ഫലകം:പഴഞ്ചൊല്ലുകൾ/ര

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
  1. രക്തബന്ധം തിക്തബന്ധം. സ്വാർത്ഥബന്ധം സ്വർണ്ണബന്ധം.
  2. രക്ഷയുള്ളിടത്ത് ശിക്ഷയുമുണ്ട്
  3. രണ്ടാമത് മുറുക്കില്ല ,മൂന്നാമത് മഴയില്ല
  4. രണ്ടും കോടിയെങ്കിൽ അലക്കിയതില്ലെന്ന് നിശ്ചയം
  5. രണ്ടൂംകെട്ടവനെന്തും കാട്ടാം
  6. രണ്ടു കളവൊന്നിച്ച് പറഞ്ഞാൽ ഒന്ന് നേരാകും
  7. രണ്ടു കെട്ടിയവനു തിണ്ടാട്ടം
  8. രണ്ടുകൈ കൂട്ടികൊട്ടിയാലേ ഒച്ചകേൾക്കൂ
  9. രണ്ടു തോണിയിൽ കാലിട്ടുനിന്നാൽ നടുകടലിൽ കാണാം
  10. രണ്ടു പട്ടിക്കുകൂടി ഒരെല്ല് കിട്ടിയ പോലെ
  11. രണ്ടു വേട്ടോൻ പൊട്ടൻ
  12. രണ്ടുണ്ടെങ്കിൽ ശണ്ഠയുണ്ട്
  13. രണ്ടേ നയമുള്ളൂ . പ്രണയവും വിനയവും
  14. രണ്ടൊത്താൽ മൂന്നൊക്കും
  15. രസവാദം ഊതിയറിയുക , വേദം ഓതിയറിയുക
  16. രഹസ്യം പൊതിഞ്ഞുവെച്ചാൽ പരസ്യമാകും
  17. രഹസ്യമാണെന്ന് പറഞ്ഞാൽ പരസ്യമാകാനെളുപ്പം
  18. രാജകുമാരിയായാലും കെട്ടിയവന് പെണ്ണുതന്നെ
  19. രാജപക്ഷം പൗരപക്ഷം
  20. രാജാവന്നു കാക്കും ദൈവം നിന്നുകാക്കും
  21. രാജാവാകാൻ ഓജസ്സില്ല പ്രജയാവാൻ മനസ്സില്ല
  22. രാജാവിനു ചെവികണ്ണ്
  23. രാജാവിനെക്കാൾ കൂടുതൽ രാജകീയം
  24. രാജാവിനോടും വെള്ളത്തിനോടും തീയിനോടും ആരും കളിയ്ക്കരുത്
  25. രാജാവിന്റെ ചെരിപ്പാണെന്ന് നായയ്കറിയുമോ.
  26. രാജാവിന്റെ നായയായിട്ടല്ലേ എറിഞ്ഞുകൂടാത്തത്
  27. രാജാവില്ലാത്ത രാജ്യത്ത് കുടിയിരിക്കാനാകാ
  28. രാജ്ഞിയായാലും കെട്ടിയോനു പെണ്ണു തന്നെ
  29. രാത്രി വീണകുഴിയിൽ പകൽ വീഴണമെന്നുണ്ടോ
  30. രാധയുള്ളിടത് കൃഷ്ണനുമുണ്ട്
  31. രാമനിരിക്കുമിടം അയോദ്ധ്യ
  32. രാമനുള്ളേടത്ത് കോമനില്ല.കോമനുള്ളേടത്ത് രാമനില്ല
  33. രാമരാവണബാലീസുഗ്രീവകീരിപാമ്പു കടീപിടി.
  34. രാമായണമാറുകാണ്ഡം വായിച്ചിട്ടും രാമൻ സീതയ്ക്ക് എപ്പടി
  35. രാമേശ്വരത്തെ ക്ഷൗരം പോലെ
  36. രാവിലെകുളി രക്ഷകുളി .ഉച്ചകുളി പച്ചകുളി. അന്തികുളി ചന്തക്കുളി.
  37. രാവിലെ വന്ന മഴയേയും വിരുന്നിനേയും വിശ്വസിക്കരുത്.
  38. രാവിലെ വൈകിയാലന്തിയ്ക്കും വൈകും

[തിരുത്തുക]

[തിരുത്തുക]

  1. ലക്ഷത്തിൽ ലക്ഷ്ണമുള്ളവനൊന്ന്
  2. ലങ്കയില്ലല്ലേ പണ്ടു രാമനാമം
  3. ലജ്ജവിട്ടവനു വർജ്ജമില്ല
  4. ലുബ്ധനിരട്ടിചെലവ്
  5. ലുബ്ധന്റെ മകൻ ധാരാളി
  6. ലോകം പാഴായാൽ നാകം പാഴാകും
  7. ലോകത്തുള്ളവരെല്ലാം ചത്താൽ ചാത്തമൂട്ടാനാരാ ?
  8. ലോകരെല്ലാം നശിക്കുന്നു, ലോകം നിൽക്കുന്നു നിത്യമായ്
  9. ലോഭിക്കു തൃപ്തിയില്ല
"https://ml.wikiquote.org/w/index.php?title=ഫലകം:പഴഞ്ചൊല്ലുകൾ/ര&oldid=17490" എന്ന താളിൽനിന്ന് ശേഖരിച്ചത്