പത്രം (ചലച്ചിത്രം)
ദൃശ്യരൂപം
(Pathram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1999-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പത്രം.
- സംവിധാനം: ജോഷി. രചന: രഞ്ജി പണിക്കർ.
നന്ദഗോപാൽ
[തിരുത്തുക]- Now look, ദാ കർത്താവിന്റെ കുരിശാരോഹണതെക്കാൾ മഹത്തരം ആണ് മെത്രാനച്ചന്മാരുടെയും ഡെമി ഗോഡ്സ് ന്റെയും എല്ലാം കൊട്ടാര വൃത്താന്തങ്ങൾ എന്ന് ആരെങ്കിലും പറഞ്ഞു പഠിപ്പിച്ചാൽ, ചരമ കോളങ്ങളടക്കം ഹിന്ദുവിന്റെയും മുസ്ലിമിന്റെയും ക്രിസ്ത്യാനിയുടെയും പേരിൽ ജാതി അടിസ്ഥാനത്തിൽ വീതം വെക്കാനുള്ളതാണ് പത്ര പേജ് എന്ന് ആരെങ്കിലും പറഞ്ഞു ബോധിപ്പിക്കാൻ ശ്രമിച്ചാൽ ,അതെത് കൊട്ടി ഘോഷിച്ച പാരമ്പര്യത്തിന്റെ പേരിലായാലും ശരി ചെവി കൊള്ളാതിരിക്കാനുള്ള ബുദ്ധി വികാസം ഉണ്ടായിരിക്കണം പത്ര ലേഖകന്മാർക്ക് .So don't ever let that set into your brain.Don't ever let that set your standards,and don't ever let that deceive your discretion and then വൈറ്റ് ഹൌസിലെ അടിച്ചു തളിക്കാരിയുടെ അടിക്കുപ്പായത്തിൽ അമേരിക്കൻ പ്രസിഡന്റിന്റെ കാമ വിഭ്രാന്തികളുടെ കര പുരണ്ടിട്ടുണ്ടോ എന്ന് ഹരിച്ചും ഗുണിച്ചും വേണ്ടി വന്നാൽ മണപ്പിച്ചും പരിശോധിക്കാൻ അറപ്പില്ലാത്ത ഗ്ലോബൽ മീഡിയയുടെ ഫോർത്ത് റേറ്റ് പാപരാസി സംസ്കാരം ആവരുത് ...ദാ ഇത് കണ്ടില്ലേ മക്കളെ നെഞ്ചോടടക്കി പിടിച്ചു മന്ത്രി പുംഗവന്മാരുടെ സഞ്ചാര പദങ്ങളിലും ജില്ല കലക്ടർ ഏമാന്മാർ അടക്കമുള്ള തുക്കിടി സായിപ്പന്മാരുടെ ബംഗ്ലാവ് പടിക്കലും ചെന്ന് കുടിനീരിനു വേണ്ടി ശബ്ദമുയർത്തുമ്പോ പോലീസിന്റെ തെറിയും നെറികേടും ലാത്തിയടിയും സഹിക്കേണ്ടി വരുന്ന നിരാലംബമാരായ അമ്മമാരുടെ കഷ്ടപാടുകളിലേക്ക് തുറന്നു പിടിച്ച കണ്ണുകളാകണം വാർത്ത ..ദാഹ ജലം കിട്ടാതെ തൊണ്ട പൊള്ളി നിലവിളിക്കുന്ന പൈതങ്ങളുടെ കണ്ണുനീർ ആവണം വാർത്ത
കഥാപാത്രങ്ങൾ
[തിരുത്തുക]- സുരേഷ് ഗോപി – നന്ദഗോപാൽ