Jump to content

പ്രജ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(Praja എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2001-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പ്രജ.

സംവിധാനം: ജോഷി. രചന: രഞ്ജി പണിക്കർ.

സംഭാഷണങ്ങൾ

[തിരുത്തുക]
വക്കച്ചൻ: എന്റെ ഈശോയേ ഇതാരാ ഈ വരുന്നേ.. ഹ.. ഹ.. ഹ.. ഹ... വരണം വരണം... സക്കീർ ഭായി
കുഞ്ഞുമോൾ എം.എൽ.എ.: വക്കച്ചായാ പുള്ളിക്കാരന് ഒഴിക്കട്ടെ?
വക്കച്ചൻ: അയ്യോ എൻറെ പൊന്നുമോളെ വേണ്ട.. ദാണ്ടേ ഈ പുള്ളിക്കാരന് കുടിയില്ല വലിയില്ല വെ.... മറ്റേ വീക്ക്നെസ്സും ഇല്ല ഹ ഹ ഹ ഹ.. അല്ലെങ്കിൽ തന്നെ ഈ അണ്ടർ വേൾഡ് എന്നൊക്കെ പറഞ്ഞാൽ എന്നതാ.. നമ്മൾ ഈ സിനിമയിൽ കാണുന്നപോലെ ഭയങ്കര ഡിസിപ്ലീനാ.... അല്ലിയോടോ??? ആ ഇരി
സക്കീർ: ഹേയ് വേണ്ട
വക്കച്ചൻ: എടൊ സക്കീർ, ഭാഗ്യവാനാ താൻ, അതേടോ.. സത്യം.. ദാണ്ടേ ഇന്ന് രാവിലെയും ഫോണിൽ കൂടി വിളിച്ചു എന്നെ ഫയർ ചെയ്തു കേരളഭൂമി മാമച്ചായൻ നിന്നെ പിടിച്ചു പിടലി കണ്ടിക്കണം എന്ന് പറഞ്ഞ്.. അറിയവല്ലോ നമ്മുടെ മുഖ്യമന്ത്രിയുടെ ചില കേരള ഭൂമി കണക്ഷൻസിനെ കുറിച്ച്.. ഒടുക്കം ദാണ്ടേ ഇന്നലെ കാബിനെറ്റിൽ കയറി ഞാൻ അങ്ങ് കടുത്തു ..നൂറെ വിട്ടു എൻറെ പൊന്ന് സീ എം... സക്കീർ ഹുസയിൻ പത്രമാപ്പീസിൽ കയറി ഒടക്ക് ഒണ്ടാക്കിയത്തില് മണ്ണേ മാമച്ചന് വല്ല ദണ്ണം ഒണ്ടെങ്കിൽ Let him give a written complaint, I will look in to the matter എന്ന് വെള്ള കടലാസിൽ പരാതി എഴുതി താ നടപടി എടുക്കാം എന്ന് പറഞ്ഞപ്പോ.. അത് വേണ്ട അത് നാണക്കേട്‌ ആണെന്ന് മാമച്ചായൻ.. വേണ്ടങ്കി വേണ്ട പോട്ടെ പുല്ല് അല്ലെടോ.. ബ ബ
ഹമീദ്:: ഹമീദ്
വക്കച്ചൻ: ആ ഹമീദെ...
വക്കച്ചൻ: പിന്നെ സക്കീർ ഭായിയുടെ മദർ വലിയൊരു ബ..ഹ്... അല്ല മദർ ഈ ഡാൻസിന്റെയും പാട്ടിന്റെയും ഒക്കെ വല്യ പാർട്ടി ആയിരുന്നു, വല്യ സുന്ദരി ആയിരുന്നു എന്നൊക്കെ കേട്ടിട്ടുണ്ടേ.. ഒടുക്കം കപ്പലിൽ നിന്ന് എടുത്ത് കടലിൽ ചാടി മരിച്ചു ആറാം വയസ്സിൽ താൻ പുറപ്പെട്ടു പോയി എന്നൊക്കെ ഭാണ്ടേ ഈ ഇന്ഗ്ലീഷ്‌ പത്രത്തിൽ ഒരുപാട് വായിച്ചിട്ടുണ്ട് തന്നെക്കുറിച്ച്.
സക്കീർ: മിസ്റ്റർ വക്കച്ചൻ ദാണ്ടേ ഈ കൈ എടുത്ത് മാറ്റണം
വക്കച്ചൻ: അപ്പൊ പറഞ്ഞ് കേട്ടത് പോലെ തന്നെ... ആള് ഇത്തിരി ഹറാം പിറപ്പാ..ഇത്തിരി റഫാ.... താൻ അല്ലെടോ ഹും... കുഞ്ഞുമോളെ ഇന്നാ ഒരു ലാർജും കൂടി ഒഴിച്ച് വെച്ചോ നീയ്.. വക്കച്ചായന് ഒരു ആത്മബലത്തിന്
വക്കച്ചൻ: ദാണ്ടേ ഇനിം ഇപ്പൊ മുതൽ അങ്ങോട്ട്‌ നിന്നോട് സംസാരിക്കുന്നതു ചുമ്മാ വെറുതെ അഞ്ചെമുക്കാൽ പെഗ്ഗ് ജോണി വാക്കറിന്റെ വാറ് അല്ല.. സാക്ഷാൽ ളാഹേൽ വക്കച്ചൻ എന്ന സീസൺഡ് പോളിറ്റിഷ്യനാ.. ഈ സ്റ്റേറ്റിൻറെ ഹോം പോർട്ട്‌ഫോളിയോ കൈകാര്യം ചെയ്യുന്ന ദി പവർഫുൾ സെക്കണ്ട് ഇൻ കമ്മാന്റ്റ് ഓഫ് ദി സ്റ്റേറ്റ് കാബിനെറ്റ്‌ ...പറയ് എന്നാ വേണം നിനക്ക്??? ടെൽ മീ യുവർ പ്രൈസ്... ഹും.. എടാ കൊച്ചനെ അപ്പൊ അറിയാം നിനക്ക് ഗുണ്ടായിസത്തിൽ നിന്റെ സ്റ്റാർ വാല്യൂ കണ്ടിട്ട് ഒന്നുമല്ല ളാഹേൽ വക്കച്ചൻ നിന്നെ ഇങ്ങനൊരു കൊമ്ബ്രമയിസ് ടോക്കിന് വിളിച്ചു വരുത്തി കുഴമ്പ് ഇട്ട് തിരുമി സുഹിപ്പിച്ചത് എന്ന്.. You know my intentions....... ഊഹിച്ചെങ്കിലും കാണും നീയ്, ആരാ ഈ ളാഹേൽ വക്കച്ചന്റെ പിന്നിലെന്ന്
സക്കീർ: അറിയാമെടോ... ഊഹിച്ചു.. ബലരാമൻ കൊണാരക്ക് അതേടോ.. ബംഗ്ലൂർ ഗേറ്റ് വേ കമ്പനി അഴുമതി അടക്കം പതിനൊന്നു വിജിലെൻസ് കേസിന്റെ ട്രാക്ക് റെക്കോട് ഒണ്ടായിട്ടും കോടികൾ വാരിയെറിഞ്ഞ് വിലപേശി ഇക്കുറിയും തനിക്കു മന്ത്രി സ്ഥാനം ഒറപ്പിച്ചു തന്നത് അവൻ .തൻറെ പാർട്ടിയുടെ ഫണ്ട്, പോളിറ്റിക്സിലെ തൻറെ സ്പോൺസർ ബലരാമൻ കൊണാരക്ക്.. മിസ്റ്റർ വക്കച്ചൻ I am aware of your interest but i am well above your intentions. വരട്ടെ മലയാളീസ് കം
വക്കച്ചൻ: ഡാ ഉവ്വേ.. ഡാ
കുഞ്ഞുമോൾ: വക്കചായാ ദേ വേണ്ട
വക്കച്ചൻ: നീ ഒന്ന് പോടീ അവിടുന്ന്... അങ്ങനങ്ങ് പോയാലോ നീയ്.. ഡാ അധോലോകം ഇപ്പൊ ദെ രണ്ടെണ്ണം കണ്ടില്ലേ നീയ്.. വക്കച്ചന്റെ രണ്ട് മുഖങ്ങള്.. ഇനി ഇതും കൂടാതെ മൂന്നാമത് ഒരെണ്ണം കൂടി ഒണ്ട് വക്കച്ചന്.. മൂന്നാമത് ഒരു മുഖം... ഡാ നാറി നിൻറെ ഈ മൂക്കിന്റെ ചോട്ടിലുള്ള ഈ പൂട ഒണ്ടല്ലോ.. അതിങ്ങനെ സിനിമാ സ്റ്റയിലിൽ പിരിച്ച് വളച്ച് മേപ്പോട്ട് കാണിച്ചാ പേടിക്കുന്ന മന്ത്രിമാരും നേതാക്കന്മ്മാരും കാണും അത് അങ്ങ് ബോംബെയില്.. ഡാ ഈ ളാഹേൽ വക്കച്ചൻ തിരുവനന്തപുരത്ത് നിന്ന് സ്റ്റേറ്റ് കാറ് ഓടിച്ചു കൊച്ചി വരെ ഓലത്തിയതെ നിൻറെ ഈ പൂട പിരിക്കുന്ന ഷോ കാണാനല്ല.. നിന്നെക്കൊണ്ടു അനുസരിപ്പിക്കാനാ.. ഡാ ദാണ്ടേ ഇതിനേക്കാൾ നീളമുള്ള പൂട ഒരുപാട് കണ്ടിട്ടുണ്ടഡാ ഈ ളാഹേൽ വക്കച്ചൻ അങ്ങ് പൂഞ്ഞാറ്റില് എന്റെ നാട്ടില്.ഛീ കൈ വിടെടാ നാറി!
ഹമീദ്: വക്കച്ചൻ സാർ പ്ലീസ്
വക്കച്ചൻ: പ്ഫാ വക്കച്ചൻ സാറോ.. നിന്നെ ഏതു പള്ളിക്കൂടത്തിലാഡാ വക്കച്ചൻ പഠിപ്പിച്ചത്... ഡാ സക്കീറെ ഈ സ്റ്റേറ്റിലെ മുഴുവൻ പോലീസിനെയും ദാണ്ടേ ഇങ്ങനെ ചൂണ്ടു വിരലേൽ ഇട്ട് കറക്കുന്ന ഹോം മിനിസ്റ്റർ ളാഹേൽ വക്കച്ചന് ഇരുപത്തിനാല് നാഴിക നേരം തികച്ച് വേണ്ട നിന്നെ പായും തലയിണയും കെട്ടി എടുപ്പിച്ചു ഈ സ്റ്റേറ്റിൽ നിന്ന് ചവിട്ടി പുറത്താക്കി നാട് കടത്താൻ..പക്ഷെ അത് വേണ്ടടാ.. എടാ ളാഹേൽ വക്കച്ചന് പോസ്റ്റർ ഒട്ടിക്കാനും ളാഹേൽ വക്കച്ചന് മുദ്രാവാക്യം വിളിക്കാനും ളാഹേൽ വക്കച്ചന് ഓലത്താം ഓലത്താം ഓലത്താം എന്ന് പറയുന്ന പട്ടയത്തിന് ഇരന്നു നിൽക്കുന്ന തെണ്ടികൾ ഒണ്ടല്ലോ പ്രജകള്... ലക്ഷ ലക്ഷ കണക്കിന് ഒണ്ടഡാ വക്കച്ചന്റെ പാർട്ടിയില്.. ദാണ്ടേ പട്ടിയെ ഞൊടിക്കുന്നപോലെ ഒന്ന് ഞൊടിച്ചാ മതി.. അവന്മ്മാര് വന്നു കടിച്ച് കീറി തിന്നും നിന്നെ.. അതും വേണ്ടട ദാണ്ടേ ഇരുമ്പ് ഉണ്ട പോലത്തെ മസിൽസ് ഉള്ള നല്ല പാറ പണിക്കാര് പാണ്ടികൾ ഒണ്ട് എൻറെ തോട്ടത്തില് ആള്ക്ക് ഓരോ ഫുള്ള് വെച്ച് വാങ്ങിച്ച് അവരുടെ അണ്ണാക്കേലോട്ടു ഞൊട്ടിച്ച് കൊടുത്താമതിയെടാ.. വന്നു കയ്യും കാലും കൂച്ചി കെട്ടി കൊണ്ടുപോകും നിന്നെ അങ്ങ് പാലായിൽ എസ്റ്റെറ്റിലേക്ക് എന്നിട്ട് ആള് വലിപ്പമുള്ള ആസിഡ് കന്നാസിൽ ഇട്ട് നിന്നെ ദ്രവിപ്പിക്കും എന്നിട്ട് റബ്ബറിന് ഒറ ഒഴിക്കും.. നിന്നേം ദാണ്ടേ ഇവനേം പിന്നെ നിൻറെ മറ്റേ ബാപ്പുവിനേം.. അതൊന്നും വേണ്ടടാ കുഞ്ഞേ ദാണ്ടേ ഇത് കണ്ടോ നീയ് ഈ കൈ കണ്ടോ നീയ് ഇവറ്റയുടെ തഴമ്പ് കണ്ടോ നീയ്.. ഡാ കഴിഞ്ഞ പത്തു നാൽപ്പത്തിയഞ്ചു കൊല്ലക്കാലം കേരളത്തിലെ കക്ഷി രാഷ്ട്രീയത്തിൽ കിടന്ന് കടവിറങ്ങിയതിന്റെ തഴംബാഡാ ഈ വക്കച്ചന്റെ കയ്യില്.. ഇത് കണ്ടോ നീയ്?? ഡാ നീ കൊന്നതിന്റെ നാലിരട്ടി കൊല്ലിച്ചിട്ടുണ്ടഡാ ഈ വക്കച്ചൻ.. കൊന്നിട്ടും ഒണ്ടഡാ.. ഡാ നീ ഗണ്ണ് കണ്ടിട്ടുണ്ടോഡാ ഗണ്ണ്?? ഡാ.. ഡാ.. ഇബിടെ അതേടാ നീ ഒക്കഡേൽ ഇങ്ങന്ടെ ചേടി നടക്കുന്ന ഒന്നര ചാണിന്റെ പിസ്റ്റൾ അല്ല ഗണ്ണ്.. നല്ല ഡബിൾ ബാരെൽ ഗണ്ണ്... ഡാ.... ആഴ്ചേൽ ആഴ്ചേൽ എണ്ണയിട്ട് പുൾത്രൂ അടിപ്പിച്ച് അങ്ങ് ഭരണങ്ങാനത്തെ ളാഹേൽ ബംഗ്ലാവിന്റെ പിത്തിയിൽ ആണി അടിച്ച് നിരത്തി തൂക്കിയിട്ടുണ്ടഡാ വക്കച്ചൻ ഒരു പത്തു പതിനാറ് എണ്ണം ഡബിൾ ബാരെൽ ഗണ്ണ്..... ഡാ വേണ്ടി വന്നാ അതത്തെൽ ഒരെണ്ണം ഇങ്ങു എടുക്കും ളാഹേൽ വക്കച്ചൻ എന്നിട്ട് അത് നിൻറെ നെഞ്ചത്തോട്ട് ഇങ്ങനെ കഴുവേറ്റി..
സക്കീർ: ഫ പട്ടി... ഡാ പരമ നാറി ളാഹേൽ വക്കച്ചാ അങ്ങ് പാലായിലും പിന്നെ നിൻറെ പൂഞ്ഞാറ്റിലും പിന്നങ്ങ് കാഞ്ഞിരപ്പള്ളിയിലും ഒക്കെ നല്ല ഫങ്ങ് ഫങ്ങ് ഫങ്ങന്ന് വെടിപ്പായിട്ട് വെടിവെക്കാൻ അറിയാവുന്ന ഒരുപാട് ആണുങ്ങളെ കണ്ടിട്ടുണ്ട് സക്കീർ.. നല്ല കള്ള് അരിക്കുന്ന മീശയും നല്ല പിണ്ടി കുരിശു മാലയും സാദാ ചാർമിനാർ ഇട്ട് വാറ്റിയ നല്ല നാടൻ ചാരായത്തിന്റെ ചൂരുമുള്ള നല്ല ആണുങ്ങള് വെടിക്കാര് അച്ചായന്മ്മാര്... ആനയുടെ കൊമ്പ് വേണോ ജീവനോട്‌ പിടിച്ചു റോസ്റ്റ് ചെയ്ത കടുവയുടെ കിഡ്ണി വേണോ കുഞ്ജ വേണോ എന്നൊക്കെ ചോദിച്ച് കൊണ്ട് സക്കീർ ഹുസൈനെ കാണാൻ വരും വേണം എന്ന് ഒന്ന് മൂളിയാ മതി അപ്പൊ കൊണ്ടുവരും കിഡ്ണി... നല്ല അപ്പന് പിറന്ന വെടിക്കാര്.. കാട്ടിൽ കയറി വെടി വെച്ചിട്ടില്ല നീ.. നീ വെടി വെച്ചത് ഒക്കെ നാട്ടില്.. ഫാ പന്ന.... ഡാ ഇവിടെ വന്നു കയറിയപ്പോ മുതൽ ഓങ്ങി വെച്ചതാ നിനക്കിട്ടു ഒരെണ്ണം പൊട്ടിക്കാൻ.. ഡാ ഈ പടം കണ്ടോ നീയ്.. ളാഹേൽ വക്കച്ചാ ദാ എൻറെ ഈ കൈ കണ്ടോ നീയ്.. കൊന്നും കൊടുത്തും ഹിംസിച്ചും രക്ത കറ പുരണ്ട് പട്ടുപോയ ഈ പടു പാപിയുടെ കൈകൾക്ക് ഈ മഹാ സൗദത്തിൽ ഒന്ന് വണങ്ങി വന്ധിക്കാൻ പോലും അർഹതയില്ല അതറിയാം സക്കീറിന്... പക്ഷെ ഒന്നുകൂടി അറിയാം സക്കീർ ഹുസൈന് നീ പറഞ്ഞില്ലേ തെണ്ടികൾ എന്ന്.. കിടപ്പാടത്തിനു പട്ടയം കിട്ടാതെ ഇരന്ന് പടി നിരങ്ങി നിൻറെ ഒക്കെ പാർട്ടി മമാങ്കത്തിനും ഗ്രൂപ്പ് മമാങ്കത്തിനും കൊടിപിടിച്ച് തൊണ്ട പൊട്ടിച്ചു മുദ്രാവാക്യം വിളിക്കുന്ന തെണ്ടികള്.. പ്രജകള്.. കോടി കോടി കണക്കിന് ദരിദ്ര നാരായണൻമ്മാര്... അവര് കരം കെട്ടുന്ന കണ്ണീരിന്റെ നനവുള്ള പിച്ച പണം കൊണ്ട് സ്റ്റേറ്റ് കാറുകളിൽ മലർന്നും, സ്റ്റേറ്റ് ഗസ്റ്റ് ഹൌസുകളില് വെഭിച്ചരിച്ചും, പിന്നെ സ്റ്റേറ്റ് ചിലവിൽ മക്കളെ ഉൽപ്പാദിപ്പിച്ച് സ്റ്റേറ്റ് ചിലവിൽ തീറ്റി കൊഴുപ്പിച്ച് പിന്നീട് അവർക്ക് പെറ്റ് എണീക്കാൻ സ്റ്റേറ്റ് ചിലവിൽ കരിമ്പൂച്ച കാവലും നൽകുന്ന ഈ നാടിനെ മുടിച്ച്‌ മുച്ചൂട് മാന്തുന്ന നിൻറെ ഈ വർഗം ഒണ്ടല്ലോ.. ദി ബ്ലഡി പ്രിവിലേജ് ഇന്ത്യൻ പൊളിറ്റീഷ്യൻസ്... ഡാ ഈ മഹാ വൃദ്ധൻ ഒണ്ടല്ലോ പണ്ട് പരന്ത്രീസ്കാരന്റെ മഹാ സാമ്രാജ്യത്തെ കേവലം സഹനം കൊണ്ടും ഉണ്ണാവൃതം കൊണ്ടും കൊമ്പ് കുത്തിച്ചിട്ട് ഒടുക്കം സാക്ഷാൽ ഭാരതീയന്റെ ജാതി വെറിക്ക് മുൻപിൽ തോറ്റു തൊഴുതു സാഷ്ട്ടാങ്കം വീണു പോയ ഈ മഹാ മനുഷ്യൻ.. ഇന്ന് നിന്റെ ഒക്കെ ഈ കണ്ടമ്പററി പവർ പോളിറ്റിക്സിൻറെ ദുഷിച്ച കാലത്തേക്ക് ഒരൊറ്റ ദിവസം ആയുസ്സ് നീട്ടി കിട്ടിയിരുന്നങ്കിൽ പാവം നാതൂറാമിന്റെ പഴഞ്ജൻ തോക്ക് എടുത്ത് സ്വന്തം ശിരസ്സിലേക്ക് ഹേ റാം ഹേ റാം എന്ന് വിലപിച്ചു വീണ് പോയെനാ ആ മഹാത്മാ.. ഇല്ലങ്കിൽ ആ മഹാ ത്യാഗി ഒണ്ടല്ലോ ഒരു ഉറുംബിനെ പോലും നോവിക്കാതെ ഒരു ജന്മ്മം മുഴുവൻ അഹിംസാ മന്ത്രങ്ങൾ ഉരിവിട്ടു പഠിച്ച ഈ മഹാ മനുഷ്യ സ്നേഹി അതെല്ലാം മറന്നു ഒരു എ കെ ഫോർട്ടി സെവൻ എടുത്ത് എല്ലുന്തി കൂട് കുത്തിയ നെഞ്ച് അമർത്തി പിടിച്ച് നിന്റെ ഒക്കെ ഈ വർഗത്തിനെ നിരത്തി നിറുത്തി നിന്റെ ഒക്കെ ചങ്കിൽ ഇട്ടു ഹറാം ഹറാം ഹറാം എന്ന് എണ്ണി എണ്ണി തുരു തുരു തുരാനു കാഞ്ചി വലിച്ചെനെ ആ അഹിംസാ വാദി ഡാ ഈ മഹാ യോഗി ഇങ്ങനെ തപസ്സു പോലെ കുനിഞ്ഞു കൂനി കൂടി കുത്തിയിരുന്നു നൂറ്റു നെയ്തെടുത്തു സ്വന്തം രാഷ്ട്രത്തിനു ഇവിടുത്തെ ആർഭാടങ്ങൾക്ക് അവകാശമില്ലാത്ത പാവം പാവം പ്രജകൾക്കു സമർപ്പിച്ച ഈ തിരുവസ്ത്രം ഒണ്ടല്ലോടാ കുറച്ചു മുൻപ് നീ നിന്റെ മൂന്നാമത്തെ മുഖം എന്നെ കാണിക്കാൻ പൊന്തിച്ചു പിടിച്ച ഈ സാധനം.. ഈ ഖദർ.. ഇതിനു ഒരു ദേശീയ പതാകയുടെ വിശുദ്ധി ഒണ്ടായിരുന്നു ഈ നാട്ടിലെ ജനങ്ങളുടെ മനസ്സില് അവരുടെ ഞരമ്പില് രക്ത്തത്തില്.. ഒരു രാഷ്ട്രത്തിനെ ഒരു ജനതുടെ മുഴുവൻ ആത്മാഭിമാനത്തിന്റെ ഊടും പാവുമാണഡാ വക്കച്ചാ ദാണ്ടേ ഇതിലൂടെ ഇങ്ങനെ തലങ്ങും വിലങ്ങും ഓടുന്നത്. അത് വെച്ച് കെടുത്തി കളഞ്ഞു നീയും നിന്റെ വർഗ്ഗവും.. എടാ നിന്നെപ്പോലെ ജനങ്ങളുടെ അവകാശവും അഭ്മാനവും എടുത്ത് വിത്ത്‌ കുത്തി കുലം കുളം തോണ്ടുന്ന നേതാക്കന്മ്മാര് ഇത് ഇങ്ങനെ എടുത്തു വരിഞ്ഞു കെട്ടി കൌപീനം ഉടുത്തു നിന്ദിക്കാൻ പാടില്ല മേലിൽ ..ഇതിന്റെ മാനം കെടുത്താൻ പാടില്ലഡാ വക്കച്ചാ ..ഹേ റാം ..അൽ ഹംദുലില്ലാ.
സക്കീർ: Who the bloody FU_K are you എന്നല്ലേ ഉണ്ണി പിഷാരടി ചോദിച്ചത്? പറഞ്ഞു കൊട് ഹമീദ് ഖണ്ടി പ്ലാവുള്ള മേത്തറെ, Who the bloody FU_K ആണ് നിങ്ങളെന്നു. ഹേയ്, ഓര്മയില്ലേടാ? ഇന്നലെ കേരളഭൂമിയില് front പേജിൽ നീ അച്ചടിപ്പിച്ചു വെച്ച same handsome face ഹമീദ് ഖാംടി പ്ലാവുള്ള മേത്തർ. എഴുതിയില്ല നീയ്? മലബാറീന്നു മൊഞ്ചുള്ള പെണ്കൊടിമാരെ വലയിലാക്കി, ഹാജി മുസ്തഫ ട്രസ്റ്റ് വഴി ബോംബെ റെഡ് സ്ട്രീറ്റിലെ flesh മാർക്കറ്റിൽ എത്തിക്കുന്ന, മലയാളീസ് എന്ന അപരനാമധേയമുള്ള, സാകിർ ഹുസൈനിന്റെ വലം കൈ. ഹമീദ് ഇക്ക, എന്താ? വലയം പിടിച്ചു ബലം വെച്ച കൈ കൊണ്ട്, തീർത്തൊരെണ്ണം പൊട്ടിക്കുന്ന ഷാരടിയുടെ കാവയസിനിട്ടു?
ഉണ്ണി: ഹേയ് മിസ്റ്റർ. കൈയെടുക്കണം. എന്താ വേണ്ടത് നിങ്ങള്ക്ക്?
സക്കീർ: പറഞ്ഞു തരാമെടാ. ബോംബെ സ്ട്രീറ്റിൽ ടാക്സി ഓടിച്ചു നടന്നിരുന്ന ഈ പിഴച്ച കാക്ക, ഇന്നലെ നിന്റെ കുറച്ചു പടം എടുത്തു വെച്ചിട്ടുണ്ട്. നീ ഇന്നലെ ബലരാമന്റെ കൊണാര്ക്ക് guest house ല് റെഡ് സല്യൂട്ട് അടിച്ചു കിണ്ടിയായിട്ടു ആ പാവം സെക്രട്ടറി സൂസൻ ചാക്കോയുടെ നെഞ്ചത്ത് അവളുടെ dolby വഴി ഇങ്ങനെ ഈ കൈ തൂക്കി നിൽക്കുന്ന ചിത്രം. പിന്നെ അവളുടെ കൂടെ പൂണ്ടു. എത്ര പാഠമുണ്ട് ഭായി? ചർ? hmm paanchu. Paanchu. paanchu ഫോട്ടോ പടം. നമുക്കതു കേരളഭൂമിയില് അച്ചടിച്ചാലോടാ ഷാരടി?
ഉണ്ണി: ഇയാളെന്താടോ എന്നെ ബ്ലാക്മെയ്ൽ ചെയ്യാമെന്ന് വിചാരിച്ചോ? ങേ?
സക്കീർ: അതേടാ. എല്ലാ ഫോട്ടോസും കൂടെ ഗിഫ്റ് പാക്കായിട്ടു courrier ചെയ്തു കൊടുത്താലോ നിന്റെ അചിക്കെന്ന് ചോദിച്ചതാ ഹമീദിക്ക. പക്ഷെ ഈ ബ്ലാക്മെയിലിംഗിന്റെ ബിസിനസ് ഇല്ല സാക്കിർ ഹുസൈനിനു. അതൊക്കെ നിന്നെ പോലുള്ള ചീപ്പ് ജേര്ണലിസ്റ്റിന്റെ വയറ്റിപ്പിഴപ്പു.
ഉണ്ണി: ഹേ ജെന്നി, call the police .
സക്കീർ: ഹേയ് പെങ്ങളെ വേണ്ട വേണ്ട. എടി!!
ഉണ്ണി: hey security പിടിച്ചു പുറത്താക്കി ഈ പന്ന.
സക്കീർ: എഴുതിയില്ലേടാ നീയ്? രക്തം കണ്ടു അറപ്പു തീർന്ന കയ്യാണ് സാക്കിർ അലി ഹുസ്സൈനിന്റേതെന്നു? അതേടാ. രക്തം കണ്ടു അറപ്പുതീർന്ന കൈയാണ്. പക്ഷെ നിന്നെ പോലെ അക്ഷരം കൊണ്ട് കൂട്ടിക്കൊടുത്തു ജീവിക്കുന്നവന്റെ രക്തം കൈ കൊണ്ട് തൊട്ടാല് അടിമുടി അറയ്ക്കും സാക്കിർ ഹുസൈന്.
മാമച്ചൻ: എടാ!! Bloody Idiot !! തൊട്ടുപോകരുതവനെ!! Stupid !! എഡോ ജേക്കബ് വിളിക്കേടോ ഡിജിപിയെ. വിളിക്കേടോ ചീഫ് മിനിസ്റ്ററെ.
സക്കീർ: ഫ കുത്തേ!! ദാ കണ്ടില്ലേ മലയാളീസ് എക്സിക്യൂട്ടീവ് ന്യൂസ് എഡിറ്റർ ജേക്കബ് കയ്യാലേടെ കൈയുംമേല്. എട്ടു വര്ഷം മുൻപ് underwold ഇനെ കുറിച്ച് ഇംഗ്ലീഷ് വീക്കിലിക്ക് കവർ സ്റ്റോറി ചെയ്യാൻ ബോംബയിൽയു വന്നപ്പോൾ, മലയാളീസിന്റെ കയ്യിന്നു മോഹിച്ചു ചോദിച്ചു ഇരുന്നൂരി വാങ്ങിച്ച same rolex gold chain വാച്ച്.
മാമച്ചൻ: എടാ!!
സക്കീർ: ഹ, അതേടോ മാമച്ചൻ. വാച്ച് മാത്രമല്ല, സ്കോച്ച് പൂശു കാബറെ, അവന്റെ അപ്പന്റെ underwold ഇന്റെ കവർ സ്റ്റോറി.
മാമച്ചൻ: ഛി! Shut your Bloody mouth! എടാ ജോണച്ച, പിടിച്ചു കെട്ടട ഇവനെ..
സക്കീർ: Come on, Shoot! Come on shoot! Shoot!! വെയ്ക്കെടാ വെയ്ക്കെടാ വെടി!! ഇല്ല മിസ്റ്റർ മാമച്ചൻ. ദാ, ഇവനും ഇവനും ഇവനുമടക്കം, കേരളഭൂമിയിലെ തന്റെ ഏറാന്മൂളികൾക്കു, താൻ വെച്ച് വിളമ്പി കൊടുക്കുന്ന എച്ചിൽ ചൊറിലുണ്ടായാലുള്ള പുഷ്ടി മതിയാവില്ല, സാക്കിർ ഹുസൈനിനെ പിടിച്ചു കെട്ടാൻ. ഇല്ലെങ്കിൽ വിളിച്ചു പറയെടോ തന്റെ ഡിജിപിയോടു. തന്റെ പത്രം ഊതി വീർപ്പിച്ചു ഹൈഡ്രജൻ ബലൂണ് പ്പോലെ പെരുപ്പിച്ചു വെച്ച state ചീഫ് മിനിസ്റ്ററോട്. ഇല്ലെങ്കിൽ american president പുതുപ്പള്ളിക്കാരൻ ജോർജിജുകുട്ടി ബുഷിനോട് വിളിച്ചു പറയെടോ എന്റെ കുടുംബത്തോടൊരു skud മിസൈല് പുളുത്താൻ.
മാമച്ചൻ: അതേടാ. സൂക്ഷിച്ചോ നീയ്. ഇപ്പോ എഴുതിയതിന്റെ പത്തിരട്ടി എഴുതും. എഴുതി നിന്റെ കുലം മുടിക്കും. കുടുംബം മുടിക്കുമീ കേരളഭൂമി പത്രം. Chief Editor മാമച്ചനാ ഈ പറയുന്നത്.
സക്കീർ: എടാ പന്ന! The Media Tycoon! The Media Mughal! The Omnipotent Media God! The Indian Incarnation of Rupert Murdoch! സർവ്വസംഹാരിയായ മാധ്യമ ചക്രവർത്തി മണ്ണേൽ കൂമച്ചാ! എടോ മര മ മാമച്ചായ, അങ്ങ് മുകളിൽ മുപ്പത്തിമുക്കോടി ദേവതകളും പിന്നിങ്ങ് താഴെയീ അണ്ഡകടാഹത്തിലെ മുഴുവൻ പ്രജകളും വായിച്ച് കോൾമയിര് കൊള്ളുന്നൂന്ന് താൻ അവകാശപ്പെടുന്ന തന്റെ ഈ ഒണക്ക പത്രമുണ്ടല്ലോ. ഇതിന്റെ കോത്താഴത്തെ മെത്രാസനത്തിലിരുന്നരുളിക്കൊണ്ട് പത്രലോകത്തെയീ പാത്രിയർക്കീസ് പ്രധമൻ, ഈ Chief Editor മണ്ണേൽ മാമച്ചായൻ hot line എടുത്ത് കുത്തി ഒരു വിളി വിളിച്ചാല് ജനിപ്പിച്ച സ്വന്തം തന്തമാരോടൊള്ളതിനേക്കാൾ ബഹുമാനത്തിൽ ഓച്ഛാനിച്ച് ഓടി വന്ന് കുനിഞ്ഞ് കാലിന്റെ തള്ളവിരൽ നുണയാൻ queue നിൽക്കുന്ന ഒരുപാട് എമ്പോക്കികളും എരപ്പാളികളുമുണ്ടാകും ഈ രാജ്യത്ത്. മന്ത്രിമാരും മതനേതാക്കളും ജനപ്രതിനിധികളും സാംസ്കാരിക ഗുണ്ടകളും DGP മാരും IAS ഉം IFS ഉം ചുമക്കുന്ന top class beaurocrats ഉം അടക്കം ഈ elite society യിലെ so called ഒരുപാട് ദിവ്യൻമാർ. തന്റെ ഈ പത്രത്തിന്റെ പീരങ്കി കണ്ണിനു മുന്നിൽ ഒളിച്ചു പിടിക്കാൻ ഒരുപാട് ഒരുപാടുള്ളവർ. Upper class hippocracy യുടെ പട്ടും പൊന്നും പളപളപ്പും കൊണ്ട് മൂടി പൊതിഞ്ഞ private life നെ കുറിച്ച് തന്റെ ഈ മത്തി പൊതിയാൻ caliber ഇല്ലാത്ത മഞ്ഞ പത്രത്തിൽ ladies finger വലിപ്പത്തിൽ അപവാദം അച്ചടിച്ചു പോയാൽ മുട്ട് വഴി മൂത്രം പോന്നവർ. അവരുടെ ഗണത്തിൽ പെടില്ല സക്കീർ ഹുസൈൻ. I don't care! I don't care a fart!!പക്ഷെ ഗതികേട് കൊണ്ട് ജീവിതം പിഴച്ചു പോയ Haji Musthafa Trust ലെ എന്റെ പാവം പെങ്ങന്മാരൊണ്ടല്ലോ. അവരെ വേദനിപ്പിച്ചു കൊണ്ട് ഇനി മേലിൽ ഒരൊറ്റയക്ഷരം തന്റെ ഈ toilet paper ന്റെ പോലും വിശുദ്ധിയില്ലാത്ത throw away sanitary napkin ൽ അച്ചടിച്ചു പോയാൽ, പിന്നെ മണ്ണേൽ മാമച്ചാ, മക്കളും കൊച്ചുമക്കളും മരുമക്കളുമടക്കം mutton ഉം pork ഉം prawns ഉം Kentucky Chicken ഉം തിന്ന് മദമുറ്റി നിൽക്കുന്ന ഒരുപാട് പെണ്ണുങ്ങളൊണ്ടല്ലോ സ്വന്തം തറവാട്ടില്. വലിച്ചിഴച്ചു പെരുവഴിയിൽ ഇറക്കി നിർത്തി മാനത്തിന് വില പറയും. വെച്ച് വാണിഭത്തിന് നിരത്തും സക്കീർ. സക്കീർ അലി ഹുസൈൻ. അന്നറിയും. അന്നേ അറിയൂ താൻ അഭിമാനം പൊള്ളി പോകുന്നവന്റെ നൊമ്പരം. ദാ അന്ന്, ആത്മാഭിമാനം അൽപ്പമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കിൽ വെച്ചോ മാമച്ചായാ ഉപകാരപ്പെടും, തനിക്കും തന്റെ ആൺമക്കൾക്കും. Malayalees चल!

കഥാപാത്രങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=പ്രജ&oldid=21081" എന്ന താളിൽനിന്ന് ശേഖരിച്ചത്