തനിയാവർത്തനം
ദൃശ്യരൂപം
(Thaniyavarthanam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തനിയാവർത്തനം.
- സംവിധാനം: സിബി മലയിൽ രചന: ലോഹിതദാസ്.
സംഭാഷണങ്ങൾ
[തിരുത്തുക]- അമ്മ: എന്റെ പൊന്നു മോനെ, അമ്മയോട് പൊറുക്കെടാ.
- ബാലൻ: സാരല്ല അമ്മേ, സാരല്ല.
- ഗോപി: ബാലേട്ടാ...
- ബാലൻ: ഗോപീ, ബാലേട്ടനെ അന്യനാക്കി അല്ലേ? കത്തെഴുതിയപ്പോ ഒരു വരി കൂടെ കുറിക്കായിരുന്നു. ബാലേട്ടൻ വരരുതെന്ന്.
- ഗോപി: നമ്മുടെ സുമിത്രയ്ക്ക് വേണ്ടിയാ. നാട്ടിലൊക്കെ ഇല്ലാത്ത കഥകളാ. അതുകൊണ്ടൊരു നുണ പറയേണ്ടി വന്നു. അവൾക്കൊരു ജീവിതം... അത്രയേ ചിന്തിച്ചുള്ളൂ.
- ബാലൻ: നന്നായി. ഭ്രാന്തനായ വല്യേട്ടൻ വേണ്ട. നന്നായി ഗോപി. ഞാനും ഇന്ദുവും കുട്ടികളും ആർക്കും തടസ്സാവില്ല. ഞങ്ങൾ ഇവിടന്ന് പൊയ്ക്കോളാം. അല്ലെങ്കിൽ, എല്ലാരും കൂടെ ചേർന്ന് ശ്രീധരൻ മാമയുടെ മുറിയിൽ എന്നെ ചങ്ങലയ്ക്കിട്ടു പൂട്ടും.
- [സുമിത്രയോട്] മോളെ, വല്ല്യേട്ടന് സന്തോഷായി. കല്യാണം ആർഭാടായിട്ട് നടത്തണം. വല്യേട്ടൻ ദൂരെ, അകലെ നിന്ന് കണ്ടോളാം. എന്റെ മോക്ക് എല്ലാ അനുഗ്രവും ഉണ്ടാവും. കരയരുത് കുട്ടീ, കരയരുത്.
കഥാപാത്രങ്ങൾ
[തിരുത്തുക]- മമ്മൂട്ടി – ബാലൻ മാഷ്
- മുകേഷ് – ഗോപി
- കവിയൂർ പൊന്നമ്മ – അമ്മ
- ആശ ജയറാം – സുമിത്ര