അമ്മ
ദൃശ്യരൂപം
അമ്മയെ/മാതാക്കളെ കറിച്ചുള്ള
മലയാളം പഴഞ്ചോല്ലുകൾ
[തിരുത്തുക]- അമ്മ ഉറിമെലും പെങ്ങൾ കീഴിലും ഒൾ ഉരലിലും
- അമ്മയെതച്ചാൽ അഛ്ശൻ ചൊദിക്കണം,പെങ്ങളെതച്ചാൽ അളിയൻ ചൊദിക്കണം
- അമ്മൊച്ചനില്ക്കുന്നെടം അമ്മൊച്ചനും പശുനില്ക്കുന്നെടം പശുവുംനില്ക്കട്ടെ
- അമ്മകുത്തിയാലും വേണ്ടില്ല, മോളുകുത്തിയാലും വേണ്ടില്ല, അരി വെളുക്കണം.
- അമ്മകൊമ്പത്തെങ്കിൽ മകൾ തുഞ്ചത്ത്.
- അമ്മ ചത്തുകിടക്കുകയാണെങ്കിലും വാഴയ്ക്കാത്തൊലി വാരിക്കളഞ്ഞിട്ടു കരയണം.
- അമ്മ തല്ലിയാലും അമ്മയെ വിളിച്ചു കരയുക.
- അമ്മ നിരക്കീട്ടും മോളു നിരക്കീട്ടും നാഴിടെ മൂടിനു തേമാനം.
- അമ്മ പുലയാടിച്ചിയെങ്കിൽ മോളും പുലയാടിച്ചി.
- അമ്മപെങ്ങമ്മാരില്ലാത്തവൻ.
- അമ്മ പെറണം, ആണിനെപ്പെറണം.
- അമ്മ പെറ്റ് അച്ഛൻ വളർത്തണം.
- അമ്മ പോറ്റിയ മോളും ഉമ്മ പോറ്റിയ കോഴിയും.
- അമ്മ മതിൽചാടിയാൽ മകൾ ഗോപുരംചാടും.
- അമ്മ മരിച്ചാൽ അച്ഛന്റെ വീടും മഴതോർന്നാൽ മരത്തിന്റെ ചോടും.
- അമ്മ മരിച്ചെന്നു പറഞ്ഞാൽ ആനയെ എടുത്തടയ്ക്കാൻ പറയുക.
- അമ്മ മറന്നാലും പല്ലു മറക്കില്ല (വയസ്സ്).
- അമ്മമൂലം അറവയ്ക്കും.
- അമ്മയില്ലെങ്കിൽ ഐശ്വര്യമില്ല.
- അമ്മയുടെ കൂനും മകളുടെ ഞെളിവും.
- അമ്മയുടെ മടിയിലിരിക്ക്യേം വേണം, അച്ചന്റെകൂടെ പോവം വേണം.
- അമ്മയുടെ വയറ്റിൽനിന്ന് എല്ലാം പഠിച്ചുവന്നവരില്ല.
- അമ്മയുടെ ശാപം അമ്മ ചത്താലും പോവില്ല.
- അമ്മയുടെ സ്നേഹത്തിനളവില്ല.
- അമ്മയും കയിലുമൊന്നുകണ്ടു; ഞാനും പ്ലാവിലയുമൊന്നുകണ്ടു.
- അമ്മയും മകളും പെണ്ണുതന്നെ.
- അമ്മയുറിമേലും പെങ്ങൾ കീഴിലും മോളുരലിലും.
- അമ്മയുള്ളപ്പോഴും നിലാവുള്ളപ്പോഴുമേ സുഖമുള്ളൂ.
- അമ്മയെക്കൊടുത്ത് ഭ്രാന്തിയെ വാങ്ങുക.
- അമ്മയെ ചികിത്സിച്ചാലും അറിയാതെ കൈനീട്ടും.
- അമ്മയെ തല്ലിയാലച്ഛൻ ചോദിക്കണം, പെങ്ങളെ തല്ലിയാലളിയൻ ചോദിക്കണം.
- അമ്മയെ തല്ലിയാലുമുണ്ട് രണ്ടു പക്ഷം.
- അമ്മയോടൊക്കുമോ അമ്മായിയമ്മ.
- അമ്മയോളം സ്ഥായി മക്കൾക്കുണ്ടെങ്കിൽ പേരാറ്റിലെ വെള്ളം മേലോട്ട്.
- അമ്മയ്ക്കരിയളക്കരുത്.
- അമ്മയ്ക്ക് ചെലവിനുകൊടുക്കരുത് (അമ്മ സ്വയമെടുത്തോട്ടെ).
- അമ്മയ്ക്ക് പ്രാണവേദന, മകൾക്ക് വീണവായന.
- അമ്മയ്ക്ക് കൊടുക്കരുത്, ഭാര്യയ്ക്കു കൊടുക്കണം.
- അമ്മയ്ക്കു താളുകറിക്കുപ്പില്ലാഞ്ഞിട്ട്, മകൾക്ക് താലിക്കു മുത്തില്ലാഞ്ഞിട്ട്.
- അമ്മ രണ്ടാംകുടിയെങ്കിലച്ഛൻ മൂന്നാംകുടി.
- അമ്മവീട്ടിലൂണും അച്ചിവീട്ടിലുറക്കവും.
- അമ്മ വേലിചാടിയാൽ മകള് മതിലുചാടും.
അന്യ ഭാഷ മൊഴികൾ
[തിരുത്തുക]- എപ്പോഴും ജോലിചെയ്തുകൊണ്ടിരിക്കുന്ന അമ്മമാർ, മടിച്ചികളായ മക്കളെ ശ്രിഷ്ടിക്കുന്നു ഐറിഷ്
- തന്റെ കുഞ്ഞിനോടുള്ള സ്നേഹം ഒരമ്മയെ കള്ളം പറയാനോ, മോഷണം നടത്താനോ നിർബന്ധയാക്കിയേക്കാം മാൾട്ടീസ്
- കുഞ്ഞു കരഞ്ഞാലോ എന്നു പേടിച്ച് അമ്മ ദൂരെയെങ്ങും പോകില്ല. ആഫ്രിക്കൻ
- നൂലേതുപോലെയോ തുണി അതു പോലെ
അമ്മ ഏതു പോലെയോ മക്കൾ അത് പോലെ. തമിഴ് - തള്ളയാടു തുളുമ്പോൾ കുഞ്ഞാടും തുള്ളും ഫിലിപ്പീൻസ്
- തന്റെ കുഞ്ഞ് സുന്ദരനെന്ന് എല്ലാ തള്ളമാരും നിനയ്ക്കുന്നു. യിഡീഷ്
- അമ്മയെ പുകഴ്ത്താൻ കുഞ്ഞിനെ പുണരുക. ഈസ്റ്റോണിയൻ
- പെണ്ണിനെ വേൾക്കുന്നതിനു മുമ്പ് അമ്മയെപ്പറ്റി തിരക്കുക ലെബനീസ്
പ്രശസ്തരുടെ മൊഴികൾ
[തിരുത്തുക]- എന്റെ അമ്മയെക്കുറിച്ച് എഴുതുകയെന്നാൽ ഒരു കൊടുങ്കാറ്റിനെ വിവരിക്കുക എന്നായിരിക്കും. –മായ ആഞ്ചലോ.Maya Angelou
- ഗോതമ്പുചെടി കാറ്റിലേക്ക് ചായുന്നത് പോലെ എന്റെ അമ്മയോട് ചായാൻ ഞാൻ ആഗ്രഹിക്കുന്നു. Louise Erdrich,
- അമ്മയുടെ ഹൃദയമായിരിക്കുംകുഞ്ഞിന്റെ പഠനമുറി. Henry Ward Beecher
- തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനു അമ്മ പാടുന്ന താരാട്ട് ചുടലവരെ കുഞ്ഞിനോടൊപ്പമുണ്ടായിരിക്കും