Jump to content

ഫലകം:പഴഞ്ചൊല്ലുകൾ/ബ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
  1. ബദ്ധപ്പെട്ടാൽ മീശവരുമോ
  2. ബദ്ധപ്പെട്ടാൽ മുല വരുമോ
  3. ബന്ധുബലമില്ലെങ്കിൽ ചന്തിബലം വേണം.
  4. ബന്ധുവിന്റെ മോര് വിലയ്ക്കുമില്ല വെറുതേയുമില്ല
  5. ബഹുജനം പലവിധം
  6. ബാലന്മാർ പോരിനാകാ
  7. ബാലശാപം കാലുപിടിച്ചാലും പോകില്ല
  8. ബാല്യം ഭയമറിയില്ല.
  9. ബിംബം പോയാൽ പ്രതിബിംബം നിൽക്കുമോ
  10. ബുദ്ധികെട്ട രാജാവിന് മതികെട്ട മന്ത്രി
  11. ബുദ്ധി ഉണ്ടായാൽ പോര, ശുദ്ധി വേണം
  12. ബുദ്ധിയുള്ളവനോട് പറയേണ്ട, ബുദ്ധിയില്ലാത്തവനോട് പറയരുത്.
  13. ബ്രഹ്മദേവന് പൂജയില്ല
  14. ബ്രഹ്മഹത്യക്കാരന് ഗോഹത്യക്കാർൻ സാക്ഷി
  15. ബ്രഹ്മാവ് വിചാരിച്ചാൽ ആയുസ്സിന് പഞ്ഞമോ
  16. ബ്രഹ്മാവിന്റെ എഴുത്തിന് പൊളിച്ചെഴുത്തില്ല
  17. ബ്രഹ്മാസ്ത്രത്തിന് ബ്രഹ്മാസ്ത്രം
  18. ബ്രാഹമണരിൽ കറുത്തവനേയും പറയരിൽ വെളുത്തവനേയും വിശ്വസിച്ചുകൂടാ.
  19. ബസറയിലേക്ക് ഈത്തപ്പഴം കയറ്റല്ലേ
"https://ml.wikiquote.org/w/index.php?title=ഫലകം:പഴഞ്ചൊല്ലുകൾ/ബ&oldid=14482" എന്ന താളിൽനിന്ന് ശേഖരിച്ചത്