ട്വന്റി ട്വന്റി
ദൃശ്യരൂപം
(Twenty Twenty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2008-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ട്വന്റി ട്വന്റി.
- സംവിധാനം: ജോഷി. രചന: ഉദയകൃഷ്ണ-സിബി കെ. തോമസ്.
സംഭാഷണങ്ങൾ
[തിരുത്തുക]- ദേവരാജൻ: വക്കീൽ സാർ ഒരു മിനിറ്റ് ..ഞാൻ വീട്ടിൽ വന്നു കാണാനിരിക്കുകയായിരുന്നു വക്കീലിനെ ഒശാരത്തിൽ ഒരു നന്മ ചെയ്തു എന്നാ തോന്നൽ പിന്നീട് വേണ്ടാ ഒരു സിട്ടിങ്ങിനു ലക്ഷങ്ങൾ വാങ്ങുന്ന അഡ്വക്കേറ്റ് രമേശ് നമ്പ്യാർക്ക് എത്ര വേണമെങ്കിലും എഴുതിയെടുക്കാം ഇതാ ബ്ലാങ്ക് ചെക്ക് ..
- രമേശ് നമ്പ്യാർ : നിങ്ങളാരാണ്?
- ദേവരാജൻ: ഇതൊക്കെ നേരത്തെ ചോദിക്കേണ്ട കാര്യങ്ങളല്ലേ,എങ്കിലും പറയാം പറഞ്ഞില്ലെങ്കിൽ നിങ്ങളെങ്ങനെ അറിയാനാ ..അറിഞ്ഞില്ലെങ്കിൽ എനിക്കെന്താ ഒരു സുഖം..ഞാനൊരു പാവം വർമ്മ ദേവൻ ദേവ രാജൻ ദേവ രാജ പ്രതാപ വർമ്മ ..ഇവരുടെയൊക്കെ ദേവ് ജീ ..അങ്ങ് തെക്കും തിരുവിതാംകൂറുമായിട്ടു മോശമല്ലാത്ത ഒരു ബന്ധം ഉണ്ടെനിക്ക് തായ് വഴി അച്ഛൻ വടക്കനാ വകക്കെന്നു പറഞ്ഞാൽ ഒതേനന്റെ നാട്ടിൽ അങ്ങനെ തെക്കും വടക്കും ചേർന്നപ്പോ ഞാനൽപ്പം വെടക്കായി പോയി.വക്കീലിന് ഒന്നും പിടി കിട്ടുന്നില്ല അല്ലെ ..ഗുരു ഭക്തിയുടെ കേട്ട് പാടിൽ നീതിയുടെ സത്യാ വാചകങ്ങൾ നിങ്ങൾ മറന്നപ്പോൾ അല്ലെങ്കിൽ വളചോടിച്ചപ്പോൾ നഷ്ടമായത് എനിക്ക് കിട്ടേണ്ടുന്ന നീതിയാണ് ..വധ ശിക്ഷ അർഹിക്കുന്ന അരുൺ കുമാർ എന്നാ പക്കാ ക്രിമിനളിലിനെ നിങ്ങളീ കോടതിയിൽ നിന്ന് പുല്ലു പോലെ ഇറക്കി കൊണ്ട് പോയപ്പോൾ എന്റെ ഈ നെഞ്ചാ പിടഞ്ഞത് പിന്നെ എനിക്ക് മുന്നും പിന്നും നോക്കേണ്ടി വന്നില്ല എന്റെ മനസാക്ഷിയുടെ കോടതിയിൽ ഞാൻ തന്നെ അവനു വിധി എഴുതി .yes i killed him...ആന്റണി പുന്നക്കാടൻ ഈ കോടതിയിൽ പറഞ്ഞത് സത്യമാണ് ഞാനാണ് കൊന്നത് ഈ കൈകൾ കൊണ്ട്
- രമേശ് നമ്പ്യാർ : You are a cheat.
- ദേവരാജൻ: ഹേ എന്തിനാ ഇങ്ങനെ രോഷം കൊല്ലുന്നത് ഞാൻ കുത്തിയ കത്തി വലിച്ചൂരി എന്ന സത്യം പറഞ്ഞതല്ലേ വക്കീലെ കുത്തിയത് ഞാനല്ല എന്ന് പറഞ്ഞില്ലല്ലോ ...അങ്ങനെ വിചാരിച്ചത് വക്കീലല്ലേ ..അരുണിനെ വിസ്തരിച്ച അതെ കോടതിയിൽ നിന്നും അവനെ രക്ഷിച്ച അതെ വക്കീൽ തന്നെ അവന്റെ കൊലയാളിയായ എന്നെയും കുറ്റ വിമുക്തനാക്കി .കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കുന്ന ഒരു പാരമ്പര്യം ഉണ്ട് എന്റെ തറവാടിനു അല്ലേടാ സർക്കിളെ ..സഹകരിക്കുകയാണെങ്കിൽ നമുക്ക് ഒരുമിച്ചുനീങ്ങാം എനിക്കിനി രണ്ടു വധ ശിക്ഷ കൂടെ നടപ്പാക്കാനുണ്ട്..ജഡ്ജിയും ആരാച്ചരും ഞാൻ തന്നെ ആയതിനാൽ ഞാനിനി അല്പം തിരക്കിൽ ആയിരിക്കും ..സൊ മിസ്ടർ രമേശ് നമ്പ്യാർ കാണാം
- രമേശ് നമ്പ്യാർ : കാണണം കാണും.