അഗതികഗതിന്യായം

വിക്കി ചൊല്ലുകള്‍, ഉദ്ധരിണകളുടെ സ്വതന്ത്ര ശേഖരം.

പ്രതീക്ഷിച്ച മാർഗ്ഗങ്ങളൊന്നും ലഭിക്കാതെയും ഫലിക്കാതെയും വരുന്ന അവസ്ഥയിൽ ചെയ്യുന്ന പ്രവൃത്തിയെ / ഉപായത്തെ സൂചിപ്പിക്കാൻ ഉതകുന്ന ന്യായം (അഗതിക-ഗതി-ന്യായം)

ഗതിമുട്ടുമ്പോള്‍ (വിഫലമാണെങ്കിൽ പോലും) തെരഞ്ഞെടുക്കുന്ന മറ്റൊരു കൃത്യത്തെ സൂചിപ്പിക്കാന്‍ ഉതകുന്ന ന്യായം

[തിരുത്തുക] സമാനമായ ചൊല്ലുകള്‍

  • ഗതികെട്ടാല്‍(പോക്കറ്റാല്‍) പുലി പുല്ലും തിന്നും
  • ഗതികെട്ടാല്‍ ചാമയെങ്കിലും ചെമ്മൂര്യ
  • ഉറക്കത്തിനു പായ് വേണ്ട
  • കുടല്‍ കാഞ്ഞാല്‍ കുതിരവയ്ക്കോലും തിന്നും
  • പശിക്കുമ്പോള്‍ അച്ചി പശുക്കയറും തിന്നും
  • വിശപ്പിനു രുചിയില്ല
  • ആവശ്യക്കാരന്‌ ഔചിത്യമില്ല
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം