Jump to content

ദൈവം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(God എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദൈവം എന്ന വാക്കാൽ പൊതുവേ വിവക്ഷിക്കപ്പെടുന്നത് വിശ്വാസികൾ ആരാധിക്കുന്നതും എല്ലാത്തിന്റേയും സ്രഷ്ടാവും പരിപാലകനുമെന്നു വിശ്വസിക്കപ്പെടുന്നതുമായ വ്യക്തിത്വത്തെയാണ്.

  • മനുഷ്യനാണ് ദൈവത്തെ സൃഷ്ടിച്ചത്; മറിച്ചല്ല. ഗാരിബാൾഡി
  • മൊത്തത്തിൽ നോക്കുമ്പോൾ ദൈവമില്ലെന്ന് എനിക്ക് പറയാനാവില്ല. സത്യത്തിൽ അവനുണ്ടെന്ന് തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷെ ഞാനെന്നും അവനിൽനിന്ന് അകന്ന് നിൽക്കും. എന്തെന്നാൽ അവന്റെ നേട്ടമാണെന്ന് പ്രചരിപ്പിക്കപ്പെടുന്ന കാര്യങ്ങളിൽ പകുതിയെങ്കിലും വാസ്തവമാണെങ്കിൽ അവൻ തീർച്ചയായും പരമനിന്ദ്യനും നായയ്ക്ക് പിറന്നവനുമായിരിക്കും.. പീറ്റർ ഗെഥർ(Peter Gether, in 'A Cat Abroad')
  • പിശാചിലും ദൈവത്തിലുമുള്ള വിശ്വാസം മനുഷ്യമനസ്സിന്റെ ജീർണ്ണതയല്ലാതെ മറ്റൊന്നുമല്ല. ഇ. ഹാൾഡർമാൻ ജൂലിയസ്
  • ദൈവത്തിലുള്ള വിശ്വാസവും പ്രേതത്തിലുള്ള വിശ്വാസവവും സമാനമാണ്. ദൈവം എന്ന വാക്കിന് കുറേക്കൂടി മാന്യത നൽകണമെന്ന മതം ശഠിക്കുന്നു;അല്ലാതൊന്നുമില്ല. ഇ. ഹാൾഡർമാൻ ജൂലിയസ്
  • ഞാൻ കഴിഞ്ഞ 50 വർഷമായി ദൈവത്തെ തെരയുകയാണ്. അവനുണ്ടെങ്കിൽ ഞാനിതിനകം കണ്ടെത്തുമായിരുന്നു. തോമസ് ഹാർഡി
  • സ്വയം നരകിച്ചുകൊണ്ട് ദൈവത്തെ സന്തോഷിപ്പിക്കാമെന്നാണ് സഭ നമ്മെ പഠിപ്പിക്കുന്നത് -ഇംഗർസോൾ
  • ഭയമാണ് ആദ്യം ദൈവത്തെ സൃഷ്ടിച്ചത്. ബെൻജോൺസൺ
  • സ്വയം പ്രസിദ്ധീകരിച്ചുവെന്ന് പറയുന്ന പുസ്തകങ്ങളിലും ലേഖനങ്ങളിലും ശാസനങ്ങളിലും പ്രത്യക്ഷപ്പെടുന്ന ദൈവം ഏത് രീതിയിൽ നോക്കിയാലും ഒരു പമ്പരവിഡ്ഢിയാണ്. വകതിരിവുള്ള ഒരു മനുഷ്യൻ കേട്ടിരിക്കാൻ ആഗ്രഹിക്കുന്ന ഒരു കാര്യവും പുള്ളിക്ക് പറയാനില്ല.- ജോഗാൻ മോസ്റ്റ്
  • യാഥാർത്ഥത്തിൽ ഒരു ദൈവം ഉണ്ടായിരുന്നെങ്കിൽ തന്റെ അസ്തിത്വത്തെ സംശയിക്കുന്നവരോട്് നീരസം തോന്നത്തക്ക തരത്തിൽ ദുരഭിമാനവും സങ്കുചിതത്വവുള്ള ഒരു മനസ്സിന് ഉടമായിയിരിക്കില്ല അദ്ദേഹം. ബർട്രനാൻഡ് റസ്സൽ
  • നിങ്ങൾ ദൈവത്തോട് സംസാരിക്കുമ്പോൾ അതിനെ പ്രാർത്ഥിക്കുകയാണ്. ദൈവം നിങ്ങളോട് സംസാരിക്കുമ്പോൾ അത് സ്‌കിസോഫ്രെണിയ എന്ന പേരിൽ അറിയപ്പെടും. തോമസ് സാസ്
  • നമ്മെ പര്‌സപരം വെറുപ്പിക്കാനായി നമുക്ക് അസംഖ്യം ദൈവങ്ങളുണ്ട്. പക്ഷെ പരസ്പരസ്‌നേഹം വളർത്താനായി ഒന്നുമില്ല' ജോനാഥൻ സ്വിഫ്റ്റ്
  • ദൈവഭയം ഉണ്ടോ എന്നുചോദിച്ചാൽ ഉണ്ട്. ഇന്നീ ലോകത്ത് നടമാടുന്ന രക്തച്ചൊരിച്ചിന്റെയും മതക്രൂരതയുടേയും അടിസ്ഥാന കാരണം ദൈവമാണ്. മനുഷ്യനെ മൃഗമാക്കുന്നതും ദരിദ്രനെ ചൂഷണം ചെയ്യുന്നതും അഭിപ്രായസ്വാതന്ത്ര്യത്തെ കൊള്ളയടിക്കുന്നതും ദൈവനാമത്തിലാണ്. സത്യത്തിൽ ദൈവം എന്ന വാക്ക് കേൾക്കുമ്പോഴേ ഞങ്ങൾ നിരീശ്വരവാദികൾക്ക് വലിയ ഭയമാണ്'- കമൽഹസ്സൻ
  • ഏതെങ്കിലും ഒരാൾ പാപമോ കുറ്റകൃത്യമോ ചെയ്യാൻ മുതിരുമ്പോൾ നിങ്ങളുടെ സർവശക്തനായ ദൈവം അയാളെ അതിൽനിന്ന് തടയാത്തത് എന്തുകൊണ്ടാണെന്ന് ഞാനൊന്ന് ചോദിച്ചോട്ടെ. അദ്ദേഹത്തിന് വളരെയെളുപ്പം അത് ചെയ്യാമല്ലോ. യുദ്ധകുതുകികളായ ഭരണാധികാരികളെ അദ്ദേഹം നശിപ്പിക്കാത്തത് എന്തുകൊണ്ടാണ്? അല്ലെങ്കിൽ കുറഞ്ഞപക്ഷം അവരുടെ യുദ്ധവെറിയെങ്കിലും നശിപ്പിക്കാത്തതെന്തേ? അങ്ങനെയായിരുന്നുവെങ്കിൽ മഹായുദ്ധത്തിന്റെ വിപത്ത് മനുഷ്യരാശിയുടെ തലയിലേക്ക് എറിയപ്പെടുന്നത് ഒഴിവാക്കാമായിരുന്നില്ലേ? ഭഗത് സിംഗ്
  • ഇല്ല! ഞാൻ ദൈവനാമത്തിൽ പ്രതിജ്ഞയെടുക്കില്ല, ഞാൻ ദൈവനാമത്തിൽ പ്രതിജ്ഞയെടുക്കില്ല. എന്തുകൊണ്ടെന്നാൽ ഞാനാ സങ്കൽപ്പത്തിലും വിഡ്ഢിത്തത്തിലും ഒട്ടും വിശ്വസിക്കുന്നില്ല. വേണമെങ്കിൽ എന്റെ മക്കളുടേയുംകുട്ടികളേയും പേരക്കിടാങ്ങളേയും പേരിൽ ആണയിടാം-മർലിൻ ബ്രാണ്ടോ,
  • ദൈവത്തിന് മതമില്ല . ഗാന്ധിജി
  • ദൈവത്തിനുള്ളത് ദൈവത്തിനും സീസർക്കുള്ളത് സീസർക്കും നൽക്കുക .യേശു
  • ദൈവം ഇല്ലായിരുന്നെങ്കിൽ ,ഒരു ദൈവത്തെ ഉണ്ടാക്കേണ്ടത് അത്യാശ്യമാകുമായിരുന്നു. വോൾട്ടേർ
  • എന്റെ നാഥനെ കണ്ടുമുട്ടാൻ ഞാൻ തയ്യാറെടുത്ത് കഴിഞ്ഞിരിക്കുന്നു.എന്നാൽ എന്നെ കണ്ടുമുട്ടുക എന്ന അതിസാഹസത്തിന് എന്റെ നാഥൻ തയ്യാറാണോ എന്നത് വേറെ കാര്യം. വിൻസ്റ്റ്ൺ ചർച്ചിൽ
  • ഞാൻ പ്രാർഥിക്കാറില്ല.ദൈവത്തെ ബൊറടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഓർസൻ വെൽസ്
  • ജീവിതം ഒരിക്കൽ മാത്രമേ ഉണ്ടാവുന്നുള്ളൂ. അത് വേഗം കടന്നു പോകും .ദൈവത്തിനു വേണ്ടി നാം ചെയ്യുന്നതെന്തോ അത് ശാശ്വതമായിരിക്കും

മുഹമ്മദ് അലി


പഴഞ്ചൊല്ലുകൾ

[തിരുത്തുക]
  • ദൈവനീതിക്ക് ദാക്ഷണ്യമില്ല
  • ദൈവാധീനംജഗൽസർവ്വം
  • ദൈവത്തിനുണ്ടോ ദോഷവിചാരം
  • ദൈവാനുകൂലം സർവ്വാനുകൂലം
  • തന്നതു തന്നതു തിന്നീടുമ്പോൾ പിന്നെയും ദൈവം തന്നീടുന്നു.
  • തന്നതു തന്നതു തിന്നിരുന്നാൽ പിന്നെയും തമ്പുരാൻ തന്നിരിക്കും

മറ്റു ഭാഷാചൊല്ലുകൾ [1]

[തിരുത്തുക]
  • ആവശ്യമുള്ളതെല്ലാം ദൈവത്തോട് ചോദിച്ചോളൂ, എന്നാൽ കൈയ്യില്ലുള്ള തുറുപ്പ് ചീട്ട് വിട്ട് കളയരുത് (അർമീനിയൻ)
  • ദൈവത്തിനുപോലും എല്ലാവരേയും തൃപ്തിപ്പെടുത്താൻ സാധിക്കില്ല (റുമേനിയൻ)
  • ആദ്യം ദൈവത്തെഭയക്കുക. അതിനു ശേഷം ഭയക്കേണ്ടത് ദൈവഭയം ഇല്ലാത്തവനെയാണ് (പോളിഷ്)
  • വാതിൽ മുട്ടാതെ കടന്നു വരുന്ന അതിഥിയാണ് ദൈവം ഇംഗ്ലീഷ്

പെടുത്തുന്നു. വൈദ്യൻ കാശു വാങ്ങുന്നു. (ഡച്ച്)

  • ദൈവം വൈകിക്കാറുണ്ട്, പക്ഷെ ഒരിക്കലും മറന്നു പോകാറില്ല (ഗ്രീക്ക്)
  • ബുദ്ധിയും സൗന്ദര്യവും ദൈവം ഒന്നിപ്പിച്ചില്ല (പോളിഷ്)
  • ദൈവം കൂലി തരുന്നത് ദിവസത്തില്ലോ മാസത്തില്ലോ അല്ല. ഏറ്റവും അവസാനത്തിലാണ്. (ഡച്ച്)
  • ദൈവം പല്ലുകൾ തന്നത് നാക്കിന് തടയിടനാണ് (ഗ്രീക്ക)
  • പക്ഷിക്കൾക്കു ദൈവം ഭക്ഷണം കൊടുക്കുന്നുണ്ട്. പക്ഷെ അവ പറന്നു തന്നെ നേടണം (ഡച്ച്)
  • പക്ഷികൾക്ക് ദൈവം ഭക്ഷണം കൊടുക്കുന്നു. പക്ഷെ കൂട്ടിലേക്ക് എത്തിച്ചു കൊടുക്കാറില്ല (സ്വീഡിക്ഷ്)
  • ഒരോ മനുഷ്യന്റ് ശക്തിക്കനുസൃതമായ കുരിശ് ദൈവം അവനു നൽക്കുന്നു (റഷ്യൻ)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. The Prentice Hall Encyclopedia of World Proverbs
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
ദൈവം എന്ന വാക്ക് മലയാളം വിക്ഷണറിയിൽ തിരയുക
"https://ml.wikiquote.org/w/index.php?title=ദൈവം&oldid=20600" എന്ന താളിൽനിന്ന് ശേഖരിച്ചത്