അധ്യാപകർ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
  1. അധ്യാപകർ ചെലുത്തുന്ന സ്വാധീനം ശാശ്വതമായിരിക്കും. ഹെൻടി ആഡംസ്
  2. ഏറ്റവും നല്ല അധ്യാപകൻ പഠിപ്പിക്കുന്നത് ഹൃദയത്തിൽ നിന്നായിരിക്കും . ഗ്രന്ഥങ്ങളിൽ നിന്നല്ല. അജ്നാത കർത്താവ്
  3. എനിക്ക് ജന്മം നൽകിയതിനു എന്റെ പിതാവിനോടും .എനിക്ക് ജീവിതം നൽകിയതിനു എന്റ് ഗുരുവിനോടും ഞാൻ കടപ്പെട്ടിരിക്കുന്നു. അലക്സാണ്ടർ ചക്രവർത്തി.
  4. വളരുന്ന തലമുറയെ അഭ്യസിപ്പിക്കുന്നതിനേക്കാൽ ശ്രേഷ്ഠ്മായ രാജ്യസേവനം വേറൊന്നില്ല (സിസറൊ)
  5. ഒരു നല്ല അധ്യാപകൻ മെഴുകുതിരിപോലെയാണ്. അന്യർക്ക് വെളിച്ചം പകർന്നു കൊടുത്തുകൊണ്ട് സ്വയം ഇല്ലാതാവുന്നു. അജ്നാത കർത്താവ്

അധ്യാപനത്തെപ്പറ്റിയുള്ള പഴഞ്ചൊല്ലുകൾ[തിരുത്തുക]

  • ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്
ആശാന്‌ ഒരു തെറ്റ് പറ്റിയാൽ ശിഷ്യർക്ക് അനേകം തെറ്റുകൾ പറ്റും.
  • ഗുരുനാഥൻ നിന്നു മുള്ളിയാൽ ശിഷ്യൻ നടന്നുമുള്ളും
  • ഗുരുവില്ലാത്ത വിദ്യ വിദ്യയാകാ
  • ആശാട്ടി പെറ്റിട്ടല്ല ആശാനുണ്ടാകുന്നത്
  • ആശാനു കൊടുക്കാത്തത് ആരാനു കൊടുത്തു
  • ആശാനുപിഴച്ചാൽ ഏത്തമില്ല
  • ആശാനുമച്ചിയും അവരവർക്ക് ബോധിച്ച പോലെ
  • ആശാനും അടവ് പിഴയ്ക്കും
  • ആശാൻ വീണാലടവ്

മറ്റു ഭാഷാചൊല്ലുകൾ [1][തിരുത്തുക]

  1. എല്ലാം പഠിപ്പിക്കുന്നവൻ ഒരു നല്ല അധ്യാപകനായിരിക്കില്ല ഇംഗ്ലീഷ്
  2. തെറ്റായിട്ട് പഠിക്കുന്നതിനേക്കാൾ നല്ലത് ഒന്നും പഠിക്കാതിരിക്കുന്നതാണ് ഇംഗ്ലീഷ്
  3. ഒരധ്യാപകൻ മറ്റൊരു അധ്യാപകനെ കുറ്റം പറയാറില്ല.ഒരു വൈദ്യൻ മറ്റൊരു വൈദ്യനേയും ചൈനീസ്
  4. ഒരൊറ്റ ദിവസം ഒരു ശ്രേഷ്ഠ് ഗുരുവിനോടൊപ്പം ചെലവഴിക്കുന്നത് ആയിരം നാൾ ക്ലേശിച്ച് പഠിക്കുന്നതിനേക്കാൽ ഗുണകരമായിരിക്കും (ജപ്പാൻ)
  5. ക്ഷ്മയില്ലാത്ത അധ്യാപകൻ വെറുക്കപ്പെട്ടവനാകൂന്നു .(വെൽഷ്)
  6. മാതാപിതാക്കളെക്കാൾ ഗുരുക്കന്മാരെ ആദരിക്കുക (റഷ്യൻ)
  7. ഗുരുക്കന്മാരെ ബഹുമാനിക്കാത്തവനു ഗുരുവാകാൻ സാധിക്കില്ല (വിയ്റ്റ്നാം)
  8. അന്യരെ പഠിപ്പിക്കുമ്പോഴാണു അധ്യാപകൻ സ്വയം പഠിതാവാകുന്നത് ഇംഗ്ലീഷ്

അവലംബം[തിരുത്തുക]

  1. The Prentice Hall Encyclopedia of World Proverbs
"https://ml.wikiquote.org/w/index.php?title=അധ്യാപകർ&oldid=20895" എന്ന താളിൽനിന്ന് ശേഖരിച്ചത്