത്.
  808. പെണ്ണിന് പെൺ തന്നെ സ്ത്രീധനം.
  809. പെണ്ണിന് പൊന്നിട്ടുനോക്കുക, മതിലിന് മണ്ണിട്ടുനോക്കുക.
  810. പെണ്ണിന് വേണം പിന്നിൽ കൈ.
  811. പെണ്ണിനെ കിട്ടണമെങ്കിൽ പുളിമുട്ടി കീറണം.
  812. പെണ്ണിനേയും മണ്ണിനേയും ദണ്ണിപ്പിച്ചാൽ ഗുണം.
  813. പെണ്ണിന്റെ കോട്ടം പൊന്നിൽ തീരും.
  814. പെണ്ണിന്റെ ഭാഗ്യം പെരുവഴിയിൽ.
  815. പെണ്ണില്ലെന്നുവച്ച് പെങ്ങളെ കെട്ടാറുണ്ടോ.
  816. പെണ്ണുകിളച്ചാൽ മണ്ണ് മുറിയുമോ?
  817. പെണ്ണുകെട്ടാത്ത ദണ്ഡം അണ്ണനുമറിയട്ടെ.
  818. പെണ്ണുകെട്ടാൽ കൊതിയുണ്ട്, പുടവ വാങ്ങാൻ ഗതിയില്ല.
  819. പെണ്ണുകെട്ടിയാൽ കണ്ണുകെട്ടി, കാലുകെട്ടി.
  820. പെണ്ണുങ്ങളുടെ ജാതകം പെരുവഴിയിൽ.
  821. പെണ്ണുങ്ങളുടെ പണി തീരില്ല.
  822. പെണ്ണുചിരിച്ചാൽ പോയി, പുകയില വിടർത്താൽ പോയി.
  823. പെണ്ണുചേരുമ്പോൾ പൊന്നുചേരില്ല, പൊന്നുചേരുമ്പോൾ പെണ്ണുചേരില്ല.
  824. പെണ്ണു നന്ന്, പെങ്ങളായിപ്പോയി.
  825. പെണ്ണു നിൽക്കുന്നിടത്ത് പിഴ വരും.
  826. പെണ്ണുപിറക്കും മുൻപേ ആണുപിറക്കും.
  827. പെണ്ണും കടവും നിർത്തി താമസിപ്പിക്കരുത്.
  828. പെണ്ണുംകെട്ടി കണ്ണുംപൊട്ടി (കണ്ണുംകെട്ടി).
  829. പെണ്ണും മണ്ണും നന്നാക്കിയേടത്തോളം നന്നാകും.
  830. പെണ്ണുവന്നു കാലുകെട്ടി, പിള്ളവന്നു വായകെട്ടി.
  831. പെണ്ണുഴന്നാൽ കരച്ചില്, മണ്ണുഴന്നാൽ വിരിച്ചില്.
  832. പെണ്ണെന്ന് കേട്ടാൽ പേയും തണുക്കും.
  833. പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുത്തുകൂടാ.
  834. പെൺപട പടയല്ല, മൺചിറ ചിറയല്ല.
  835. പെൺപിറന്ന വീട് പോലെ.
  836. പെൺബുദ്ധി പിൻബുദ്ധി.
  837. പെൺമൂലം നിർമൂലം.
  838. പെൺമൂലം പെരുവഴി.
  839. പെരിയോനോട് ഇളയോൻ നടപറയരുത്.
  840. പെരുക്കാലട്ടയ്ക്ക് കണ്ണുകണ്ടുകൂടാ.
  841. പെരുങ്കായമിരുന്ന കലം പോലെ.
  842. പെരുമ്പടപ്പിറ്റേന്ന് പടയില്ല.
  843. പെരുവഴിക്ക് കരമൊഴിവ്.
  844. പെരുവഴിനീളെ മൂളരുത്, പിള്ളരുടെ ചെവിയിൽ കൊടുക്കരുത്.
  845. പെരുവിരലില്ലാത്തോൻ ചെറുവിരലില്ലാത്തോനെ പരിഹസിക്കുക.
  846. പെരുവെള്ളം ചേരുന്നേടം ചെറുതോടും ചേരും.
  847. പെറാത്ത പെണ്ണിന് പേറ്റുനോവറിയില്ല.
  848. പെറുക്കിത്തീനിയോ കൊടുക്കാൻ പോകുന്നു.
  849. പെറ്റതള്ള മൂധേവി, വന്നുകയറിയ പെണ്ണ് ശ്രീദേവി.
  850. പെറ്റതള്ളയോടോ പഠിച്ചവിദ്യ.
  851. പെറ്റതൊക്കെ മക്കളും പൂത്തതൊക്കെ കായ്ക്കളുമാവില്ല.
  852. പെറ്റമനം പറ്റെയെരിയും.
  853. പെറ്റമ്മ ചത്താൽ പെറ്റച്ചൻ ചിറ്റച്ചൻ.
  854. പെറ്റമ്മയ്ക്കില്ലാത്തത് കണ്ടുനിൽക്കുന്ന പണിക്കത്തിക്കോ?
  855. പെറ്റമ്മയ്ക്ക് ചെലവിനുകൊടുക്കരുത്.
  856. പെറ്റമ്മയ്ക്ക് ചോറുകൊടുത്തോ മൂത്തമ്മയ്ക്കരിയളക്കാൻ.
  857. പെറ്റവളുണ്ണുന്നതുകണ്ട് മച്ചി കൊതിച്ചിട്ടെന്താ?
  858. പെറ്റവൾക്കറിഞ്ഞുകൂടേ പേരിടാൻ.
  859. പെറ്റവൾക്കറിയാം പിള്ളവരുത്തം.
  860. പെറ്റുണങ്ങിയ പെണ്ണും കീറ നനഞ്ഞ വിറകും.
  861. പെറ്റുപെറ്റകന്നു ചത്തുചത്തടുത്തു.
  862. പെറ്റോൾക്കില്ലാത്തത് പോറ്റിയോൾക്കോ.
  863. പേടിക്ക് കാട്ടിലിടം പോര.
  864. പേടിക്കുടലന് കൊമ്പൻ മീശ.
  865. പേടിച്ചാലൊളിക്കാൻ കാടുണ്ടോ?
  866. പേടിച്ചാലൊളിക്കാൻ ഭൂമി തികയില്ല.
  867. പേടുമരത്തിലും തേനിരിക്കും.
  868. പേയിനെ നമ്പിയാലും പെണ്ണിനെ നമ്പരുത്.
  869. പേയിനോട് പഴകിയാലും പിരിയാൻ വിഷമം.
  870. പേരാശ പെരുംചേതം.
  871. പേര് പൊന്നമ്മ, കഴുത്തിൽ വാഴനാര്.
  872. പേരൂരിൽ മരിച്ചാൽ പുണ്യം.
  873. പേറിന്നിടയിൽ തീണ്ടാരിയോ?
  874. പേറ്റിച്ചി കൊള്ളാഞ്ഞിട്ട് പെൺകുട്ടിയായി.
  875. പൈക്കുട്ടിയെ പെറ്റ പയ്യ് മൂരിക്കുട്ടിയെയും പെറും.
  876. പൈക്കുമ്പോൾ പന്നിയിറച്ചി ഹലാൽ.
  877. പൊക്കാളി വിതച്ചാൽ ആരിയൻ കൊയ്യുമോ?
  878. പൊക്കാളി വച്ചാൽ വക്കാണമുണ്ടാകും.
  879. പൊടിഡപ്പിക്ക് തുമ്പാനധികാരമില്ല.
  880. പൊടിമീൻ പെരുമീനിന്നിര.
  881. പൊട്ടക്കണ്ണൻ മാങ്ങയെറിഞ്ഞ പോലെ.
  882. പൊട്ടക്കളിക്ക് പൊരുളില്ല.
  883. പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ; തട്ടിൻപുറത്താഖു മൃഗാധിരാജൻ; കാട്ടാളരിൽ കാപ്പിരി കാമദേവൻ; കട്ടക്കയം ക്രൈസ്തവകാളിദാസൻ.
  884. പൊട്ടച്ചക്കിന് പുണ്ണൻകാള.
  885. പൊട്ടനും പൊട്ടനും കൂടിയാൽ കൊട്ടണം കോവണം.
  886. പൊട്ടനുണ്ടോ വാക്കും പോക്കും.
  887. പൊട്ടനു നിധികിട്ടിയപോലെ.
  888. പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും.
  889. പൊട്ടനെ കളിക്കാൻ പഠിപ്പിച്ചാൽ പഠിപ്പിച്ചോനോടും പൊട്ടൻ കളിക്കും.
  890. പൊട്ടൻ പറഞ്ഞത് പട്ടേരിയും വിധിച്ചു.
  891. പൊട്ടൻ പറഞ്ഞാൽ പട്ടേരി കേൾക്കുമോ?
  892. പൊട്ടന്റെ ചെകിട്ടിൽ ശംഖൂതുക.
  893. പൊട്ടിയ കണ്ണിൽ ചുണ്ണാമ്പ് തേക്കാം.
  894. പൊട്ടിയ മണിക്കോശയില്ല.
  895. പൊട്ടിയാലും വേണ്ടില്ല, വളയാതിരിക്കണം.
  896. പൊട്ടിയെ കെട്ടിയാൽ കെട്ടിയോൻ പോറ്റുക.
  897. പൊട്ടുമ്മപ്പൊട്ട് സിന്ദൂരപ്പൊട്ട്, അതിലൊരു പൊട്ട് കൂത്തിച്ചിപ്പൊട്ട്.
  898. പൊണ്ണക്കാര്യത്തിന്റെ അങ്ങേയറ്റം കൂറപ്പേനിന്റെ ഇങ്ങേയറ്റം.
  899. പൊണ്ണത്തടിയനെയെന്തിനു കൊള്ളാം, നാലുപുരയ്ക്കൊരു തൂണിന് കൊള്ളാം.
  900. പൊണ്ണനായാലും വണ്ണനാവരുത്.
  901. പൊതിച്ചുടച്ചു തൊടംകാണിക്കരുത്.
  902. പൊതിച്ചോറുണ്ണാത്തവനും ചെങ്കണ്ണ് വരാത്തവനും എന്തറിഞ്ഞു?
  903. പൊതിയിരിക്കേ പിച്ചയ്ക്ക് പോകരുത്.
  904. പൊതുപ്പറമ്പ് വെളിമ്പറമ്പ്.
  905. പൊതുവഴി തൂക്കാനാളില്ല.
  906. പൊത്താനാണെങ്കിലെന്തിനേ തുളച്ചത്.
  907. പൊൻകലം ചെത്തപ്പെടില്ല, വെൺകലം ചെത്തപ്പെടും.
  908. പൊൻകലമുണ്ടെങ്കിലും മൺചുമരുവേണം.
  909. പൊൻകലമുടഞ്ഞാൽ പൊന്നാക്കാം മൺകുടമുടഞ്ഞാലെന്താക്കാം?
  910. പൊൻകലമുള്ളവനും മൺകലം വേണം.
  911. പൊൻചെരിപ്പായാലും കാലിൽ തന്നെയിടണം.
  912. പൊന്നായ മരുമകന് മണ്ണായ അമ്മായി വേണം.
  913. പൊന്നിട്ട് പുളിശ്ശേരി വച്ചാൽ പിറ്റേന്നുണ്ണാൻ മണ്ണില്ല.
  914. പൊന്നിന് പൂമണം പോലെ.
  915. പൊന്നിൻപൂവ് മണക്കുമോ?
  916. പൊന്നിൻമണവും പൂവിൻമണവും.
  917. പൊന്നിൻമേൽ രത്നം പതിക്കുക.
  918. പൊന്നുകണ്ട തട്ടാന്റെ തല വിറയ്ക്കുന്നത് പോലെ.
  919. പൊന്നുകായ്ക്കുന്ന മരമായാലും പുരയ്ക്ക് ചാഞ്ഞാൽ മുറിക്കണം.
  920. പൊന്നുകൂടായാലും കൂടുതന്നെ.
  921. പൊന്നുകൊടുത്ത് മണ്ണുകൊള്ളണം.
  922. പൊന്നുംകുടത്തിന് പൊട്ടുവേണ്ട.
  923. പൊന്നുചുമക്കുന്ന പൊതിക്കാളയ്ക്കും തിന്നാൻ പുല്ല്.
  924. പൊന്നു മണ്ണാക്കാം, മണ്ണു പൊന്നാക്കരുത്.
  925. പൊന്നുരുക്കുന്നേടത്ത് പൂച്ചയ്ക്കെന്തു കാര്യം.
  926. പൊന്നുവയ്ക്കേണ്ട ദിക്കിൽ പൂവെങ്കിലും വയ്ക്കേണ്ടേ.
  927. പൊന്നുസൂചി കൊണ്ട് കുത്തിയാലും കണ്ണുപൊട്ടും.
  928. പൊന്നുള്ളച്ഛൻ പൊന്നച്ഛൻ.
  929. പൊന്നൊന്ന് പണി പലത്.
  930. പൊൻപണ്ടത്തെക്കാൾ പുകൾപണ്ടം വലുത്.
  931. പൊൻമണിയില്ലാത്തവളെ അമ്മിണിയെന്ന് വിളിക്കുന്നു.
  932. പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലരുത്.
  933. പൊൻവിളക്കായാലും ചൂണ്ടുകോൽ വേണം.
  934. പൊയ്പറഞ്ഞാലും പൊരുത്തമായിരിക്കണം.
  935. പൊരിയുന്ന ചട്ടിയിൽ നിന്ന് എരിയുന്ന അടുപ്പിലേക്ക്.
  936. പൊരുത്തങ്ങളിൽ പെരുത് മനപ്പൊരുത്തം.
  937. പൊരുൾ പോകുന്നിടത്ത് പുണ്യം.
  938. പൊറുക്കാൻ കുടിച്ചത് മരിക്കാനായി.
  939. പൊറുക്കാവ്യാധിക്ക് കിട്ടാമരുന്ന്.
  940. പൊളിഞ്ഞതും പൊളിയാത്തതും മേടിനോക്കിയാലറിയാം.
  941. പോകാത്തവൻ വരുമോ?
  942. പോകുമ്പോൾ വയനാട്ടിലേക്ക്, വരുമ്പോൾ വ..യ..നാ..ട്ടീ..ന്ന്.
  943. പോകേണ്ടത് പോയാൽ ബുദ്ധിവയ്ക്കും, വേവേണ്ടത് വെന്താൽ തീയും കത്തും.
  944. പോക്കില്ലെന്നുവച്ച് പോക്കണക്കേട് കാട്ടാമോ?
  945. പോക്കറ്റ നായയ്ക്ക് പോയതെല്ലാം വഴി.
  946. പോക്കുകെട്ട മൂളിക്ക് മൂക്കിൽ കോപം.
  947. പോക്കുവെയിൽ കണ്ടാൽ പൊന്നുപോലെ.
  948. പോക്കുവെയിൽ പാക്കിനാകാ.
  949. പോണപൂച്ചയ്ക്കെന്തിനാ പൊന്ന്?
  950. പോണ പെണ്ണിനെന്തിനാ ചാട്ട്.
  951. പോണപോക്കും പൊന്നച്ചന്റെ ഏറും.
  952. പോത്തായിച്ചമഞ്ഞാൽ നുകത്തോടടുക്കാൻ മടിച്ചിട്ടെന്താ?
  953. പോത്തിനടുത്തത് പുറത്ത് എരുമയ്ക്കടുത്തത് അകത്ത്.
  954. പോത്തിനുണ്ടോ ഏത്തവാഴയെന്ന്.
  955. പോത്തിന്റെ ചെകിട്ടിൽ പുന്നാരം പറഞ്ഞിട്ടെന്താ?
  956. പോത്തിൻപുറത്ത് ഉണ്ണി കടിച്ചപോലെ.
  957. പോത്ത് പാഞ്ഞിട്ടും പെണ്ണ് പാടീട്ടും ഒന്നും നേടിയിട്ടില്ല.
  958. പോത്ത് പൂട്ടിയേടം പൊന്ന്, എരുമ പൂട്ടിയേടം നെല്ല്, മൂരി പൂട്ടിയേടം പുല്ല്.
  959. പോത്ത് മാനം നോക്കുമ്പോൾ ആൾ മരം നോക്കണം.
  960. പോന്നേടത്ത് പോയത് പുല്ല്.
  961. പോപ്പിനെ കുർബ്ബാന പഠിപ്പിക്കുകയോ?
  962. പോയ കാള കൊമ്പൻകാള.
  963. പോയ ബുദ്ധി ആന വലിച്ചാൽ വരുമോ?
  964. പോയ മുയൽ പെരിയ മുയൽ.
  965. പോയാണ്ടിൽ പൊന്ന് വിളഞ്ഞു, ഈയാണ്ടിൽ പതിര് വിളഞ്ഞു.
  966. പോയാൽ കോള് കിട്ടിയാൽ കോള്.
  967. പോയാൽ പുല്ല്, വന്നാൽ പൊലി.
  968. പോയാൽ പൊറുക്കുവാൻ പൊണ്ണാച്ചിയും പോരും.
  969. പോയിപ്പോയി വരമ്പത്തായി നരി.
  970. പോരിമയില്ലാത്തോന് പെരുമയില്ല.
  971. പോരുന്നോരുടെ പോരിമ പോരാത്തോരുടെ ചന്തിമേൽ.
  972. പോവേണ്ടത് പോയാൽ വരേണ്ടത് വരും.
  973. പ്രതിഷ്ഠ വിഴുങ്ങി പീഠം വിഴുങ്ങാൻ കാത്തിരിക്കുന്നു.
  974. പ്രതീക്ഷണത്തിലെ പൊലിമ നിരീക്ഷണത്തിലില്ല.
  975. പ്രദോഷം പുളിഞ്ചോട്ടിൽ നിൽക്കട്ടെ, ഞാൻ പഴഞ്ചേരിയിലെത്തട്ടെ.
  976. പ്രഭുവാക്ക് വിലവാക്ക്.
  977. പ്രാകി ചത്തവരുമില്ല, നേർന്നു പെറ്റവരുമില്ല.
  978. പ്രാന്തൊക്കെ മാറി, ഇപ്പോ ഉലക്കോണ്ടാ കോണകമുടുക്കൽ.
  979. പ്രാർത്ഥനയില്ലാത്ത പ്രവൃത്തിയും ഞാണില്ലാത്ത വില്ലും.
  980. പ്രാർത്ഥന തന്നെ പോരാ, പ്രവൃത്തിയും വേണം.
  981. പ്രാവ് പറന്നുപോയ കൂടുപോലെ.
  982. പ്രിയമില്ലാത്ത ചോറ് പിണ്ഡച്ചോറ്.
  983. പ്രിയംകൊണ്ടമ്മായി മൂന്നുദിവസത്തേക്ക് മിണ്ടിയില്ല.
  984. പ്രേമം വന്നാലും പട വന്നാലും പിന്നൊന്നില്ല.
  985. പഴുക്കാൻ മൂത്താൽ പറിക്കെണം
  986. പിള്ളരെ മൊഹം പറഞ്ഞാൽ തീരും- മൂരിമൊഹം മൂളിയാൽ തീരും
  987. പിണ്ണാക്കും കുത്തും ഒപ്പം
"https://ml.wikiquote.org/w/index.php?title=പഴഞ്ചൊല്ലുകൾ/പ&oldid=20448" എന്ന താളിൽനിന്ന് ശേഖരിച്ചത്