ഫലകം:പഴഞ്ചൊല്ലുകൾ/മ
ദൃശ്യരൂപം
- മകം പിറന്ന മങ്ക
- മകൻ മരിച്ചാലും വേണ്ടില്ല മരുമകൾ മൊട്ടച്ചിയായാൽ മതി
- മകനെ പഴം കൊണ്ടും മരുമകനെ താക്കോലുകൊണ്ടും എറിയും
- മകരത്തിൽ മരംകേറണം
- മകരമഞ്ഞിനു മരം കോച്ചും
- മകരത്തിൽ മഴ പെയ്താൽ മലയാളം മുടിഞ്ഞുപോം
- മക്കത്തു ചെന്നാൽ ആനത്തലയോളം പൊന്നു വെറുതെ
- മക്കത്തു ചെന്നു ചിരച്ചാൽ പൊതിക്കാത്ത തേങ്ങയോളം പൊന്നു കൂലി
- മക്കളില്ലാ ചോറു മരുന്നു പോലെ.
- മക്കളുടെ ചോറു തിന്നാൽ മഹിമ കുറയും
- മക്കളുണ്ടെങ്കിൽ പടിക്കൽ കാണാം
- മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്
- മക്കളെ വിറ്റും മകമുണ്ണണം
- മക്കളെസ്തുതിച്ചാൽ ഇളകാത്ത അച്ചനുണ്ടോ
- മക്കൾക്ക് നരി പൂച്ച.
- മക്കൾക്ക് മടിയിലുമാവാം.. മരുമക്കൾക്ക് തൊടിയിലും വയ്യ.
- മച്ചിക്കുണ്ടോ മക്കൾ മരിച്ച ദുഖം
- മച്ചിപയ്യിനെ തൊഴുത്തു മാറ്റി കെട്ടിയിട്ടെന്താ
- മച്ചിയറിയുമോ പേറ്റു നോവ്
- മച്ചു ബന്ധം മരിച്ചാലും മറക്കില്ല
- മഞ്ഞച്ചേര മലർന്നുകടിച്ചാൽ മലയാളത്തിൽ മരുന്നില്ല
- മഞ്ഞപിത്തക്കാരനു കാണുന്നതെല്ലാം മഞ്ഞ.
- മഞ്ഞിനൊരു കാലമുണ്ടെങ്കിൽ മഴയ്കുമൊരു കാലമുണ്ട്.
- മഞ്ഞു പെയതാൽ മല കുതിരുമോ.
- മടിയൻ മല ചുമക്കും
- മടിയിൽ ഘനമുള്ളവനേ വഴിയിൽ ഭയമുള്ളൂ
- മത്ത കുത്തിയാൽ കുമ്പളം മുളക്കില്ല
- മണ്ണും പെണ്ണും നന്നാക്കുന്ന പോലെ
- മണ്ണ് വിറ്റു പൊന്നു വാങ്ങരുത്
- മണ്ണറിഞ്ഞു വിത്ത്
- മൺവെട്ടി തണുപ്പറിയുമോ
- മമ്മുക്ക വേറെ മാമുക്കോയ വേറെ
- മരത്തിന് കായ കനമല്ല
- മരത്തിനേക്കാൾ വലിയ കൊമ്പായാലോ?
- മരത്തിന്റെ ഗുണം പഴത്തിൽ കാണും
- മരത്തിൽ നിന്നും വീണവനെ മാടും ചവിട്ടി
- മരത്തോക്കിന് മണ്ണുണ്ട
- മരപ്പട്ടിക്ക് ഈനാംപേച്ചി കൂട്ട്
- മരമില്ലാത്ത നാട്ടിൽ മുരിക്ക് മഹാമരം
- മരം വെച്ചാൽ വെള്ളം കോരണം
- മിന്നുന്നതെല്ലാം പൊന്നല്ല
- മുടിയാൻകാലത്തു് മുന്നലപുരത്തൂന്നൊരു പെണ്ണു കെട്ടി,അവളും മുടിഞ്ഞു,ഞാനും മുടിഞ്ഞു
- മുൻവിള പൊൻവിള
- മുണ്ടിയാ ബാപ്പ തല്ലും അല്ലെങ്കി ബാപ്പ പന്നിർച്ചി തിന്നും
- മുല്ലപൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം
- മുളയിലേ നുള്ളണമെന്നല്ലേ
- മുളയിലറിയാം വിള
- മുളയ്ക്കുമ്പോഴുള്ളതേ മുറ്റിയാലും കാണൂ
- മുള്ളു നട്ടവൻ സൂക്ഷിക്കണം
- മുള്ളുകുത്തിയാൽ മറ്റുമുള്ള് കൊണ്ട് എടുക്കേണം,
രാക്ഷസരെ ജയിപ്പാൻ രാക്ഷസരേ നല്ലൂ - മുറിവൈദ്യം ആപത്ത്
- മൂത്തോരുടെ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും
- മൂത്തവർ ചൊല്ലും വാക്കും മുതുനെല്ലിക്കയും മുമ്പേ കയ്‌ക്കും പിന്നെ മധുരിക്കും
- മെല്ലെത്തിന്നാൽ മുള്ളും തിന്നാം
- മെല്ലെനെ ഒഴുകും വെള്ളം കല്ലിനെ കുഴിയെ ചെല്ലും
- മെച്ചമേറിടുന്ന പൊന്നിന്റെ മുന്നിലെ
പിച്ചളയ്കൂണ്ടോ പ്രകാശം ഭവിക്കുന്നു? - മേടം തെറ്റിയാൽ മോടൻ തെറ്റി
- മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങ വീണു
- മേപ്പുരയുള്ളവനല്ലെ തീപ്പൊരി പേടിയുള്ളൂ
- മോഹിച്ചത് കൊണ്ട് മോഹൻ ലാൽ ആകുമോ? സിദ്ധി ഉണ്ടെങ്കിൽ സിദ്ധിക്ക് ലാൽ എങ്കിലുമാകാം
- മൗനം വിദ്വാനു ഭൂഷണം
- മൊല്ലാക്ക നിന്ന് പാത്ത്യാ കുട്ട്യാള് നടന്ന് പാത്തും