അദ്ധ്യാത്മരാമായണം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
 1. നിത്യവും ചെയ്യുന്ന കർമഗണ ഫലം
  കർത്താവൊഴിഞ്ഞു മറ്റന്യൻ ഭുജിക്കുമോ?
 2. രജ്ജൂഖണ്ഡത്തിങ്കലേ പന്നഗബുദ്ധിപോലെ
  നിശ്ചയം വിചാരിക്കിലേതുമൊന്നില്ലയല്ലോ
 3. ശത്രുക്കളല്ല ശത്രുക്കളാകുന്നതു
  മിത്രഭാവത്തോടരികേ മരുവിന
  ശത്രുക്കൾ ശത്രുകളാകുന്നതേവനും
  മൃത്യു വരുത്തുമവരെന്നു നിർണയം
 4. പുത്രമിത്രാർഥകളത്രാദിസംഗമ-
  മെത്രയുമല്പകാലസ്ഥിതമോർക്ക നീ
  പാന്ഥർ പെരുവഴിയമ്പലം തന്നിലേ
  താന്തരായ്കൂടി വിയോഗം വരുംപോലെ
  നദ്യാമൊഴുകുന്ന കാഷ്ഠങ്ങൾ പോലെയു
  മെത്രയും ചഞ്ചലമാലയസംഗമം
 5. പ്രത്യുപകാരം മറക്കുന്ന പുരുഷൻ
  ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
 6. ആപത്തുവന്നടുത്തീടുന്ന കാലത്തു
  ശോഭിക്കയില്ലടോ സജ്ജനഭാഷിതം
 7. ആമകുംഭാംബുസമാനമായുസ്സുടൻ
  പോമതേതും ധരിക്കുന്നതില്ലാരുമേ
 8. ആയുസ്സുപോകുന്നതേതുമറിവീല
  മായാസമുദ്രത്തിൽ മുങ്ങിക്കിടക്കയാൽ
 9. ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ
  കഷ്ടകാലത്തിങ്കലില്ലെന്നു നിർണയം
 10. ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
  വേഗേന നഷ്ടമാമായുസ്സുമോർക്ക നീ
  വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാ
  സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം
 11. മാതാപിതൃഭ്രാതൃമിത്രസഖികളെ
  ക്രോധം നിമിത്തം ഹനിക്കുന്നിതു പൂമാൻ
  ക്രോധംമൂലം മനസ്താപമുണ്ടായ് വരും
  ക്രോധമല്ലോ നൃണാം സംസാരബന്ധനം

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=അദ്ധ്യാത്മരാമായണം&oldid=20959" എന്ന താളിൽനിന്ന് ശേഖരിച്ചത്