Jump to content

റാബിയ അൽ ബിസിരി

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(Rabia Basri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബസ്രയിലെ വിശുദ്ധ റാബിയ

റാബിയ അൽ ബസ്റി (717-801 C.E.) Rābiʻa al-ʻAdawiyya al-Qaysiyya (Arabic: رابعة العدوية القيسية‎) or simply Rābiʿah al-Baṣrī (Arabic: رابعة البصري‎) (717–801 C.E.) ഇറാഖിലെ ബസ്രയിലെ സൂഫി സന്ന്യാസിനിയായിരുന്നു.


1. ദൈവം നിന്നിൽ നിന്നു കവരട്ടെ,
അവനിൽ നിന്നു നിന്നെക്കവരുന്ന സർവതും.


2. ഒരു കൈയിൽ പന്തമുണ്ട്, മറുകൈയിൽ വെള്ളവും;
ഇതുമായി ഞാൻ പോകുന്നു സ്വർഗ്ഗത്തിനു തീ കൊടുക്കാൻ,
നരകത്തിലെ തീ കെടുത്താനും.മൂടുപടം വലിച്ചുകീറട്ടെ,
ഉന്നമെന്തെന്നു കാണട്ടെ, ദൈവത്തിലേക്കുള്ള പ്രയാണികൾ.


3. എനിക്കുള്ള നേരം ദൈവത്തെ സ്നേഹിക്കാൻ;
പിശാചിനെ വെറുക്കാൻ എനിക്കില്ല നേരം.


4. എന്റെ ദൈവമേ,

എന്റെ പ്രാർത്ഥനയിൽ കലരുന്നു

പിശാചിന്റെ വചനങ്ങളെങ്കിൽ

അവ പെറുക്കിയെടുത്തു കളയേണമേ;

അതാവില്ല നിനക്കെങ്കിൽ

വലിച്ചെറിഞ്ഞുകളഞ്ഞേക്കൂ,

എന്റെ പ്രാർത്ഥനകളപ്പാടെ,

പിശാചിന്റെ വചനങ്ങളും

പിന്നെയുള്ളതുമൊക്കെയായി.


5. നിന്നിൽ വന്നൊളിയ്ക്കട്ടെ ഞാൻ,

നിന്നിൽ നിന്നെന്റെ ശ്രദ്ധ തെറ്റിക്കുന്ന സർവതിൽ നിന്നും,
നിന്നിലേക്കോടിയെത്തുമ്പോളെന്നെത്തടയുന്ന സർവതിൽ നിന്നും.


6. പ്രഭോ,
ഞാനങ്ങയെ ആരാധിക്കുന്നതു നരകഭയം കൊണ്ടെങ്കിൽ
കെടാത്ത നരകത്തീയിലേക്കെന്നെയെറിയൂ,
ഞാനങ്ങയെ ആരാധിക്കുന്നതു സ്വർഗ്ഗേച്ഛ കൊണ്ടെങ്കിൽ
സ്വർഗ്ഗത്തിന്റെ വാതിലെനിക്കു കൊട്ടിയടയ്ക്കൂ.
നീയൊന്നു മാത്രമാണെന്റെയാരാധനത്തിനുന്നമെങ്കിൽ
എനിക്കു നിഷേധിക്കരുതേ, നിന്റെ നിത്യസൗന്ദര്യം.


7. ദൈവമേ,
ഈ ലോകത്തെനിക്കു നീക്കിവച്ചത്
എന്റെ ശത്രുക്കൾക്കു നല്കിയാലും,
പരലോകത്തെനിക്കായിക്കരുതിയത്
നിന്റെ ഭക്തന്മാർക്കു നല്കിയാലും.
-നീ മാത്രമായി എനിക്കെല്ലാമായി.


8. തുറക്കൂ, തുറക്കൂയെന്നു യാചിച്ചും കൊ-

ണ്ടെത്രകാലമിടിയ്ക്കും നിങ്ങൾ

തുറന്നുകിടക്കുന്ന വാതിലിൽ!


9. ഗുരുവെന്നല്ലേ, നിങ്ങളഭിമാനിക്കുന്നു?

എങ്കിൽ പഠിക്കൂ!


10. എന്നിൽ തൃപ്തനാവൂ, പ്രിയനേ,
എന്നാൽ തൃപ്തയാവും ഞാനും.


11. നിന്റെ ദേശത്തൊരന്യ ഞാൻ,

നിന്റെ ഭക്തരിലേകാകിനി,

അതാണെന്റെ പരാതിയും.


കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=റാബിയ_അൽ_ബിസിരി&oldid=21026" എന്ന താളിൽനിന്ന് ശേഖരിച്ചത്