ബെർതോൾഡ് ബ്രെഹ്ത്
ദൃശ്യരൂപം
(ബെർടോൾഡ് ബ്രെഹ്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബെർടോൾഡ് ബ്രെഹ്ത് (1898-1956) - ജർമ്മൻ കവിയും, നാടകകൃത്തും, സംവിധായകനും.
ബെർതോൾഡ് ബ്രെഹ്തിന്റെ വചനങ്ങൾ
[തിരുത്തുക]- ഒരു നഗരത്തിൽ അനീതി നടന്നാൽ സൂര്യാസ്തമയത്തിനു മുൻപ് അവിടെ കലാപമുണ്ടാവണം. ഇല്ലെങ്കിൽ ഇരുട്ടും മുൻപ് ആ നഗരം കത്തിയമരണം. ഫലകം:Citation needed
- ജീവിക്കുക എന്നാൽ താനടിപ്പെട്ടുകിടക്കുന്ന പ്രക്രിയകളോടു സ്വരുമപ്പെടുക എന്നുതന്നെ.
- കൈയുടെ സ്ഥാനത്ത് ഒരു കുറ്റിയുമായി നിൽക്കുന്ന ഒരാളെ തെരുവിൽ വച്ച് ആദ്യത്തെ തവണ കാണുമ്പോൾ നിങ്ങൾ അയാൾക്ക് ആറു പെനി കൊടുത്തുവെന്നു വരാം; രണ്ടാമതും കാണുമ്പോൾ മൂന്നു പെനിയേ നിങ്ങൾ കൊടുക്കൂ; മൂന്നാമതൊരിക്കൽ കണ്ടാൽ നിങ്ങൾ അയാളെ പിടിച്ചു പോലീസിൽ ഏല്പിക്കുകയും ചെയ്യും.
- അപര്യാപ്തമായൊരു ജീവിതത്തെപ്പോലെ ഭയക്കാനില്ല, മരണത്തെ.
- വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ: അതൊരായുധമാണ്.
- ചിരിക്കുന്നവൻ പേടിപ്പെടുത്തുന്ന വാർത്ത കേൾക്കാനിരിക്കുന്നതേയുള്ളു.
- അറച്ചു നിൽക്കുന്നതിൽ തെറ്റൊന്നുമില്ല, പിന്നെ നിങ്ങൾ മുന്നോട്ടു പോകുമെങ്കിൽ.
- നന്മയ്ക്കാവശ്യക്കാരില്ലെങ്കിൽ അധികകാലം നല്ലവനാവാനുമാവില്ല.
- മുകളിലുള്ളവന്റെ വിജയവും പരാജയവുമാവണമെന്നില്ല, താഴെക്കിടക്കുന്നവന്റെ വിജയപരാജയങ്ങൾ.
- യാഥാർത്ഥ്യത്തിനു നേരേ പിടിച്ച കണ്ണാടിയല്ല കല; അതിനെ രൂപപ്പെടുത്തുന്ന ചുറ്റികയാണത്.
- കാടു നിറയെ പോലീസുകാരാണെങ്കിൽ നിങ്ങളെങ്ങനെ മരങ്ങളെക്കുറിച്ചു കവിതയെഴുതും?
- വലിയ മാറ്റങ്ങളുടെ ശത്രുക്കളാണ്, ചെറിയ മാറ്റങ്ങൾ.
- ഒന്നാമനാവുന്നതിലല്ല, ജീവനോടെ ശേഷിക്കുന്നതിലാണു കാര്യം.
- ജനത്തിന് ഭരണകൂടത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു! ജനം നീതിപാലിച്ചില്ലെങ്കിൽ ഭരണകൂടത്തിന് ജനതയെ മാറ്റിമറിക്കേണ്ടിവരും! [1]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിമീഡിയ കോമൺസിലെ Bertolt Brecht എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: