അതിഥി
ദൃശ്യരൂപം
- അതിഥി ദേവോ ഭവ:
- "വേഗം തന്നെ പോകുന്നവനാണ് നല്ല അതിഥി" - അലക്‌സാണ്ടർ പോപ്പ്
- "യാത്രയായി കഴിയുമ്പോഴാണ് ക്ഷണിക്കപ്പെടാതെ വന്ന അതിഥികളെ മിക്കവാറും സ്വാഗതം ചെയ്യുക" - ഷേക്‌സ്‌പിയർ
- ഒന്നാം ദിവസം അതിഥി രണ്ടാം ദിവസം ഭാരം മൂന്നാം ദിവസം കീടം
- നിത്യ സന്ദർശകൻ വരവേൽക്കപ്പെടില്ല ഇംഗ്ലീഷ്
- അടുക്കളയിലെ മോഷ്ടാവാണ് (ഡച്ച്)
- അതിഥിയും മൽസ്യവും മൂന്നു ദിവസം കഴിഞ്ഞാൽ പഴകി വിഷമായി തുടങ്ങും (ഫ്രഞ്ച്)
- അതിഥി മൽസ്യം പോലെയാണ്. മൂന്നിന്റന്ന് ചീഞ്ഞു നാറാൻ തുടങ്ങും (ഡച്ച്)
- അതിഥികൾ മഴപോലെയാണ്,നീണ്ടുനിന്നാൽ ശല്യമായിതീരും (യിഡ്ഡിഷ്)
- വിളിക്കാതെ വന്ന അതിഥി മുറിവിൽ പുരളുന്ന ഉപ്പാണ് (ഡാനിഷ്)
- ഇഷ്ടമില്ലാത്ത അതിഥിയേയും പുഞ്ചിരിയോടെസ്വീകരിക്കുക (ഫിലിപ്പീൻസ്)
- തിരികെ പോകാൻ അതിഥികൾ മറന്നുപോകരുത് (സ്വീഡിഷ്)
- ഒരു അതിഥിക്ക് മറ്റൊരു അതിഥിയെ ഇഷ്ടമാവില്ല. ആതിഥേയനാകട്ടെ അവർ രണ്ടുപേരെയും ഇഷ്ടമാവില്ല (തുർക്കി)
അവലംബം
[തിരുത്തുക]- ↑ The Prentice Hall Encyclopedia of World Proverbs