വാർദ്ധക്യം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
 1. തരുണനുടെ യുജ്വലേ-ക്ഷണത്തേക്കാൾ വീക്ഷാ-
  വിരുതു കിഴവന്റെ മങ്ങിയ മിഴിയ്ക്കത്രേ.(വള്ളത്തോൾ- സാഹിത്യമഞ്ജരി 1V)
 2. വിലകൂടൂം വാർദ്ധകത്തുവെള്ളിയ്ക്കു യൗവ്വനത്തങ്കത്തേക്കാൾ.(വള്ളത്തോൾ- സാഹിത്യമഞ്ജരി 1V)
 3. വയസ്സാലുളവാകുന്ന മനസ്സിന്റെ പരിപക്വത
  ബുദ്ധിയോ വിദ്യയോകൊണ്ടു-
  സിദ്ധമായ് വരികില്ലതാൻ(കെ.സി.കേശവീയം)
 4. ഏറ്റവും അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒന്നാണ് വാർദ്ധക്യം - ട്രോട്സ്കി
 5. അകറ്റേണ്ടതായ ഒരു രോഗമായിട്ടാണ് പലരും വാർദ്ധക്യത്തെ കാണുന്നത്, എന്നാൽ യഥാർത്ഥത്തിൽ രോഗം യൗവ്വനമാണ്. വാർദ്ധക്യമെന്നത് ആ രോഗത്തിൽ നിന്നുള്ള മുക്തിയാണ് - ടി.സി.മേയേർസ്
 6. സന്താനങ്ങൾ വാർദ്ധക്യത്തിൽ ഒരു തുണയാണ്. നിങ്ങൾക്ക് വാർദ്ധക്യം വരുത്തിവെക്കുന്നതും അവരാണല്ലോ -ലയോണൽ കോഫ്മാൻ
 7. ഇന്നിനെ മറന്നുകൊണ്ട് ഇന്നലകളെ പ്രകീർത്തിക്കുന്നത് വാർദ്ധക്യത്തിന്റെ ലക്ഷണമാണ്-സിഡ്നിസ്മിത്ത്
 8. പഠനാവേശമാണ് യുവത്ത്വത്തെ വാർദ്ധക്യത്തിൽ നിന്നും വേർതിരിക്കുന്നത്, പഠനം തുടരുവോളം നിങ്ങൾ വൃദ്ധരാകില്ല. റോസലിൻ യാലോ
 9. ഔദ്യോഗവിരാമം ഒരു അവസാനിപ്പിക്കലാണ് എന്നാൽ അത് മറ്റൊരു ആരംഭമാണ് -കാതറിൻ പൾസിഫർ
 10. ഒരു കാര്യത്തിൽ നിന്നും വിരമിക്കുകയല്ല ചെയ്യേണ്ടത്, ഒരു കാര്യത്തിലേക്ക് വിരമിക്കുകയാണ് വേണ്ടത് ഹാരി ഫോസ്ടിക്
 11. ജോലിയിൽ നിന്നും വിരമിച്ച ഭർത്താവ് , ഭാര്യയ്ക്കൊരു മുഴുവൻ സമയജോലിയായി തീരുന്നു. എല്ലാ ഹാരിസ്
 12. പെൻഷനായാൽ പിന്നെ ഒരു ദിവസംപോലും അവധികിട്ടില്ലെന്നതാണ് സങ്കടകരം ഏബ് ലെമൺസ്
 13. വാർദ്ധക്യത്തിലേക്കുള്ള ഏറ്റവും നല്ല കരുതൽ വിഭവം വിദ്യാഭ്യാസമാണ് -അരിസ്റ്റൊട്ടിൽ
 14. ഞാൻ വിരമിക്കുകയോ? എന്താ യേശു കുരിശിൽ നിന്നും ഇറങ്ങി വന്നോ? ജോൺ പോൾ രണ്ടാമൻ
 15. ഗൃഹനാഥൻ എപ്പോഴും ഗൃഹത്തിൽ തന്നെയാണെങ്കിൽ ഗൃഹാന്തരീക്ഷം ശരിയായിരിക്കില്ല. വിൻഫ്രഡ് കർകലാൻഡ്

മറ്റു ഭാഷാചൊല്ലുകൾ [1][തിരുത്തുക]

 1. ഒരു വർഷംകൂടി ജീവിച്ചിരിക്കാൻ ആഗ്രഹിക്കാത്ത ഒരു വൃദ്ധനും ഉണ്ടാവില്ല ഇംഗ്ലീഷ്

പാട്ടുകൾ പുതുതലമുറ മൂളുന്നു (ഡച്ച്)

 1. പഴമക്കാർ ചവച്ചത് പുതുതലമുറ തുപ്പിക്കളയുന്നു (യിഡ്ഡിഷ്)
 2. വാർദ്ധക്യത്തോടൊപ്പം അവശതകളും വരുന്നു ഇംഗ്ലീഷ്
പലരേയും വെളുപ്പിക്കുന്നു .എന്നാൽ ആരേയും സുമുഖനാക്കുന്നില്ല(ഡാനിഷ്)
 1. വാർദ്ധക്യം ഒഴിവാക്കണമെങ്കിൽ ചെറുപ്പത്തിലേ തൂങ്ങിച്ചാവുക (യിഡ്ഡിഷ്)

അവലംബം[തിരുത്തുക]

 1. The Prentice Hall Encyclopedia of World Proverbs
"https://ml.wikiquote.org/w/index.php?title=വാർദ്ധക്യം&oldid=13286" എന്ന താളിൽനിന്ന് ശേഖരിച്ചത്