സംവാദം:സത്യ സായി ബാബ

Page contents not supported in other languages.
വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

സ്വാമി/ബാബ/അമ്മ-മാരുടെ ഇത്തരം ആത്മീയ മാർക്കറ്റിം‌ഗ് വചനങ്ങൾ എന്നു മുതലാണ് ‘വിക്കി ചൊല്ലുകൾ’ ആയത് എന്നറിയാൻ താൽ‌പ്പര്യമുണ്ട്? സായിബാബയുടെ വിവരങ്ങൾ വിക്കിയിൽ ചേർക്കുന്നതും, മൊഴിമുത്തുകൾ പെറുക്കിയെടുത്ത് വിക്കി ചൊല്ലുകൾ വിഭാഗത്തിൽ പെടുത്തുന്നതും ഒരേ ഉദ്ദേശം കൊണ്ടാണോ? എവിടെ നിന്നാണ് ഇത്തരം ചൊല്ലുകൾ എടുത്തിരിക്കുന്നത്? --Vm devadas(സം‌വാദം) 09:04, 16 മേയ് 2011 (UTC)[മറുപടി]


വിക്കിയിൽ ഒരു വ്യക്തിയുടെ പേജ് വരാൻ notoriety എന്ന മാനദണ്ഡം പാലിക്കാറുണ്ടെന്നാണ് എന്റെ ധാരണ. വ്യക്തിക്ക് മാത്രമല്ല, അയാൾ പറഞ്ഞ വചനങ്ങളിലും notable ആയവ മാത്രമെടുത്ത് ക്വോട്ട്സിലും മറ്റും കൊടുക്കുന്നതാണ്‌ നല്ല രീതി.
>>....സേവിക്കാനും പങ്കുവെയ്ക്കാനുമുള്ളതാണ് മനുഷ്യ ജീവിതം.തട്ടിപറിക്കാനും ഖേദിക്കാനുമുള്ളതല്ല; എല്ലാവരേയും സ്നേഹിക്കുക. അത് മാത്രം മതി. ഇന്നത്തെ വിദ്യാർഥികളാണ് നാളത്തെ അധ്യാപകർ; ഒരോ മനുഷ്യന്റേയും വിധി അവനവന്റെ തന്നെ കൈകളിലാണ്...<<
"സ്വിച്ചിട്ടാൽ ലൈറ്റ് കത്തും ലൈറ്റിട്ടാൽ സ്വിച്ച് കത്തുമോ" എന്ന നിലവാരത്തിലുള്ള generic ആയ വാചകങ്ങൾക്കൊക്കെ - റെഫറൻസു പോലുമില്ലാതെ - വിക്കിക്വോട്ട്സിൽ ഇടുന്നതെന്തിനാണോ ! --Suraj(സം‌വാദം) 10:15, 16 മേയ് 2011 (UTC)[മറുപടി]

"https://ml.wikiquote.org/w/index.php?title=സംവാദം:സത്യ_സായി_ബാബ&oldid=11316" എന്ന താളിൽനിന്ന് ശേഖരിച്ചത്