യോദ്ധാ
ദൃശ്യരൂപം
(Yodha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1992-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് യോദ്ധാ.
- സംവിധാനം: സംഗീത് ശിവൻ. രചന: ശശിധരൻ ആറാട്ടുവഴി.
അപ്പുക്കുട്ടൻ
[തിരുത്തുക]- ഏക് ലഡ്കാ, ഏക് ലഡ്കി, ഇതുവഴി പോകുന്നത് ദേഖീ?
- അമ്മച്ചി നേപ്പാളിയാണെങ്കിലും എരപ്പാളിയാണല്ലോ.
- ഈ ഫോറസ്റ്റ് മുഴുവൻ കാടാണല്ലോ!
- കലങ്ങീല...
- ഈ കിനോ എന്ന് പറഞ്ഞാൽ എന്താ കുട്ടിമാമാ..!
- കുട്ടിമാമായ്ക്കെന്നെ വിശ്വാസമില്ലെന്ന് കേട്ട ഞാൻ ഞെട്ടിമാമാ
വസുമതി
[തിരുത്തുക]- അശോകൻ കുടിക്കണ്ട. അശോകന് ക്ഷീണമാകാം. അവശതയോടെ കളിച്ചാൽ മതി.
അശോകൻ
[തിരുത്തുക]- ഓതിരം കടകം ഒഴിവ് കടകത്തിലൊഴിവ് പിന്നശോകനും
- ഉണ്ണിയപ്പത്തിന്റെ തലപോലിരിക്കുന്നവൻ ഉണ്ണിക്കുട്ടൻ
- വിസവരുമ്പോ അച്ഛൻ പോകത്തേയുള്ളൂ
സംഭാഷണങ്ങൾ
[തിരുത്തുക]- കുട്ടിമാമ: അവന് നിന്റെ അമ്മയുടെ ചായ തോന്നുന്നില്ലേ?
- അപ്പുക്കുട്ടൻ: എനിക്ക് തന്നില്ല എന്റെ അമ്മ ചായ. പിന്നാ അവന്.
- കുട്ടിമാമ: ഏതായാലും സത്യമറിയാൻ സുമതിയേട്ടത്തിക്കൊന്ന് എഴുതുന്നുണ്ട്.
- അപ്പുക്കുട്ടൻ: [ഞെട്ടുന്നു]
- കുട്ടിമാമ: അതു പറഞ്ഞപ്പോ നീയെന്തിനാ ഞെട്ടിയത്?
- അപ്പുക്കുട്ടൻ: കുട്ടിമാമയ്ക്ക് എന്നെ വിശ്വാസമില്ലല്ലോ എന്നോർത്തപ്പോൾ ഞാൻ ഞെട്ടി മാമാ.
- അപ്പുക്കുട്ടൻ: അമ്മേടെ പിണ്ണതൈലം എവിടാ ഇരിക്കുന്നേ?
- വസുമതി: അമ്മേടെ...
കഥാപാത്രങ്ങൾ
[തിരുത്തുക]- മോഹൻലാൽ – തൈപ്പറമ്പിൽ അശോകൻ
- ജഗതി ശ്രീകുമാർ – അരശുമൂട്ടിൽ അപ്പുക്കുട്ടൻ
- എം.എസ്. തൃപ്പൂണിത്തുറ – കുട്ടിമാമ
- മീന – വസുമതി