പഴഞ്ചൊല്ലുകൾ/ഹ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

'ഹ'-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ.

  1. ഹംക്കു വാക്കു ചെവിക്കു പുറത്ത്.
  2. ഹംസത്തിന്റെ തൂവൽ സിംഹത്തിന്റെ നഖത്തേക്കാൾ കഠിനം.
  3. ഹയാ കെട്ടവൻ ഏതു കോലവും കെട്ടും.
  4. ഹരിശ്രീ തൊട്ട് ശ്രീരാമോദന്തം വരെ പഠിച്ച് ശാസ്ത്രിയാവുക.
  5. ഹലാക്കിന്റെ അവിലും കഞ്ഞി.
  6. ഹറാംപിറന്നോൻ എവിടെച്ചെന്നാലും പറേപ്പിക്കും.
  7. ഹാജ്യാരുമല്ല, മൗലവിയുമല്ല.
  8. ഹിമാലയവും മൂക്കുന്നിയും മല തന്നെ.
  9. ഹിരണ്യന്റെ നാട്ടിൽ ചെന്നാൽ ഹിരണ്യായ നമഃ.
  10. ഹൃദയം വിടക്കായാൽ ക്രിയ എങ്ങനെ ശോഭിക്കും.
  11. ഹേമത്തിനു കേടില്ല.
  12. ഹേമിച്ചിട്ടു ചാമച്ചോറുണ്ണണ്ട.
  13. ഹൈക്കോടതി തെങ്ങേക്കേറില്ല.
  14. ഹോമിക്കാൻ കൊടുത്തത് തീയിലിട്ടോ വായിലിട്ടോ എന്ന് നോക്കരുത്.
"https://ml.wikiquote.org/w/index.php?title=പഴഞ്ചൊല്ലുകൾ/ഹ&oldid=19986" എന്ന താളിൽനിന്ന് ശേഖരിച്ചത്