Jump to content

പണം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
  • അന്നരക്കാശെനിക്കില്ലായിരുന്നു ഞാൻ
    മന്ദസ്മിതാസ്യനായ് നിന്നിരുന്നു
    ഇന്നു ഞാൻ വിത്തവാൻ തോരുന്നതില്ലെന്റെ
    കണ്ണുകൾ, കഷ്ട്മിതെന്തുമാറ്റം(ചങ്ങമ്പുഴ)
  • ഉത്തമം സ്വാർജിതം വിത്തം -
    മദ്ധ്യമം ജനകാർജിതം
    അധമം സോദരദ്രവ്യം
    സ്ത്രീ വിത്തമധമാധമം (സുഭാഷിതരതനാകരം)
  • ഐശ്വര്യമാകും തിമിരം -കണ്ണിൽ ബാധിക്കിലപ്പൊഴേ
    ദാരിദ്ര്യമായമഷി താൻ- തേച്ചെന്നാലേ തെളിഞ്ഞിടൂ (അവസരോക്തിമാല)
  • ദ്രവ്യമുണ്ടെങ്കിലേ ബന്ധുക്കളുണ്ടാവൂ
    ദ്രവ്യമില്ലാത്തവനാരുമില്ലാ ഗതി.
    ദിവ്യനെന്നാകിലും ഭവ്യനെന്നാകിലും
    ദ്രവ്യമില്ലാഞ്ഞാൽ തരംകെടും നിർണയം (പഞ്ചതന്ത്രം)
  • ധനമെന്നുള്ളതു മോഹിക്കുമ്പോൾ
    വിനയമൊരുത്തനുമില്ലിഹനൂനം
    തനയൻ ജനകനെ വഞ്ചനചെയ്യും
    ജനകൻ തനയനെ വധവുംകൂട്ടും
    അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊല്ലും
    മനുജന്മാരുടെ കർമമിതല്ലാം (കുഞ്ചൻ നമ്പ്യാർ)
  • പണമെന്നുള്ളതു കൈയ്യിൽ വരുമ്പോൾ
    ഗുണമെന്നുള്ളതു ദൂരത്താകും
    പണവും ഗുണവും കൂടിയിരിപ്പാൻ
    പണിയെന്നുള്ളതു ബോധിക്കേണം (കുഞ്ചൻ നമ്പ്യാർ)
  • പണമില്ലാത്ത പുരുഷൻ മണമില്ലാത്ത പൂവുപോൽ(അവസരോക്തിമാല)
  • പണമെന്നാഖ്യ കേൾക്കുമ്പോൾ
    പിണവും വാ പിളർന്നിടും (അവസരോക്തിമാല)
  • പണമൊരുവനു ഭൗതികപ്രതാപ-
    ത്തണലിലിരുന്നു രമിപ്പതിന്നുകൊള്ളാം
    ഘൃണയതിനൊരുനാളുമില്ല ജീവ
    വ്രണമതുണക്കുകയില്ല തെല്ലുപോലും.(ചങ്ങമ്പുഴ)
  • മുതൽ വെളിയിലിറക്കാതത്രയും മൂടിവയ്ക്കും
    വ്രതമുടയ കടുപ്പക്കാർക്കു നാശം കലാശം. (വള്ളത്തോൾ- ചിത്രയോഗം)
  • വയോവൃദ്ധൻ , തപോവൃദ്ധൻ, ജ്ഞാനവൃദ്ധനുമെന്നിവർ
    മൂവരും ധന്യവൃദ്ധന്റെ -വാതിൽക്കൽ കാത്തുനിൽക്കുവോർ(വള്ളത്തോൾ -ദൂര)
  • പണമുണ്ടാക്കാനായി സമയം കളയാൻ എനിക്കൊക്കില്ല. അമേരിക്കൻ ശാസ്ത്രജ്ഞൻ ലൂയി അഗാസിസ്
  • കവിതെഴുത്തിൽ പണമുണ്ടാകില്ല. പണത്തിലാണെങ്കിൽ കവിതയൊട്ടില്ലതാനും ഇംഗ്ലീഷ് കവി റൊബർട്ട് ഗ്രേവ്സ്.
  • ധാരാളം പണമുള്ള ഒരു ദരിദ്രനായി ജീവിച്ചാൽ കൊള്ളാമെന്നുണ്ടെനിക്ക് . പാബ്ലൊ പിക്കാസൊ
  • പണത്തെ എത്ര കെട്ടിപിടിച്ചാലും അത് തിരികെ കെട്ടിപിടിക്കില്ല . അമേരിക്കൻ ശഖരത്തിൽ നിന്നും
  • പണം പാഴാക്കിയാൽ പണക്കുറവ് സംഭവിച്ചെന്നിരിക്കും എന്നാൽ സമയം പാഴാക്കിയാൽ ജീവിതത്തിന്റെ അംശമാണ് നഷ്ടപ്പെടുക .മൈക്കിൽ ലീബൗഫ്
  • ദിനപത്രത്തിൽ കോടീശ്വർനമാരുടെ പട്ടികയിൽ എന്റെ പേരങ്ങാൻ വന്നിട്ടുണ്ടൊ എന്ന് ഞാൻ എന്നും പരിശോധിക്കും .ഇല്ലെന്നു കാണുമ്പോൾ ഞാൻ ജോലിക്കു പോകും . അമേരിക്കൻ ഹാസ്യ താരം റൊബർട്ട് ഓർബൻ
  • പണത്തിന്റെ കാര്യം വരുമ്പോൾ എല്ലാവരും ഒരേ മതക്കാരാണ് . വോൾട്ടയർ
  • പണത്തിനു പലപ്പോഴും തീ പിടിച്ച വിലയാൺ .എമേഴ്സൺ.
  • പണത്തെ ആരാധിക്കുന്നവനെ പണം പിശാചിനെപോലെ വേട്ടയാടും . അമേരിക്കൻ ഗ്രനഥകാരൻ ഹെൻട്രി ഫീൽഡിംഗ്

പഴഞ്ചൊല്ലുകൾ

[തിരുത്തുക]
  • സമ്പത്ത് കാലത്ത്
തൈപത്തു വച്ചാ
ലാപത്തുകാലത്തു കാ പത്തു തിന്നാം
  • കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം (നമ്പ്യാർ)
  • പണമെന്നുള്ളത് കൈയ്യിൽ വരുമ്പോൾ ഗുണമെന്നുള്ളത് ദൂരത്താകും
  • പണം കണ്ടാലേ പണം വരൂ
  • പണം കൊടുത്ത് ആനയെ വാങ്ങിയാൽ പവൻ കൊടുത്ത് പാപ്പാനെ നിർത്തണം
  • പണം കൊണ്ടെറിഞ്ഞാലേ പണത്തിന്മേൽ കൊള്ളൂ
  • പണം നോക്കി പണ്ടം കൊള്ളുക , ഗുണം നോക്കി പെണ്ണുകൊള്ളുക
  • പണം നോക്കിനു മുഖംനോക്കില്ല
  • പണം പന്തലിൽ കുലം കുപ്പയിൽ
  • പണം പാഷാണം, ഗുണം നിർവാണം
  • പണം പെരുത്താൽ ഭയം പെരുക്കും
  • പണം മണ്ണാക്കുക മണ്ണ് പണമാക്കുക
  • കടമപകടം
  • കടമില്ലാത്ത കഞ്ഞി ഉത്തമം
  • കടമൊഴിഞ്ഞാൽ ഭയമൊഴിഞ്ഞു
  • കടം കാതറുക്കും
  • കടം കാലനു തുല്യം
  • കടം കൊടുത്താലിടയും കൊടുക്കണം
  • കടം കൊടുത്തു പട്ടിണി കിടക്കരുത്
  • കടം വാങ്ങി കുടിവെച്ചാൽ കുടികൊണ്ട് കടം വീട്ടാം
  • കടം വാങ്ങിയുണ്ടാൽ മനം വാടിവാഴാം
  • കടം വീടിയാൽ ധനം

മറ്റു ഭാഷാചൊല്ലുകൾ [1]

[തിരുത്തുക]
  1. പണത്തോടും പെണ്ണിനോടും കളി അരുത് (ഇംഗ്ലീഷ്)
  2. പണത്തെക്കുറിച്ച് പൊങ്ങച്ചം പറയരുത്. അത് ഏതു സമയവും നഷ്ടപ്പെടാം( യിഡ്ഡിഷ്)
  3. പണമിടപ്പാട് മാതാപിതാക്കളേയും കുട്ടികളേയും അന്യരാക്കുന്നു (ജപ്പാൻ)
  4. കടം കൊടുക്കാൻ പണമില്ലാത്തവൻ ധന്യനാണ്. അവൻ ശത്രുക്കളെ സമ്പാദിക്കുന്നില്ല ( യിഡ്ഡിഷ്)
    1. മടിശ്ശീലയിൽ പണമില്ലെങ്കിൽ ചുണ്ടിൽ തേനുണ്ടാവണം (ഫ്രഞ്ച്)
  5. പണം മോഹിക്കുന്നവൻ എന്തും മോഹിക്കുന്നവനാണ് (ഇംഗ്ലീഷ്)
  6. പണമില്ലാത്തവനു മടിശ്ശീല വേണ്ട ( ഇംഗ്ലീഷ്),
  7. പണം വിതക്കുന്നവൻ ദാരിദ്ര്യം കൊയ്യൂം ( ഡാനിഷ്)
  8. കുറച്ചു പണം പുറത്തേക്ക് പോകാതെ ധാരാളം പണം അകത്തേക്ക് വരില്ല ചൈനീസ്
  9. ഒരൊറ്നമെങ്കിലും ഉണ്ടാവട്ടെ (തുർക്കി)
  10. പണമുണ്ടോ കൈയ്യിൽ? ഇരിക്കൂ. പണമില്ലേ? സ്ഥലം വിട്ടോള്ളൂ (ജർമ്മൻ)
  11. പണമുള്ളവന്റെ അഭിപ്രായം സ്വീകരിക്കപ്പെടും ( ഹീബ്രു)
  12. പാപം ചെയ്യാനും പണം ആവശ്യമാണ് (യിഡിഷ്)

അവലംബം

[തിരുത്തുക]
  1. The Prentice Hall Encyclopedia of World Proverbs
"https://ml.wikiquote.org/w/index.php?title=പണം&oldid=21718" എന്ന താളിൽനിന്ന് ശേഖരിച്ചത്