സഅദി

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
  1. ഇമ്പമുള്ള വാക്കുകളും വശ്യമായ പെരുമാറ്റവും സ്നേഹവും കൈമുതലായുണ്ടെങ്കിൽ ഏത് കൊമ്പനാനയേയും ഒരു മുടിനാരിഴ കൊണ്ട് തളയ്ക്കാം (ഗുലിസ്താൻ)
  2. ഒന്നാമതായി ഞാൻ ദൈവത്തെ ഭയക്കുന്നു. രണ്ടാമതായി ഭയക്കുന്നത് ദൈവഭയമില്ലാത്തവനെയാണ്.
  3. ദൈവപ്രീതിയ്ക് പാത്രമാവുക പാവങ്ങളുടെ വിനയത്ത്വമുള്ള ധനികരും , ധനികരരുടെ വിശാലമനസ്കതയുള്ള ദരിദ്രരുമായിരിക്കും
  4. വിശക്കുമ്പോൾ ശരീരം ആത്മായി മാറുന്നു. വിശപ്പടങ്ങുമ്പോൾ ആത്മാവ് ശരീരവും
  5. റോസാപുഷ്പവും മുള്ളുകളും എന്നപോലെയാണ് സന്താപ സന്തോഷങ്ങൾ.
  6. ഒരു സദ്കർമ്മം കൊണ്ട് ഒരാൾക്ക് ചെറിയ സന്തോഷമെങ്കിലും നൽകാൻ സാധിക്കുന്നത് ആയിരം പ്രാർത്ഥനകളേക്കാൾ ശ്രേഷ്ഠം
"https://ml.wikiquote.org/w/index.php?title=സഅദി&oldid=18247" എന്ന താളിൽനിന്ന് ശേഖരിച്ചത്