ഓഷോ
ദൃശ്യരൂപം
(Osho എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രജനീഷ് ചന്ദ്രമോഹൻ ജെയിൻ(रजनीश चन्द्र मोहन जैन) (ഡിസംബർ 11, 1931 - ജനുവരി 19, 1990) ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ ഭഗവാൻ രജനീഷ് എന്നും പിന്നീട് ഓഷോ എന്നും അറിയപ്പെട്ടിരുന്ന ഭാരതീയനായ ആത്മീയ ഗുരുവാണു്. വിവാദമായി മാറിയ ഓഷോ-രജനീഷ് മതാശ്രമങ്ങളുടെ ആത്മീയാചാര്യൻ എന്ന നിലയിൽ പ്രസിദ്ധനായ രജനീഷ് ഇന്ത്യയിലും അമേരിക്കയിലുമായി ജീവിച്ചിരുന്നു. അല്പകാലം ഫിലോസഫി പ്രൊഫസ്സറായിരുന്നു. ലൈംഗികതയിലൂടെ ആത്മീയതയുടെ പരമപദപ്രാപ്തിയിലേക്ക് (മോക്ഷം ) എത്തിച്ചേരാം എന്നുള്ള ഭാരതീയ താന്ത്രിക സങ്കൽപ്പത്തിന്റെ ആധുനിക വക്താവ് കൂടി ആയിരുന്നു അദ്ദേഹം.
വചനങ്ങൾ
[തിരുത്തുക]- ഒരന്വേഷകന് അകക്കാമ്പ് എന്നത് പ്രധാനപ്പെട്ടതാണ്. അകക്കാമ്പിനെ മനസ്സിലാക്കുക എന്നത് അതായിത്തീരുകയെന്നതാണ്. അറിയുക എന്നതിന് അതീതമായി ഒരു സത്യമില്ല.
- കാലം ഒരു കുട്ടിയാണ്. കളിയിൽ ചുവടുകൾ മാറ്റിക്കൊണ്ടിരിക്കുന്ന ഒരു കുട്ടി. രാജകീയമായ അധികാരം ഒരു കുട്ടിയുടേതാണ്.
- നിങ്ങൾ ആരാണ്? എന്തുകൊണ്ടാണ് നിങ്ങൾ ഈ ലോകത്തിലേക്ക് വന്നത്? നിങ്ങളുടെ ഇവിടുത്ത പ്രവൃത്തി എന്താണ്? എങ്ങനെയാണ് നിങ്ങളുടെ പ്രവൃത്തി പൂർത്തികരിക്കപ്പെടുക... ഇവിടെ ഉത്തരങ്ങൾ ഉണ്ട്...
- ചിരിയ്ക്കുമ്പോൽ നിങ്ങളെ നിരീക്ഷിയ്ക്കുക. എവിടെ അഹന്ത പെട്ടെന്ന് നിങ്ങൾ ഉരുകിയിരിയ്ക്കുന്നു. ഖരാവസ്ഥ മാറിയിരിയ്ക്കുന്നു. നിങ്ങൾ ഒഴുകുകയാണ്. വൃദ്ധനോ അനുഭവസമ്പന്നനോ പണ്ഡിതനോ ഒന്നുമല്ല നിങ്ങളിപ്പോൾ.
- ഭക്ഷണം നാവിന് കുറച്ച് രുചി നൽകുന്നു. അതിനുവേണ്ടി ജീവിയ്ക്കാൻ മാത്രം അതിലൊന്നുമില്ല. എന്നാൽ ഭക്ഷിയ്ക്കാൻ വേണ്ടി മാത്രം ധാരാളം ആളുകൾ ജീവിയ്ക്കുന്നു. ജീവിയ്ക്കാൻ വേണ്ടി മാത്രം ഭക്ഷിയ്ക്കുന്നവരുടെ സംഖ്യ എത്രയോ കുറവാണ്.
- വാസ്തവത്തിൽ ആരുംതന്നെ മറ്റൊരാൾക്കു വേണ്ടി ഉണ്ടാക്കപ്പെടുന്നില്ല. ഓരോരുത്തരും ഉണ്ടാക്കപ്പെടുന്നത് അവനവനുവേണ്ടിത്തന്നെയാണ്. ദൈവം ഒരിക്കലും നിങ്ങളെ ജോഡികളായി സൃഷ്ടിക്കുന്നില്ല. ആ അസംബന്ധങ്ങളെയെല്ലാം വിട്ടുകളയുക. അവൻ ഉണ്ടാക്കുന്നത് വ്യക്തികളെ മാത്രമാണ്.