ദൈവം
വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
ദൈവം എന്ന വാക്കാൽ പൊതുവേ വിവക്ഷിക്കപ്പെടുന്നത് വിശ്വാസികൾ ആരാധിക്കുന്നതും എല്ലാത്തിന്റേയും സ്രഷ്ടാവും പരിപാലകനുമെന്നു വിശ്വസിക്കപ്പെടുന്നതുമായ വ്യക്തിത്വത്തെയാണ്.
- ദൈവത്തിന് മതമില്ല . ഗാന്ധിജി
- ദൈവത്തിനുള്ളത് ദൈവത്തിനും സീസർക്കുള്ളത് സീസർക്കും നൽക്കുക .യേശു
- ദൈവം ഇല്ലായിരുന്നെങ്കിൽ ,ഒരു ദൈവത്തെ ഉണ്ടാക്കേണ്ടത് അത്യാശ്യമാകുമായിരുന്നു. വോൾട്ടേർ
- എന്റെ നാഥനെ കണ്ടുമുട്ടാൻ ഞാൻ തയ്യാറെടുത്ത് കഴിഞ്ഞിരിക്കുന്നു.എന്നാൽ എന്നെ കണ്ടുമുട്ടുക എന്ന അതിസാഹസത്തിന് എന്റെ നാഥൻ തയ്യാറാണോ എന്നത് വേറെ കാര്യം. വിൻസ്റ്റ്ൺ ചർച്ചിൽ
- ഞാൻ പ്രാർഥിക്കാറില്ല.ദൈവത്തെ ബൊറടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഓർസൻ വെൽസ്
- ജീവിതം ഒരിക്കൽ മാത്രമേ ഉണ്ടാവുന്നുള്ളൂ. അത് വേഗം കടന്നു പോകും .ദൈവത്തിനു വേണ്ടി നാം ചെയ്യുന്നതെന്തോ അത് ശാശ്വതമായിരിക്കും
മുഹമ്മദ് അലി
ഉള്ളടക്കം |
പഴഞ്ചൊല്ലുകൾ [തിരുത്തുക]
- ദൈവനീതിക്ക് ദാക്ഷണ്യമില്ല
- ദൈവാധീനംജഗൽസർവ്വം
- ദൈവത്തിനുണ്ടോ ദോഷവിചാരം
- ദൈവാനുകൂലം സർവ്വാനുകൂലം
- തന്നതു തന്നതു തിന്നീടുമ്പോൾ പിന്നെയും ദൈവം തന്നീടുന്നു.
- തന്നതു തന്നതു തിന്നിരുന്നാൽ പിന്നെയും തമ്പുരാൻ തന്നിരിക്കും
മറ്റു ഭാഷാചൊല്ലുകൾ [1] [തിരുത്തുക]
- ആവശ്യമുള്ളതെല്ലാം ദൈവത്തോട് ചോദിച്ചോളൂ, എന്നാൽ കൈയ്യില്ലുള്ള തുറുപ്പ് ചീട്ട് വിട്ട് കളയരുത് (അർമീനിയൻ)
- ദൈവത്തിനുപോലും എല്ലാവരേയും തൃപ്തിപ്പെടുത്താൻ സാധിക്കില്ല (റുമേനിയൻ)
- ആദ്യം ദൈവത്തെഭയക്കുക. അതിനു ശേഷം ഭയക്കേണ്ടത് ദൈവഭയം ഇല്ലാത്തവനെയാണ് (പോളിഷ്)
- വാതിൽ മുട്ടാതെ കടന്നു വരുന്ന അതിഥിയാണ് ദൈവം ഇംഗ്ലീഷ്
പെടുത്തുന്നു. വൈദ്യൻ കാശു വാങ്ങുന്നു. (ഡച്ച്)
- ദൈവം വൈകിക്കാറുണ്ട്, പക്ഷെ ഒരിക്കലും മറന്നു പോകാറില്ല (ഗ്രീക്ക്)
- ബുദ്ധിയും സൗന്ദര്യവും ദൈവം ഒന്നിപ്പിച്ചില്ല (പോളിഷ്)
- ദൈവം കൂലി തരുന്നത് ദിവസത്തില്ലോ മാസത്തില്ലോ അല്ല. ഏറ്റവും അവസാനത്തിലാണ്. (ഡച്ച്)
- ദൈവം പല്ലുകൾ തന്നത് നാക്കിന് തടയിടനാണ് (ഗ്രീക്ക)
- പക്ഷിക്കൾക്കു ദൈവം ഭക്ഷണം കൊടുക്കുന്നുണ്ട്. പക്ഷെ അവ പറന്നു തന്നെ നേടണം (ഡച്ച്)
- പക്ഷികൾക്ക് ദൈവം ഭക്ഷണം കൊടുക്കുന്നു. പക്ഷെ കൂട്ടിലേക്ക് എത്തിച്ചു കൊടുക്കാറില്ല (സ്വീഡിക്ഷ്)
- ഒരോ മനുഷ്യന്റ് ശക്തിക്കനുസൃതമായ കുരിശ് ദൈവം അവനു നൽക്കുന്നു (റഷ്യൻ)
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ The Prentice Hall Encyclopedia of World Proverbs