കഥകളി

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(Kathakali എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കഥകളി

കേരളത്തിന്റെ തനതായ ശാസ്ത്രീയ ദൃശ്യകലാരൂപമാണ് ‍കഥകളി..തഥജഗകടതണ

ശൈലികൾ[തിരുത്തുക]

  • ആന കളിക്കുക= പരിഹസിക്കുക , കളിയാക്കുക.
    ഉരിയരിപോലും ചൊദിച്ചാലവർ
    തരികില്ലെന്നലാനകളിക്കും
  • ആരോമൽ= അരുമയായ, സന്തോഷപൂർവ്വം.
    നാരീമണിയായുള്ളോരഹല്യയയെ
    ആരോമൽ കണ്ടിന്നലെ ഞാനും
  • ഊർദ്ധ്വമാക്കുക= വിഫലമാക്കുക, നഷ്ടപ്പെടുക, തോൽക്കുക , ഇല്ലാതാവുക.
    ഊർദ്ധ്വചാരികളോടമർചെയ്താൽ
    ഊർദ്ധ്വമാമവനിചാരികളെല്ലാം
  • ക്ലേശിക്കുക=ചോദിക്കുക , അൻഅന്വേഷിക്കുക.
    നിന്നോടവരുടെ ഗുണദോഷങ്ങളി
    ല്ലൊന്നും ഞാനിഹ ൽക്ലേശിച്ചീല
  • ചെണ്ട, ചെണ്ടത്തം, ചെണ്ടകൊട്ടിക്ക , =അബദ്ധം, ചതി,കബളിപ്പിക്കുക.
    ചെണ്ടക്കാരും ചെകിടനമാരും
    ശുണ്ഠിയിടുന്നൊരു ശുണഠിക്കാരും
  • തനിച്ച= ശ്രേഷ്ടമായ, ഉൽകൃഷ്ടമായ, വലിയ മേനമയുള്ള.
    തനിച്ച മാനുജനത്തിനിപ്പോൾ
    അനേകമുണ്ടേ മനോരഥങ്ങൾ
  • ശ്ലോകത്തിൽ കഴിക്കുക - ചുളുവിൽ കാര്യം സാധിക്കുക
  • കച്ച കെട്ടുക - ഉരുങ്ങിയിറങ്ങുക
  • കലാശം ചവിട്ടുക/ കലാശിപ്പിക്കുക - അന്ത്യമാവുക/ അവസാനിക്കുക
  • കേളികൊട്ട് - ആരംഭം കുറിക്കുക
  • ധനാശി പാടുക - അന്ത്യമാവുക/മംഗളം പാടുക
  • തിരുമുറിപ്പാട് -
  • ശിങ്കിടി (പാടുക) - കൂട്ടാളി/ ഒത്ത് പറയുക
  • ഭൈമീകാമുകൻ - അനേകരിൽ ഒരുവൻ
  • കാർക്കോടകൻ - ദുഷ്ടൻ
  • നളപാചകം - പുരുഷ പാചകം/ നല്ലപാചകം
  • കഥയറിയാതെ ആട്ടം കാണുക - കാര്യമറിയാതെ പ്രവർത്തിക്കുക
  • കഥകളിക്കാരന്റെ ഉറക്കം - പകലുറക്കം
  • ഏകലോചനം കാട്ടുക - സന്തോഷവും സങ്കടവും ഒരേസമയം പ്രകടിപ്പിക്കുക
  • പുറപ്പാടവുക - കാര്യത്തിലേക്ക് കടക്കുക
  • പതിഞ്ഞാട്ടം - കാര്യങ്ങൾ വളരെ സാവധാനം ചെയ്യുന്ന അവസ്ഥ
  • അരങ്ങു കൊഴുപ്പിക്കുക - ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുക
  • അരങ്ങു മുഴിപ്പിക്കുക - മറ്റുള്ളവരെ മുഷിപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കുക
  • ആട്ടക്കാരന്റെ കണ്ണ് - ഉറക്കച്ചവടുള്ള കണ്ണ്‌/ ഭാവദ്യോതകമായ കണ്ണ്‌
  • ഗോഗ്വാ വിളിക്കുക - തർക്കിക്കുക/വെല്ലുവിളിക്കുക
  • അരങ്ങിലും അണിയറയിലുമാടുക - ഏതു രംഗത്തും ശോഭിക്കുക
  • തിരനോട്ടം നടത്തുക - പൊതുവീക്ഷണം നിർ‌വ്വഹിക്കുക
  • ചൊല്ലിയാടുക - കാര്യം പറയുകയും അഭിനയിക്കുകയും ചെയ്യുക
  • കയ്യും കലാശവും കാട്ടുക - ആംഗ്യം കാണിക്കുക
  • അഷ്ടകലാശം ചവിട്ടുക - സന്തോഷം കൊണ്ട് നൃത്തം ചവിട്ടുക
  • കത്തിവേഷം കെട്ടുക - വീരശൂരത്വം കാട്ടുക
  • കലാശമാടിക്കുക - വെറുതെ നിന്നും താളം ചവിട്ടുക
  • ചുട്ടി കുത്തിക്കുക - വേഷം കെട്ടുക്കുക

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:

ഞതഞതഞതത

"https://ml.wikiquote.org/w/index.php?title=കഥകളി&oldid=20830" എന്ന താളിൽനിന്ന് ശേഖരിച്ചത്