കാലം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(സമയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

സംഭവങ്ങളുടെ ക്രമത്തെയും, അവ തമ്മിലുള്ള ഇടവേളകളെയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന അളവ് സമ്പ്രദായമാണ് കാലം അഥവാ സമയം.

സമയത്തെപ്പറ്റിയുള്ള പ്രശസ്തരുടെ ചൊല്ലുകൾ[തിരുത്തുക]

 • നഷ്ടപ്പെട്ട സമയം ഒരിക്കലും കണ്ടുകിട്ടില്ല. ബെഞ്ചമിൻ ഫ്രാങ്കിളിൻ
 • സമയംകൊല്ലാനുള്ള വഴികളെക്കുറിച്ചു നാം ആലോചിക്കുന്നു. എന്നാൽ സമയം മെല്ലെ നമ്മളെയാണ് കൊല്ലുന്നത്. ബൗസികോൾട്ട്.
 • സമയം പോകുന്നു എന്നത് ശരിയല്ല. സമയം നിൽക്കുകയാണ് .നാമാണ് പോകുന്നത്. ഹെന്ററി ഡോബ്സൺ.
 • സമയം ധനമാണ് . ബെഞ്ചമിൻ ഫ്രാങ്കിളിൻ
 • സമയം ഉണ്ടായിട്ടും കൂടുതൽ നല്ല സമയത്തിന് വേണ്ടി കാത്തു നിക്കുന്നവൻ വിഡ്ടിയാണ്.. സമീർ ഇല്ലിക്കൽ കൂറ്റൻ പാറ

സമയത്തെപ്പറ്റിയുള്ള പഴഞ്ചൊല്ലുകൾ[തിരുത്തുക]

 • കാലത്തിനു കാലനില്ല
 • കാലത്തിനു ചിറകുണ്ട്
 • കാലത്തിനൊത്ത കോലം
 • കാലമടുത്തേ കാലനടുക്കൂ
 • കാലം നോക്കി കൃഷി, മേളം നോക്കി തുള്ളൽ
 • ഇന്നു ചിരിയ്ക്കുന്നവൻ നാളെ കരയും (കാലത്തിന്റെ അനിശ്ചിതത്വം സൂചിപ്പിയ്കന്നു.)
 • ഇന്നത്തെപ്പണി നാളേയ്ക്ക് വെയ്ക്കരുത് (സമയത്തിന്റെ വില സൂചിപ്പിയ്ക്കുന്നു)
 • കാലത്തു തുഴയാഞ്ഞാൽ കടവിൽ ചെന്നടുക്കില്ല (നമ്പ്യാർ)
 • കാലത്തെ പോയാൽ നേരത്തേ ചെല്ലാം

മറ്റു ഭാഷാചൊല്ലുകൾ [1][തിരുത്തുക]

 1. സമ്പത്തിനൊരു സമയമുണ്ട്. ആപത്തിനുമൊരു സമയമുണ്ട് (തമിഴ്)
 2. ഏതു നേരവും എന്നത് ഒരു നേരമല്ല (അമേരിക്കൻ)
 3. സമയത്തിനു സാവകാശം കൊടുക്കുക ( ഇറ്റാലിയൻ)
 4. [ഇംഗ്ലീഷ് പഴമൊഴികൾ |ഇംഗ്ലീഷ് ]]

ത് വാചാലമായിക്കൊള്ളൂ , കഷ്ടക്കാലത്ത് മൗനിയാകൂ ( യിഡ്ഡിഷ്)

 1. സമയമാണ് കഷണ്ടി വരുത്തുന്നത് ചീർപ്പല്ല ( ചെക്ക്)
 2. നഷ്ടപ്പെട്ടുപോയ സമയം കണ്ടുകിട്ടില്ല (ഇംഗ്ലീഷ്)
 3. ഒരു സമയം പോലല്ല വേറൊരു സമയം ( റഷ്യൻ)
 4. നല്ലക്കാലം ഒരിക്കൽ മാത്രമേ വരൂ ( ഇറ്റാലിയൻ)
 5. കാലം മുറിവുകൾ ഉണക്കുന്നു പക്ഷേ പാടുകൾ അവശേഷിക്കും (ഇസ്റ്റോണിയൻ)
 6. കാലമാണ് ഏറ്റവും നല്ല വൈദ്യൻ (യിഡ്ഡിഷ്)
 7. സമ്പത്ത്കാലത്ത് ചന്ദനത്തിരി കത്തിക്കില്ല . ആപത്ത് കാലത്ത് ദൈവത്തിന്റെ കാലുപിടിക്കുംചൈനീസ്

അവലംബം[തിരുത്തുക]

 1. The Prentice Hall Encyclopedia of World Proverbs

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
Wiktionary-logo-ml-without-text.svg
കാലം എന്ന വാക്ക് മലയാളം വിക്ഷണറിയിൽ തിരയുക
"https://ml.wikiquote.org/w/index.php?title=കാലം&oldid=19861" എന്ന താളിൽനിന്ന് ശേഖരിച്ചത്