ആഫ്രിക്കൻ ചൊല്ലുകൾ
- ഇഴയുന്ന കുഞ്ഞേ നടക്കാൻ പഠിക്കൂ .
- കയറിയാൽ തിരിച്ചിറങ്ങാൻ പറ്റാത്ത കിടപ്പു മുറിയാണ് മരണം
- ആഹാരപാനീയങ്ങൾ കിട്ടാത്തിടത്ത് പച്ചവെള്ളം ദിവ്യൗഷധം.
- പിടിക്കപ്പെടുന്ന ഏതു പക്ഷിയും രക്ഷപ്പെടാൻ മാർഗ്ഗം കണ്ടെത്തും
- തിരിച്ചെടുക്കാൻ ആഗ്രഹിച്ചുപോകുന്ന വാക്കുകൾ ഉള്ളിൽ തന്നെ സൂക്ഷിച്ചുവെക്കുക
- പ്രണയം ഒരു രോഗമാണെങ്കിൽ ക്ഷമയാണ് ഔഷധം
- തനിയെ പോയാൽ വേഗത്തിലെത്താം, ഒന്നിച്ചു പോയാൽ ദൂരത്തിലെത്താം