Jump to content

വന്ദനം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(Vandanam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1989-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വന്ദനം.

രചന, സംവിധാനം: പ്രിയദർശൻ.

സംഭാഷണങ്ങൾ

[തിരുത്തുക]
ഉണ്ണികൃഷ്ണൻ: എത്ര മനോഹരം! കൊത്തിവച്ച വെണ്ണക്കൽശില്പം പോലെ.
പീറ്റർ: ആര്?
ഉണ്ണികൃഷ്ണൻ: അയലത്തെ ആ സുന്ദരി.
പീറ്റർ: ങേ... നീ അവളെ അനന്തയുടെ അജ്ഞാതനീലിമയിൽ ഒഴുകിവരുന്ന ഒരു അപ്സരസ്സായി കണ്ടോ?
ഉണ്ണികൃഷ്ണൻ: കണ്ടു.
പീറ്റർ: എന്റമ്മേ... നീലനിശീഥിനിയിൽ താമരപ്പൊയ്കയിൽ നീന്തിത്തുടിക്കുന്ന ഒരു അരയന്നമായി കണ്ടു.
ഉണ്ണികൃഷ്ണൻ: ആ... കണ്ടു.
പീറ്റർ: നീ മറ്റൊരു അരയന്നമായി നീലത്തടാകത്തിൽ നീന്തിത്തുടിക്കുമ്പോൾ സ്നേഹപ്പൂക്കളുമായി കാത്തുനിന്നപ്പോൾ ഒരു സ്വപ്നസുന്ദരിയെപ്പോലെ അവൾ വരുന്നത് നീ കണ്ടോ?
ഉണ്ണികൃഷ്ണൻ: അതെ അളിയാ... ഞാൻ കണ്ടു.
പീറ്റർ: പച്ചപ്പട്ടുടുത്ത പ്രകൃതി, പട്ടുമുടുത്തൊരു പച്ചപനന്തത്തയായി പാട്ടും പാടി അവൾ പറന്നുവരുന്നതായി നിനക്ക് തോന്നിയോ?
ഉണ്ണികൃഷ്ണൻ: തന്നെ, തന്നെ. എനിക്ക് തോന്നി. എന്റെ മനസ്സ് ഇത്ര മനോഹരമായിട്ട് മനസ്സിലാക്കാൻ നിനക്കെങ്ങനെ കഴിഞ്ഞു? നീ എന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനാ?

ഉണ്ണികൃഷ്ണൻ:കളീക്ക ..കളീയ്ക്ക ..അളിയാ കളീയ്ക്ക
പീറ്റർ:പുല്ലു നിനക്കെന്നെ മനസിലായോടെ
ഉണ്ണികൃഷ്ണൻ:നീ എസ് ഐ യാ
പീറ്റർ:നീ എസ് ഐ യാ
ഉണ്ണികൃഷ്ണൻ:എന്ത് പിടിച്ചില്ലേ
പീറ്റർ:എന്ത് നിനക്കെന്നെ പിടിച്ചില്ലേ
ഉണ്ണികൃഷ്ണൻ:അളിയാ എത്ര നാളയെടാ കണ്ടിട്ട്:
പീറ്റർ:ബാങ്ങ്ലൂരിൽ നീ എന്നെ ജീവിക്കാൻ സമ്മതികൂല അല്ലെ
ഉണ്ണികൃഷ്ണൻ:എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഇതാണ് ഈ ആകസ്മികമായ കണ്ടു മുട്ടൽ എന്നൊക്കെ പറയുന്നത്
പീറ്റർ:ആകസ്മികമായ മരണം എന്നൊക്കെ പറയുന്ന പോലെ
ഉണ്ണികൃഷ്ണൻ:അളിയാ നമ്മുടെ മനസിന്റെ ഐക്യം കൊണ്ടാണ് ..നീയും എസ് ഐ ഞാനും എസ് ഐ ,,,ഞാൻ കേരളത്തിൽ നീ ബംഗളൂർ
പീറ്റർ:അത് നമുടെ സ്വഭാവത്തിന്റെ വ്യത്യാസം ...അവിടെ കോളം തോണ്ടിയിട്ട് തന്നെ ഇങ്ങോട്ട് വന്നത്
ഉണ്ണികൃഷ്ണൻ:നീ ചുമ്മാ ഒരു മാതിരി തമാശ പറയാതെ
കെ പീ നായർ:ഇത് വല്ല്യ തമാശ ആയിട്ട് എനിക്ക് തോന്നുന്നില്ല ..ഇത് കൊണ്ട് തന്നെയാണ് ഈ ഇൻവെസ്റിഗെഷന് എന്റെ കൂടെ മലയാളി വേണ്ടാ എന്ന് പറഞ്ഞത് ..മലയാളികൾ പരസ്പരം പാര വെക്കും ഈ ജാതി ആകുന്പോ ആ പ്രശ്നം ഇല്ലല്ലോ
കോൺസ്ടബിൾ:സാർ ഏൻ ഹെള്തതു
കെ പീ നായർ:എന്താ പറഞ്ഞെ
ഉണ്ണികൃഷ്ണൻ:മനസിലായില്ലേ എനിക്ക് മനസിലായി ഏൻ ഹെള്തതു
കെ പീ നായർ:അതല്ല മലയാളത്തിൽ എന്തുവാ
ഉണ്ണികൃഷ്ണൻ:കെ പീ നാക്ക് വടിക്കാതെ പറഞ്ഞു നോക്ക് അപ്പൊ മനസിലാവും
കെ പീ നായർ:ഞാൻ ഇവിടെയാ ചോദിച്ചത് എന്തുവാ പറഞ്ഞത്
പീറ്റർ:അതായതീ ഈ മലയാളികൾ ആവുന്പോ പാര വെയ്ക്കും നേരിട്ട് ചോദിച്ചു മനസിലാക്കിയാൽ മതി
(കന്നഡ കോൺസ്ടബിളിനോടു ) ഏതാവത് ഹനുമാന ഫുൾ ഡീ ടെയിൽസ് ഈ മനുഷ ഹെള് ഓ കെ
നിന്റെ ഫ്രണ്ടും ബെസ്റ്റ് പാർടി തന്നെ
കോൺസ്ടബിൾ:സാർ യാകൊതിരുത് ..യാകൊതിറത്തു
കെ പീ നായർ:ആനപ്പുറത്തിരിയ്ക്കാൻ കൊതിച്ചവൻ ശൂലത്തി കേറി എന്ന് മനസിലായോ

കഥാപാത്രങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=വന്ദനം&oldid=20003" എന്ന താളിൽനിന്ന് ശേഖരിച്ചത്