പഴഞ്ചൊല്ലുകൾ/മ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

'മ'-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ.

  1. മകം പിറന്ന മങ്ക.
  2. മകത്തിന്റെ മുഖത്തെള്ളെറിഞ്ഞാൽ കുടത്തിന്റെ മുഖത്തെണ്ണ.
  3. മകത്തിന്റെ മുഖത്ത് എള്ളെറിയണം.
  4. മകനെ പഴംകൊണ്ടും മരുമകനെ താക്കോലുകൊണ്ടും എറിയും.
  5. മകൻ നന്നെങ്കിലും പണം വേണ്ട, മകൻ ചീത്തയെങ്കിലും പണം വേണ്ട.
  6. മകൻ മരിച്ചാലും വേണ്ടില്ല, മരുമകൾ മൊട്ടച്ചിയായാൽ മതി.
  7. മകമണിഞ്ഞേ സുഖമണയൂ.
  8. മകരം വന്നാൽ മറിച്ചെണ്ണേണ്ട.
  9. മകരത്തിൽ മരംകേറണം.
  10. മകരത്തിൽ മഴപെയ്താൽ മലയാളം മുടിഞ്ഞുപോം.
  11. മകരമഞ്ഞിൽ മരംകോച്ചും.
  12. മകരവിളക്കും മാമാങ്കവും.
  13. മകീരത്തിൽ മതിമറന്നുപെയ്യണം.
  14. മകീരത്തിൽ വിതച്ചാൽ മദിക്കും.
  15. മകീരം തേങ്ങാക്കണ്ണുപോലെ.
  16. മകം നാലു നുകംപോലെ.
  17. മകം പിറന്ന മങ്കയ്ക്കു മാനത്തു കൊട്ടാരം.
  18. മക്കക്കഞ്ഞി ദുഃഖക്കഞ്ഞി മാപ്പിളക്കഞ്ഞി മധുരക്കഞ്ഞി.
  19. മക്കത്തു ചെന്നാൽ ആനത്തലയോളം പൊന്ന് വെറുതെ.
  20. മക്കത്തു ചെന്നാൽ നാഴിനെല്ലിന് നാല്പതാമാട.
  21. മക്കത്തു ചെന്നാൽ പൊതിയാത്തേങ്ങയോളം സ്വർണ്ണം കിട്ടും.
  22. മക്കത്തു ചെന്നു ചിരച്ചാൽ പൊതിക്കാത്ത തേങ്ങയോളം പൊന്ന് കൂലി, അതവിടെക്കൊടുത്താൽ മൂഴക്കരിയും കിട്ടും.
  23. മക്കളില്ലാച്ചോറ് മരുന്ന് പോലെ.
  24. മക്കളുടെ ചോറ് തിന്നാൽ മഹിമ കുറയും.
  25. മക്കളുണ്ടെങ്കിൽ പടിക്കൽ കാണാം.
  26. മക്കളെ കണ്ടും മാമ്പൂ കണ്ടും ഭ്രമിക്കരുത്.
  27. മക്കളെ തിന്നാലും മറയിൽ വച്ച്.
  28. മക്കളെ വിറ്റും മകമുണ്ണണം.
  29. മക്കളെ സ്തുതിച്ചാൽ ഇളകാത്ത അച്ഛനുണ്ടോ?
  30. മക്കൾക്കും മക്കളുടെ മക്കൾക്കും മാങ്ങയണ്ടിക്കും രസംകൂടും.
  31. മക്കൾക്ക് നരി പൂച്ച.
  32. മക്കൾക്ക് മടിയിലുമാകാം, മരുമക്കൾക്ക് തൊടിയിലും വയ്യ.
  33. മക്കൾച്ചോറ് ദുഃഖച്ചോറ്.
  34. മങ്ങലിക്ക് പൂളുവയ്ക്കുന്ന പോലെ.
  35. മച്ചഴിച്ചാൽ കച്ചിന്നുമാകാ.
  36. മച്ചാട്ടെ ഞായം മറുനാട്ടിലില്ല.
  37. മച്ചിക്കുണ്ടോ മക്കൾ മരിച്ച ദുഃഖം.
  38. മച്ചിപ്പയ്യിനെ തൊഴുത്തുമാറ്റി കെട്ടിയിട്ടെന്താ.
  39. മച്ചിയറിയുമോ പേറ്റുനോവ്.
  40. മച്ചുനബന്ധം മരിച്ചാലും മറക്കില്ല.
  41. മച്ചുനൻ മരിച്ചാൽ കമ്പിളിയെനിക്ക്.
  42. മഞ്ഞക്കിളിയെ കണ്ടാൽ കരയും.
  43. മഞ്ഞക്കിളിയെ കണ്ടാൽ മധുരം കഴിക്കും.
  44. മഞ്ഞക്കിളിയെ കണ്ടു കൊഞ്ഞനം കാട്ടണ്ട.
  45. മഞ്ഞച്ചേര മലർന്നുകടിച്ചാൽ മലയാളത്തിൽ മരുന്നില്ല.
  46. മഞ്ഞപ്പിത്തക്കാരന് കാണുന്നതെല്ലാം മഞ്ഞ.
  47. മഞ്ഞിനുമീതെ നിലാവുവീഴുക.
  48. മഞ്ഞിനൊരു കാലമുണ്ടെങ്കിൽ മഴയ്ക്കുമൊരു കാലമുണ്ട്.
  49. മഞ്ഞുകൊണ്ടു കഞ്ഞിവയ്ക്കാമോ.
  50. മഞ്ഞുപെയ്താൽ കുളം (കടൽ) നിറയുമോ?
  51. മഞ്ഞുപെയ്താൽ മല കുതിരുമോ?
  52. മടയന് മറുപടിയില്ല.
  53. മടയെരുക്ക് മടൽമടലായി പൂത്താലും മരുക്കൊഴുന്നിന്റെ മണം വരുമോ.
  54. മടൽക്കരിയെയും മടപ്പള്ളിക്കാരനെയും വിശ്വസിക്കരുത്.
  55. മടവാളിന് പാലപ്പരിച.
  56. മടി കുടികെടുത്തും.
  57. മടി കുട്ടിയെ മാട്ടും.
  58. മടിച്ചിക്കും നുളച്ചിക്കും കുടിയൊന്ന്.
  59. മടിയനെന്തിനാ വിശ്രമം.
  60. മടിയൻ മല ചുമക്കും.
  61. മടിയിലരിയുണ്ടെങ്കിൽ പെങ്ങളുടെ വീട്ടിലേക്ക് വഴിചോദിക്കുമോ.
  62. മടിയിലെന്തെന്നും മനസ്സിലെന്തെന്നും ചോദിക്കരുത്.
  63. മടിയിൽ കനമുണ്ടെങ്കിലേ വഴിയിൽ പേടി വേണ്ടൂ.
  64. മട്ടുകുടിച്ചാൽ മുട്ടനാകും.
  65. മഠത്തിലുണ്ണുന്നവനരിവിലയറിയില്ല.
  66. മണങ്ങിട്ടു വാളയെ പിടിക്കുക.
  67. മണങ്ങിനിണങ്ങില്ല.
  68. മണങ്ങിനിണങ്ങ് ചാമച്ചോറ്.
  69. മണമേറ്റ മീനിന് ഓശകേട്ട പണം.
  70. മണം പോലെ ഗുണമില്ല മേത്തരേ തൊപ്പിയിതാ വേലിമേലിരിക്കുന്നു.
  71. മണലളന്നാലും മനസ്സളക്കാൻ സാധിക്കില്ല.
  72. മണലിൽ പാർന്ന വെള്ളം പോലെ.
  73. മണലുകൊണ്ടണകെട്ടുക.
  74. മണലുകൊണ്ടു ചരടുപിരിക്കുക.
  75. മണിമാളിക വീണതിലും ഖേധം മണിയുടഞ്ഞതിൽ.
  76. മണിയാൽ വളയും വളയാൽ മണിയും മണിവള കൊണ്ടാ രാജാവും.
  77. മണിയോടൊപ്പം മകുടം.
  78. മൺകുതിരയെ നമ്പി വെള്ളത്തിലിറങ്ങുന്ന പോലെ.
  79. മണ്ണച്ചിക്കു മരനായര്.
  80. മണ്ണട്ട കരഞ്ഞാൽ ശൂന്യം.
  81. മണ്ണത്താൻ നിലത്തുവീണപോലെ.
  82. മണ്ണറിഞ്ഞു വിത്ത്.
  83. മണ്ണാങ്കട്ട മാപ്പിളയ്ക്ക് ചാണയുണ്ട പലഹാരം.
  84. മണ്ണാത്തിലക്ഷ്മിയും പെണ്ണുതന്നെ മഹാലക്ഷ്മിയും പെണ്ണുതന്നെ.
  85. മണ്ണാനു പാണൻ തുണ നിൽക്കില്ല.
  86. മണ്ണാൻ തെണ്ടിച്ചു മാപ്ല തിന്നുക.
  87. മണ്ണാൻ പന്ത്രണ്ടുകളിച്ചാലും പത്തേ കൂട്ടുള്ളൂ.
  88. മണ്ണാന്റെ ഊറ്റം മാറ്റുവയ്ക്കുമ്പോഴാ.
  89. മണ്ണാന്റെ മൂരി പൂട്ടാണ്ടെ തന്തയായി.
  90. മണ്ണാലെ ചത്തു, പെണ്ണാലെ ചത്തു.
  91. മണ്ണിനു മരം കനമോ?
  92. മണ്ണിനും കൊള്ളില്ല, ചാണകത്തിനും കൊള്ളില്ല.
  93. മണ്ണിലിട്ടാൽ പൊന്ന്.
  94. മണ്ണിൽ കിടക്കുകയും തിക്കിക്കിടക്കുകയും കൂടിയെന്തിന്?
  95. മണ്ണും ചാരിനിന്നവൻ പെണ്ണുംകൊണ്ടു പോയി.
  96. മണ്ണും പെണ്ണും കണ്ടേ കൊള്ളാവൂ.
  97. മണ്ണും പെണ്ണും നന്നാക്കിയേടത്തോളം നന്നാവും.
  98. മണ്ണുണ്ടെങ്കിൽ പെണ്ണുണ്ട്.
  99. മണ്ണുണ്ടെങ്കിൽ പെണ്ണുവേണം.
  100. മണ്ണുതന്നെ പൊന്ന്.
  101. മണ്ണുതിന്ന കോഴിയോ പോലെ.
  102. മണ്ണുതിന്നുകയാണെങ്കിലും മറഞ്ഞിരുന്നു തിന്നണം.
  103. മണ്ണുതിന്നെങ്കിലും മണ്ണിൽ കിടക്കണം.
  104. മണ്ണുമൂത്താൽ വെട്ടിവാഴും, പെണ്ണുമൂത്താൽ കെട്ടിവാഴും.
  105. മണ്ണുവിറ്റ് ഉണ്ണരുത്.
  106. മണ്ണുവിറ്റ് പൊന്ന് വാങ്ങരുത്.
  107. മണ്ണോളം വലിയ ബാങ്കില്ല.
  108. മണ്ടയിലെഴുതിയത് മാന്തിയാൽ പോകുമോ?
  109. മണ്ടയുടഞ്ഞതിലല്ല, മണിയുടഞ്ഞലിതാണ് ഖേദം.
  110. മണ്ടുയുണ്ടെങ്കിലേ രോമം മുളയ്ക്കൂ.
  111. മണ്ഡലിക്കെന്തിന് കുടുംബാസൂത്രണം.
  112. മൺപിള്ളയായാലും തൻപിള്ളയായിരിക്കണം.
  113. മൺപൂച്ച എലിയെ പിടിക്കുമോ?
  114. മൺവെട്ടി തണുപ്പറിയുമോ.
  115. മതിയില്ലെങ്കിൽ ചിതമില്ല.
  116. മതിതന്നെ ഗതി.
  117. മതിപോലെ ഗതി.
  118. മതിമറന്നാൽ ഉരുകൊണ്ടുപകാരമില്ല.
  119. മതിമറന്നു തിമർക്കരുത്.
  120. മതിയുണ്ടെങ്കിൽ മാർഗ്ഗമുണ്ട്.
  121. മതിയുണ്ടെങ്കിൽ സ്മൃതിയുണ്ട്.
  122. മതിർത്ത പാലിനില്ലാത്ത കൊതി പുളിച്ച മോരിനുണ്ടാകുമോ?
  123. മതിലുകെട്ടുന്നതിന് മുൻപേ വാതിൽവച്ചു.
  124. മത്തകുത്തിയാൽ കുമ്പളം മുളയ്ക്കില്ല.
  125. മത്തിക്ക് വിലപറയുന്നപോലെ.
  126. മത്തി തിന്നവന് പുത്തി കുറയും.
  127. മദം കൊണ്ട ആനയുണ്ടോ തീയും വെള്ളവും കാണുന്നു.
  128. മദം കൊണ്ടാന ശോഭിക്കും.
  129. മദയാനയ്ക്കൊപ്പം കുഴിയാന വരുമോ?
  130. മദാമ്മ മല്മല് മുണ്ടുടുത്ത പോലെ.
  131. മദിരാശിക്കുള്ള വണ്ടിയും മംഗലംചേർന്ന മുഹൂർത്തവും.
  132. മധുര കാണാത്തവൻ മാട്.
  133. മധുരയ്ക്ക് വഴി വായിൽ.
  134. മധുരത്തിലുത്തമം വായ്മധുരം.
  135. മധുരമെന്നുകടിച്ചതിരട്ടിമധുരം.
  136. മധുരവാക്ക് മനം തകർക്കും.
  137. മനകെട്ടി മലയാളം കെട്ടു.
  138. മനപ്പായസത്തിന് മധുരം കുറയ്ക്കുന്നതെന്തിന്?
  139. മനപ്പൊരുത്തം പെരും പൊരുത്തം.
  140. മനമങ്ങും മിഴിയിങ്ങും.
  141. മനമിണങ്ങിയാൽ ഇനം നോക്കണ്ട.
  142. മനമുണ്ടെങ്കിൽ മാർഗ്ഗവുമുണ്ട്.
  143. മനംകൊണ്ടു മാലകെട്ടിയാൽ കഴുത്തിലിടാനൊക്കില്ല.
  144. മനംചേർന്നാൽ ഇനംനോക്കേണ്ട.
  145. മനംപോലെ മംഗല്യം.
  146. മനവും ജപവും ഒന്നാക്കുക.
  147. മനശ്ശുദ്ധി വന്നാൽ തീർത്ഥസ്നാനം വേണ്ട.
  148. മനസ്സിനിണങ്ങിയാൽ ചാണക്കുന്തിയും ചമ്മന്തി.
  149. മനസ്സിലാകാത്തത് മനസ്സിലായെന്ന് പറഞ്ഞാൽ മനസ്സിലായതും മനസ്സിലാവില്ല.
  150. മനസ്സിലുള്ളത് മുഖത്തുവരും.
  151. മനസ്സിൽ കണ്ടത് വടിക്കുത്തിപ്പാഞ്ഞു.
  152. മനസ്സിൽ കാണുമ്പോഴേക്കും മരത്തിൽ കാണുക.
  153. മനസ്സിൽ ചക്കര മധുരിക്കില്ല.
  154. മനസ്സില്ലാത്ത മുതൽ വഴിപാടിനുകൊള്ളില്ല.
  155. മനസ്സോടെ ചെയ്താൽ സമസ്തം ഫലസ്ഥം.
  156. മനസ്സോടെ തന്നാൽ പഴങ്കഞ്ഞിയും പാക്കഞ്ഞി.
  157. മനുവാക്ക് മഹൗഷധം.
  158. മനുഷ്യൻ കടിച്ചാൽ മരുന്നില്ല.
  159. മനോരസം മഹാരസം.
  160. മനോരാജ്യം കൊണ്ട് നേരം വെളുപ്പിക്കുക.
  161. മനോരാജ്യത്തിലാർക്കും രാജാവാകാം.
  162. മനോരാജ്യത്തിലെന്തിനർദ്ധരാജ്യം.
  163. മനോരാജ്യത്തിൽ കോട്ടകെട്ടുക.
  164. മനോരാജ്യത്തിൽ വിതച്ചാൽ അരിവാളില്ലാതെ കൊയ്യാം.
  165. മനോരോഗത്തിന് മരുന്നില്ല.
  166. മന്തൊരു മാസം വിദ്വാനൊരു ദിവസം.
  167. മന്തൻകാലന്റെ ചവിട്ടുപോലെ.
  168. മന്തിനും താന്തോന്നിത്തത്തിനും മരുന്നില്ല.
  169. മന്തുകാലന്റെ കാൽത്തള പോലെ.
  170. മന്തുകാലെങ്കിലും കൊലുസ്സുചേരും.
  171. മന്ത്രം കൊണ്ട് മാങ്ങ വീഴില്ല.
  172. മന്ത്രം പാട്ടായാൽ മണ്ണാൻ വെളിച്ചത്താകും.
  173. മന്ത്രവാദിക്കാദ്യവും വൈദ്യനൊടുക്കവും.
  174. മന്ത്രിക്കൊത്ത വടി.
  175. മന്ത്രിച്ചാലും ചിന്ത്രിച്ചാല്വൊന്നും കാര്യമില്ല, മൂപ്പൻ കാപ്പണത്തിൽ കൊറച്ച് കൊഴലൂതില്ല്യ.
  176. മന്നത്ത് മടിയഴിച്ചുകൂടാ.
  177. മന്നനാണ് മണിക്കവകാശി.
  178. മന്നവൻ മണിഹാരിയാം.
  179. മമ്പൂച്ചയായാലും മരപ്പൂച്ചയായാലും എലിയെ പിടിച്ചാൽ മതി.
  180. മയക്കത്തിന് കൊടുത്തത് മരണത്തിനായി.
  181. മയിലാടുമ്പോലെ ചെമ്പോത്താടുമോ?
  182. മയിലിന്റെ അഴകും കുയിലിന്റെ സ്വരവും.
  183. മയിലിറച്ചി തിന്നുതേട്ടുംപോലെ.‌
  184. മരകീരത്തിന്റന്ന് മക്കളുണരും മുൻപ്.
  185. മരക്കലത്തിന് മരംകൂമ്പ്.
  186. മരണം പ്രകൃതി ജീവിതം വികൃതി.
  187. മരണംവരെയേ വൈരം നിൽക്കൂ.
  188. മരണത്തിന് മരുന്നില്ല.
  189. മരണമടുത്തവന് മരുന്നെന്തിന്.
  190. മരണവാതിലല്ലാത്ത വാതിലെല്ലാമടയ്ക്കാം.
  191. മരത്തരം കാണുമ്പോൾ പണിത്തരം തോന്നും.
  192. മരത്തിനു കായ കനമല്ല.
  193. മരത്തിനു കൊമ്പ് കനമോ?
  194. മരത്തിനു വേരുബലം.
  195. മരത്തിനെ ഇല രക്ഷിക്കും, മാനത്തെ പണം രക്ഷിക്കും.
  196. മരത്തിനേക്കാൾ വലിയ കൊമ്പായാലോ.
  197. മരത്തിന്റെ കോണ് ചീകുളിയിൽ തീരും.
  198. മരത്തിന്റെ ഗുണം പഴത്തിൽ കാണും.
  199. മരത്തിന്റെ പഴം മരത്തിൻചുവട്ടിൽ.
  200. മരത്തിൽ നിന്ന് വീണവനെ മാടും ചവിട്ടി.
  201. മരത്തേക്കാൾ വലിയ കായയോ.
  202. മരത്തോക്കിന് മണ്ണുണ്ട.
  203. മരപ്പട്ടിക്ക് കൂട്ട് ഈനാംപീച്ചി.
  204. മരമറിഞ്ഞു കൊടിയിടുക.
  205. മരമില്ലാത്ത നാട്ടിൽ മുരിക്ക് മഹാമരം.
  206. മരയ്ക്കാനുണ്ടോ മീനിന്റെ നാറ്റം.
  207. മരംകയറി കൈവിട്ടവനും കടംവാങ്ങി കടംകൊടുത്തവനും.
  208. മരംകാണുമ്പോൾ കാടുകാണില്ല, കാടുകാണുമ്പോൾ മരംകാണില്ല.
  209. മരം കൊണ്ട് കാടുകാണാൻ വയ്യ.
  210. മരം പിടിക്കാൻ പോകുന്ന പോലെ.
  211. മരമുരിഞ്ഞിട്ടും പിശാചൊഴിഞ്ഞില്ല.
  212. മരം വച്ചാൽ വെള്ളം കോരണം.
  213. മരാമത്ത് മഹാപത്ത്.
  214. മരിക്കാതിരിക്കണമെങ്കിൽ ജനിക്കാതിരിക്കണം.
  215. മരിക്കാനിറങ്ങിയവന് സമുദ്രം മുഴങ്കാലളവ്.
  216. മരിക്കാറാകുമ്പോൾ അന്നവിരോധം, നശിക്കാറാകുമ്പോൾ ബ്രഹ്മവിരോധം.
  217. മരിച്ചവന്റെ വായിൽ മണ്ണ്, ഇരിപ്പവന്റെ വായിൽ വെണ്ണ.
  218. മരിച്ചാൽ മഹിമ കൂടും.
  219. മര്യാദക്കാരനും മര്യാദക്കാരനും മൂന്നുവഴി, മര്യാദക്കാരനും തെമ്മാടിക്കും രണ്ടുവഴി, തെമ്മാടിക്കും തെമ്മാടിക്കും ഒരുവഴി.
  220. മര്യാദക്കാർക്ക് കാലഹരണമില്ല.
  221. മരുങ്ങിയ പണം മരിച്ചാലുമെടുക്കരുത്.
  222. മരുന്നായാലും വിരുതോടെ കഴിക്ക.
  223. മരുന്നിനെന്ന് പറഞ്ഞാൽ തുള്ളിക്ക് പണംനാല്.
  224. മരുന്നിനെന്ന് പറയുമ്പോൾ മണലിലേ പെടുക്കൂ.
  225. മരുന്നിനും വിരുന്നിനും മൂന്നുനേരം.
  226. മരുന്ന് കാൽഭാഗം, മതി മുക്കാൽഭാഗം.
  227. മരമകളായിട്ടല്ലേ അമ്മായിയമ്മയാകുന്നത്.
  228. മരുമക്കളുണ്ടായിട്ടല്ലേ അമ്മായിയുണ്ടാകുന്നത്.
  229. മരമക്കളെത്തച്ചാലും ചെറുമക്കളെത്തച്ചാലും ചോദിക്കാനാളില്ല.
  230. മരുമക്കളെത്ര നന്നായാലും മത്തിക്കാളിയല്ലേ അമ്മായി.
  231. മരുമക്കളെ പേടിപ്പിക്കാൻ മക്കളെ തല്ലുക.
  232. മരുമോളേ കൊണ്ടോയ കാലാ എന്നേംകൂടി കൊണ്ടോ, കൊണ്ടാവാനല്ല കാലാ, മാളോര് കേക്കാനാ.
  233. മരോട്ടിക്കായ തിന്ന കാക്കയെ പോലെ.
  234. മർത്ത്യന് കൈപ്പിഴ ജന്മസിദ്ധം.
  235. മർത്ത്യസ്വഭാവം മരണംവരേക്കും.
  236. മർദ്ദനം ഗുണവർദ്ധനം.
  237. മർമ്മം നോക്കുന്നവനടിക്കാനാവില്ല.
  238. മർമ്മം മാറ്റാൻ മരണംപറ്റും.
  239. മല എലിയെ പെറ്റു.
  240. മല കുലുങ്ങിയാലും മനം കുലുങ്ങരുത്.
  241. മലടിക്കറിയാമോ കുഞ്ഞിന്റെ സുഖം.
  242. മലടിക്കറിയാമോ പേറ്റുനോവ്.
  243. മലടി പെറ്റ മകനെ പോലെ.
  244. മല തടുത്താലും മാലയോഗം മാറുമോ?
  245. മല തന്നെ വീണാലും തല തന്നെ താങ്ങണം.
  246. മല തുളയ്ക്കാനും ചിറ്റുളി മതി.
  247. മല പൊളിക്കാൻ മലയാളം പോന്ന ഉളി വേണോ?
  248. മല പോലെ വന്നത് എലി പോലെ പോയി.
  249. മല പോലെ വന്നത് മഞ്ഞ് പോലെ പോയി.
  250. മല മണ്ണാങ്കട്ടയാകുമ്പോൾ മണ്ണാങ്കട്ടയെന്താകും?
  251. മല കയറിയാലും മച്ചുനനെ വിടരുത്.
  252. മലയൻ തേൻകൂട് നോക്കുന്നതുപോലെ.
  253. മലയരികെ ഉറവ്, പണമരികെ അറിവ്.
  254. മലയാളം വിട്ടാൽ പരദേശം.
  255. മലയാളഭാഷയ്ക്ക് തുപ്പായി വേണോ.
  256. മലയിലെ മഴയും മനയിലെ നുണയും.
  257. മലയിൽ കൊണ്ട് കലം എറിയരുത്.
  258. മലയിൽ മുളച്ചതൊക്കെ മലയജമാകുമോ.
  259. മലയിൽ വിളഞ്ഞതായാലും ഉരലിൽ വീഴും.
  260. മലയും മണ്ണാങ്കട്ടയും പോലെ.
  261. മലയും മലയും തമ്മിൽ തല്ലുമ്പോൾ മണ്ണാങ്കട്ട ഏത് മൂലയിൽ.
  262. മലയുടെ പൊക്കം മലയ്ക്കറിയാമോ?
  263. മലയൊത്ത ദേവന് തിനയൊത്ത പുഷ്പം.
  264. മലയോടാണ് കല്ലെറിയുന്നത്.
  265. മലയോട് ചെന്ന് കലമെറിയുക.
  266. മലയോട് മല്ലുണ്ടോ.
  267. മലരിൽ മണവും എള്ളിൽ എണ്ണയും ഉടലിൽ ഉയിരും.
  268. മലര് മർദ്ദിച്ചു മണപ്പിക്കാറുണ്ടോ?
  269. മലർന്നുകിടന്ന് തുപ്പിയാൽ മുഖത്ത്.
  270. മലർമധു മണ്ഡൂകം കുടിക്കുമോ?
  271. മല വിഴുങ്ങുന്ന പിശാചിന് മലവെള്ളം ചുക്ക്വള്ളം.
  272. മലവെള്ളത്തിൽ തെളിവെള്ളമുണ്ടോ.
  273. മലിഞ്ഞാൽ മണ്ണ്, കുറഞ്ഞാൽ പൊന്ന്.
  274. മല്ലൻ പിടിച്ചേടം മർമ്മം.
  275. മഹാന്മാർ മരിക്കില്ല.
  276. മഹാരോഗമില്ലാത്തവൻ മഹാരാജാവ്.
  277. മഴ നനയാതെ ചെന്ന് പുഴയിൽ ചാടി.
  278. മഴ നിന്നാലും മരം പെയ്യും.
  279. മഴ പെയ്തു നിറയാത്തത് കോരിയൊഴിച്ചാൽ നിറയുമോ?
  280. മഴപോലെ വന്നത് മഞ്ഞുപോലെ പോയി.
  281. മഴയിങ്ങും കുടയങ്ങും.
  282. മഴയെന്ന് കേട്ടാൽ മാട് പേടിക്കുമോ?
  283. മഴയൊന്നുപെയ്താൽ മരമേഴുപെയ്യും.
  284. മഴ വീണാൽ സഹിക്കാം, മാനം വീണാലോ?
  285. മഴേടച്ചന് എപ്പോഴും കുറ്റം.
  286. മറക്കലം തുറക്കലം പനക്കലം പിന്നെയത് പാക്കലം.
  287. മറഞ്ഞ ബുധന് നിറഞ്ഞ വിദ്യ.
  288. മറയത്താട്ടിയാൽ മാറാത്ത ദേഷ്യം മറുപടി കൊണ്ടാറുമോ?
  289. മറയിൽ വച്ച് മദ്ദളം കൊട്ടിയാൽ കേൾക്കാതിരിക്കുമോ?
  290. മറവി മരണം.
  291. മറുചെവി കേട്ടാൽ മക്കത്തെത്തും.
  292. മറുഞാണില്ലാത്തവൻ വില്ലാളിയല്ല.
  293. മറേലിരുന്നാലും പതിന്നാലുപെറ്റാലും പെണ്ണിന് സ്വർഗ്ഗം.
  294. മറ്റമ്മ ചമഞ്ഞാൽ പെറ്റമ്മയാകുമോ?
  295. മാക്രി കരഞ്ഞു മഴ പെയ്യിച്ചു.
  296. മാങ്ങ കഴിഞ്ഞാൽ മാവിൻചോട്ടിൽ കാര്യമെന്ത്.
  297. മാങ്ങ പഴുത്താൽ താനേവീഴും.
  298. മാങ്ങയെറിയാൻ മാണിക്യക്കല്ലോ.
  299. മാങ്ങയ്ക്കു തേങ്ങ.
  300. മാങ്ങ വീഴുമെന്ന് വച്ച് മാഞ്ചോട്ടിൽ പാടോ.
  301. മാച്ചാനേ മാച്ചാനേ മറ്റൊരു വേഷം മാച്ചാനേ.
  302. മാടം പൊളിഞ്ഞാൽ കൂടം.
  303. മാടമ്പിക്ക് ചെമ്പുതറയെന്തിന്?
  304. മാടറിയാത്തോൻ മാടയെ കൊള്ളും.
  305. മാടറിയാത്തോൻ വെട്ടുകൊള്ളുക.
  306. മാടുകിഴടായാലും പാലിന്റെ രുചിപോകുമോ?
  307. മാടുകെട്ടാൽ വിടാം, മനുഷ്യൻ കെട്ടാലോ?
  308. മാടോടിയ തൊടിയുമാകാ നാടോടിയ പെണ്ണുമാകാ.
  309. മാണിക്യക്കല്ല് കൊണ്ട് മാങ്ങയെറിയുക.
  310. മാണിക്യക്കല്ല് പന്തീരാണ്ട് കുപ്പയിൽ കിടന്നാലും മാണിക്യക്കല്ല് തന്നെ.
  311. മാണിക്യക്കുതിര മണ്ണ് തിന്നുന്നു, പിന്നെയാണോ ഞൊണ്ടിക്കുതിര പുല്ല് തിന്നാഞ്ഞിട്ട്.
  312. മാണിക്യം വിറ്റ കോണത്ത് മൺചുമക്കാൻ പോകരുത്.
  313. മാതാവ് ചെയ്തത് മക്കൾക്ക്.
  314. മാത്തൂർക്കൂത്ത് മഴക്കൂത്ത്.
  315. മാതൃശാപത്തിന് മരുന്നില്ല.
  316. മാനം ചെമന്നാൽ മഴ.
  317. മാനം പെരിയത് പെരിയോർക്കെല്ലാം.
  318. മാനംമുട്ടെ പറന്നാലും താഴത്തുവന്നേ സമ്മാനമുള്ളൂ.
  319. മാനം വീണാൽ താങ്ങാനാമോ.
  320. മാനം വീഴുമെന്ന് കരുതി മുട്ടുകൊടുക്കാറുണ്ടോ?
  321. മാനം വേണമെങ്കിൽ മൗനം വേണം.
  322. മാനക്കേടിലും നല്ലത് മരണം.
  323. മാനത്തിനല്ലെങ്കിൽ മനവേലിയെന്തിന്?
  324. മാനത്തുകൂടിപ്പോകുന്ന മാറാപ്പിന് ഏണിവച്ചു മുതുകാട്ടുക.
  325. മാനത്തെറിഞ്ഞ വടി പോലെ.
  326. മാനമില്ലാത്തവർക്ക് മറ വേണ്ട.
  327. മാന്തളിന്റെ കണ്ണുപോലെ.
  328. മാപ്പിള തൊട്ടുതിന്നും മാക്രി കടിച്ചു ചത്തും കേട്ടിട്ടുണ്ടോ.
  329. മാമാങ്കം കണ്ട കണ്ണുകൊണ്ട് മണ്ണാൻകൂത്ത് കാണുക.
  330. മാമാങ്കം കാണാൻ കോങ്ങട്ടിൽ കൂടെ.
  331. മാമാങ്കക്കടവത്ത് കണ്ട പരിചയം.
  332. മാമ്പൂ കണ്ടും മക്കളെ കണ്ടും മദിക്കരുത്.
  333. മാമ്പൂച്ചിയായിട്ടും മരമൂച്ചിയായിട്ടും മാമ്പിള്ളിത്തറവാട് നശിച്ചു.
  334. മാമ്പൂവെറിഞ്ഞാൽ മാങ്ങയുണ്ടാവില്ല.
  335. മാരാൻ വച്ചാൽ മാക്കാനെടുക്കും.
  336. മാരാരുവച്ചു മാക്കാനെടുത്തു.
  337. മാരി കടമിടുകയില്ല.
  338. മാല കെട്ടാൽ പൂവുമാത്രം പോരാ, പുല്ലും വേണം.
  339. മാവിന്മേൽ കയറിയിട്ടും മാങ്ങ പറിക്കാതിറങ്ങി.
  340. മാവിൻവള്ളത്തിന് ചെമ്പുതറയെന്തിന്.
  341. മാവിൽ തിന്നാൽ പണിയാരത്തിൽ കുറയും.
  342. മാവുതിന്നാൻ പണിയാരമില്ല, പൊണ്ടാട്ടിയെ തിന്നാൻഅ മക്കളില്ല.
  343. മാളികപ്പുറത്തിരിക്കുകയും ചെയ്യും, മണിക്കൊട്ട ഏറ്റുകയും ചെയ്യും.
  344. മാളോരുടെ മനസ്സും മാവിൻചോടും തുണ.
  345. മാളോരുടെ മനസ്സോണ്ട് ചുമരുകുത്താതെ കഴിഞ്ഞു.
  346. മാറത്തടിച്ച കൂലി മടിയിൽ.
  347. മാറാത്ത രോഗത്തിന് കിട്ടാത്ത മരുന്ന്.
  348. മാറാൻ തേച്ചത് വ്രണമായി.
  349. മാറുവീണാൽ വയറുതാങ്ങും.
  350. മാറോളമുണ്ട് പുറം കൊടുക്കാനും തടുക്കാനും വയ്യെങ്കിൽ കൊള്ളാലോ.
  351. മിഞ്ചിക്കൊടുക്കാഞ്ഞാൽ മീശ വരില്ല.
  352. മിടുക്കനും മിടുക്കനും നോക്കുമ്പോൾ മിടുമിടുക്കൻ മോളില്.
  353. മിടുക്കനും സമ്മാനം ഒടുക്കം തന്നെ.
  354. മിടുക്കന്റെ ചരക്കിന് ഇരിക്കുന്തോറും പ്രിയം.
  355. മിടുക്കിന് മിടുക്ക്.
  356. മിടുമിടുക്കൻ പാലയ്ക്കത്തണ്ടൻ ഇടിവെട്ടുമ്പോൾ കിടുകിടുക്കും.
  357. മിടുമിടുക്കൻ മുല്ലക്കാരൻ നെല്ലും കുത്തും തവിടും തിന്നും.
  358. മിണ്ടാതിരുന്നാൽ തെറ്റില്ല.
  359. മിണ്ടാപ്പൂച്ച കലമുടയ്ക്കും.
  360. മിണ്ടിയാലച്ഛൻ അമ്മയെ തല്ലും, മിണ്ടാഞ്ഞാൽ അച്ഛൻ പട്ടിയെ തിന്നും.
  361. മിണ്ടിയാൽ കരയുന്ന പെണ്ണിനേയും മിണ്ടിയാൽ ചിരിക്കുന്ന പുരുഷനേയും വിശ്വസിക്കരുത്.
  362. മിണ്ടിയാൽ വായാടി, മിണ്ടാതിരുന്നാൽ മണ്ടൻ.
  363. മിതവാക്കിനമിതശക്തി.
  364. മിഥുനം തീർന്നാൽ വ്യഥ തീർന്നു.
  365. മിനക്കേടിന് തൊലിക്കിഴങ്ങ്.
  366. മിനക്കെട്ട അമ്പട്ടൻ എരുമയ്ക്ക് ചിരയ്ക്കട്ടെ.
  367. മിനുക്കാമുത്ത് മിന്നില്ല.
  368. മിന്നലിന് പിന്നിൽ മഴ.
  369. മിന്നാമിനുങ്ങിന്റെ വെളിച്ചം കൊണ്ട് ഇരുട്ട് പോകുമോ?
  370. മിന്നുന്നതെല്ലാം പൊന്നല്ല.
  371. മീത്തിലെ കണ്ടത്തിൽ ഉറവുണ്ടെങ്കിൽ താഴത്തെ കണ്ടത്തിലും വരും.
  372. മീനത്തിലെ ഇടി മീൻകണ്ണിലും വെട്ടും.
  373. മീനത്തിൽ മഴ പെയ്താൽ മീനിനും ഇറച്ചിയില്ല.
  374. മീനിനെ കാണുന്നതുവരെ പൊന്മ തപസ്സ്.
  375. മീനിനെ മീൻ വിഴുങ്ങും.
  376. മീനിൻകുഞ്ഞിനെ നീന്തംപഠിപ്പിക്കണോ?
  377. മീനിരിക്കെ പൂച്ച വിശന്നിരിക്കുമോ?
  378. മീനും വിരുന്നും അന്നേക്കന്ന്.
  379. മീൻകണ്ടാ വേണ്ടാത്ത പൂച്ചയുണ്ടോ?
  380. മീൻ തുണ്ടംതുണ്ടം ഇറച്ചി കണ്ടംകണ്ടം?
  381. മീൻ നന്നാക്കുന്നിടത്ത് പൂച്ചയിരിക്കും പോലെ.
  382. മീൻ പൊരിച്ചത് തലയ്ക്കുവച്ച് പൂച്ച വിശന്നിരിക്കുമോ?
  383. മീശ മിനുക്കാൻ മൂന്നാള്.
  384. മീശ നരച്ചാലും ആശ നരയ്ക്കില്ല.
  385. മുക്കാപ്പണത്തിന്റെ കുതിര മൂന്നുപണത്തിന്റെ പുല്ല് തിന്നു.
  386. മുക്കിപ്പണിതാൽ നക്കിത്തിന്നാം.
  387. മുക്കിലിരുന്ന് മൂളരുത്.
  388. മുക്കിലെ ഉലക്കയും കഴുത്തിലെ താലിയും മൂത്തമകൾക്ക്.
  389. മുക്കുവൻ വഞ്ചി പണിതപോലെ.
  390. മുക്കുവൻ വളർത്തിയ പട്ടീം മുത്തി വളർത്തിയ കുട്ടീം.
  391. മുങ്ങാതെ മുത്തെടുക്കാമെന്ന് കരുതരുത്.
  392. മുങ്ങിക്കുളിച്ചു, മുഖം നനഞ്ഞില്ല.
  393. മുങ്ങിച്ചാവാൻ പോകുന്നവൻ, വൈക്കോൽത്തുരുമ്പ് പിടിക്കും.
  394. മുങ്ങിത്തപ്പിയാൽ മുത്ത്, കരയ്ക്കടിഞ്ഞാൽ കക്ക.
  395. മുങ്ങിയെടുത്താൽ മുത്ത്, കൈക്കരിച്ചാൽ കക്ക.
  396. മുഖം ചന്ദ്രബിംബം, അകം പാമ്പിൻവിഷം.
  397. മുഖം നന്നല്ലാത്തതിന് കണ്ണാടിയുടച്ചിട്ടെന്താ?
  398. മുഖംനോക്കി പറയരുത്, മുഖത്തുനോക്കി പറയണം.
  399. മുഖംനോക്കി വിളമ്പരുത്.
  400. മുഖം മനസ്സിന്റെ കണ്ണാടി.
  401. മുഖക്കുറി മനസ്സിന്റെ പൂക്കുറി.
  402. മുഖത്തിന് മുഖം കണ്ണാടി.
  403. മുഖത്ത് കണ്ണാമ്പാള വച്ചുകെട്ടിയാൽ എന്തുംപറയാം.
  404. മുഖത്ത് നോക്കിയാൽ മുറ്റത്ത് തുപ്പാൻ തോന്നില്ല.
  405. മുഖത്ത് പൂവും മൂട്ടിൽ മുള്ളും.
  406. മുഖത്ത് മിഴിച്ച ദോഷം വഴിയിലും വയറ്റിലും.
  407. മുഖത്ത് വന്നുകയറിയ ലക്ഷ്മിയെ തൂത്തെറിയരുത്.
  408. മുച്ചിങ്ങം മഴയില്ലെങ്കിൽ അച്ചിങ്ങം മഴയില്ല.
  409. മുച്ചുഴി മുടിചൂടും.
  410. മുച്ചെവികേട്ടാൽ മൂലനാശം.
  411. മുഞ്ഞി കറുപ്പിച്ചാലും കഞ്ഞിയിൽ കല്ലിടരുത്.
  412. മുടക്കംപറഞ്ഞാൽ ചടക്കംകൂടും.
  413. മുടന്തൻ വേലികെട്ടാൻ മൂന്നാള് താങ്ങാൻ.
  414. മുടന്തനും മുയലിനെ പിടിച്ചെന്നുവരും.
  415. മുടപ്പുല്ല് മുക്കലംവെള്ളം തടയും.
  416. മുടവൻ മരക്കൊമ്പിലുള്ള തേൻകൊതിച്ചിട്ടെന്താ?
  417. മുടിക്കാതിരുന്നാൽ മുട്ടാതിരിക്കാം.
  418. മുടിക്കുറ്റം മൂന്ന് ദിവസത്തേക്ക്.
  419. മുടിചൂടിയ മന്നനും ഒടുവിൽ പൊടിചാമ്പലാം.
  420. മുടിഞ്ഞ കൂത്ത് ഇരുന്ന് കാണുക.
  421. മുടിഞ്ഞാലും മുന്നേറണം.
  422. മുടിഞ്ഞോൻ തളിർക്കാനും മുറിച്ചൂട്ട് കത്താനും പണി.
  423. മുടിമുടിയായി നട്ടാൽ പിടിപിടിയായി വിളയുമോ?
  424. മുടിയാനൊരു വകയില്ലെങ്കിൽ പാറായിക്കൊരു പുടവ കൊടുക്കുക, എന്നിട്ടും മുടിഞ്ഞില്ലെങ്കിൽ അവിടെത്തന്നെ കുടിപാർക്കുക.
  425. മുടിയാൻകാലത്ത് പീച്ചൻ കുലയ്ക്കുക.
  426. മുടിയാൻകാലത്ത് മുച്ചീർപ്പൻ കുലയ്ക്കുക.
  427. മുടിയാൻകാലത്ത് മുന്നാലപുരത്തീന്നൊരു പെണ്ണുകെട്ടി, അവളും മുടിഞ്ഞു, ഞാനും മുടിഞ്ഞു.
  428. മുടിയാൻ മുപ്പതിൽപോണോ?
  429. മുടിവച്ച തലയിൽ ചുഴിക്കുറ്റം നോക്കുന്നതെന്തിന്?
  430. മുട്ടത്തെ വീരൻ ഇരുന്നപ്പോഴും പാറ, ചത്തപ്പോഴും പാറ.
  431. മുട്ടപ്പാളി എരപ്പാളി.
  432. മുട്ടന്മാരോടുള്ള കൂട്ടും കരിങ്ങാലിക്കടയിട്ടു നടന്ന കാലും.
  433. മുട്ടയിട്ട കോഴിക്കേ മുട്ടുവേദനയറിയൂ.
  434. മുട്ടാളന്റെ കോപം മൂക്കത്ത്.
  435. മുട്ടിയടിച്ചു കയറ്റിയതിന് ആണിക്കു കുറ്റം.
  436. മുട്ടുകയുമില്ല, മുഴയ്ക്കുകയുമില്ല.
  437. മുട്ടുണ്ടെങ്കിൽ ഇഷ്ടം മുട്ടും.
  438. മുട്ടുശാന്തിക്കേല്പിച്ചാൽ കാശിക്കുപോകാം.
  439. മുണ്ടകൻ നട്ടുമുങ്ങണം, വിരിപ്പ് നട്ടുണങ്ങണം.
  440. മുണ്ടകൻ മൂർന്നാൽ മൂക്കിനുനേരേ.
  441. മുണ്ടകൻ വച്ചിട്ടു മൂലയിലൊളിച്ചു.
  442. മുണ്ടനുലക്കയ്ക്കുണ്ടോ മർമ്മം.
  443. മുണ്ടിയാ ബാപ്പ തല്ലും അല്ലെങ്കി ബാപ്പ പന്നിർച്ചി തിന്നും.
  444. മുതലക്കുഞ്ഞിനെ നീന്തം പഠിപ്പിക്കണോ?
  445. മുതല പിടിച്ചാൽ മുതലയെ തഴുകണം.
  446. മുതലപ്പടി ചെലവിപ്പടി.
  447. മുതലയുടെ മൂക്കിൽ വെള്ളമില്ലാതിരിക്കില്ല.
  448. മുതലാളിക്ക് ഉപ്പുവഞ്ചി മുങ്ങിയിട്ട്, തൊമ്മന് തൊപ്പിപ്പാള പോയിട്ട്.
  449. മുതിരയ്ക്ക് മൂന്നുമഴ.
  450. മുതിര മുളയിൽ മഞ്ഞുചോരരുത്.
  451. മുതുകത്ത് പുണ്ണുള്ളോൻ നൂത്തനൂഴാൻ പോകരുത്.
  452. മുതുകത്തെങ്ങനെ തഴമ്പുണ്ടാകാനാ.
  453. മുതുകാളയോടുഴവ് പഠിക്കണം.
  454. മുതുക്കൻ ഞെക്കി പണം മുന്നൂറ്.
  455. മുതലുപേക്ഷിച്ചാൽ പലിശ ചോദിക്കാനവകാശമില്ല.
  456. മുതുകിലടിച്ചാലമരും വയറ്റത്തടിച്ചാലോ?
  457. മുത്തൻ പോത്ത് വഴിമാറില്ല.
  458. മുത്തപ്പന് കുത്തിയ പാള അപ്പനും.
  459. മുത്തപ്പൻ തിന്നുമ്പോൾ കറുപ്പ് കൽക്കണ്ടം.
  460. മുത്തപ്പന്റെ വഞ്ചി, പത്തുപുത്തൻ കൂലി, കുത്തുമ്പോ കുത്തും എത്തുമ്പോഴെത്തും.
  461. മുത്താറി മുന്നാഴി വേണെങ്കിൽ മുത്തീടെ മുടീം പൊയ്ക്കോട്ടെ.
  462. മുത്താഴമുണ്ടാൽ മുള്ളിൻകെട്ടിന്മേലും കിടക്കണം.
  463. മുത്തിക്കൊന്നു മുറുക്കാൻ മൂന്നാള്.
  464. മുത്തി ചത്ത് കട്ടിലൊഴിയാൻ കാത്തുനിൽക്കുക.
  465. മുത്തിടെ പൂശ മോന്തിക്ക്.
  466. മുത്തിനല്ലാതെ മുത്താറിക്ക് മാറ്റരുത്.
  467. മുത്തിനില്ലാത്ത വില ചിപ്പിക്കോ?
  468. മുത്തിന് കൊണ്ടത് ഉപ്പിന് വിറ്റു.
  469. മുത്തിന് മുങ്ങിയവന് മീൻ കിട്ടി.
  470. മുത്തിന് മുങ്ങുമ്പോൾ അളിയൻ കൈപിടിക്കണം.
  471. മുത്തിപ്പശുവിനെ കൊണ്ട് വേലി പൊളിപ്പിക്കുക.
  472. മുത്തിപ്പുല മൂന്ന് ദിവസം.
  473. മുത്തില്ലാത്ത മുത്തുച്ചിപ്പി പുത്തൻ കൊടുത്തുകൊള്ളുമോ.
  474. മുത്തി വളർത്തിയ കുട്ടിയും മുക്കോക്കുടിലിലെ പട്ടിയും.
  475. മുത്ത് എന്നെഴുതിയാലും മൂന്നുതെറ്റ്.
  476. മുത്ത് കെട്ടുപോവില്ല.
  477. മുത്ത് കൊടുത്ത് കൊണ്ടത് ഉപ്പ് തന്നാൽ തരുമോ?
  478. മുത്ത് കോരി മുറം നിറച്ച് പവിഴം കോരി പറ നിറച്ച്.
  479. മുത്തുക്കുടയും ചാമരവും ആനയ്ക്കോ അരചനോ?
  480. മുത്തെടുക്കാൻ ചിപ്പിയുടയ്ക്കണം.
  481. മുന്നോട്ട് വച്ച കാൽ പിന്നോട്ട് വയ്ക്കരുത്.
  482. മുൻകൈ നീണ്ടാൻ മുഴംകൈ നീളും.
  483. മുൻകോപം പിൻദുഃഖം.
  484. മുൻപിറന്ന കാതിനേക്കാൾ പിൻപിറന്ന കൊമ്പിന് ബലം.
  485. മുന്നാഴി കറക്കുന്ന പശുവായാലും മുൻകൂര വലിച്ചുതിന്നാലോ.
  486. മുന്നാൾ മുടിപിടിക്കും.
  487. മുന്നിലത്തെ പല്ലുകൊണ്ട് ചിരിക്കുക, പിന്നിലത്തെ പല്ലുകൊണ്ട് കടിക്കുക.
  488. മുന്നിൽ പോയിട്ടേൽക്കരുത്, പിന്നിൽ പോയി തോൽക്കരുത്.
  489. മുന്നും പിന്നും നോക്കാത്തോൻ മുടിയും.
  490. മുന്നൂറിലൊന്ന് മുളമൂട്ടിൽ കണ്ടു.
  491. മുന്നേരം കപ്പൽക്കാരൻ പിൻനേരം ഭിക്ഷക്കാരൻ.
  492. മുൻനോക്ക് പിൻനോക്കും.
  493. മുൻപിൽ കിടക്കുന്ന മുതലയെ പേടിച്ച് പിൻപിൽ കിടക്കുന്ന പുലിയുടെ വായിൽ.
  494. മുൻപിൽ നടന്നാൽ കുത്തും, പിൻപിൻ നടന്നാൽ പിടിക്കും.
  495. മുൻപേ ഗമിക്കുന്നൊരു ഗോവുതന്റെ പിൻപേ ഗമിക്കും ബഹുഗോക്കളെല്ലാം.
  496. മുൻപേ ദൈവം പിന്നെപിന്നെ ഇപ്പോൾ ദൈവം മുന്നിൽതന്നെ.
  497. മുൻപേ നടക്കുന്നവൻ വിടുകൈയനാണെങ്കിൽ പിൻപേ നടക്കുന്നവൻ പടുഭോഷൻ.
  498. മുൻപേ മിണ്ടിയവൻ പ്ലാവിലയ്ക്ക് പോണം.
  499. മുൻപേ വന്നത് കൊമ്പോ തലയോ?
  500. മുൻപ് നീ നട വയറേ, ഞാനിതാ പുറകേ.
  501. മുൻവില പറഞ്ഞു പേശരുത്.
  502. മുൻവില പൊൻവില.
  503. മുൻവിള പൊൻവിള.
  504. മുൻവീഴ്ചയെ വാഴ്ത്തുന്നത് തൻവാഴ്ചയെ താഴ്ത്തുന്നത്.
  505. മുപ്പത് പെരുപ്പ് തിന്നവന് മൂന്ന് പെരുപ്പ് പലഹാരം.
  506. മുപ്പത് പണം കൊടുത്താലും മൂളിപ്പട്ടം പോവില്ല.
  507. മുപ്പത് വർഷം വാണവനുമില്ല, മുപ്പത് വർഷം താണവനുമില്ല.
  508. മുപ്പത്തൊൻപത് ദിവസം കട്ടുതിന്നാൽ നാല്പതാം ദിവസം നടക്കല്ലും വിളിച്ചുപറയും.
  509. മുപ്പിരി മുറിയില്ല.
  510. മുപ്പുലക്കാരനെ കൊണ്ട് ശവം തൊടീക്കരുത്.
  511. മുമ്മൂലം നിർമ്മൂലം.
  512. മുയലിളകുമ്പോൾ നായ കാട്ടിക്കാൻ പോയി.
  513. മുയലെത്ര മുക്കിയാലും ആനയോളം പിണ്ടിയിടുമോ?
  514. മുരടന് വടി.
  515. മുരിക്കിൻകാലിൽ വെറ്റിലവള്ളി.
  516. മുരിക്കിന്മേൽ നിന്നെടുത്ത് മുള്ളിന്മേലേക്ക്.
  517. മുങ്ങിക്കായെന്ന് പറഞ്ഞാൽ പഥ്യം പിഴയ്ക്കുമോ?
  518. മുരുക്ക് മൂത്താലും ഉരുക്കാകുമോ?
  519. മുരുട് പെണ്ണും ചുരുട് പായും.
  520. മുലകുടി മാറിയാൽ മറുകുടി വേണം.
  521. മുലകൊടുത്ത അമ്മയേക്കാൾ വലുതോ മുത്തംകൊടുത്ത മുത്തി.
  522. മുലക്കണ്ണ് കടിക്കുമ്പോൾ കവിളത്ത് നുള്ളണം.
  523. മുലക്കുത്ത് മുലകുടിക്കുന്ന കുഞ്ഞിനറിയാമോ?
  524. മുലയുള്ള പെണ്ണിന് തലയില്ല, തലയുള്ള പെണ്ണിന് മുലയില്ല.
  525. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം.
  526. മുല്ലച്ചോട്ടിലെ കല്ലുപോലെ.
  527. മുല്ലപ്പൂവിന്റെ മണംകൊണ്ട് വാഴനാരിന് മോക്ഷം.
  528. മുളകിന് മുപ്പതുകൊല്ലം.
  529. മുളകിന് മുരുക്ക്.
  530. മുളകിന് മൂന്നുണക്ക്.
  531. മുളക് ചെറുതാണെന്ന് വച്ച് വീര്യം കുറയുമോ?
  532. മുളകുമണി മുത്തുമണി.
  533. മുളച്ച രോമം മൂന്ന്, അതിൽ രണ്ട് പുഴുക്കടി.
  534. മുളപോലെ വളർന്നു ഈർക്കിലിയോളം കാതലില്ല.
  535. മുളംകൂട്ടത്തിൽ ചരല് വാരിയെറിഞ്ഞ പോലെ.
  536. മുളയാകുമ്പോൾ നഖം കൊണ്ട് നുള്ളാം, പിന്നെ മഴു കൊണ്ടും പണി.
  537. മുളയിലറിയാം വിള.
  538. മുളയ്ക്കുമ്പോളറിയാം കുരുവിന്റെ ഉറപ്പ്.
  539. മുളയ്ക്കുമ്പോഴുള്ളതേ മുറ്റിയാലും കാണൂ.
  540. മുള്ളായാലും മുറുകെപ്പിടിക്കണം.
  541. മുള്ളിന് മുന ചെത്തിക്കൊടുക്കണോ?
  542. മുള്ളിന് മുളയിലേ മുന മുന്നോട്ട്.
  543. മുള്ളിന് മൂർച്ചയും പൂവിന് മണവും.
  544. മുള്ളിൻകെട്ടിന്മേൽ നിന്ന് പട്ടിലിൻ കൂട്ടത്തിലേക്ക്.
  545. മുള്ളിന്മേൽ നിന്നെടുത്ത് മുരിക്കിന്മേൽ.
  546. മുള്ളിന്മേൽ മുണ്ടിട്ടാൽ മെല്ലെയെടുക്കണം.
  547. മുള്ളിന്റെ മുരടിൽ മുള്ളേ മുളയ്ക്കൂ.
  548. മുള്ളിൽ പിടിക്കിലും മുറുക്കിപ്പിടിക്കണം.
  549. മുള്ളുകുത്തിയാൽ മറ്റുമുള്ള് കൊണ്ടെടുക്കേണം, രാക്ഷസരെ ജയിപ്പാൻ രാക്ഷസരേ നല്ലൂ.
  550. മുള്ളുനട്ടവൻ സൂക്ഷിച്ചുനടക്കണം.
  551. മുള്ളുമരം മുളയിലേ നുള്ളണം.
  552. മുള്ളുവാക്ക് കൊണ്ടാലുള്ളം വ്രണപ്പെടും.
  553. മുള്ളുള്ള കണ്ടത്തിലെള്ള് വിതയ്ക്കൊലാ.
  554. മുള്ളുള്ള വൃക്ഷങ്ങളൊട്ടകത്തിന്നിഷ്ടം.
  555. മുള്ളുള്ള മരത്തിലും വള്ളി കയറും.
  556. മുള്ളെടുക്കാൻ മുള്ള് തന്നെ വേണം.
  557. മുഴങ്കാലില്ലാത്തവൻ ചെറുവിരലില്ലാത്തവനെ പുച്ഛിക്കുക.
  558. മുഴുപ്പിനെ ആശ്രയിച്ചല്ല കെല്പ്.
  559. മുഴുവൻ നനഞ്ഞവനീറനില്ല, മുഴുവൻ കെട്ടവന് ദുഃഖമില്ല.
  560. മുഴുവൻ മുങ്ങിയവന് തണുപ്പില്ല.
  561. മുറത്തടി കൊണ്ടാലും മുഖത്തടി കൊള്ളരുത്.
  562. മുറത്തിലിട്ട നെല്ലുപോലെ.
  563. മുറത്തിൽ കയറിക്കൊത്തുക.
  564. മുറത്തിൽ നിന്നാൽ തരത്തിൽ തോൽക്കും.
  565. മുറപ്പണിയിൽ മുറിപ്പണിയരുത്.
  566. മുറപ്പെണ്ണിനെ കെട്ടാൻ മുഹൂർത്തം നോക്കണ്ട.
  567. മുറം കലത്തിന് വായേറിയെന്ന് പറഞ്ഞാലോ?
  568. മുറംചൂടിവേണോ മുങ്ങിച്ചാകാൻ പോകുന്നത്?
  569. മുറം വടിയെ തെറിപറയുക.
  570. മുറിച്ചൂട്ട് കത്താനും മുടിഞ്ഞേടം നന്നാകാനും പണി.
  571. മുറിഞ്ഞ മൂക്ക് കവിളറുത്തൊപ്പിക്കുക.
  572. മുറിപൊറുത്താലും വടു കിടക്കും.
  573. മുറിപ്പണി വിട്ടിട്ടുപോയാൽ മുറിപ്പാമ്പും കടിക്കും.
  574. മുറിവിദ്യകൊണ്ടു മൂന്നുലകം.
  575. മുറിവ് കരിയും ദുഷ്പേര് കരിക്കും.
  576. മുറിവൈദ്യനാളെക്കൊല്ലും.
  577. മുറിവൈദ്യം ആപത്ത്.
  578. മുറിഹാജി ദീൻകൊല്ലും.
  579. മുറുകിയ പിടി അയയാതിരിക്കുമോ?
  580. മുറുക്കാൻ പഠിച്ചാലിരക്കാൻ പഠിക്കും.
  581. മുറുക്കിക്കൊട്ടുന്നത് വേഗം നിർത്താൻ.
  582. മുറുക്കിയ ആയത്തിന് കടവടുക്കണം.
  583. മുറ്റത്ത് പുന്നെല്ല്, ഇറയത്ത് കാക്കക്കൂട്.
  584. മുറ്റത്ത് വന്ന മഹാലക്ഷ്മിയെ ആട്ടിയോടിക്കരുത്.
  585. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല.
  586. മുറ്റവും ചിറ്റവും കുറയ്ക്കണം.
  587. മൂക്കണാഞ്ചന്റെ തുമ്മൽ പോലെ.
  588. മൂക്കറയന്റെ ഭാര്യയ്ക്ക് മുന്നോട്ടും പിന്നോട്ടും പോകാൻ വയ്യ.
  589. മൂക്കറുത്തിട്ട് ഒട്ടിക്കെന്ന് പറഞ്ഞാലോ.
  590. മൂക്കറ്റവൾ കാതറ്റവളെ പഴിക്കുക.
  591. മൂക്കാത്ത ചക്ക കക്കാൻ ഉറക്കമൊഴിക്കാറുണ്ടോ?
  592. മൂക്കിന് താഴെ പല്ലുണ്ടെന്ന് പേടിച്ച് കഴുത്തുചുറ്റി മൂക്കുപിടിച്ചു.
  593. മൂക്കിന് നേരെ മൂന്ന് മുഴം.
  594. മൂക്കിന് മേലെ വെള്ളം വന്നാൽ മൂന്നാൾക്കായാലെന്താ നാലാൾക്കായാലെന്താ?
  595. മൂക്കിനേക്കാൾ വലിയ മൂക്കുത്തി.
  596. മൂക്കിന്മേലിരുന്ന് കാത് തുളയ്ക്കുമോ?
  597. മൂക്കിന്മേലിരുന്ന് വായിൽ കാട്ടിക്കുക.
  598. മൂക്കിലെ രോമം കളഞ്ഞ് തുലാഭാരം കഴിക്കുക.
  599. മൂക്കിൽകൂടിയുണ്ടാൽ വയറുനിറയുമോ?
  600. മൂക്കിൽ പൊടിയിടാത്ത മൂഢന് മുപ്പതുപണത്തിന്റെ വെള്ളിഡപ്പി.
  601. മൂക്കില്ലാത്ത നാട്ടിൽ കസ്തൂരി വിൽക്കാൻ പോയാലോ.
  602. മൂക്കില്ലാത്തവനെ കസ്തൂരി മണപ്പിച്ചിട്ടെന്താ?
  603. മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ രാജാവ്.
  604. മൂക്കുതൊടാൻ കഴുത്തുചുറ്റണോ?
  605. മൂക്കുതൊടാൻ നാക്കിന് നീളം പോരാ.
  606. മൂക്കുപിഴിഞ്ഞാൽ മുന്നാഴി.
  607. മൂക്ക് മുക്കാൽസൗന്ദര്യം.
  608. മൂക്ക് മുങ്ങിയാൽ മൂന്നാൾക്കോ, മുപ്പതാൾക്കോ.
  609. മൂക്ക് മുറിച്ച് ശകുനം മുടക്കുക.
  610. മൂച്ചിവച്ചാൽ മൂന്നുഗുണം.
  611. മൂട്ടിൽക്കുരുവും വീട്ടിൽ കടവും.
  612. മൂഡൻ രണ്ടുകൈയിൽ നാല് ചിരട്ട പിടിക്കും.
  613. മൂത്ത ചോവൻ ഇടയിൽ തങ്ങില്ല.
  614. മൂത്തത് നന്നെങ്കിൽ മൂന്നും നന്ന്.
  615. മൂത്തവർവാക്കും മുതുനെല്ലിക്കയും മുന്നിൽ കയ്ക്കും പിന്നെ മതിർക്കും.
  616. മൂത്തോരെ ചവിട്ടിയാൽ മൂന്നിടം പഴുക്കും, ഇളയോരെ ചവിട്ടിയാൽ ഏഴിടം പഴുക്കും.
  617. മൂത്തോളമേ കാതലുണ്ടാകൂ.
  618. മൂത്രംമുട്ടിച്ചു കൊല്ലാൻ കൊന്നമുറിച്ചു.
  619. മൂത്രമൊഴിച്ചുണ്ണണം.
  620. മൂന്നക്ഷരം കുറഞ്ഞാൽ മുഴുവൻ കുറഞ്ഞു.
  621. മൂന്നാം കൊല്ലം അമ്മികേറും, നാലാം കൊല്ലം നഗരം വാഴും (കുരുമുളക്).
  622. മൂന്നാംപക്കം മൂക്കിനുനേരേ.
  623. മൂന്നാംപെണ്ണ് മുടിവച്ചുവാഴും.
  624. മൂന്നാമന് മുറയില്ല, അരിവാളിനുറയില്ല.
  625. മൂന്നാമന് മൂന്ന് കഴു.
  626. മൂന്നാളിറങ്ങിയാൽ മൂളിപ്പോരും.
  627. മൂന്നാളുകൂടി പടിയിറങ്ങരുത്.
  628. മൂന്നു കോടതിയിൽ കേസും, മൂന്നു വയലിൽ കൃഷിയും, മൂന്നു വീട്ടിൽ സംബന്ധവും; മുടിയാൻ പിന്നെന്തുവേണം.
  629. മൂന്നു ദിവസത്തെ മൊല്ല വാഴ്ച.
  630. മൂന്നു പെണ്ണുള്ള വീട്ടിൽ മുറ്റമടിക്കില്ല.
  631. മൂന്നുപേരറിഞ്ഞാൽ മൂന്നലോകത്തിലും പ്രസിദ്ധം.
  632. മൂന്നുപേരുടെ രഹസ്യം രണ്ടുപേരുടെ പരസ്യം.
  633. മൂന്നും ഒന്നുംപൊലെയെന്ന് മൂക്കറയൻ.
  634. മൂന്നും മൂന്നുവിധം, മൂത്തനായർക്കൊത്തവിധം.
  635. മൂന്നേമുക്കാൽ നാഴികകൊണ്ട് മുത്തുമഴ പെയ്തു.
  636. മൂന്നേമുക്കാൽ നാഴിക നേരത്തെ യമന്റെ ജോലി.
  637. മൂന്നൊന്നായാൽ മുക്കോല പെരുവഴി തുണ.
  638. മൂന്നോണം മുക്കീം മൂളീം, നാലോണം നക്കിയും തുടച്ചും, അഞ്ചോണം പിഞ്ചോണം.
  639. മൂപ്പന് മുന്നാഴി മൂക്കിൽ വലിക്കാനില്ല.
  640. മൂരിക്ക് മൂത്രവുമില്ല, എരുമയ്ക്ക് കൊമ്പുമില്ല.
  641. മൂരിക്ക് മൂന്ന് പാച്ചൽ.
  642. മൂരിയോട് ചോദിച്ചിട്ടാണോ മൂക്കുകയറിടുന്നത്?
  643. മൂർഖനും മുതലയും പിടിച്ചത് വിടില്ല.
  644. മൂർഖനെ മുത്തരുത്.
  645. മൂർഖൻ കടിച്ചിട്ട് പുല്ലിൽ തേച്ചാൽ പോകുമോ?
  646. മൂർഖൻപാമ്പിനെ നോവിച്ച് വിടരുത്.
  647. മൂർഖൻപാമ്പിന്റെ മുഖത്ത് മുത്തരുത്.
  648. മൂർഖന്റെ മുഖത്ത് മൂധേവി.
  649. മൂർച്ചയേറിയ നാക്ക് ചാർച്ചയറിയില്ല.
  650. മൂർത്തി ചെറുത് കീർത്തി വലുത്.
  651. മൂർത്തിയറിയാതെ സേവിക്കരുത്.
  652. മൂലംപറഞ്ഞു പടവെട്ടരുത്.
  653. മൂലം മറന്നാൽ മഴയും വീഴും.
  654. മൂലം മറന്നാൽ വിസ്മൃതി.
  655. മൂലയ്ക്കിട്ട മഴു കാലിന്മേലിട്ടു.
  656. മൂലത്തിൻനാൾ മുടിയണിഞ്ഞു മുട്ടിയിൽ കയറ്റണം.
  657. മുഴക്കു നുണയും ഉഴക്കു നേരും.
  658. മുഴക്കു വെള്ളത്തിൽ മൂവരെ മുക്കും.
  659. മെച്ചമേറിടുന്ന പൊന്നിന്റെ മുന്നിലെ പിച്ചളയ്ക്കുണ്ടോ പ്രകാശം ഭവിക്കുന്നു?
  660. മെത്ത കൊള്ളാം തലയണ കീറ.
  661. മെത്തമേൽ കിടന്നാൽ വിദ്യയുണ്ടാവില്ല.
  662. മെയ്യനങ്ങാത്തവന് മലമറിക്കാൻ മോഹം.
  663. മെലിഞ്ഞവൻ തടിക്കില്ലെന്നും പോയവൻ വരില്ലെന്നും കരുതരുത്.
  664. മെലിഞ്ഞ് മെലിഞ്ഞ് ആനക്കോലം തിരിഞ്ഞു.
  665. മെല്ലനെ ചെല്ലുന്ന വെള്ളം കല്ലിനെ കുഴിക്കും.
  666. മെല്ലെത്തിന്നാൽ മുള്ളും തിന്നാം.
  667. മെഴുക് ചെന്നേടത്തോളമേ ഓടുചെല്ലൂ.
  668. മെഴുക്കുപുരട്ടിച്ചട്ടിയും വാഴയ്ക്കാത്തൊലിക്കൊണ്ടാട്ടവും വാലിയക്കാരന്.
  669. മെഴുത്തലയൻ വെയിലത്തിറങ്ങരുത്.
  670. മേച്ച ദിവസം കറന്നുകിടിച്ചത് ലാഭം.
  671. മേച്ചേരിക്കും കീച്ചേരിക്കും സുഖം, ഇടച്ചേരിക്ക് ദുഃഖം.
  672. മേഞ്ഞേടത്തുതന്നെ മേയരുത്.
  673. മേടം തെറ്റിയാൽ മോടൻ തെറ്റി.
  674. മേടംപത്തിനുമുൻപ് പൊടിവിത കഴിയണം.
  675. മേടമാസത്തിൽ പുലയൻ ആനയ്ക്കും വിലചോദിക്കും.
  676. മേയാൻപോകുന്ന മാടിന്റെ കൊമ്പിൽ പുല്ലുകെട്ടിക്കൊണ്ടുപോണോ.
  677. മേയുന്ന മാടിനെ നക്കുന്ന മാട്.
  678. മേയ്പു പാതി, തേപ്പു പാതി.
  679. മേരുവിനെയടുത്ത കാക്കയ്ക്കും സ്വർണ്ണം നിറം.
  680. മേലത്തെ ചക്കയ്ക്കും കള്ളൻ വന്നു.
  681. മേലുമിനുക്കിയെ കൊണ്ടവനും മേട്ടിൽ കൃഷിചെയ്തവനും.
  682. മേലെകൊമ്പത്തെ ചക്ക താഴേകൊമ്പത്ത്.
  683. മേലേ പടർപ്പുമില്ല, കീഴേ കിഴങ്ങുമില്ല.
  684. മേലേവീട്ടിൽ വന്ന വെള്ളിയാഴ്ച താഴേവീട്ടിലും വന്നു.
  685. മേലോട്ടുനോക്കിയാലാകാശം, താഴോട്ടുനോക്കിയാൽ ഭൂമി.
  686. മേൽപുരയില്ലാത്തവന് തീഭയമില്ല.
  687. മൊട്ടയ്ക്ക് കൈനീട്ടുന്നവൻ വിട്ടയ്ക്കും കൈനീട്ടും.
  688. മൊട്ടച്ചിക്കെട്ടും പോയി, എനിക്ക് രണ്ടും പോയി.
  689. മൊട്ടത്തലയൻ മുഷ്ടിയുദ്ധത്തിന് ഭയപ്പെടില്ല.
  690. മൊട്ടത്തലയൻ വൻചതിയൻ.
  691. മൊട്ടമൂവ്വായിരം പട്ടർ പതിനായിരം.
  692. മൊട്ടത്തലയിൽ പേൻ പിടിക്കുമോ.
  693. മൊട്ടത്തലയും കുടുമയും കൂട്ടിക്കെട്ടാമോ.
  694. മൊല്ലാക്ക നിന്ന് പാത്ത്യാ കുട്ട്യാള് നടന്ന് പാത്തും.
  695. മൊഴി ഒന്നേ പറഞ്ഞുള്ളൂ, പണം മൂന്നൂറുപോയി.
  696. മൊഴി തെറ്റിയാൽ വഴിതെറ്റും.
  697. മോങ്ങുന്ന നായിന്റെ തലയിൽ തേങ്ങയും വീണു.
  698. മോതിരം ചെറുതെന്ന് വച്ച് വിരൽ ചെത്താറുണ്ടോ.
  699. മോദിച്ചു പാപം ചെയ്താൽ രോദിച്ചു ഫലമുണ്ണും.
  700. മോന്തായം വളഞ്ഞാൽ അറുപത്തിനാലും വളഞ്ഞു.
  701. മോരിന് കൊണ്ടുവന്ന പാള പിന്നിൽ പിടിക്കണോ.
  702. മോരിന് വന്നവൻ പശുവിന്റെ വില ചോദിക്കണോ?
  703. മോരിന് വന്നിട്ട് മൊന്തയൊളിക്കുന്നതെന്തിന്?
  704. മോരും മുതിരയും ചേരില്ല.
  705. മോരുകിട്ടാത്തിടത്ത് പാലുകിട്ടുമോ?
  706. മോരുകൂട്ടിക്കുഴച്ചാൽ പാകമാകും.
  707. മോരുമോര് നീര് നീര്.
  708. മോരുവിൽക്കുന്ന അമ്മ്യാർക്ക് ഊരിലെന്തുകാര്യം?
  709. മോരുവിൽക്കുന്ന അമ്മ്യാർക്ക് ഊരിലെ പഞ്ഞമറിയില്ല.
  710. മോരൊഴിച്ചു കുഴച്ചാൽ ഗോമാങ്ങയോളം.
  711. മോരൊഴിച്ചു കുഴച്ചാൽ പാകമാകും.
  712. മോഹം ദൂരമറിയില്ല.
  713. മോഹം നോക്കി മുഖം നോക്കില്ല.
  714. മോഹം ന്യായമറിയില്ല.
  715. മോഹം മുപ്പതുനാള്, ആശ അറപതുനാള്.
  716. മോഹത്തിന് ഞായമില്ല.
  717. മോഹനക്കല്ലായാലും ഭാരം കയറ്റിയാലുടയില്ലേ.
  718. മോറിയത് മോറിയത് കൈയിൽ താ, മോറിക്കഴിഞ്ഞാൽ കിണ്ടിയും താ.
  719. മോറ്റിൽ വീണ ഈച്ചയുടെ കാലീമ്പുക.
  720. മൗനി ഊരുകെടുത്തും.
  721. മൌനം അനുവാദം.
  722. മൌനം ഊരിനെ കെടുത്തും.
  723. മൗനം കലഹനാശനം.
  724. മൌനം കുടിയെ കെടുത്തും
  725. മൗനം കൊണ്ട് മദവാനേയും ജയിക്കാം.
  726. മൗനം കൊണ്ടേ വാശി തീരൂ.
  727. മൗനം പൊന്ന്, പൊളി പിച്ചള.
  728. മൗനം മന്ദന് ഭൂഷണം.
  729. മൗനം മലയ്ക്ക് സമം.
  730. മൗനം വിദ്വാനു ഭൂഷണം.
  731. മൗനം സമ്മതലക്ഷണം.
  732. vനിന്ന കുന്നു കുഴിക്കല്ല
"https://ml.wikiquote.org/w/index.php?title=പഴഞ്ചൊല്ലുകൾ/മ&oldid=20417" എന്ന താളിൽനിന്ന് ശേഖരിച്ചത്