കാക്ക

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
കാക്ക

പക്ഷികളിൽ ഏറ്റവും ബുദ്ധിശക്തിയുള്ള വർഗ്ഗമാണ് കാക്ക.[1] മനുഷ്യനുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ഇവയ്ക്ക് മതചര്യകളുമായിപ്പോലും ബന്ധമുള്ളത് പുരാതനകാലം മുതൽക്കേ കാക്കകളും മനുഷ്യനുമായുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു.

കാക്കയുമായി ബന്ധപ്പെട്ട ചൊല്ലുകൾ[തിരുത്തുക]

 • അരിയെറിഞ്ഞാൽ ആയിരം കാക്ക.
 • ആലിൻകായ് പഴുത്തപ്പോൾ കാക്കയ്ക്ക് വായ്‌പ്പുണ്ണ്.
എല്ലാം ഒത്തുവന്നിട്ട് അവസാന നിമിഷം അതാസ്വദിക്കാൻ പറ്റാതാവുക.
 • കാക്ക കണ്ടറിയും കൊക്ക് കൊണ്ടറിയും
 • കാക്ക കുളിച്ചാൽ കൊക്കാകുമോ?
ജന്മനാ കറുത്ത നിറമുള്ള കാക്ക പല പ്രാവശ്യം കുളിച്ചാലും കൂടുതൽ വെളുത്ത് കൊക്കിനേപ്പോലെ ആകുവാൻ സാധിക്കുകയില്ല.
 • കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്.
ഏതു ജീവിക്കും തന്റെ കുഞ്ഞിനോട് മറ്റെന്തിനെക്കാളും സ്നേഹമുണ്ടാകും. മറ്റുള്ളവർക്ക് ഇഷ്ട്മില്ലെങ്കിലും മാതാപിതാകൾക്ക് സ്വന്തം കുഞ്ഞ് ജീവനായിരിക്കും. നമ്മൾ നിസ്സാരമയി കരുതുന്ന പലതും അതിന്റെ ഉടമക്കു വിലപ്പെട്ടതാണ്.
 • വെള്ളക്കാക്ക മലർന്നു പറക്കുക
തീരെ സംഭവിക്കാത്ത കാര്യത്തെ സൂചിപ്പിക്കാനായി ഈ പഴഞ്ചൊല്ല് ഉപയോഗിക്കുന്നു.[2] എന്തുകൊണ്ടെന്നാൽ, കാക്കകൾ കറുപ്പ് നിറമാണ്(വെളുത്തവ ഉണ്ടെങ്കിലും അവ സാധാരണയല്ല). മാത്രവുമല്ല, മലർന്നു പറക്കൽ എന്നത് അസംഭവ്യമാണ്.

ശൈലികൾ[തിരുത്തുക]

 • കാക്കക്കേട്
പറവകളുടെ ശൈശവാസ്ഥ. കാക്കക്കേട് മാറിയ കോഴി.

ന്യായങ്ങൾ[തിരുത്തുക]

കാക്കയെപ്പറ്റി പ്രമുഖർ[തിരുത്തുക]

ആകാശത്തെ തകർക്കാൻ ഒരു കാക്ക മതിയെന്ന് കാക്കകൾ സമർത്ഥിക്കുന്നു;അതിൽ സംശയമൊന്നുമില്ല; പക്ഷേ അതുകൊണ്ട്‌ ആകാശം നിഷേധിക്കപ്പെടുന്നുമില്ല.കാരണം ആകാശമെന്നാൽ ഇത്രേയുള്ളു: കാക്കകൾക്കസാധ്യമായത്‌.

കാക്കയുമായി ബന്ധപ്പെട്ട കടങ്കഥകൾ[തിരുത്തുക]

 • ഇല്ലത്തമ്മ കുളിച്ചു് വരുമ്പോൾ ആയിരം കാക്ക വൈയ്യേ വൈയ്യേ - തലമുടി
 • ആകാശം മുട്ടെ വളരും മരം, കാക്കക്കിരിക്കാൻ പറ്റില്ല - പുക

അവലംബം[തിരുത്തുക]

 1. http://news.bbc.co.uk/1/hi/sci/tech/4286965.stm
 2. ശബ്ദതാരാവലി

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
Commons:Category
Commons:Category
വിക്കിമീഡിയ കോമൺസിലെ Corvus എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"https://ml.wikiquote.org/w/index.php?title=കാക്ക&oldid=21697" എന്ന താളിൽനിന്ന് ശേഖരിച്ചത്