തമിഴ് പഴഞ്ചൊല്ലുകൾ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(Tamil Proverbs എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഉദാത്ത ഭാഷയും (Classical language) ദ്രാവിഡ ഭാഷകളിലെ ഒരു പ്രധാനപ്പെട്ട ഭാഷയും ആണ് തമിഴ് (தமிழ-Tamil) . ഇന്ത്യ (പ്രധാനമായും തമിഴ്‌നാട്ടിൽ), ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലാണ് ഈ ഭാഷ പ്രധാനമായും സംസാരിക്കപ്പെടുന്നത്.

തമിഴ് ഭാഷയിലെ പഴഞ്ചൊല്ലുകൾ[തിരുത്തുക]

  • അടിക്കും പിടിക്കും ശരിയായ്പ്പോച്ചു
തർജ്ജിമ:അടിക്കടി; വടി മിച്ചം.
  • അന്നമിട്ട മനൈയിൽ കന്നമിട്ടാൻ
തർജ്ജിമ:അന്നമിട്ടിടത്തു കന്നം വയ്ക്കരുത്.
  • ആടു അറിയുമോ അങ്കാടി വാണിപം
തർജ്ജിമ:ആടറിയുമോ അങ്ങാടി വാണിഭം?
  • ആടു മേയിന്ത കാടുപോലെ
തർജ്ജിമ:ആടു മേഞ്ഞ കാടു പോലെ.
  • ആപത്തുക്കു പാപമില്ലൈ
തർജ്ജിമ:ആപത്തിനു പാപമില്ല.
  • ഇളം കൻറു പയമറിയാതു
തർജ്ജിമ:ഈളം കന്നിനു ഭയമറിഞ്ഞുകൂട.
  • ഊരെല്ലാം ഉറവു; ഒരു വായ്ച്ചോറില്ലൈ
തർജ്ജിമ:ഊരെല്ലാം ഉറ്റവർ; ഒരു വായ ചോറില്ല.
  • ഐന്തു വിരലും ഒന്റുപോൽ ഇരിക്കുമോ?
തർജ്ജിമ:അഞ്ചു വിരലും ഒരുപോലയോ?
  • കറ്റുപ്പട്ടാലും മോതിരകൈയാൽ പടവേണം
തർജ്ജിമ:അടികൊണ്ടാലും മോതിരമിട്ട കൈകൊണ്ടു വേണം.
  • കൈയിലെ കാശു, വായിലെ ദോശൈ
തർജ്ജിമ:കൈയിലെ കാശ്, വായിലെ ദോശ.
  • ചിരട്ടൈത്തണ്ണീർ എറുമ്പുക്കു ചമുത്തിരം
തർജ്ജിമ:ചിരട്ടയിലെ വെള്ളം, എറുമ്പിനു സമുദ്രം.
  • ചുക്കില്ലാത കഷായമുണ്ടോ?
തർജ്ജിമ:ചുക്കില്ലാത്ത കഷായമില്ല.
  • നീരില്ലായാനാൽ മീനില്ലൈ
തർജ്ജിമ:നീരില്ലെങ്കിൽ മീനില്ല.
  • പശു കറുപ്പാനാ പാല് കറുപ്പാകുമോ?
തർജ്ജിമ:പശു കറുത്താലും പാലു കറുക്കുമോ?
  • മനവിയാതിക്കു മരുന്തില്ലൈ
തർജ്ജിമ:മനോവ്യാധിക്കു മരുന്നില്ല.
  • വടൈയെത്തിന്ന ചൊന്നാർകളാ തുളൈയെ എണ്ണച്ചൊന്നാർകളാ
തർജ്ജിമ:അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ?
  • വരലുത്തക്ക വീക്കം
തർജ്ജിമ:വിരലു വീങ്ങിയാൽ ഉരലാകുമോ?
  • വെണ്ണൈ തിരണ്ടു വരുവമ്പോതു താഴി ഉടൈ നൂതുപോലെ
തർജ്ജിമ:കുലതൊടാറായപ്പോൾ തളപറ്റു.
  • വെട്ടു ഒൻറു; തുണ്ടു ഇരണ്ടു
തർജ്ജിമ:വെട്ടോന്ന്, രണ്ട് തുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=തമിഴ്_പഴഞ്ചൊല്ലുകൾ&oldid=14657" എന്ന താളിൽനിന്ന് ശേഖരിച്ചത്