Jump to content

ഫലകം:പഴഞ്ചൊല്ലുകൾ/സ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
  1. സ്ത്രീകളുടെ മുടിക്കു നീളം കൂടും,പക്ഷേ ബുദ്ധിക്കു കുറയും
  2. സൂക്ഷ്‌മം കെട്ടവന്റെ മുതൽ നാണം കെട്ടവൻ തിന്നും
  3. സഞ്ചിയെടുത്തവരെല്ലാം വൈദ്യന്മാരോ
  4. സത്യകോടതിയല്ല, ന്യായകോടതിയല്ലേ
  5. സത്യത്തിനു കാലുനാല്
  6. സത്യം കയ്ക്കും അസത്യം മധുരിക്കും
  7. സത്യം പറഞ്ഞാൽ സാത്താൻ നാണിക്കും
  8. സമൻസില്ലാതെ ഹാജരാകരുത്
  9. സമുദ്രത്തിൽ നിന്നു മുക്കിയാലും പാത്രത്തിൽ കൊള്ളുന്നതേ കിട്ടൂ
  10. സമ്പത്തിലും നല്ലത് സൽപേര്
  11. സരിഗമ എന്നു കയറുമ്പോൾ സന്നിധപയെന്നിറങ്ങും
  12. സർക്കാരു കാര്യം മുറ പോലെ
  13. സർവ്വവും കവി കണ്ടിടും
  14. സൽക്കീർത്തി ഇഴയും ദുഷ്ക്കീർത്തി പായും
  15. സാക്ഷതപ്പി നേരം വെളുത്തു
  16. സാമ്പാറുവെച്ചു നന്നാക്കാനും കാളൻവെച്ചു ചീത്തയാക്കാനും വിഷമം
  17. സായ്പ്പിനെ കാണുമ്പോൾ കവാത്തു മറക്കുക
  18. സാരമറിയുന്നവൻ സർവ്വജ്ഞൻ
"https://ml.wikiquote.org/w/index.php?title=ഫലകം:പഴഞ്ചൊല്ലുകൾ/സ&oldid=11655" എന്ന താളിൽനിന്ന് ശേഖരിച്ചത്