അണ്ണാൻ
ദൃശ്യരൂപം
(Squirrel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സസ്തനികളിൽ റോഡൻഷ്യയിലെ ഒരു കുടുംബമാണ് അണ്ണാൻ (Squirrel, Sciuridae). അണ്ണാറക്കണ്ണൻ, അണ്ണാക്കൊട്ടൻ, അണ്ണി എന്നീ പേരുകളിലും മലയാളത്തിൽ ഇതറിയപ്പെടുന്നു.
അണ്ണാനുമായി ബന്ധപ്പെട്ടെ ചൊല്ലുകൾ
[തിരുത്തുക]- അണ്ണാൻ കുഞ്ഞിനെ മരംകയറ്റം പഠിപ്പിക്കണോ?
- ചില ഗുണങ്ങളും കഴിവുകളും സ്വഭാവങ്ങളും സ്വതേ ഉള്ളതാണ് , അത് ആരും പഠിപ്പിച്ചത് കൊണ്ട് ഉണ്ടാകുന്നതല്ല. ജന്മനാ ലഭിക്കുന്ന സിദ്ധികൾ മറ്റാരും പഠിപ്പിക്കേണ്ടതില്ല.
- മുതലക്കുഞ്ഞിനെ നീന്താൻ പഠിപ്പിക്കണോ
- മാർപ്പാപ്പായെ കുർബാന/ കുമ്പസാരം പഠിപ്പിക്കണോ?
- മുക്രിയെ ബാങ്ക് വിളിക്കാൻ പഠിപ്പിക്കണോ?
- എന്നിങ്ങനെ പഴയതും പുതിയതുമായ ആവിഷക്കാരങ്ങളും ഈ ചൊല്ലിനുണ്ട്.
- അണ്ണാൻകുഞ്ഞും തന്നാലായത്
- നമുക്കു കഴിയുന്ന പോലെ നാം മറ്റുള്ളവരെ സഹായിക്കണമെന്നാണ് ഈ ചൊല്ല്.
- ശ്രീരാമൻ സീതയെ തിരിച്ചുകൊണ്ടുവരുവാൻ ശ്രീലങ്കയിലേയ്കു പാലം പണിയുവാൻ ഹനുമാന്റെ ചുമതലയിൽ കുരങ്ങന്മാരുടെ ഒരു സംഘത്തെ ഏൽപിച്ചു. പണി പുരോഗമിയ്കുന്നത് വിലയിരുത്താനും അനുമോദിയ്കുവാനും ശ്രീരാമൻ രംഗത്ത് ചെന്നപ്പോൾ പാലം പണിയുവാൻ സഹായിക്കുന്ന ഒരു അണ്ണാൻ കുഞ്ഞിനെ കണ്ടു. കേവലം ചെറിയ ഒരു ജീവിയായിരുന്നിട്ടും ഓരോ പ്രാവശ്യവും പുഴയിൽ പോയി ശരീരം നനയ്കുകയും അനന്തരം മണ്ണിൽ ഉരുണ്ടു പാലത്തിൽ വന്ന് കുടഞ്ഞിടുകയും ചെയ്യുക വഴി പാലം പണിയിൽ തന്നാൽ കഴിവോളം ആ പാവം സദുദ്യമത്തിൽ സഹായിച്ചു. ശ്രീരാമൻ സ്നേഹപൂർവം പുറത്തു തടവിയതിനാലാണു ഇന്നും അണ്ണാൻ കുഞ്ഞുങ്ങൾക്കു പുറത്ത് കറുത്ത വരകൾ ഉള്ളത് എന്നു ഐതിഹ്യം പറയുന്നു. ഏതുനിസ്സാരനും എളിയ എന്തെങ്കിലും സേവനം ചെയ്യാൻ കഴിയും എന്നു സാരം.
- അണ്ണാൻ മൂത്താലും മരം കേറ്റം മറക്കുമോ?
- ചെറുപ്പം മുതലേ ഉള്ള ശീലങ്ങൾ നമ്മെ വിട്ടു പോകില്ല എന്നാണ് ഈ ചൊല്ലിന്റെ സാരം.
- ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ളകാലം
- ആന വാ പൊളിക്കുന്നത് കണ്ടിട്ട് അണ്ണാൻ വാ പൊളിച്ചാൽ കാര്യമില്ല
- വലിയവരെപ്പൊലെയാകണം എന്നാഗ്രഹിച്ച് അവരെ അനുകരിക്കാൻ ചെറിയവർ ശ്രമിക്കരുത്. സ്വന്തം ശക്തി മനസ്സിലാക്കാതെ ഏറ്റുമുട്ടലിന്നിറങ്ങരുത്.
- തനിക്കുള്ള ബലം മുമ്പേ നിനക്കേണം മനക്കാമ്പിൽ തനിക്കൊത്ത ജനത്തോടെ പിണക്കത്തിനടുക്കാവൂ (നമ്പ്യാർ)
- അടിയോടാക്കുമോ അണ്ണാൻ തമ്പിയും.
- അണ്ണാനാശിച്ചാൽ ആനയാകുമോ?
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
വിക്കിസ്പീഷിസിൽ 'അണ്ണാൻ'
എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.