Jump to content

ഫലകം:പഴഞ്ചൊല്ലുകൾ/പ-മ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

'പ','ഫ','ബ','ഭ','മ' എന്നിവ വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകൾ:

  1. പകയ്ക്കെന്തു വഴി പത്തു പണം കൊടുത്താൽ മതി
  2. പകരാതെ നിറഞ്ഞാൽ കോരാതെ ഒഴിയും
  3. പകലന്തിയോളം അന്തിവെളുക്കുവോളം
  4. പകലെല്ലാം തപസ്സു ചെയ്തു രാത്രി പശുവിൻ കണ്ണു തുരന്നു തിന്നുക
  5. പകൽ അരിയും കൊണ്ട് ചെന്നിട്ട് വെച്ചുകൊടുക്കാത്തിടത്ത് രാത്രി നെല്ലു കൊണ്ട് ചെന്നാലോ.
  6. പകൽ കക്കുന്ന കള്ളനെ രാത്രി കണ്ടാൽ തൊഴണം
  7. പകൽ കൈകാണിച്ചാൽ വരാത്തവൾ രാത്രി കണ്ണുകാണിച്ചാൽ വരുമോ
  8. പകൽ ബുദ്ധിയില്ല , രാത്രി ബോധമില്ല
  9. പകൾ വെള്ളനും രാത്രി കള്ളനും
  10. പക്കത്ത് ചോറും തിന്നു കോയിക്കൽ കൂടുക.
  11. പക്കീർ സുൽത്താനായാലും തരമറിയിക്കും
  12. പക്ഷിക്കാകാശം ബലം ,മീനിനു വെള്ളം ബലം , മരത്തിനു മണ്ണു ബലം
  13. പക്ഷിക്കു കൂടും വേണം കാടുംവേണം
  14. പക്ഷിക്ക് കൂട്,മക്കൾക്കമ്മ
  15. പക്ഷിയെ പിടിക്കാൻ മരം മുറിയ്ക്കുക
  16. പങ്കി തിന്നാൽ പശിമാറും
  17. പട പേടിച്ച് പന്തളത്ത് പോയപ്പോൾ അവിടെ പന്തം കൊളുത്തി പട
  18. പടനായകനൊരു പടയിൽ തോറ്റാൽ
    ഭടജനമെല്ലാം ഓടിയൊളിക്കും
  19. പടുമുളയ്ക്ക് വളം വേണ്ട
  20. പട്ടി കുരച്ചാൽ പടിപ്പുര തുറക്കുമൊ?
  21. പട്ടിക്കു രോമം കിളിർത്തിട്ട് അമ്പട്ടനെന്ത് കാര്യം
  22. പട്ടിയുടെ വാല് കുഴലിലിട്ടാൽ പന്തീരാണ്ട് കഴിഞ്ഞാലും നിവരില്ല
  23. പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയ പോലെ
  24. പണം വയ്ക്കേണ്ട ദിക്കിൽ പൂവെങ്കിലും വച്ച് കാര്യം നടത്തണം
  25. പണമെന്നുള്ളത് കൈയ്യിൽ വരുമ്പോൾ ഗുണമെന്നുള്ളത് ദൂരത്താകും
  26. പണം കണ്ടാലേ പണം വരൂ
  27. പണം കൊടുത്ത് ആനയെ വാങ്ങിയാൽ പവൻ കൊടുത്ത് പാപ്പാനെ നിർത്തണം
  28. പണം കൊണ്ടെറിഞ്ഞാലേ പണത്തിന്മേൽ കൊള്ളൂ
  29. പണം നോക്കി പണ്ടം കൊള്ളുക , ഗുണം നോക്കി പെണ്ണുകൊള്ളുക
  30. പണം നോക്കിനു മുഖംനോക്കില്ല
  31. പണം പന്തലിൽ കുലം കുപ്പയിൽ
  32. പണം പാഷാണം, ഗുണം നിർവാണം
  33. പണം പെരുത്താൽ ഭയം പെരുക്കും
  34. പണം മണ്ണാക്കുക മണ്ണ് പണമാക്കുക
  35. പഞ്ചപാണ്ഡവന്മാർ കട്ടിൽക്കാലപോലെ മൂന്ന്
  36. പുത്തനച്ചി പുരപ്പുറം തൂക്കും
  37. ഗുണമെന്നുള്ളതുദൂരത്താകും
  38. പതിരില്ലാത്ത കതിരില്ല
  39. പത്തുചാലിൽ കുറഞ്ഞാരും വിത്തുകണ്ടത്തിലിറക്കരുത്
  40. പയ്യെത്തിന്നാൽ പനയും തിന്നാം
  41. പല തോടു ആറായിപ്പെരുകും
  42. പലതുള്ളിപ്പെരുവെള്ളം
  43. പശിക്കുമ്പോൾ അച്ചി പശുക്കയറും തിന്നും
  44. പശു കിഴടായാലും പാലിന്റെ രുചിയറിയുമോ
  45. പശു പല നിറം പാൽ ഒരു നിറം
  46. പശു കറുത്തത് എന്നുവച്ച് പാലും കറുക്കുമോ
  47. പശു ചത്താലും മോരിന്റെ പുളി പോവില്ല
  48. പശു തിന്നാൽ പുല്ല് പാല്‌
  49. പശുവിനു കാടി കൊടുത്താലും , ചുരത്തുന്നത് പാല്‌
  50. പഴഞ്ചൊല്ലിൽ പതിരില്ല
  51. പഴുത്ത പ്ലാവില വീഴുമ്പോൾ പച്ച പ്ലാവില ചിരിക്കേണ്ട
  52. പുഴുത്തതിന്റെ മേലെ നായും തൂറി
  53. പറച്ചിൽ നിർത്തി പയറ്റി നോക്കണം
  54. പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിയ്‌ക്കുന്നില്ല
  55. പാണന് ആന മൂധേവി
  56. പാദം പാദം വച്ചാൽ കാതം കാതം പോകാം
  57. പാമ്പിനു പാലു കൊടുത്താലും ഛർദ്ദിക്കുന്നതു വിഷം
  58. പാമ്പിനു തല്ലുകൊള്ളാൻ വാല് പെണ്ണിനു തല്ലു കൊള്ളാൻ നാവ്
  59. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല
  60. പാലം കടക്കുവോളം നാരായണ, നാരായണ; പാലം കടന്നാലോ കൂരായണ, കൂരായണ
  61. പാമ്പിനു തല്ലുകൊള്ളാൻ വാലു പെണ്ണിനു തല്ലു കൊള്ളാൻ നാവു്‌
  62. പിത്തള മിനുക്കിയാൽ പൊന്നാവില്ല
  63. പിള്ളാരല്ലേ പിണ്ണാക്കല്ലേ പയിച്ചിട്ടല്ലേ തിന്നോട്ടെ.
  64. പിള്ള മനസ്സിൽ കള്ളമില്ല
  65. പിള്ളനോവിൽ കള്ളനോവില്ല
  66. പിള്ളരുടെ മോഹം പറഞ്ഞാൽ തീരും മൂരിയുടെ മോഹം മൂളിയാൽ തീരും
  67. പുകഞ്ഞ കൊള്ളി പുറത്ത്
  68. പുത്തനച്ചി പുരപ്പുറം തൂക്കും
  69. പുര കത്തുമ്പോൾ വാഴവെട്ടുക
  70. പുരകത്തുമ്പോൾ ബീഡികൊളുത്തുന്നത്
  71. പുരകത്തുമ്പോൾ വാഴ വെട്ടുക
  72. [[പുഴുതിന്ന വിള മഴുകൊണ്ട് കൊയ്യണം
  73. [[പൂച്ചയ്ക്കാര് മണികെട്ടും
  74. [[പൂട്ടുമുറിച്ചവനു്‌ ഈട്ടിയറുത്തവൻ സാക്ഷി
  75. [[പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
  76. പെൺകാര്യം വൻകാര്യം
  77. പെൺചിത്തിര പൊൻചിത്തിര
  78. പെൺചിരിച്ചാൽ പോയി,പുകയില വിടർത്തിയാൽ പോയി
  79. പെൺചൊല്ലു കേൾക്കുന്നവനു പെരുവഴി
  80. പെൺപട പടയല്ല, മൺചിറ ചിറയല്ല
  81. പെൺപിറന്ന വീടു പോലെ
  82. പെൺബുദ്ധി പിൻബുദ്ധി
  83. പെണ്ണാകുന്നതിൽ ഭേദം മണ്ണാകുന്നതു
  84. പെണ്ണായി പിറന്നാൽ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം
  85. പെണ്ണിനു പെൺ തന്നെ സ്ത്രീധനം
  86. പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും
  87. പെണ്ണൊരുമ്പിട്ടാൽ ബ്രഹ്മനും തടുക്കയില്ല
  88. പെണ്ണിനു പെൺ തന്നെ സ്ത്രീധനം
  89. പെറ്റവൾക്കറിയാം പിള്ളവരുത്തം
  90. പൊക്കാളി വിതച്ചാൽ ആരിയൻ കൊയ്യുമോ?
  91. പേടിക്കു കാട്ടിലിടം പോര
  92. പേടിക്കുടലനു കൊമ്പന്മീശ
  93. പേടിച്ചാലൊളിക്കാൻ ഭൂമി പോര
  94. പേടുമരത്തിലും തേനരിക്കും
  95. പേയിനെ നമ്പിയാലും പെണ്ണിനെ നമ്പരുത്
  96. പേയിനോട് പഴകിയാലും പിരിയാൻ വിഷമം
  97. പേര് പൊന്നമ്മ കഴുത്തിൽ വാഴനാര്
  98. പേരൂരിൽ മരിച്ചാൽ പുണ്യം
  99. പേറ്റിച്ചി കൊള്ളാഞ്ഞിട്ട് പെൺകുട്ടിയായി
  100. പൈക്കുട്ടിയെ പെറ്റ പയ്യ് മൂരിക്കുട്ടിയേയും പെറും
  101. പൈക്കുമ്പോൾ പന്നിയിറച്ചി ഹലാൽ
  102. പൊക്കാളി വിതച്ചാൽ ആരിയൻ കൊയ്യുമോ?
  103. പൊക്കാളിവെച്ചാൽ വക്കാണമുണ്ടാകും
  104. പൊടിമീൻ പെരുമീനിനിര
  105. പൊട്ടക്കണ്ണം മാങ്ങയെറിഞ്ഞപോലെ
  106. പൊട്ടക്കളിയ്ക്ക് പൊരുളില്ല
  107. പൊട്ടച്ചക്കിനുപുണ്ണൻ കാള
  108. പൊട്ടനുണ്ടോ വാക്കും പോക്കും
  109. പൊട്ടനു നിധികിട്ടിയ പോലെ
  110. പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും
  111. പൊട്ടനെ കളിക്കാൻ പഠിപ്പിച്ചാൽ പഠിപ്പിച്ചവനോടും പൊട്ടൻ കളിക്കും
  112. പൊട്ടൻ പറഞ്ഞത് പട്ടേരിയും വിധിച്ചു
  113. പൊട്ടൻ ജ്പറഞ്ഞാൽ പട്ടേരി കേൾക്കുമോ?
  114. പൊട്ടന്റെ ചെകിട്ടിൽ ശംഖൂതുക
  115. പൊട്ടിയ കണ്ണിൽ ചുണ്ണാമ്പ് തേക്കാം
  116. പൊട്ടിയ മണീക്കാശയില്ല
  117. പൊട്ടിയാലും വേണ്ടില്ല വളയാതിരിക്കണം
  118. പൊട്ടിയെ കെട്ടിയാൽ കെട്ടീയോൻ പോറ്റുക
  119. പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലരുത്
  120. പൊന്നു കായ്ക്കും മരമായലും പുരയ്ക്ക് ചാഞ്ഞാൽ മുറിക്കണം
  121. പൊന്നു വയ്ക്കുന്നിടത്തു ഞാനൊരു പൂവെങ്കിലും വയ്ക്കണ്ടേ?
  122. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്ത് കാര്യം
  123. പോത്തിനുണ്ടോ ഏത്തവാഴയെന്നു
  1. ബദ്ധപ്പെട്ടാൽ മീശവരുമോ
  2. ബദ്ധപ്പെട്ടാൽ മുല വരുമോ
  3. ബന്ധുബലമില്ലെങ്കിൽ ചന്തിബലം വേണം.
  4. ബന്ധുവിന്റെ മോര് വിലയ്ക്കുമില്ല വെറുതേയുമില്ല
  5. ബഹുജനം പലവിധം
  6. ബാലന്മാർ പോരിനാകാ
  7. ബാലശാപം കാലുപിടിച്ചാലും പോകില്ല
  8. ബാല്യം ഭയമറിയില്ല.
  9. ബിംബം പോയാൽ പ്രതിബിംബം നിൽക്കുമോ
  10. ബുദ്ധികെട്ട രാജാവിന് മതികെട്ട മന്ത്രി
  11. ബുദ്ധി ഉണ്ടായാൽ പോര, ശുദ്ധി വേണം
  12. ബുദ്ധിയുള്ളവനോട് പറയേണ്ട, ബുദ്ധിയില്ലാത്തവനോട് പറയരുത്.
  13. ബ്രഹ്മദേവന് പൂജയില്ല
  14. ബ്രഹ്മഹത്യക്കാരന് ഗോഹത്യക്കാർൻ സാക്ഷി
  15. ബ്രഹ്മാവ് വിചാരിച്ചാൽ ആയുസ്സിന് പഞ്ഞമോ
  16. ബ്രഹ്മാവിന്റെ എഴുത്തിന് പൊളിച്ചെഴുത്തില്ല
  17. ബ്രഹ്മാസ്ത്രത്തിന് ബ്രഹ്മാസ്ത്രം
  18. ബ്രാഹമണരിൽ കറുത്തവനേയും പറയരിൽ വെളുത്തവനേയും വിശ്വസിച്ചുകൂടാ.
  19. ബസറയിലേക്ക് ഈത്തപ്പഴം കയറ്റല്ലേ
  1. ഭക്തൻ തന്നാൽ ഭക്തിരസം
  2. ഭഗവാൻ വിചാരിച്ചാൽ ഭാഗ്യത്തിന് പഞ്ഞമുൻടോ
  3. ഭജനം മൂത്ത് ഊരായ്മ ആകുക
  4. ഭണ്ഡാരത്തിലിട്ട പണം പോലെ
  5. ഭണ്ഡാരത്തിലിട്ട പണം മടക്കിചോദിക്കുമോ
  6. ഭദ്രകാളിയെ ഇണക്കത്തിലും വിളിക്കരുത് , പിണക്കത്തിലും വിളിക്കരുത്
  7. ഭദ്രകാളിയെ പിശാച് പിടിക്കുമോ
  8. ഭയം കൊണ്ടുള്ള ഭക്തിക്ക് വിലയില്ല
  9. ഭയത്താലെ ഭക്തി.നയത്താലെ യുക്തി
  10. ഭയപ്പെട്ട കാട്ടിൽ ഇളകിയതെല്ലാം പുലി
  11. ഭരണിപിറന്നാൽ ധരണിയാളൂം
  12. ഭർത്താവ് സംഭരിക്കണം ഭാര്യ ഭരിക്കണം
  13. ഭർത്താക്കഞ്ഞി പാക്കഞ്ഞി, മക്കൾ കഞ്ഞി ദുഖ കഞ്ഞി, ആങ്ങളക്കഞ്ഞി കൊലകഞ്ഞി
  14. ഭള്ളിൽ പെരുപ്പം പല്ലിനു നാശം
  15. ഭാഗ്യം ചെറ്റയും പൊളിച്ച് കടന്നു വരും
  16. ഭാഗ്യം വരുമ്പോൾ ബുദ്ധി വരും
  17. ഭാഗ്യമില്ലാത്തവന് പത്തുപറ നെല്ലു കിട്ടിയാൽ ഭാഗ്യമുള്ള പത്തുവിരുന്നു വരും
  18. ഭാഗ്യമുള്ളവന് നേടി വെയ്കേണ്ട.
  19. ഭാജനം നന്നല്ലെങ്കിലും ഭോജനം നന്ന്
  20. ഭാരമേറിയ കപ്പലിനു ആഴമേറിയ കടൽ
  21. ഭാര്യ കാലുകെട്ടും കുഞ്ഞു വായകെട്ടും
  22. ഭാര്യാവീട്ടിൽ ചെലവ് ചെയ്തതുംകോണകത്തിൽനനീലം മുക്കിയതും വെറുതെ
  23. ഭാര്യാ രൂപവതി ശത്രു
  24. ഭാര്യാദുഖം പുനർഭാര്യ
  25. ഭാവനപോലെ ഭാവി
  26. ഭാവനയെങ്ങനെ ഭാവിയിലങ്ങനെ.
  27. ഭിക്ഷയ്ക്ക് പഞ്ഞമില്ല
  28. ഭിക്ഷയ്ക്ക വന്നവനില്ലെന്നു പറഞ്ഞാൽ പോകുമോ
  29. ഭികഷയ്ക്ക് വന്നവൻ പെണ്ണിനെ ചോദിക്കുകയോ
  30. ഭിക്ഷ മൂത്തത് കച്ചവടം
  31. ഭിക്ഷാടനം കൊണ്ട് മോക്ഷം ലഭിക്കുമോ
  32. ഭാവിച്ച പോലെ ഭവിച്ചെന്നു വരില്ല.
  33. ഭൂമിക്കു ഭാരവും ചോറിനു ചെലവും
  34. ഭൂമിയോളം താഴാം, ഭൂമി കുഴിച്ചു താഴാനാകുമോ
  35. ഭൂസ്ഥിതി ധനസ്ഥിതി. ജനസ്ഥിതി മനസ്ഥിതി
  36. ഭേകൻ മുഴങ്ങിയാലിടിയാകുമോ
  37. ഭോജനം നന്നലെങ്കിലും ഭാജനം നന്നാകണം
  38. ഭോജനമില്ലെങ്കി ഭാജനമെന്തിനു
  39. ഭോഷന്റെ ലക്ഷണം പൊണ്ണത്തം.
  1. മകം പിറന്ന മങ്ക
  2. മകൻ മരിച്ചാലും വേണ്ടില്ല മരുമകൾ മൊട്ടച്ചിയായാൽ മതി
  3. മകനെ പഴം കൊണ്ടും മരുമകനെ താക്കോലുകൊണ്ടും എറിയും
  4. മകരത്തിൽ മരംകേറണം
  5. മകരമഞ്ഞിനു മരം കോച്ചും
  6. മകരത്തിൽ മഴ പെയ്താൽ മലയാളം മുടിഞ്ഞുപോം
  7. മക്കത്തു ചെന്നാൽ ആനത്തലയോളം പൊന്നു വെറുതെ
  8. മക്കത്തു ചെന്നു ചിരച്ചാൽ പൊതിക്കാത്ത തേങ്ങയോളം പൊന്നു കൂലി
  9. മക്കളില്ലാ ചോറു മരുന്നു പോലെ.
  10. മക്കളുടെ ചോറു തിന്നാൽ മഹിമ കുറയും
  11. മക്കളുണ്ടെങ്കിൽ പടിക്കൽ കാണാം
  12. മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്‌
  13. മക്കളെ വിറ്റും മകമുണ്ണണം
  14. മക്കളെസ്തുതിച്ചാൽ ഇളകാത്ത അച്ചനുണ്ടോ
  15. മക്കൾക്ക് നരി പൂച്ച.
  16. മക്കൾക്ക് മടിയിലുമാവാം.. മരുമക്കൾക്ക് തൊടിയിലും വയ്യ.
  17. മച്ചിക്കുണ്ടോ മക്കൾ മരിച്ച ദുഖം
  18. മച്ചിപയ്യിനെ തൊഴുത്തു മാറ്റി കെട്ടിയിട്ടെന്താ
  19. മച്ചിയറിയുമോ പേറ്റു നോവ്
  20. മച്ചു ബന്ധം മരിച്ചാലും മറക്കില്ല
  21. മഞ്ഞച്ചേര മലർന്നുകടിച്ചാൽ മലയാളത്തിൽ മരുന്നില്ല
  22. മഞ്ഞപിത്തക്കാരനു കാണുന്നതെല്ലാം മഞ്ഞ.
  23. മഞ്ഞിനൊരു കാലമുണ്ടെങ്കിൽ മഴയ്കുമൊരു കാലമുണ്ട്.
  24. മഞ്ഞു പെയതാൽ മല കുതിരുമോ.
  25. മടിയൻ മല ചുമക്കും
  26. മടിയിൽ ഘനമുള്ളവനേ വഴിയിൽ ഭയമുള്ളൂ
  27. മത്ത കുത്തിയാൽ കുമ്പളം മുളക്കില്ല
  28. മണ്ണും പെണ്ണും നന്നാക്കുന്ന പോലെ
  29. മണ്ണ് വിറ്റു പൊന്നു വാങ്ങരുത്‌
  30. മണ്ണറിഞ്ഞു വിത്ത്
  31. മൺവെട്ടി തണുപ്പറിയുമോ
  32. മമ്മുക്ക വേറെ മാമുക്കോയ വേറെ
  33. മരത്തിന്‌ കായ കനമല്ല
  34. മരത്തിനേക്കാൾ വലിയ കൊമ്പായാലോ?
  35. മരത്തിന്റെ ഗുണം പഴത്തിൽ കാണും
  36. മരത്തിൽ നിന്നും വീണവനെ മാടും ചവിട്ടി
  37. മരത്തോക്കിന്‌ മണ്ണുണ്ട
  38. മരപ്പട്ടിക്ക് ഈനാംപേച്ചി കൂട്ട്
  39. മരമില്ലാത്ത നാട്ടിൽ മുരിക്ക് മഹാമരം
  40. മരം വെച്ചാൽ വെള്ളം കോരണം
  41. മിന്നുന്നതെല്ലാം പൊന്നല്ല
  42. മുടിയാൻകാലത്തു്‌ മുന്നലപുരത്തൂന്നൊരു പെണ്ണു കെട്ടി,അവളും മുടിഞ്ഞു,ഞാനും മുടിഞ്ഞു
  43. മുൻവിള പൊൻവിള
  44. മുണ്ടിയാ ബാപ്പ തല്ലും അല്ലെങ്കി ബാപ്പ പന്നിർച്ചി തിന്നും
  45. മുല്ലപൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം
  46. മുളയിലേ നുള്ളണമെന്നല്ലേ
  47. മുളയിലറിയാം വിള
  48. മുളയ്ക്കുമ്പോഴുള്ളതേ മുറ്റിയാലും കാണൂ
  49. മുള്ളു നട്ടവൻ സൂക്ഷിക്കണം
  50. മുള്ളുകുത്തിയാൽ മറ്റുമുള്ള് കൊണ്ട് എടുക്കേണം,
    രാക്ഷസരെ ജയിപ്പാൻ രാക്ഷസരേ നല്ലൂ
  51. മുറിവൈദ്യം ആപത്ത്
  52. മൂത്തോരുടെ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും
  53. മൂത്തവർ ചൊല്ലും വാക്കും മുതുനെല്ലിക്കയും മുമ്പേ കയ്‌ക്കും പിന്നെ മധുരിക്കും
  54. മെല്ലെത്തിന്നാൽ മുള്ളും തിന്നാം
  55. മെല്ലെനെ ഒഴുകും വെള്ളം കല്ലിനെ കുഴിയെ ചെല്ലും
  56. മെച്ചമേറിടുന്ന പൊന്നിന്റെ മുന്നിലെ
    പിച്ചളയ്കൂണ്ടോ പ്രകാശം ഭവിക്കുന്നു?
  57. മേടം തെറ്റിയാൽ മോടൻ തെറ്റി
  58. മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങ വീണു
  59. മേപ്പുരയുള്ളവനല്ലെ തീപ്പൊരി പേടിയുള്ളൂ
  60. മോഹിച്ചത് കൊണ്ട് മോഹൻ ലാൽ ആകുമോ? സിദ്ധി ഉണ്ടെങ്കിൽ സിദ്ധിക്ക് ലാൽ എങ്കിലുമാകാം
  61. മൗനം വിദ്വാനു ഭൂഷണം
  62. മൊല്ലാക്ക നിന്ന് പാത്ത്യാ കുട്ട്യാള് നടന്ന് പാത്തും
"https://ml.wikiquote.org/w/index.php?title=ഫലകം:പഴഞ്ചൊല്ലുകൾ/പ-മ&oldid=12044" എന്ന താളിൽനിന്ന് ശേഖരിച്ചത്