താളവട്ടം
ദൃശ്യരൂപം
(Thalavattam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് താളവട്ടം.
- രചന, സംവിധാനം: പ്രിയദർശൻ.
ഡോ. ഉണ്ണികൃഷ്ണൻ
[തിരുത്തുക]- Call the police. I did it. ഞാനത് ചെയ്തു. ഞാനവനെ കൊന്നു. തിന്നചോറിനു നന്ദി കാണിക്കണ്ടേ? So I did it for you. നിങ്ങൾക്ക് വേണ്ടി ഞാനവനെ കൊന്നു. ജീവനില്ലാതെ ജീവിക്കുന്ന വിനുവിനെ ആർക്കും ആവശ്യമില്ല. So I did it for him. അവനു വേണ്ടി ഞാനവനെ കൊന്നു. ഉണ്ണിയേട്ടാ എന്ന് വിളിക്കാത്ത വിനുവിനെ എനിക്ക് ആവശ്യമില്ല. So I did it for myself. എനിക്ക് വേണ്ടി ഞാനവനെ കൊന്നു. Out of love... Out of love... Out of love...
സംഭാഷണങ്ങൾ
[തിരുത്തുക]- നാരായണൻ: അല്ല... എനിക്കറിയാൻ മേലാത്തോണ്ട് ചോദിക്കുവാ. താനാരുവാ?
- രവീന്ദ്രൻ: നാരായണാ...
- നാരായണൻ: പൂരായണാ... പോ ഉവ്വേ... തനിക്കൊരു വിചാരമുണ്ട്. താൻ ഏതോ കോപ്പിലെ വലിയ രാജാവാണെന്ന്. താൻ ഒരു പുല്ലുവല്ല. ഒന്നോ രണ്ടോ ദിവസം ലണ്ടനിൽ പോയി ഏതോ ഒരു ഓന്തൻ റിച്ചാർഡ് സായിപ്പിന് അരിവച്ചുകൊടുത്തു കിട്ടിയ കാശുകൊണ്ട് ഒരു പഴയ കൊട്ടാരം വാങ്ങി അവിടെ ഒരു ആശുപത്രിയും തുടങ്ങി അവിടെ പ്രാന്തൻമാരെ പട്ടാളച്ചിട്ട പഠിപ്പിക്കുന്ന വിവരംകെട്ട പന്ന റാസ്ക്കലല്ലേ താൻ. തന്നെ ഞാൻ പത്തുപറയണമെന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. താനൊക്കെ മറ്റേ ചിട്ടയുടെ ആളല്ലേ, മിലിട്രി. പക്ഷേ ഞങ്ങള് ജോലിക്കാരെ ചിട്ട പഠിപ്പിക്കുന്നതിന് മുൻപ് താൻ തന്റെ മോളെ നിലയ്ക്കുനിർത്തണം. യൂക്കാലിപ്റ്റസ് മരത്തിനിടയിൽ പരസ്പരം കെട്ടിപ്പുണർന്ന് മരം ചുറ്റി ഓടുന്ന രണ്ട് യുവമിഥുനങ്ങളെ ഞാൻ കണ്ടു. തന്റെ സ്വന്തം മോളും തന്റെ ആശുപത്രിയിലെ വട്ടനും.
- രവീന്ദ്രൻ: You bloody... അനാവശ്യം പറയരുത്...
- നാരായണൻ: അവരുടെ ആവശ്യം തനിക്കനാവശ്യമായിരിക്കും. ഞാൻ കണ്ടതേ പറഞ്ഞുള്ളൂ. തന്നോട് മാത്രമല്ല, ഈ നാട്ടിലുള്ള എല്ലാവരോടും ഞാൻ പറയുകയും ചെയ്യും. ഇനി ഒരു മൈക്കും ഒരു സൈക്കിളും എടുത്തോണ്ട് ഞാൻ ഇറങ്ങാൻപോവാ. രവീന്ദ്രാ... തന്നെയും തന്റെ മോളെയും ഈ നാട്ടിൽ ഈ നാരായണൻ നാറ്റിച്ചില്ലെങ്കിൽ തന്റെ പേര് തന്റെ പട്ടിക്ക് താനിട്ടോ.
- രവീന്ദ്രൻ: [നാരായണന്റെ കരണത്തടിക്കുന്നു.]
- നാരായണൻ: പോട്ടെ സർ...
കഥാപാത്രങ്ങൾ
[തിരുത്തുക]- മോഹൻലാൽ – വിനോദ്
- എം.ജി. സോമൻ – ഡോ. രവീന്ദ്രൻ
- ജഗതി ശ്രീകുമാർ – നാരായണൻ
- നെടുമടി വേണു – ഡോ. ഉണ്ണികൃഷ്ണൻ