കുട്ടികൾ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

കുട്ടികളെപ്പറ്റിയുള്ള ചൊല്ലുകൾ

കുട്ടികൾ
  • കുട്ടികൾ ഇല്ലാത്ത ഒരു വീട് എങ്ങനെയിരിക്കും? ശാന്തമായിരിക്കും. ഹെൻറി യംഗ്മാൻ
  • കുട്ടികളെ കാണുമ്പോൾ ജീവിതം ആദ്യം മുതൽക്കേ തുടങ്ങണമെന്ന ആശയുണ്ടാവുന്നു. മുഹമ്മദലി
  • വല്ലാമക്കളിൽ ഇല്ലാമക്കളിതെല്ലാവർക്കും സമ്മതമല്ലോ . കുഞ്ചൻ നമ്പ്യാർ
  • പിച്ചവെച്ച് നടക്കുന്ന കുഞ്ഞ് താഴെ വീഴുമ്പോൾ കരയും. ഉടനെ അമ്മ തറയ്‌ക്കൊരു അടി കൊടുക്കും. കുഞ്ഞ് കരച്ചിൽ നിർത്തും. ഇത് ഒരു ആദ്യപാഠമാണ്. തന്റെ തെറ്റുകൾ മറ്റുള്ളവരിലേക്ക് ആരോപിക്കുന്ന സ്വഭാവത്തിന്റെ ആദ്യപാഠം. ലിജു പള്ളിപ്പുറം
  • ജീവതത്തെപ്പറ്റി എല്ലാ കാര്യങ്ങളും നമ്മുടെ കുഞ്ഞുങ്ങളെ നാം പഠിപ്പിക്കാൻ ശ്രമിക്കുമ്പോഴും , ജീവിതം എന്താണെന്നു അവർ നമ്മെ *പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു- എൻജ്ലാ ശ്വിന്ദ്
  • എനിക്ക് കുട്ടികളെ ഇഷ്ടമാണ്.ആൺകുട്ടികളെ ഒഴികെ. ലൂയി കാരൾ
  • കുട്ടികളെ എങ്ങനെ വളർത്തണമെന്നതിനെക്കുറിച്ച് എനിക്ക് ആറ് സങ്കൽപ്പങ്ങൾ ഉണ്ടായിരുന്നു പണ്ട്.ഇന്ന് എനിക്ക് ആറ് കുട്ടികളുണ്ട്. സങ്കൽപ്പങ്ങളൊന്നും ബാക്കിയില്ല.ജോൺ വിൽമട്ട്.
  • എന്തെങ്കിലും കാര്യം ചെയ്തുകിട്ടണമെങ്കിൽ ഒന്നുകിൽ സ്വയം അത് ചെയ്യുക, അല്ലെങ്കിൽ ആരെയെങ്കിലും നിർത്തിചെയ്യിക്കുക, അതുമല്ലെങ്കിൽ നിങ്ങളുടെ കുട്ടികളോടു അത് ചെയ്യരുത് എന്ന് ആജ്ഞാപ്പിക്കുക. മോണ്ടാ ക്രയ്യിൻ
  • നിങ്ങളുടെ മക്കളോട് നല്ല രീതിയിൽ പെരുമാറുക. നിങ്ങളെ ഏതു വൃദ്ധസദനത്തിൽ ആക്കണം എന്നു തീരുമാനിക്കുന്നത് അവരായിരിക്കുമെന്നോർക്കുക. ഫില്ലിസ് ഡില്ലർ
  • കണ്ണുകൾ തുറന്നുംവെച്ചുകൊണ്ട് സ്വപനങ്ങൾ കാണുവാൻ കുട്ടികളെ നാം പഠിപ്പിക്കണം. ഹാരി എഡ്വാർഡ്സ്.
  • എത്ര ഓമനത്തമുള്ള കുഞ്ഞായിരുന്നായാലും ശരി, അവൻ ഒന്നുറിങ്ങി കിട്ടിയാൽ ആശ്വസം തോന്നാത്ത അമ്മമാരുണ്ടാവില്ല.എമേഴ്സൺ
  • ഒന്നും ചെയ്യാതെ ഇരിക്കുന്ന കുട്ടികൾ എന്തോ പണി ഒപ്പിക്കുന്നുണ്ടായിരിക്കും. ഹെൻറി ഫീൽഡിങ്ങ്
  • ലോകത്ത് സത്യം പറയുന്നവരിലേറെയും ശിശുക്കളാണ് ഒലിവെർ ഹോംസ്
  • ഏറ്റവും വിലപ്പെട്ട പ്രകൃതി വിഭവം നമ്മുടെ കുഞ്ഞുങ്ങളാണ് .ഹെർബർട്ട് ഹൂവർ
  • നമ്മുടെ ജീവിതത്തിന്റെ ആദ്യ പകുതി നമ്മുടെ മാതാപിതാക്കൾ കാരണം പോയികിട്ടുന്നു.
    രണ്ടാമെത്തെ പകുതി നമ്മുടെ മക്കൾ കാരണവും.ക്ലാരൻസ് ഡാരൊ
  • ദിവസത്തിൽ കുറച്ചു നേരം കുട്ടികളെ അയക്കാൻ പള്ളികൂടങ്ങൾ ഇല്ലായിരുന്നെങ്കിൽ ഭ്രാന്താലയങ്ങൾ അമ്മമാരെ കൊണ്ടു നിറയുമായിരുന്നു.എഡ്ഗാർ ഹോവ്

കുട്ടികളെ പറ്റിയുള്ള പഴമൊഴികൾ[തിരുത്തുക]

  • കുട്ടി വാശിക്ക് കട്ടിയില്ല;കട്ടി കൂട്ടും വീട്ടിലെ ചട്ടന്മാർ
  • പിള്ള കൂട്ടണേൽ തള്ളയും കൂട്ടണം
  • ഉണ്ണി ഉണ്ടായിട്ടുവേണ്ടേ ഉപനയിക്കാൻ
  • ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം
  • പിള്ളാരല്ലേ പിണ്ണാക്കല്ലേ പയിച്ചിട്ടല്ലേ തിന്നോട്ടെ.
  • പിള്ള മനസ്സിൽ കള്ളമില്ല
  • പിള്ളനോവിൽ കള്ളനോവില്ല
  • പിള്ളരുടെ മോഹം പറഞ്ഞാൽ തീരും മൂരിയുടെ മോഹം മൂളിയാൽ തീരും
  • കരയുന്ന കുഞ്ഞിനേ പാലുള്ളൂ
  • ഒന്നേയുള്ളൂവെങ്കിൽ ഒലക്ക കൊണ്ടടിച്ചു വളർത്തണം
  • ഒരമ്മയ്ക്ക്കൊരു മകൻ ഓമനക്കുട്ടൻ
  • കുട്ടികളോടും നായ്ക്കളോടും തീയിനോടും കളി അരുത്
  • കുട്ടിയ്ക് അരി കൂട്ടിവയ്ക്കേണ്ട.
  • കുട്ടിയ്കും വിഡ്ഢിക്കും കളവില്ല
  • കുട്ടികുരങ്ങിനെകൊണ്ട് കുഴിമാന്തിക്കുക
  • കുട്ടിവാശി കുറച്ചു നേരത്തേക്ക്
  • കുട്ടികളെ പോലെ ഉണരണം കുട്ടികളെ കണ്ട് പഠിക്കണം

കുട്ടികളെ പോലെ ചിരിക്കണം കുട്ടികളെ കണ്ട് ഉറങ്ങണം

  • കുട്ടികൾ ചുമരിൽ കയറുക

മറ്റു ഭാഷാചൊല്ലുകൾ [1][തിരുത്തുക]

  1. സന്താനങ്ങൾ കോടാലി പോലെയാണ്.വേദനിച്ചാലും ചുമലിലേറ്റിയേ പറ്റൂ (ആഫ്രിക്കൻ)
  2. തിന്നുന്ന കുഞ്ഞിനു ശകാരമില്ല (ആഫ്രിക്കൻ)
  3. നടക്കാനാവുംവരെ ഇഴഞ്ഞേ പറ്റൂ (ഡാനിഷ്)
  4. മാതാപിതാക്കളെ ഭയക്കാത്ത കുട്ടിക്ക് ആയുസ്സുണ്ടാവില്ല ( ആഫ്രിക്കൻ)
  5. പിതാവിനെ നഷ്ടപ്പെട്ട കുഞ്ഞ് പാതി അനാഥനാണ് മാതാവിനെ നഷ്ടപ്പെട്ട കുഞ്ഞു തീർത്തും അനാഥനാണ് (ഈസ്റ്റോണിയൻ)
  6. അച്ഛൻ കരയാനിടവരുന്നതിനേക്കാൾ നല്ലത് കുട്ടി കരയുന്നതാണ് (യിഡ്ഡിഷ്)
  7. ഓമനക്കുഞ്ഞിനെ അടിച്ചു വളർത്തുക (ജപ്പാനീസ്)
  8. ഇഴയുന്ന കുഞ്ഞേ നടക്കാൻ പഠിക്കൂ (ആഫ്രിക്കൻ)
  9. നല്ല കുഞ്ഞിനെ ശകാരിക്കൂ അവൻ ചീത്തയാവാതിരിക്കാൻ
    ചീത്ത കുഞ്ഞിനെ ശകാരിക്കൂ അവൻ കൂടുതൽ വഷളാവാതിരിക്കാൻ (ഡാനിഷ്)
  10. കുഞ്ഞ് മുങ്ങി മരിച്ച ശേഷം കിണറു മൂടിയിട്ട് കാര്യമില്ല (ഡാനിഷ്)
  11. ദരിദ്രന്റെ ധനമാണ് സന്താനങ്ങൾ ഇംഗ്ലീഷ്

അവലംബം[തിരുത്തുക]

  1. The Prentice Hall Encyclopedia of World Proverbs

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കുട്ടി എന്ന വാക്ക് മലയാളം വിക്ഷണറിയിൽ തിരയുക
"https://ml.wikiquote.org/w/index.php?title=കുട്ടികൾ&oldid=21397" എന്ന താളിൽനിന്ന് ശേഖരിച്ചത്