Jump to content

സൗഹൃദം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

വ്യക്തികൾ തമ്മിലുള്ള ഊഷ്മളബന്ധങ്ങളെയാണ് സൗഹൃദം (Friendship) എന്നു വിളിക്കാറുള്ളത്.

സൗഹൃദത്തെപ്പറ്റിയുള്ള പഴഞ്ചൊല്ലുകൾ

[തിരുത്തുക]
  • ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ട.
നല്ല സുഹൃത്താണെങ്കിൽ തെറ്റ് തിരുത്തി മനസ്സിലാക്കി തരും, സുഹൃത്ത് ഒരു കണ്ണാടി പോലെയാണ് നമ്മുടെ പ്രവർത്തികൾ അതിൽ പ്രതിഫലിക്കും.
  • ഞാൻ ചെയ്യുന്നത് ചെയ്യാനും ഞാൻ തലയാട്ടുമ്പോൾ കൂടെ തലയാട്ടാനും ഒരു സുഹൃത്ത് വേണ്ട. ആ ജോലി എന്റെ നിഴൽ ഭംഗിയായി ചെയ്യുന്നുണ്ട്.. (സമീൽ ഇല്ലിക്കൽ)

മറ്റു ഭാഷാചൊല്ലുകൾ [1]

[തിരുത്തുക]
  • ചീത്ത സുഹൃത്തുണ്ടാവുന്നതും ഒരു സുഹൃത്തും ഇല്ലാതിരിക്കുന്നതും ഒരു പോലെയാണ് - ജാപ്പാനീസ്
  • ആവശ്യഘട്ടത്തിലെത്തുന്നവനാണ് യഥാർഥ സുഹൃത്ത് - ഇംഗ്ലീഷ്
  • അപകടങ്ങളിലേ സുഹൃത്തിനെ മനസ്സിലാവൂ - ലെബനോൻ
  • നഷ്ടപ്പെടുമ്പൊഴേ സൗഹൃദത്തിന്റെ വിലയറിയൂ - ഇറ്റാലിയൻ
  • ഒരു സുഹൃത്തിനെ നേടാൻ പ്രയാസമാണ്. നഷ്ടപ്പെടാൻ എളുപ്പവും. - ജമായിക്ക
  • എല്ലാവർക്കും സുഹൃത്തായിരിക്കുന്നവൻ ആരുടേയും സുഹൃത്തായിരിക്കില്ല - ഇംഗ്ലീഷ്
  • നയിക്കുന്ന സുഹൃത്ത് ശത്രുവാണ്. - ഗ്രീക്ക്
  • നല്ല സുഹൃത്ത് സ്വർണ്ണത്തേക്കാൾ വെള്ളിയേക്കാൾ വിലപിടിപ്പുള്ളതാണ്. - ഡച്ച്
  • അകലത്തുള്ള ബന്ധുവേക്കാൾ അരികത്തുള്ള സുഹൃത്ത്. - ഇംഗ്ലീഷ്
  • നല്ലത് പറയുന്നവനെല്ലാം നല്ല സുഹൃത്താകണമെന്നില്ല. - ഇംഗ്ലീഷ്
  • കടം കൊടുക്കുന്നവനു പണവും ഒപ്പം സുഹൃത്തും നഷ്ടപ്പെടുന്നു. - ഇംഗ്ലീഷ്

സൗഹൃദത്തെപ്പറ്റി പ്രമുഖർ

[തിരുത്തുക]
ആത്മാർത്ഥതയില്ലാത്ത സൗഹൃദം വന്യമൃഗങ്ങളെക്കാൾ ഭയാനകർമാണ്.വന്യമൃഗത്തിന് നിങ്ങളുടെ ശരീരത്തെ ഹനിക്കാം. എന്നാൽ ചീത്ത സുഹൃത്ത് ഹനിക്കുന്നത് നിങ്ങളൂടെ ആത്മാവിനെയായിരിക്കും.
ഉത്തമനായ സുഹൃത്തിന്റെ ഉപമ കസ്തൂരി വാഹകനെ പോലെയാണ്. അവനിൽ നിന്ന് നിനക്കത് വാങ്ങാം. അല്ലെങ്കിൽ അതിന്റെ പരിമളം നിനക്കനുഭവിക്കാം. ചീത്തകൂട്ടുകാരന്റെ ഉപമ ഉലയിൽ ഊതുന്നവനെ പോലെയാണ്. നിന്റെ വസ്ത്രം അവൻ കരിക്കും. അല്ലെങ്കിൽ അതിന്റെ ദുർഗന്ധം ഏറ്റുവാങ്ങേണ്ടി വരും.
സുഹൃത്തായിരിക്കുന്നവനേ സുഹൃത്തുണ്ടാവൂ.
ഒരു പുഷ്പമുണ്ടെങ്കിൽ എനിക്ക് പൂങ്കാവനമായി. ഒരു സുഹൃത്തുണ്ടെങ്കിൽ ലോകവും.
യഥാർഥ സുഹൃത്ത് മുന്നിൽനിന്നേ കുത്തു.
സ്ത്രീയ്ക്കും പുരുഷനുമിടയിൽ സൗഹൃദം സാദ്ധ്യമല്ല. വികാരാവേശമുണ്ട്, വിരോധമുണ്ട്, ആരാധനയുണ്ട്, പക്ഷേ സഹൃദമെന്നതില്ല.
ഭർത്താവിനെ നഷ്ടപ്പെട്ടവൾ വിധവ, മാതാപിതാക്കളെ നഷ്ട്പ്പെട്ടവൻ അനാഥൻ, എന്നാൽ ആത്മസുഹൃത്തിനെ നഷ്ടപ്പെട്ടവനോ? എല്ലാ ഭാഷകളും ഈ കാര്യത്തിൽ കുറ്റകരമായ മൗനം അവലംബിക്കുന്നു.
പക്ഷികൾക്ക് കൂട്, ചിലന്തിക്ക് വല, മനുഷ്യനു സുഹൃത്ത് ബന്ധങ്ങൾ.
നല്ല സുഹൃത്തുക്കൾ ആരോഗ്യ സ്ഥിതി പോലെയാണ്. നഷ്ടപ്പെടുമ്പോഴേ അതിന്റെ വില മനസ്സിലാവൂ.
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവർ നിങ്ങളോടു കൂടുതൽ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാൻ നിങ്ങൾക്കു കഴിയും.
എന്റെ മുന്നിൽ നടക്കണ്ട, ഞാൻ പിൻപറ്റില്ല, എന്റെ പിന്നിൽ നാടക്കണ്ട ഞാൻ നയിക്കില്ല, എന്നോടൊപ്പം നടക്കൂ, എന്റെ സുഹൃത്തായിരിക്കൂ.
നിന്റെ ശത്രുക്കൾക്കൊപ്പം സഹവർത്തിക്കുന്ന നിന്റെ മിത്രങ്ങളെ കൈയ്യൊഴിയുക.
നിന്റെ എല്ലാ രഹസ്യങ്ങളും നിന്റെ സുഹൃത്തിനോട് വെളിപ്പെടുത്തരുത്. ആരറിഞ്ഞു അവൻ നാളെ നിന്റെ ശത്രു ആവില്ല എന്ന്.നിന്റെ എല്ലാ കുതന്ത്രങ്ങളും നിന്റെ ശറ്റ്രുവിനോട് പയറ്റരുത്. ആരറിഞ്ഞു അവൻ ഒരു നാൾ നിന്റെ സുഹൃത്താവില്ല എന്ന്.
  • അജ്ഞാത്ത കർത്താവ്
സൗഹൃദം ഒരു വലിയ കാര്യമല്ല. അത് ആയിരം ചെറിയ കാര്യങ്ങൾ ചേർന്നതാണ്.
സുഹൃത്ത്, മിത്രം, ശത്രു, ഉദാസീനൻ, മധ്യസ്ഥൻ, ദ്വേഷൻ, ബന്ധു, ഇവരിലും ധർമാത്മാക്കളിലെന്ന പോലെ പാപികളിലും സമഭാവം പുലർത്തുന്നവൻ അത്യന്തം ശ്രേഷ്ടനാകുന്നു
സുഹൃത്ത് ബന്ധങ്ങൾ
ഏകാന്തത്തിലിരിക്കുമ്പോൾ ഒപ്പമുണ്ടു ചങ്ങാതിമാർ, അവരോടൊപ്പമിരിക്കുമ്പോൾ അവരെത്രയകലെ.
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട; ശരിതന്നെ, അതുപക്ഷേ നിങ്ങൾക്കു താടി വടിക്കാനല്ല, മുടി കറുപ്പിക്കാനുമല്ല.
ചങ്ങാതി നല്ലതെന്നാകിൽ കണ്ണാടിയതു വേണ്ടതാൻ.

അജ്ഞാത്ത കർത്താവ്

നിൻറെ ഉയർച്ചയിൽ നിയാരാരാണെന്ന് നിൻറെ സുഹൃത്തുക്കൾ അറിയും ; നിൻറെ താഴ്ചയിൽ നിൻറെ സുഹൃത്തുക്കൾ ആരൊക്കെയെന്ന് നീയും അറിയും

കടങ്കഥകൾ

[തിരുത്തുക]
  • തൊട്ടാൽ പിണങ്ങും ചെങ്ങാതിതൊട്ടാവാടി

അവലംബം

[തിരുത്തുക]
  1. The Prentice Hall Encyclopedia of World Proverbs

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
സൗഹൃദം എന്ന വാക്ക് മലയാളം വിക്ഷണറിയിൽ തിരയുക
"https://ml.wikiquote.org/w/index.php?title=സൗഹൃദം&oldid=21635" എന്ന താളിൽനിന്ന് ശേഖരിച്ചത്