മഹേഷിന്റെ പ്രതികാരം
ദൃശ്യരൂപം
(Maheshinte Prathikaaram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2016ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് മഹേഷിന്റെ പ്രതികാരം.
- സംവിധാനം: ദിലീഷ് പോത്തൻ, രചന: ശ്യാം പുഷ്കരൻ
സോണിയ
[തിരുത്തുക]- വേണ്ട, ചാച്ചൻ എണീറ്റാ വിക്കറ്റ് പോകും.
- നോക്കണ്ട, ഞാൻ തന്നെയാ
ക്രിസ്പിൻ
[തിരുത്തുക]- മമ്മൂക്ക ഇപ്പോ എന്നാ റോളു വേണേലും ചെയ്യും. തെങ്ങു കയറ്റക്കാരൻ, ചായക്കടക്കാരൻ, പൊട്ടൻ, മന്ദബുദ്ധി.. പക്ഷേ നമ്മുടെ ലാലേട്ടനുണ്ടല്ലോ, വർമ്മ,നായർ, മേനോൻ, ഇതു വിട്ടൊരു കളിയില്ല. ടോപ് ക്ലാസ് ഓൺലി.
- ഇന്നലെ രാത്രി ഏഷ്യാനെറ്റ് മുവീസിൽ കിരീടം ഉണ്ടായിരുന്നു. രാവിലെ വീട്ടിന്നു ഇറങ്ങും മുമ്പ് ചെങ്കോലും. ലാലേട്ടനെ പോലെ മഹേഷേട്ടനും എന്തേലും കടുംകൈ കാണിച്ച്, മറ്റവനെ കൊന്ന് ജീവപര്യന്തം ജയിലിൽ പോയി, സ്നേഹിച്ച പെണ്ണിനെ വേറെ ആരോ കെട്ടിക്കൊണ്ടുപോയി, മൊത്തെ കുഴപ്പായി, മഹേഷേട്ടൻ തിരിച്ച് ജയിലിൽ നിന്ന് വരാൻ നേരത്ത്, ആകെയുണ്ടായിരുന്ന പെങ്ങൾ പിഴച്ചുപോയി, അച്ഛൻ പിമ്പായി, മഹേഷേട്ടൻ ഗുണ്ടയായി, റോട്ടിക്കെടന്ന്കുത്തുകൊണ്ട് ചാവുന്ന അവസ്ഥ ഉണ്ടാവോ? തിരിച്ചു തല്ലുന്നത് നമുക്കൊന്നു ആലോചിട്ടു പോരേ?
- ശ്രദ്ധിക്കൂ പെൺകുട്ടി, മുകളിൽ രണ്ടു സ്ഥാപനങ്ങളാണുള്ളത്. ഭാവന സ്റ്റുഡിയോ, ബേബി ആർട്സ്. ഇതിൽ ഏതിലോട്ടാ എന്നാണു് ബേബിസാർ ഉദ്ദേശിച്ചത്.
- ജ്യൂസ്, ജ്യൂസ്, ജ്യൂസ്, കുമ്മട്ടിക്കാ ജ്യൂസ്
മമ്മൂട്ടിക്കാക്കിഷ്ടപ്പെട്ട കുമ്മട്ടിക്കാ ജ്യൂസ്.
മഹേഷ്
[തിരുത്തുക]- ചിൻ അപ്, ഷോൾഡർ ഡൗൺ, ചിൻ ഡൗൺ, ചിൻ പൊടിക്ക്അപ്, ഐസ് ഓപൺ, റെഡി.
- എന്നെ, എന്റെ കവലയിലിട്ട് തല്ലിയവൻ ആരായാലും, അവനെ തിരിച്ച് തല്ലാതെ മഹേഷ് ഭാവന ഇനി ചെരുപ്പ് ഇടുകേല!
- നൈസായിട്ടങ്ങ് ഒഴിവാക്കി കളഞ്ഞല്ലേ?
- ഒപ്പാസിറ്റി ഒന്നു പിടിച്ചിട്ട്, ഡോഡ്ജ് ചെയ്ത്, സ്മഡ്ജ് ചെയ്ത്, ഷാർപ്പെൻ ചെയ്തെടുത്താൽ സംഭവം കിടുക്കും.
- അന്നങ്ങനെ പറഞ്ഞപ്പോ ഞാൻ ലൈറ്റായിട്ടൊന്ന് പതറിപ്പോയായിരുന്നേ. സ്നേഹം കൊണ്ട് ആൾക്കാരാരും സത്യം പറയില്ലന്നേ
കുര്യച്ചൻ
[തിരുത്തുക]- എന്നതാണേലും അടക്ക് കലക്കി.
ബേബി
[തിരുത്തുക]- എന്റെ ഐഡിയയായിപ്പോയി. നിന്റെ ഐഡിയ ആയിരുന്നേൽ നിന്നെ ഞാൻ കൊന്നേനെ പട്ടി.
- പ്ലെന്റി ഓഫ് ഡിസൈനിങ് വർക്ക്സ് വരാറുള്ള സ്ഥാപനമാണ് ബേബി ആർട്സ്, പ്രകാശ്. ദിവംഗതരുടെ ഫ്ലെക്സുകൾ, എ പ്ലസ് കിട്ടിയവരുടെ ഫ്ലെക്സുകൾ, ജില്ലാ കമ്മിറ്റി മെമ്പേഴ്സ്, സ്റ്റാർ സിംഗേഴ്സ്, ഡി ഫോർ ഡാൻസ്, പെരുന്നാൾ ഉത്സവക്കമ്മിറ്റി ഫ്ലെക്സുകൾ തുടങ്ങിയവ തീർത്തും ഉത്തരവാദിത്വത്തോടു കൂടി ഡിസൈൻ ചെയ്ത് കട്ടപ്പനയിൽ കൊണ്ടുപോയി പ്രിന്റ് എടുത്തു കൊടുക്കുന്ന പ്രകാശിലെ ഏക സ്ഥാപനമാണ് ബേബി ആർട്സ്. അച്ചടക്കമുള്ള ജോലിക്കാരനെയാണ് ഈ സ്ഥാപനത്തിനാവശ്യം.
സജു
[തിരുത്തുക]- ഇത്ര ഹാൻസമായ ഒരാൾ വിവാഹം കഴിക്കാൻ എന്തേ ഇത്ര താമസിച്ചു, എന്നായിരിക്കും സൗമ്യ ഇപ്പോൾ ചിന്തിക്കുന്നത്. ഇറ്റ്സ് സിംപ്ലി ബിക്കോസ് ഓഫ് ഐ ഡിഡ്ന്റ് ബിലീവ് ഇൻ അറേഞ്ച്ഡ് മാരേജ്. ബട്ട് ഒന്നു രണ്ടു ഗേൾസ് എന്നെ മൂഢനാക്കി പോയപ്പോൾ എനിക്ക് വിശ്വാസമായി.
ജിനോ
[തിരുത്തുക]- എടാ, നമ്മുടെ ആരോഗ്യസ്ഥിതിക്കു പറ്റിയ അളാണോടാ അയാൾ? കൂളായേ നീ. കൂളായോ?
- കമോൺട്രാ, കമോൺട്രാ മഹേഷേ..
വിൻസെന്റ് ഭാവന
[തിരുത്തുക]- ഇടിച്ചങ്ങ് ജയിച്ചില്ലേ? ഇനി മതിയാക്കിക്കോ..
- കടയല്ല, സ്റ്റുഡിയോ.
- നല്ലൊരു മൊമെന്റ് നടക്കുന്നതിനു തൊട്ടുമുമ്പുള്ള നിമിഷം, അതു നമ്മൾ തിരിച്ചറിയണം. ക്ലിക്ക് ചെയ്യാൻ റെഡിയായിരിക്കണം. അത്രേയുള്ളു കാര്യം.
- ഭക്ഷണം വേണേൽ വായേൽ വെച്ചു തരാം. ചവച്ച് തരാൻ പറയരുത്.
- ഫോട്ടോഗ്രഫി പഠിപ്പിക്കാൻ പറ്റില്ല, പക്ഷേ പഠിക്കാൻ പറ്റും.
മെമ്പർ താഹിർ
[തിരുത്തുക]- മറ്റുള്ളവരുടെ ജീവിതത്തിൽ കയറി അഭിപ്രായം പറയുന്നത് ഞാൻ നിർത്തി.
ജിംസി
[തിരുത്തുക]- ചേട്ടന് ഇതിനെ പറ്റി വല്ല്യ ധാരണയില്ലല്ലേ?
- ചേട്ടൻ സൂപ്പറാ..
സംഭാഷണം
[തിരുത്തുക]- വിൻസെന്റ് ഭാവന: ഈ ലോകം എത്ര സുന്ദരമാണ്
- ബേബി: വട്ടായോ?
- വിൻസെന്റ് ഭാവന: എടാ ബേബീ, നീയും സുന്ദരനാടാ..
- ബേബി: ഊം, വട്ടല്ല, വട്ടല്ലാ..
- മഹേഷ്:എല്ലാരും പറയുന്നത് ചാച്ചന്റെ കിളി പോയി തുടങ്ങീന്നാ. ചാച്ചൻ വാഴത്തോട്ടത്തിൽ എന്നാ എടുക്കുകയായിരുന്നു?
- വിൻസെന്റ് ഭാവന:കിളി വന്നോന്ന് നോക്കുവായിരുന്നു.
- ബേബി: സണ്ണിച്ചേട്ടാ, ചക്കയിടാൻ കേറിയതാണോ?
- സണ്ണി: അല്ലെടാ, തുണിയലക്കാൻ കേറിയതാ.
- സഹപാഠി: എടാ മഹേഷേ, നിനക്ക് നമ്മുടെ ക്ലാസിലെ ഏറ്റവും ഇഷ്ടപ്പെട്ട പെണ്ണേതാ?
- മഹേഷ്: സൗമ്യ
- സഹപാഠി: ടീച്ചറേ, മഹേഷിനു് സൗമ്യേനെ ഇഷ്ടാന്ന്...
- ക്രിസ്പിൻ: മഹേഷേട്ടാ, മനസ്സിലായോ? ക്രിസ്പിൻ. വളവനാടൻ കപ്പിന്റെ സെമിയിൽ എന്റെ ഓവറിലാ മഹേഷേട്ടൻ നാലു സിക്സടിച്ചത്. മറന്നു പോയോ? ക്രിസ്പിൻ. റൈറ്റ് ആം, ഓവർ ദ വിക്കറ്റ, പള്ളിപ്പറമ്പന്റെ.
- മഹേഷ്: പാമ്പ് ബാസ്പിന്റെ?
- ക്രിസ്പിൻ: അനിയൻ. കഴിഞ്ഞ പള്ളിപ്പെരുന്നാളിനു തല്ലുണ്ടാക്കിയപ്പോ മഹേഷേട്ടനാ ഞങ്ങളെ പിടിച്ച് ഓട്ടോ കയറ്റി വിട്ടത്. അന്നു പറയാൻ പറ്റിയില്ലായിരുന്നു. താങ്ക്സ്.
- മഹേഷ്: നീയെന്തൊക്കെയോ പ്രശ്നത്തിൽ പെട്ട് എറണാംകുളത്തേക്ക് മുങ്ങിയിരിക്കുകയായിരുന്നില്ലേ?
- ക്രിസ്പിൻ: ബെന്നെറ്റ് മുതലാളീടെ ഡോബർമാന്റെ കുണ്ടീൽ പടക്കം വെച്ച് പൊട്ടിച്ചതിനു്, നിസ്സാര കേസിനാ മഹേഷേട്ടാ. എന്തു ചെയ്യാൻ പറ്റും, ല്ലേ? പക്ഷേ അതുകൊണ്ട് ഞാൻ എറണാംകുളത്തു പോയി ഫോട്ടോഷോപ്പോക്കെ പഠിച്ചു.
- മഹേഷ്: ആ, കൊള്ളാം. എനിക്ക് പോയിട്ട് ഇച്ചിരി അത്യാവശ്യമുണ്ടേ. കാണാം. ശരി.
- ക്രിസ്പിൻ: പേടിക്കേണ്ട. ഞാനിനി ഇവിടെയുണ്ടാകും. ബേബിച്ചേട്ടൻ എന്നെ പണിക്കെടുത്തു.
- മഹേഷ്: ആ നന്നായി.
- ചിട്ടി: ഈ കുരിശ്... കുരിശ് എവിടെയാ വെക്കേണ്ടതു്?
- മെമ്പർ താഹിർ: നല്ലൊരു സ്ഥലത്തു കൊണ്ടപോയി വെക്ക്
- ബേബി: എന്തിനാ അവിടെ സ്ഥലം വിട്ടേക്കുന്നേ? എ പ്ലസ് കിട്ടിയതല്ലേ? കുറച്ച് ലില്ലിപ്പൂക്കൾ വെക്കവിടെ.
- ക്രിസ്പിൻ: എന്നാ പിന്നെ ആശംസകൾ എന്നു മാറ്റി ആദരാഞ്ജലികൾ എന്നു വെക്കാം. നല്ല രസമുണ്ടാകും. ഇതു പോരെ ബേബിച്ചേട്ടാ?
- ബേബി: എന്നാ പിന്നെ കുറച്ച് പടക്കം പൊട്ടുന്ന എഫക്റ്റ് വെക്ക്, താഴെ
- ക്രിസ്പിൻ: ഇല്ല ബേബിച്ചേട്ടാ, വൃത്തി കേട് ചെയ്യില്ല.
- ക്രിസ്പിൻ: ബേബിച്ചേട്ടാ, ബേബിച്ചേട്ടാ, മറ്റവന്റെ രണ്ട് കൂട്ടുകാരെ ഏതോ ഒരു അഭ്യുദയകാംക്ഷി വന്ന് നല്ല താങ്ങ് താങ്ങി. എനിക്കങ്ങ് ഇഷ്ടായി. ദൈവമുണ്ട് ബേബിച്ചേട്ടാ, ദൈവമുണ്ട്.
- ബേബി: ഇല്ലെടാ, അങ്ങനെയൊരു പരിപാടിയില്ല. ഉണ്ടായിരുന്നേൽ നിന്നെ പോലൊരു നന്ദി കെട്ട പട്ടിയെ ഞാൻ ഇവിടെ പണിക്ക് വെക്ക്വോ?
- ക്രിസ്പിൻ: അതെന്നാ ബേബിച്ചേട്ടാ, ഒരു മാതിരി മറ്റേടത്തെ വർത്തമാനം പറയുന്നത്?
- ബേബി: എണീക്കെടാ, നീയും സോണിയേം തമ്മിൽ എന്നാ ഡിങ്കോൾഫിയാടാ? ഇനി നീയെന്റെ കൊച്ചിനേം കൊണ്ട് കട്ടപ്പനേ നിരങ്ങിയാ, നിന്റെ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും, എരപ്പേ. നീ...
- ക്രിസ്പിൻ: ശ്.. നിർത്ത്. സോണിയയോട് ഇക്കാര്യം ചോദിച്ചോ? ചോദിക്കേണ്ട, ചോദിച്ചാ ഈ മുഖത്തു തുപ്പും. ഞാൻ നിർത്തി. ഐ ക്വിറ്റ്.... ഡിങ്കോൾഫി ല്ലേ? ഇത്ര ചീപ്പാണോ ആർട്ടിസ്റ്റ് ബേബി? ഞാൻ തല്ലിപ്പൊളിയാ, പക്ഷേ നമ്മുടെ സോണിയ, അവള് മുത്തല്ലേ, ബേബിച്ചേട്ടാ? മഹാന്മാരെ അടുത്തറിഞ്ഞാൽ മനസ്സിലെ വിഗ്രഹം വീണുടഞ്ഞു പോകും എന്നു പറഞ്ഞത് എത്ര സത്യാ?
- ബേബി: ക്രിസ്പീ
- ക്രിസ്പിൻ: ഈ മനസ്സിൽ കുഷ്ടം വെച്ചിട്ട് എത്ര ദൈവങ്ങളുടെ ഫോട്ടോ ഫ്രെയിം ചെയ്തിട്ടും ഒരു കാര്യവുമില്ല.
- ബേബി: എന്റെ പൊന്നു നായിന്റെ മോനേ, കരയിക്കാതെടാ.. ബേബിച്ചേട്ടനല്ലേ?
- ജിംസൺ: ലാസ്റ്റ് ഒന്നു കൈവിട്ടു പോയി. ഇല്ലേൽ ഞാൻ പൂട്ടിയേനെ..
- മഹേഷ്: ഞാൻ വല്ല്യ തല്ലുകാരനൊന്നുമല്ല. ഇങ്ങനെയൊരു അത്യാവശ്യമായതു കൊണ്ടുമാത്രം.
അഭിനയിച്ചവർ
[തിരുത്തുക]- ഫഹദ് ഫാസിൽ - മഹേഷ്
- സൗബിൻ സാഹിർ - ക്രിസ്പിൻ
- അലൻസിയർ ലെയ് - ബേബി
- കെ.എൽ ആന്റണി - വിൻസെന്റ് ഭാവന
- അപർണ ബാലമുരളി -ജിംസി
- ലിജോമോൾ ജോസ് - സോണിയ
- സൈജു അഗസ്റ്റിൻ - സജു
- ജിനോ ജോൺ - ജിനോ
- അച്ചുതാനന്ദൻ - മെമ്പർ താഹിർ
- സുജിത് ശങ്കർ - ജിംസൺ