ഭഗവദ്ഗീത
ഇന്ത്യൻ ഇതിഹാസമായ മഹാഭാരതത്തിന്റെ ഭാഗമായ ആത്മജ്ഞാനിയുടെ ഗീതം എന്നറിയപ്പെടുന്ന പദ്യഭാഗങ്ങളാണ് ഭഗവദ്ഗീത (സംസ്കൃതത്തിൽ भगवद् गीता ഇംഗ്ലീഷിൽ Bhagavad Gītā). എന്നറിയപ്പെടുന്നത് . സംസ്കൃതത്തിൽ രചിക്കപ്പെട്ടിരിക്കുന്ന ഇതിലെ 18 അദ്ധ്യായങ്ങളിലായി പാണ്ഡവവീരനായ അർജുനന്നും തേരാളിയായ ശ്രീകൃഷ്ണനും തമ്മിലുള്ള സംഭാഷണം സഞ്ജയൻ പ്രതിപാദിക്കുന്നതായാണവതരിപ്പിച്ചിട്ടുള്ളത്. കൃഷ്ണദ്വൈപായനൻ അഥവാ വ്യാസമഹർഷിയാണ് ഇത് ക്രോഡീകരിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. ഭീഷ്മപർവ്വത്തിലെ 25 മുതൽ 45 വരെയുള്ള അദ്ധ്യായങ്ങളിലായി ഈ കാവ്യം ചേർത്തിരിയ്ക്കുന്നു. കർമയോഗം,ജ്ഞാനയോഗം, ഭക്തിയോഗം എന്നിങ്ങനെ മൂന്ന് ഉപദേശമണ്ഡലങ്ങളുവയോരോന്നിനും ആറ് അദ്ധ്യായം വീതവുമാണ് ഗീതയിലുള്ളത്.
ഗീതയിലെ വചനങ്ങൾ
[തിരുത്തുക]- "അഭ്യാസത്തേക്കാൾ ശ്രേഷ്ഠം ജ്ഞാനം. ജ്ഞാനത്തേക്കാൾ ശ്രേഷ്ഠമത്രേ ധ്യാനം. ധ്യാനത്തേക്കാൾ വിശിഷ്ടമാണു ത്യാഗം. ത്യാഗത്തിൽ നിന്നു് ഉടനെ ശാന്തി ലഭിക്കുന്നു."
- "വിവേകികൾ മരിച്ചവരെ പറ്റിയൊ ജീവിച്ചിരിക്കുന്നവരെക്കുറിച്ചൊ ദു:ഖിക്കുന്നില്ല"
- ജീർണ്ണ വസ്തങ്ങളുപേക്ഷിച്ച് മനുഷ്യൻ പുതിയ വസ്ത്രങ്ങൾ സ്വീകരിക്കുന്നത് പോലെ, ജീവാത്മാവ് ജീർണ്ണിച്ച ശരീരത്തെ വെടിഞ്ഞ് മറ്റ് പുതിയ ശരീരങ്ങളേ പ്രാപിക്കുന്നു (2-22)
- ആത്മാവിനെ ആയുധങ്ങൾ മുറിക്കുന്നില്ല, അഗ്നി ദഹിപ്പിക്കുന്നില്ല, ജലം നനയ്ക്കുന്നില്ല, കാറ്റ് ഉണക്കുന്നുമില്ല (2-23)
- ആമ എല്ലാ ഭാഗത്തും നിന്നും അവയവങ്ങളെ ഉൾവലിക്കുന്നത് പോലെ, ഒരുവൻ വിഷയങ്ങളിൽ നിന്നും അവന്റെ വിഷയങ്ങളിൽ നിന്നും ഇന്ദ്രിയങ്ങളെ അകറ്റുമ്പോൾ അവന്റെ ബുദ്ധി ഉറച്ചതായി തീരുന്നു. (2-58)
- ലോകം ഉണർന്നിരിക്കുമ്പോൾ പുണ്യവാന്മാർ ഉറങ്ങുന്നു, ലോകം ഉറങ്ങുമ്പോൾ പുണ്യവാന്മാർ ഉണർന്നിരിക്കുന്നു.
- എപ്പോഴെല്ലാം ധർമ്മത്തിന് ക്ഷയവും അധർമ്മത്തിന് വൃദ്ധിയും ഉണ്ടാകുന്നുവോ അപ്പോഴെല്ലാം ഞാൻ സ്വയം രൂപമെടുത്ത് ലോകത്തിൽ പ്രത്യക്ഷനാകുന്നു. സജ്ജനങ്ങളെ രക്ഷിക്കാനും, ദുഷ്ടന്മാരെ നശിപ്പിക്കാനും ധർമ്മത്തെ സ്ഥപിക്കാനും വേണ്ടി ഞാൻ യുഗം തോറും അവതരിക്കുന്നു (4-7,8)
- ഏതൊരു മനുഷ്യൻ കർമ്മത്തിൽ അകർമ്മത്തെ കാണൂന്നുവോ, അപ്രകാരം തന്നെ അകർമ്മത്തിൽ കർമ്മത്തെ കാണുന്നുവോ അവൻ മനുഷ്യരിൽ വച്ച് ബുദ്ധിമാനാകുന്നു. അവൻ സർവ്വ കർമ്മങ്ങളും ചെയ്യുന്ന യോഗിയാണ്. (4-18)
- യാതൊരാളാണോ ശാസ്ത്രസമ്മതമായ സർവ്വകർമ്മങ്ങളും കാമത്തോടും സന്കല്പത്തോടൂം ഇരിക്കുന്നുവോ, ജ്ഞാനമാകുന്ന അഗ്നിയിൽ ദഹിപ്പിക്കപ്പെട്ട കർമ്മങ്ങളോട് കൂടിയ ആ മഹാപുരുഷനെ ജ്ഞാനികൾ പണ്ഡിതനെന്ന് വിളിക്കുന്നു. (4-19)
- ഏതൊരുവൻ കർമ്മഫലത്തെ ആശ്രയിക്കാതെ കർത്തവ്യകർമ്മത്തെ ചെയ്യുന്നുവോ , അവൻ സന്യാസിയും യോഗിയുമാണ്. (6 - 1)
- സങ്കല്പങ്ങൾ ത്യജിക്കാത്ത ഒരാളും യോഗിയായി മാറുന്നില്ല (6-2)
- സംസാര സാഗരത്തിൽ നിന്ന്, തന്നെ താൻ തന്നെ ഉദ്ധരിക്കണം, താൻ തന്നെ അധഃപതിപ്പിക്കരുത്, എന്തെന്നാൽ താൻ തന്നെയാണ് തന്റെ മിത്രവും ശത്രുവും. (6-5)
- സുഹൃത്ത്, മിത്രം, ശത്രു, ഉദാസീനൻ, മധ്യസ്ഥൻ, ദ്വേഷൻ, ബന്ധു, ഇവരിലും ധർമാത്മാക്കളിലെന്ന പോലെ പാപികളിലും സമഭാവം പുലർത്തുന്നവൻ അത്യന്തം ശ്രേഷ്ടനാകുന്നു (6-9)
- മനസ്സ് ചഞ്ചലമാണ്, വശപ്പെടുത്താൻ പ്രയാസവുമില്ല. എന്നാൽ അഭ്യാസം കൊണ്ടും വൈരാഗ്യം(വിരക്തി) കൊണ്ടും അതിനെ പിടിച്ച് കെട്ടാൻ സാധിക്കും. (6-35)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്