കുട്ടികൾ
ദൃശ്യരൂപം
കുട്ടികളെപ്പറ്റിയുള്ള ചൊല്ലുകൾ
- കുട്ടികൾ ഇല്ലാത്ത ഒരു വീട് എങ്ങനെയിരിക്കും? ശാന്തമായിരിക്കും. ഹെൻറി യംഗ്മാൻ
- കുട്ടികളെ കാണുമ്പോൾ ജീവിതം ആദ്യം മുതൽക്കേ തുടങ്ങണമെന്ന ആശയുണ്ടാവുന്നു. മുഹമ്മദലി
- വല്ലാമക്കളിൽ ഇല്ലാമക്കളിതെല്ലാവർക്കും സമ്മതമല്ലോ . കുഞ്ചൻ നമ്പ്യാർ
- പിച്ചവെച്ച് നടക്കുന്ന കുഞ്ഞ് താഴെ വീഴുമ്പോൾ കരയും. ഉടനെ അമ്മ തറയ്‌ക്കൊരു അടി കൊടുക്കും. കുഞ്ഞ് കരച്ചിൽ നിർത്തും. ഇത് ഒരു ആദ്യപാഠമാണ്. തന്റെ തെറ്റുകൾ മറ്റുള്ളവരിലേക്ക് ആരോപിക്കുന്ന സ്വഭാവത്തിന്റെ ആദ്യപാഠം. ലിജു പള്ളിപ്പുറം
- ജീവതത്തെപ്പറ്റി എല്ലാ കാര്യങ്ങളും നമ്മുടെ കുഞ്ഞുങ്ങളെ നാം പഠിപ്പിക്കാൻ ശ്രമിക്കുമ്പോഴും , ജീവിതം എന്താണെന്നു അവർ നമ്മെ *പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു- എൻജ്ലാ ശ്വിന്ദ്
- എനിക്ക് കുട്ടികളെ ഇഷ്ടമാണ്.ആൺകുട്ടികളെ ഒഴികെ. ലൂയി കാരൾ
- കുട്ടികളെ എങ്ങനെ വളർത്തണമെന്നതിനെക്കുറിച്ച് എനിക്ക് ആറ് സങ്കൽപ്പങ്ങൾ ഉണ്ടായിരുന്നു പണ്ട്.ഇന്ന് എനിക്ക് ആറ് കുട്ടികളുണ്ട്. സങ്കൽപ്പങ്ങളൊന്നും ബാക്കിയില്ല.ജോൺ വിൽമട്ട്.
- എന്തെങ്കിലും കാര്യം ചെയ്തുകിട്ടണമെങ്കിൽ ഒന്നുകിൽ സ്വയം അത് ചെയ്യുക, അല്ലെങ്കിൽ ആരെയെങ്കിലും നിർത്തിചെയ്യിക്കുക, അതുമല്ലെങ്കിൽ നിങ്ങളുടെ കുട്ടികളോടു അത് ചെയ്യരുത് എന്ന് ആജ്ഞാപ്പിക്കുക. മോണ്ടാ ക്രയ്യിൻ
- നിങ്ങളുടെ മക്കളോട് നല്ല രീതിയിൽ പെരുമാറുക. നിങ്ങളെ ഏതു വൃദ്ധസദനത്തിൽ ആക്കണം എന്നു തീരുമാനിക്കുന്നത് അവരായിരിക്കുമെന്നോർക്കുക. ഫില്ലിസ് ഡില്ലർ
- കണ്ണുകൾ തുറന്നുംവെച്ചുകൊണ്ട് സ്വപനങ്ങൾ കാണുവാൻ കുട്ടികളെ നാം പഠിപ്പിക്കണം. ഹാരി എഡ്വാർഡ്സ്.
- എത്ര ഓമനത്തമുള്ള കുഞ്ഞായിരുന്നായാലും ശരി, അവൻ ഒന്നുറിങ്ങി കിട്ടിയാൽ ആശ്വസം തോന്നാത്ത അമ്മമാരുണ്ടാവില്ല.എമേഴ്സൺ
- ഒന്നും ചെയ്യാതെ ഇരിക്കുന്ന കുട്ടികൾ എന്തോ പണി ഒപ്പിക്കുന്നുണ്ടായിരിക്കും. ഹെൻറി ഫീൽഡിങ്ങ്
- ലോകത്ത് സത്യം പറയുന്നവരിലേറെയും ശിശുക്കളാണ് ഒലിവെർ ഹോംസ്
- ഏറ്റവും വിലപ്പെട്ട പ്രകൃതി വിഭവം നമ്മുടെ കുഞ്ഞുങ്ങളാണ് .ഹെർബർട്ട് ഹൂവർ
- നമ്മുടെ ജീവിതത്തിന്റെ ആദ്യ പകുതി നമ്മുടെ മാതാപിതാക്കൾ കാരണം പോയികിട്ടുന്നു.
രണ്ടാമെത്തെ പകുതി നമ്മുടെ മക്കൾ കാരണവും.ക്ലാരൻസ് ഡാരൊ - ദിവസത്തിൽ കുറച്ചു നേരം കുട്ടികളെ അയക്കാൻ പള്ളികൂടങ്ങൾ ഇല്ലായിരുന്നെങ്കിൽ ഭ്രാന്താലയങ്ങൾ അമ്മമാരെ കൊണ്ടു നിറയുമായിരുന്നു.എഡ്ഗാർ ഹോവ്
കുട്ടികളെ പറ്റിയുള്ള പഴമൊഴികൾ
[തിരുത്തുക]- കുട്ടി വാശിക്ക് കട്ടിയില്ല;കട്ടി കൂട്ടും വീട്ടിലെ ചട്ടന്മാർ
- പിള്ള കൂട്ടണേൽ തള്ളയും കൂട്ടണം
- ഉണ്ണി ഉണ്ടായിട്ടുവേണ്ടേ ഉപനയിക്കാൻ
- ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം
- പിള്ളാരല്ലേ പിണ്ണാക്കല്ലേ പയിച്ചിട്ടല്ലേ തിന്നോട്ടെ.
- പിള്ള മനസ്സിൽ കള്ളമില്ല
- പിള്ളനോവിൽ കള്ളനോവില്ല
- പിള്ളരുടെ മോഹം പറഞ്ഞാൽ തീരും മൂരിയുടെ മോഹം മൂളിയാൽ തീരും
- കരയുന്ന കുഞ്ഞിനേ പാലുള്ളൂ
- ഒന്നേയുള്ളൂവെങ്കിൽ ഒലക്ക കൊണ്ടടിച്ചു വളർത്തണം
- ഒരമ്മയ്ക്ക്കൊരു മകൻ ഓമനക്കുട്ടൻ
- കുട്ടികളോടും നായ്ക്കളോടും തീയിനോടും കളി അരുത്
- കുട്ടിയ്ക് അരി കൂട്ടിവയ്ക്കേണ്ട.
- കുട്ടിയ്കും വിഡ്ഢിക്കും കളവില്ല
- കുട്ടികുരങ്ങിനെകൊണ്ട് കുഴിമാന്തിക്കുക
- കുട്ടിവാശി കുറച്ചു നേരത്തേക്ക്
- കുട്ടികളെ പോലെ ഉണരണം കുട്ടികളെ കണ്ട് പഠിക്കണം
കുട്ടികളെ പോലെ ചിരിക്കണം കുട്ടികളെ കണ്ട് ഉറങ്ങണം
- കുട്ടികൾ ചുമരിൽ കയറുക
- സന്താനങ്ങൾ കോടാലി പോലെയാണ്.വേദനിച്ചാലും ചുമലിലേറ്റിയേ പറ്റൂ (ആഫ്രിക്കൻ)
- തിന്നുന്ന കുഞ്ഞിനു ശകാരമില്ല (ആഫ്രിക്കൻ)
- നടക്കാനാവുംവരെ ഇഴഞ്ഞേ പറ്റൂ (ഡാനിഷ്)
- മാതാപിതാക്കളെ ഭയക്കാത്ത കുട്ടിക്ക് ആയുസ്സുണ്ടാവില്ല ( ആഫ്രിക്കൻ)
- പിതാവിനെ നഷ്ടപ്പെട്ട കുഞ്ഞ് പാതി അനാഥനാണ് മാതാവിനെ നഷ്ടപ്പെട്ട കുഞ്ഞു തീർത്തും അനാഥനാണ് (ഈസ്റ്റോണിയൻ)
- അച്ഛൻ കരയാനിടവരുന്നതിനേക്കാൾ നല്ലത് കുട്ടി കരയുന്നതാണ് (യിഡ്ഡിഷ്)
- ഓമനക്കുഞ്ഞിനെ അടിച്ചു വളർത്തുക (ജപ്പാനീസ്)
- ഇഴയുന്ന കുഞ്ഞേ നടക്കാൻ പഠിക്കൂ (ആഫ്രിക്കൻ)
- നല്ല കുഞ്ഞിനെ ശകാരിക്കൂ അവൻ ചീത്തയാവാതിരിക്കാൻ
ചീത്ത കുഞ്ഞിനെ ശകാരിക്കൂ അവൻ കൂടുതൽ വഷളാവാതിരിക്കാൻ (ഡാനിഷ്) - കുഞ്ഞ് മുങ്ങി മരിച്ച ശേഷം കിണറു മൂടിയിട്ട് കാര്യമില്ല (ഡാനിഷ്)
- ദരിദ്രന്റെ ധനമാണ് സന്താനങ്ങൾ ഇംഗ്ലീഷ്
അവലംബം
[തിരുത്തുക]- ↑ The Prentice Hall Encyclopedia of World Proverbs