ഫലകം:പഴഞ്ചൊല്ലുകൾ/യ-റ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

'യ','ര','ല','വ','ശ','ഷ','സ','ഹ','ള','ഴ','റ' എന്നിവ വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകൾ:

[തിരുത്തുക]

  1. യത്നംവിതച്ചാൽ രത്നം വിളയും
  2. യത്നമേ രത്നമോർക്കുവിൻ
  3. യഥാ നാട്ടാർ, തഥാ സർക്കാർ
  4. യഥാ രാജാ, തഥാ പ്രജ
  5. യഥാ ശക്തി മഹാബലം
  6. യമനറിയാതെ മരണമില്ല
  7. യമനറിയാത്ത വീടും, കൊക്കറിയാത്ത കുളവുമില്ല
  8. യമനുമുണ്ട് മരണഭയം
  9. യമന്റെ കുഞ്ഞിനെ പിശാച് പിടിക്കുമോ
  10. യുദ്ധം നാസ്തി ജയം നാസ്തി
  11. യോഗമുള്ളവൻ പല്ലക്കേറും
  12. യൗവനം കഴിഞ്ഞാൽ വനം നല്ലൂ
  13. യൗവനം മഹാവനം
  14. യേശുദാസിനെ പാട്ട് പഠിപ്പിക്കരുതെ!

[തിരുത്തുക]

  1. രക്തബന്ധം തിക്തബന്ധം. സ്വാർത്ഥബന്ധം സ്വർണ്ണബന്ധം.
  2. രക്ഷയുള്ളിടത്ത് ശിക്ഷയുമുണ്ട്
  3. രണ്ടാമത് മുറുക്കില്ല ,മൂന്നാമത് മഴയില്ല
  4. രണ്ടും കോടിയെങ്കിൽ അലക്കിയതില്ലെന്ന് നിശ്ചയം
  5. രണ്ടൂംകെട്ടവനെന്തും കാട്ടാം
  6. രണ്ടു കളവൊന്നിച്ച് പറഞ്ഞാൽ ഒന്ന് നേരാകും
  7. രണ്ടു കെട്ടിയവനു തിണ്ടാട്ടം
  8. രണ്ടുകൈ കൂട്ടികൊട്ടിയാലേ ഒച്ചകേൾക്കൂ
  9. രണ്ടു തോണിയിൽ കാലിട്ടുനിന്നാൽ നടുകടലിൽ കാണാം
  10. രണ്ടു പട്ടിക്കുകൂടി ഒരെല്ല് കിട്ടിയ പോലെ
  11. രണ്ടു വേട്ടോൻ പൊട്ടൻ
  12. രണ്ടുണ്ടെങ്കിൽ ശണ്ഠയുണ്ട്
  13. രണ്ടേ നയമുള്ളൂ . പ്രണയവും വിനയവും
  14. രണ്ടൊത്താൽ മൂന്നൊക്കും
  15. രസവാദം ഊതിയറിയുക , വേദം ഓതിയറിയുക
  16. രഹസ്യം പൊതിഞ്ഞുവെച്ചാൽ പരസ്യമാകും
  17. രഹസ്യമാണെന്ന് പറഞ്ഞാൽ പരസ്യമാകാനെളുപ്പം
  18. രാജകുമാരിയായാലും കെട്ടിയവന് പെണ്ണുതന്നെ
  19. രാജപക്ഷം പൗരപക്ഷം
  20. രാജാവന്നു കാക്കും ദൈവം നിന്നുകാക്കും
  21. രാജാവാകാൻ ഓജസ്സില്ല പ്രജയാവാൻ മനസ്സില്ല
  22. രാജാവിനു ചെവികണ്ണ്
  23. രാജാവിനെക്കാൾ കൂടുതൽ രാജകീയം
  24. രാജാവിനോടും വെള്ളത്തിനോടും തീയിനോടും ആരും കളിയ്ക്കരുത്
  25. രാജാവിന്റെ ചെരിപ്പാണെന്ന് നായയ്കറിയുമോ.
  26. രാജാവിന്റെ നായയായിട്ടല്ലേ എറിഞ്ഞുകൂടാത്തത്
  27. രാജാവില്ലാത്ത രാജ്യത്ത് കുടിയിരിക്കാനാകാ
  28. രാജ്ഞിയായാലും കെട്ടിയോനു പെണ്ണു തന്നെ
  29. രാത്രി വീണകുഴിയിൽ പകൽ വീഴണമെന്നുണ്ടോ
  30. രാധയുള്ളിടത് കൃഷ്ണനുമുണ്ട്
  31. രാമനിരിക്കുമിടം അയോദ്ധ്യ
  32. രാമനുള്ളേടത്ത് കോമനില്ല.കോമനുള്ളേടത്ത് രാമനില്ല
  33. രാമരാവണബാലീസുഗ്രീവകീരിപാമ്പു കടീപിടി.
  34. രാമായണമാറുകാണ്ഡം വായിച്ചിട്ടും രാമൻ സീതയ്ക്ക് എപ്പടി
  35. രാമേശ്വരത്തെ ക്ഷൗരം പോലെ
  36. രാവിലെകുളി രക്ഷകുളി .ഉച്ചകുളി പച്ചകുളി. അന്തികുളി ചന്തക്കുളി.
  37. രാവിലെ വന്ന മഴയേയും വിരുന്നിനേയും വിശ്വസിക്കരുത്.
  38. രാവിലെ വൈകിയാലന്തിയ്ക്കും വൈകും

[തിരുത്തുക]

[തിരുത്തുക]

  1. ലക്ഷത്തിൽ ലക്ഷ്ണമുള്ളവനൊന്ന്
  2. ലങ്കയില്ലല്ലേ പണ്ടു രാമനാമം
  3. ലജ്ജവിട്ടവനു വർജ്ജമില്ല
  4. ലുബ്ധനിരട്ടിചെലവ്
  5. ലുബ്ധന്റെ മകൻ ധാരാളി
  6. ലോകം പാഴായാൽ നാകം പാഴാകും
  7. ലോകത്തുള്ളവരെല്ലാം ചത്താൽ ചാത്തമൂട്ടാനാരാ ?
  8. ലോകരെല്ലാം നശിക്കുന്നു, ലോകം നിൽക്കുന്നു നിത്യമായ്
  9. ലോഭിക്കു തൃപ്തിയില്ല

[തിരുത്തുക]

  1. വഴി മറക്കരുത്
  2. വടികൊടുത്ത് അടി വാങ്ങുക
  3. വയലു വറ്റി കക്ക വാരാനിരുന്നാലോ
  4. വയറവള്ളിയായാലും കൂടിപ്പിണഞ്ഞുകിടന്നാൽ നന്ന്‌
  5. വർഷം പോലെ കൃഷി
  6. വരമ്പു ചാരി നട്ടാൽ ചുവരു ചാരിയുണ്ണാം
  7. വർഷം പോലെ കൃഷി
  8. വലിയ പള്ളിയിൽ ഈച്ച പോയത് പോലെ
  9. വല്ലഭനു പുല്ലും വില്ല്
  10. വല്ലാമക്കളില്ലില്ലാമക്കളി
    തെല്ലാവർക്കും സമ്മതമല്ലോ
  11. വളമേറിയാൽ കൂമ്പടയ്ക്കും
  12. വാക്കു കൊണ്ടു കോട്ട കെട്ടുക
  13. വാക്കു കൊണ്ടു വയറു നിറയുകയില്ല
  14. വാദി പ്രതി ആയി
  15. വായറിയാതെ പറഞ്ഞാൽ ചെകിടറിയാതെ കൊള്ളും
  16. വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാകുമോ
  17. വിതച്ചതു കൊയ്യും
  18. വിത്താഴം ചെന്നാൽ പത്തായം നിറയും
  19. വിത്തുഗുണം പത്തുഗുണം
  20. വിത്തിനൊത്ത വിള
  21. വിത്തുള്ളടത്തു പേരു
  22. വിത്തെടുത്തുണ്ണരുതു്
  23. വിത്തൊന്നിട്ടാൽ മറ്റൊന്നു വിളയില്ല
  24. വിദ്യാധനം സർവ്വധനാൽ പ്രധാനം
  25. വിദ്യാവിഹീന: പശു ( വിദ്യ നേടിയിട്ടില്ലാത്തവൻ മൃഗതുല്യം)
  26. വിദ്വാനേ വിദ്വാനെ അറിയൂ
  27. വിദ്വാൻ സർവ്വത്ര പൂജ്യതേ
  28. വിധിച്ചതേ വരൂ, കൊതിച്ചത് വരാ
  29. വിധി താനേ വരില്ല
  30. വിധിയുടെ വഴിയേ മതി
  31. വിരൽ കടക്കാത്തേടത്ത് ഉരൽ കടക്കുമോ
  32. വിരൽ കൊടുത്താൽ കൈ വിഴുങ്ങും
  33. വിരൽ വിങ്ങിയാൽ ഉരലാകുമോ
  34. വിരുന്നുണ്ട വീട്ടിൽ ഇരന്നുണ്ണരുത്
  35. വിരുന്നുള്ളിടം വിഷ്ണൂലോകം, കാശുള്ളിടം കൈലാസം
  36. വില്ലിന്റെ ബലം പോലെ അമ്പിന്റെ പാച്ചിൽ
  37. വിശക്കത്തക്കതുണ്ണണം , മറക്കത്തക്കതുപറയണം
  38. വിശക്കുന്നതിനു വയറിനെ പഴിച്ചിട്ടെന്താ
  39. വിശന്നവനെ വിശ്വസിക്കരുത്
  40. വിശന്നവനോട് വിളയാടരുത്
  41. വിശന്നവൻ തിന്നാതതുമില്ല വൈരി പറയാത്തതുമില്ല.
  42. വിശന്നാൽ നിറകയില്ലെന്നും , നിറഞ്ഞാൽ വിശക്കയില്ലെന്നും വിചാരിക്കരുത്
  43. വിശപ്പടക്കാൻ വിയർക്കണം
  44. വിശപ്പിനു കറിവേണ്ട, വിരിപ്പിനു വിരിവേണ്ട
  45. വിശപ്പുണ്ടെന്നുവെച്ച് രണ്ടുകൈയ്യും കൊണ്ടുണ്ണാറുണ്ടോ
  46. വിശ്വസിച്ചവനെ ചതിക്കരുത്, ചതിച്ചവനെ വിശ്വസിക്കരുത്.
  47. വിശ്വാസം തന്നെ പ്രമാണം
  48. വിശപ്പിനു രുചിയില്ല
  49. വിളഞ്ഞ കണ്ടത്തിൽ വെള്ളം തിരിക്കണ്ട
  50. വിളഞ്ഞാൽ പിന്നെ വച്ചേക്കരുതു്‌
  51. വിളയുന്ന വിത്തു മുളയിലറിയാം
  52. വെടികെട്ടുകാരന്റെ മകനെയാണോ ഉടുക്ക്‌ കൊട്ടി പേടിപ്പിക്കുന്നത്‌
  53. വെട്ടാൻ വരുന്ന പോത്തിനോട് വേദമോതാൻ നിൽക്കരുത്
  54. വെട്ടിൽ വീഴ്ത്തിയാൽ വൻമരവും വീഴും
  55. വെയലത്തിട്ടാൽ വാടൂല്യ, മഴയത്തിട്ടാൽ ചീയൂല്യ
  56. വൈലുള്ളപ്പോൾ വൈക്കോലുണക്കണം
  57. വെയിൽകൊണ്ടവനേ തണലിന്റെ സുഖമറിയൂ
  58. വെള്ളക്കാക്ക മലർന്നു പറക്കുക
  59. വഞ്ചി വീണ്ടും തിരുനക്കരെത്തന്നെ രാവെളുക്കുവോളവും വഞ്ചി (വള്ളം) തുഴഞ്ഞു. രാവിലെ നോക്കുമ്പോൾ വഞ്ചി തിരുനക്കരെത്തന്നെ. കെട്ടിയിട്ട കയർ അഴിക്കാതെ വഞ്ചി തുഴഞ്ഞാലത്തെപ്പോലെ ചെയ്ത പ്രയത്നമെല്ലാം വെറുതെ ആയതിനെപ്പറ്റിയാണ് ഈ ചൊല്ല്.
  60. വെളുക്കും മുമ്പേ അരി വെക്കണം, അരി വെക്കും മുമ്പേ കറി വെക്കണം
  61. വെളുക്കുവോളം വെള്ളം കോരീട്ട് കലം ഉടക്കുന്ന പോലെ
  62. വേട്ടാൻ വരുന്ന പോത്തിനൊടു വേദമൊതിട്ടു കാര്യമില്ല.
  63. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
  64. വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം
  65. വേരു വെട്ടിക്കളഞ്ഞു കൊമ്പു്‌ നനയ്ക്കുന്ന പൊലെ
  66. വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം
  67. വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം
  68. വേലി തന്നെ വിളവു തിന്നുക
  69. വേലികൾതന്നെ വിളവുമുടിച്ചാൽ
    കാലികളെന്തു നടന്നീടുന്നു
  70. വേലിയിലിരുന്ന പാമ്പിനെയെടുത്ത് തോളേലിട്ടതു പോലെ

[തിരുത്തുക]

  1. ശകുനമറിയാത്തോൻ ചെന്നറിയും
  2. ശകുനം നന്നെന്നു കരുതി പുലരുവോളം കക്കരുത്
  3. ശക്തനു ശാന്തി
  4. ശക്തർക്കാഭരണം ക്ഷമ
  5. ശക്തിതന്നെ പോരാ യുക്തിയും വേണം
  6. ശക്തിയേക്കാൾ വലുത് യുക്തി
  7. ശത്രുചുംബനത്തേക്കാൾ മിത്രതാഡനം നല്ലൂ
  8. ശത്രുവിനെക്കണ്ട് ഊണും മിത്രത്തെ കണ്ട് കുളിയും
  9. ശംഖനാദം കേട്ടാൽ സൂര്യനുദിക്കുമോ
  10. ശംഖായിരം കൊണ്ട് കാശിക്കുപൊയാലും തൻപാപം തൻകൂടെ
  11. ശത്രുവിന്റെ ശത്രു മിത്രം
  12. ശകുനം നന്നെങ്കിലും പുലരുവോളം കക്കരുത്
  13. ശർക്കര കുടത്തിൽ കൈയ്യിട്ടാൽ നക്കാത്തവരുണ്ടൊ
  14. ശേഷിയില്ലെങ്കിലും ശേമുഷി വേണം
  15. സമ്പത്ത് കാലത്ത് തൈപത്ത് വച്ചാൽ ആപത്ത് കാലത്ത് കാ പത്തു തിന്നാം

[തിരുത്തുക]

  1. സ്ത്രീകളുടെ മുടിക്കു നീളം കൂടും,പക്ഷേ ബുദ്ധിക്കു കുറയും
  2. സൂക്ഷ്‌മം കെട്ടവന്റെ മുതൽ നാണം കെട്ടവൻ തിന്നും
  3. സഞ്ചിയെടുത്തവരെല്ലാം വൈദ്യന്മാരോ
  4. സത്യകോടതിയല്ല, ന്യായകോടതിയല്ലേ
  5. സത്യത്തിനു കാലുനാല്
  6. സത്യം കയ്ക്കും അസത്യം മധുരിക്കും
  7. സത്യം പറഞ്ഞാൽ സാത്താൻ നാണിക്കും
  8. സമൻസില്ലാതെ ഹാജരാകരുത്
  9. സമുദ്രത്തിൽ നിന്നു മുക്കിയാലും പാത്രത്തിൽ കൊള്ളുന്നതേ കിട്ടൂ
  10. സമ്പത്തിലും നല്ലത് സൽപേര്
  11. സരിഗമ എന്നു കയറുമ്പോൾ സന്നിധപയെന്നിറങ്ങും
  12. സർക്കാരു കാര്യം മുറ പോലെ
  13. സർവ്വവും കവി കണ്ടിടും
  14. സൽക്കീർത്തി ഇഴയും ദുഷ്ക്കീർത്തി പായും
  15. സാക്ഷതപ്പി നേരം വെളുത്തു
  16. സാമ്പാറുവെച്ചു നന്നാക്കാനും കാളൻവെച്ചു ചീത്തയാക്കാനും വിഷമം
  17. സായ്പ്പിനെ കാണുമ്പോൾ കവാത്തു മറക്കുക
  18. സാരമറിയുന്നവൻ സർവ്വജ്ഞൻ
"https://ml.wikiquote.org/w/index.php?title=ഫലകം:പഴഞ്ചൊല്ലുകൾ/യ-റ&oldid=10547" എന്ന താളിൽനിന്ന് ശേഖരിച്ചത്