അധ്യാപകർ
ദൃശ്യരൂപം
(അധ്യാപിക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
- അധ്യാപകർ ചെലുത്തുന്ന സ്വാധീനം ശാശ്വതമായിരിക്കും. ഹെൻടി ആഡംസ്
- ഏറ്റവും നല്ല അധ്യാപകൻ പഠിപ്പിക്കുന്നത് ഹൃദയത്തിൽ നിന്നായിരിക്കും . ഗ്രന്ഥങ്ങളിൽ നിന്നല്ല. അജ്നാത കർത്താവ്
- എനിക്ക് ജന്മം നൽകിയതിനു എന്റെ പിതാവിനോടും .എനിക്ക് ജീവിതം നൽകിയതിനു എന്റ് ഗുരുവിനോടും ഞാൻ കടപ്പെട്ടിരിക്കുന്നു. അലക്സാണ്ടർ ചക്രവർത്തി.
- വളരുന്ന തലമുറയെ അഭ്യസിപ്പിക്കുന്നതിനേക്കാൽ ശ്രേഷ്ഠ്മായ രാജ്യസേവനം വേറൊന്നില്ല (സിസറൊ)
- ഒരു നല്ല അധ്യാപകൻ മെഴുകുതിരിപോലെയാണ്. അന്യർക്ക് വെളിച്ചം പകർന്നു കൊടുത്തുകൊണ്ട് സ്വയം ഇല്ലാതാവുന്നു. അജ്നാത കർത്താവ്
അധ്യാപനത്തെപ്പറ്റിയുള്ള പഴഞ്ചൊല്ലുകൾ
[തിരുത്തുക]- ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്
- ആശാന് ഒരു തെറ്റ് പറ്റിയാൽ ശിഷ്യർക്ക് അനേകം തെറ്റുകൾ പറ്റും.
- ഗുരുനാഥൻ നിന്നു മുള്ളിയാൽ ശിഷ്യൻ നടന്നുമുള്ളും
- ഗുരുവില്ലാത്ത വിദ്യ വിദ്യയാകാ
- ആശാട്ടി പെറ്റിട്ടല്ല ആശാനുണ്ടാകുന്നത്
- ആശാനു കൊടുക്കാത്തത് ആരാനു കൊടുത്തു
- ആശാനുപിഴച്ചാൽ ഏത്തമില്ല
- ആശാനുമച്ചിയും അവരവർക്ക് ബോധിച്ച പോലെ
- ആശാനും അടവ് പിഴയ്ക്കും
- ആശാൻ വീണാലടവ്
- എല്ലാം പഠിപ്പിക്കുന്നവൻ ഒരു നല്ല അധ്യാപകനായിരിക്കില്ല ഇംഗ്ലീഷ്
- തെറ്റായിട്ട് പഠിക്കുന്നതിനേക്കാൾ നല്ലത് ഒന്നും പഠിക്കാതിരിക്കുന്നതാണ് ഇംഗ്ലീഷ്
- ഒരധ്യാപകൻ മറ്റൊരു അധ്യാപകനെ കുറ്റം പറയാറില്ല.ഒരു വൈദ്യൻ മറ്റൊരു വൈദ്യനേയും ചൈനീസ്
- ഒരൊറ്റ ദിവസം ഒരു ശ്രേഷ്ഠ് ഗുരുവിനോടൊപ്പം ചെലവഴിക്കുന്നത് ആയിരം നാൾ ക്ലേശിച്ച് പഠിക്കുന്നതിനേക്കാൽ ഗുണകരമായിരിക്കും (ജപ്പാൻ)
- ക്ഷ്മയില്ലാത്ത അധ്യാപകൻ വെറുക്കപ്പെട്ടവനാകൂന്നു .(വെൽഷ്)
- മാതാപിതാക്കളെക്കാൾ ഗുരുക്കന്മാരെ ആദരിക്കുക (റഷ്യൻ)
- ഗുരുക്കന്മാരെ ബഹുമാനിക്കാത്തവനു ഗുരുവാകാൻ സാധിക്കില്ല (വിയ്റ്റ്നാം)
- അന്യരെ പഠിപ്പിക്കുമ്പോഴാണു അധ്യാപകൻ സ്വയം പഠിതാവാകുന്നത് ഇംഗ്ലീഷ്
അവലംബം
[തിരുത്തുക]- ↑ The Prentice Hall Encyclopedia of World Proverbs