കാക്കക്കുയിൽ
ദൃശ്യരൂപം
(Kakkakuyil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2001-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കാക്കക്കുയിൽ.
- രചന, സംവിധാനം: പ്രിയദർശൻ.
ശിവരാമൻ
[തിരുത്തുക]- നീ ഇപ്പം പോ. എന്താടീ ചിറയണേ? മേലിൽ ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ വന്നാൽ, നിന്റെ പൂച്ചക്കണ്ണ് കൊത്തിപ്പറിച്ച് കോഴിക്കിട്ടു കൊടുക്കും. ഇവളുടെ ടൈം കൊള്ളാം. അല്ലെങ്കിൽ ആ പൊട്ടക്കണ്ണൻ... [തമ്പുരാനെ കാണുന്നു] പൊട്ടക്കണ്ണൻ മാവിലെറിഞ്ഞപ്പോൾ മാവും മാങ്ങേം ചക്കേം തേങ്ങേം കൂടെ താഴെവീണ് എന്റെ ചങ്കു പൊട്ടിപ്പോയി തങ്കമ്മേ. തങ്കമ്മേ, എന്റെ ചങ്കു പൊട്ടിപ്പോയി, തങ്കമ്മേ...
സംഭാഷണങ്ങൾ
[തിരുത്തുക]- നമ്പീശൻ: അതെ. കേസിനിരുന്ന താടക.
- ശിവരാമൻ: ഏത് കേസ്? പൂച്ചക്കച്ചവടത്തിന്റെ കേസാ?
- നമ്പീശൻ: അതെ. പൂച്ചക്കച്ചവടത്തിന്റെ കേസ്.
- ശിവരാമൻ: അത് നഷ്ടമായിരുന്നില്ലേ?
- നമ്പീശൻ: പൂച്ച നഷ്ടമായിരുന്നു. അതു കഴിഞ്ഞ് പിന്നെ പിന്നെ... അച്ചാർ തുടങ്ങയിപ്പോൾ ലാഭമായിരുന്നു.
- ശിവരാമൻ: അപ്പോ എന്തായിരുന്നു കേസ്?
- നമ്പീശൻ: അത്... കൊലപാതകം.
- ശിവരാമൻ: പൂച്ച അച്ചാറിനെ കൊന്നാ, അച്ച പൂച്ചാവാറിനെ കൊന്നാ?
- നമ്പീശൻ: അച്ചാർ തിന്ന് പൂച്ച ചത്ത്.
- തമ്പുരാൻ: അമേരിക്കയിലൊക്കെയായിരുന്നത് കൊണ്ട് നല്ലോണം വെളുത്തു കാണും, ഇല്ലേ?
- ശിവരാമൻ: യായായാ... വെള്ളുത്തൊരു വഴിയായി. യായായാ...
അഭിനേതാക്കൾ
[തിരുത്തുക]- മോഹൻലാൽ – ശിവരാമൻ
- മുകേഷ് – ഗോവിന്ദൻകുട്ടി
- ജഗതി ശ്രീകുമാർ – അഡ്വ. നമ്പീശൻ
- നെടുമുടി വേണു – തമ്പുരാൻ