ഓഷോ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
  • ഒരന്വേഷകന് അകക്കാമ്പ് എന്നത് പ്രധാനപ്പെട്ടതാണ്. അകക്കാമ്പിനെ മനസ്സിലാക്കുക എന്നത് അതായിത്തീരുകയെന്നതാണ്. അറിയുക എന്നതിന് അതീതമായി ഒരു സത്യമില്ല.
  • കാലം ഒരു കുട്ടിയാണ്. കളിയിൽ ചുവടുകൾ മാറ്റിക്കൊണ്ടിരിക്കുന്ന ഒരു കുട്ടി. രാജകീയമായ അധികാരം ഒരു കുട്ടിയുടേതാണ്.
  • നിങ്ങൾ ആരാണ്? എന്തുകൊണ്ടാണ് നിങ്ങൾ ഈ ലോകത്തിലേക്ക് വന്നത്? നിങ്ങളുടെ ഇവിടുത്ത പ്രവൃത്തി എന്താണ്? എങ്ങനെയാണ് നിങ്ങളുടെ പ്രവൃത്തി പൂർത്തികരിക്കപ്പെടുക... ഇവിടെ ഉത്തരങ്ങൾ ഉണ്ട്...
  • ചിരിയ്ക്കുമ്പോൽ നിങ്ങളെ നിരീക്ഷിയ്ക്കുക. എവിടെ അഹന്ത പെട്ടെന്ന് നിങ്ങൾ ഉരുകിയിരിയ്ക്കുന്നു. ഖരാവസ്ഥ മാറിയിരിയ്ക്കുന്നു. നിങ്ങൾ ഒഴുകുകയാണ്. വൃദ്ധനോ അനുഭവസമ്പന്നനോ പണ്ഡിതനോ ഒന്നുമല്ല നിങ്ങളിപ്പോൾ.
  • ഭക്ഷണം നാവിന് കുറച്ച് രുചി നൽകുന്നു. അതിനുവേണ്ടി ജീവിയ്ക്കാൻ മാത്രം അതിലൊന്നുമില്ല. എന്നാൽ ഭക്ഷിയ്ക്കാൻ വേണ്ടി മാത്രം ധാരാളം ആളുകൾ ജീവിയ്ക്കുന്നു. ജീവിയ്ക്കാൻ വേണ്ടി മാത്രം ഭക്ഷിയ്ക്കുന്നവരുടെ സംഖ്യ എത്രയോ കുറവാണ്.
  • വാസ്തവത്തിൽ ആരുംതന്നെ മറ്റൊരാൾക്കു വേണ്ടി ഉണ്ടാക്കപ്പെടുന്നില്ല. ഓരോരുത്തരും ഉണ്ടാക്കപ്പെടുന്നത് അവനവനുവേണ്ടിത്തന്നെയാണ്. ദൈവം ഒരിക്കലും നിങ്ങളെ ജോഡികളായി സൃഷ്ടിക്കുന്നില്ല. ആ അസംബന്ധങ്ങളെയെല്ലാം വിട്ടുകളയുക. അവൻ ഉണ്ടാക്കുന്നത് വ്യക്തികളെ മാത്രമാണ്.
"https://ml.wikiquote.org/w/index.php?title=ഓഷോ&oldid=19185" എന്ന താളിൽനിന്ന് ശേഖരിച്ചത്