പുസ്തകങ്ങൾ
എഴുതിയതോ അച്ചടിച്ചതോ വരച്ചതോ ശൂന്യവുമോ ആയ കടലാസ്, തുകൽ എന്നിവയുടേയോ മറ്റ് വസ്തുക്കളുടേയോ കൂട്ടമാണ് പുസ്തകം അഥവാ ഗ്രന്ഥം
ഗ്രന്ഥങ്ങളെക്കുറിച്ചുള്ള ചൊല്ലുകൾ
[തിരുത്തുക]- പുറംചട്ട കണ്ട് ഒരു പുസ്തകത്തെ വിലയിരുത്തരുത്. (ഇംഗ്ലീഷ് പഴമൊഴി)
പുസ്തകങ്ങളേപ്പറ്റി പ്രമുഖർ
[തിരുത്തുക]- വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും.
- പുസ്തകത്തിനു പുത്തകം എന്നു പറയുമായിരുന്നു. പുത്തകം എന്ന വാക്ക് എനിക്കിഷ്ടമാണ്. പുത്തൻ കാര്യങ്ങൽ അകത്തുള്ളത് പുത്തകം.
- എല്ലാവരും എന്നും വായിക്കേണ്ട രണ്ടു പുസ്തകമുണ്ട്. അവനവനൊന്ന്, ചുറ്റുമുള്ള പ്രകൃതി മറ്റേത്.
- വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ: അതൊരായുധമാണ്.
- പുസ്തകങ്ങൾ ഇല്ലാത്ത മുറി, ആത്മാവില്ലാത്ത ശരീരം പോലെയാണ്.
( സഖാവ് : ലെനിൻ ) വായിക്കാൻ സമയമില്ല എന്ന് പറയുന്നത് , ജീവിക്കാൻ സമയമില്ല എന്ന് പറയുന്നതിന് തുല്യമാണ് ( സഖാവ് : ലെനിൻ ) വായന വിപ്ലവ ബോധത്തിൻറെ ഫാക്ട്ടറിയാണ്
- ഒരു നല്ല നോവൽ അതിലെ നായകനെക്കുറിച്ച് നമ്മോട് സത്യങ്ങൾ പറയുന്നു. കൊള്ളരുതാത്ത നോവലാകട്ടെ അതിന്റെ രചയിതാവിനെക്കുറിച്ചും.
- നല്ല പുസ്തകങ്ങൾ വായിക്കാത്ത ഒരുവനും ഒരു നിരക്ഷരനും തമ്മിൽ ഒരു വ്യത്യാസവുമില്ല.
- ആരോഗ്യത്തെപറ്റിയുള്ള പുസ്തകങ്ങൽ വായിക്കുന്നത് സൂക്ഷിച്ചു വേണം. ഒരച്ചടിപിശക് മൂലം മരണപോലും സംഭവിച്ചേക്കാം.
- വായന പലപ്പോഴും ചിന്തിക്കുന്നത് ഒഴിവാക്കാനുള്ള ഒരു ഉപാധിയാണ്.
- ഫ്രാൻസിസ് ബേക്കൺ
- ചില പുസ്തകങ്ങൾ രുചിച്ചു നോക്കേണ്ടവയാണ്, ചിലത് വിഴുങ്ങേണ്ടതും, അപൂർവ്വം ചിലത് ചവച്ചരച്ച് ദഹിപ്പിക്കേണ്ടതും
- ലൂയി ബോർജ്ജേ
എഴുത്തുക്കാർ മരിച്ചു കഴിഞ്ഞാൽ പുസ്തകങ്ങളാകുന്നു. തരക്കേടില്ലാത്ത ഒരു അവതാരമാണത്.
- സാമുവൽ ബട്ലർ
പുസ്തകങങൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരകളിൽ നിന്നും പുറത്തെടുത്ത് വായിക്കപ്പെടുമ്പോഴാണ് അവയ്ക്ക് മോചനം സിദ്ധിക്കുന്നത്
- തോമസ് കാർലിൽ
ഇന്നത്തെ സർവ്വകലാശാലകൾ പുസ്തകങ്ങളുടെ ശേഖരങ്ങൾ മാത്രമായിരിക്കുന്നു
- റൊബർട്ട്സൺ ഡേവിഡ്
നല്ല ഒരു കെട്ടിടം പ്രഭാത വെളിച്ചത്തിലും നട്ടുച്ചയ്ക്കും , നിലാവെളിച്ചത്തിലും ആസ്വദിച്ച് കാണേണ്ടതാണ്. അത് പോലെയാണ് മഹത്തായ കൃതികളും .കൗമാരത്തിലും യുവത്വത്തിലും വാർദ്ധക്യത്തിലും അവ വായിച്ച് ആസ്വദിച്ചിരിക്കണം
- റനെ ദെക്കാർത്തെ
നല്ല പുസ്തങ്ങളുടെ വായന കഴിഞ്ഞു കടന്ന ആളുകളുമായുള്ള സംഭാഷണം പോലെയായിരിക്കും
- ജോസഫ് അഡിസൺ
ശരീരത്തിനു വ്യായാമം പോലെയാണ് മനസ്സിനു വായന.
- ജോൺബർജർ
ഒരു പുസ്തകത്തിന്റെ രണ്ട് പുറംചട്ടകൾ ഒരു മുറിയുടെ നാലുചുവരുകളും മേൽക്കൂരയുമാകുന്നു.നാം ആ പുസ്തകം വായിക്കുമ്പോൾ ആ മുരിയ്ക്കുള്ളിൽ ജീവിക്കുകയാണ്.
- എഡ്വേഡ് ലൈട്ടൺ
അലസമായി വായിക്കുന്നത് വെറും ഒരു ഉലാത്തലാണ്. അത് കൊണ്ട് വ്യായാമം ലഭിക്കുന്നില്ല
- ജോൺ ചീവർ
വായിക്കാനാരുമില്ലെങ്കിൽ എനിക്ക് എഴുതാൻ സാധ്യമല്ല. ഇത് ചുംബനം പോലെയാണ്, ഒറ്റയ്ക്ക് ചെയ്യാൻ സാധ്യമല്ല.
- എഡ്വേഡ് ഗിബൺ
ചിന്തിക്കാൻ സഹായിക്കുന്ന ഒരു ഉപകരണമാകുന്നു വായന
- ആർതർ ഷോപ്പനോർ
സ്വന്തം ബുദ്ധി ഉപയോഗിക്കാതെ മറ്റ് വല്ലവന്റെയും തല ഉപയോഗിച്ച് ചിന്തിക്കലാണ് വായന
- അടച്ചുവച്ചിരിക്കുന്ന പുസ്തകം വെറുമൊരു ഇഷ്ടിക പോലെയാണ് ഇംഗ്ലീഷ്
- അന്ധനു പുസ്തകം കൊടുത്തിട്ട് കാര്യമില്ലല്ലോ (ഹീബ്രൂ)
- ആമുഖം ഇല്ലാത്ത കൃതി , ആത്മാവില്ലാത്ത ശരീരം പോലെയാണ് (ഹീബ്രു)
- കെട്ടുകണക്കിനു പുസ്തകങ്ങൾ ഒരിക്കലും ഒരു നല്ല അധ്യാപകനു പകരമാവില്ല. ചൈനീസ്
- ഒരൊറ്റയാളുടെ പക്കലുള്ള പുസ്തകങ്ങൾ വായിക്കപ്പെടുന്നില്ലെങ്കിൽ , നിങ്ങളുടെ പിൻ തലമുറക്കാർ അജ്ഞനന്മാരായി തീരും (ചൈനീസ്)
- ഒരു പുസ്തകം തുറക്കുന്നത് എപ്പോഴും ലാഭമുണ്ടാക്കുകയേയുള്ളൂ ചൈനീസ്
- ഒരൊറ്ങളായാലും രചിക്കപ്പെടുന്നത് പദാനുപദമാണ് (ഫ്രഞ്ച്)
- പുസ്തകം കടം കൊടുക്കുന്നവൻ വിഡ്ഢിയാണ്. മടക്കികൊടുക്കുന്നവനോ പമ്പര വിഡ്ഢിയും (അറബി പഴമൊഴി)
അവലംബം
[തിരുത്തുക]- ↑ The Prentice Hall Encyclopedia of World Proverbs