ഇരുപതാം നൂറ്റാണ്ട്

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(Irupatham Noottandu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്.

സംവിധാനം: കെ. മധു. രചന: എസ്.എൻ. സ്വാമി.

സാഗർ[തിരുത്തുക]

  • വഞ്ചനയും ചതിയും ഞാൻ വച്ചുപൊറുപ്പിക്കില്ല. ഇവിടെ ഒരു നിയമമേ ഉള്ളൂ. അതു നീയായിരുന്നാലും ശരി, ഞാനായിരുന്നാലും. നീ തന്നെ പറഞ്ഞ വാചകമാണിത്. പറഞ്ഞത് അബദ്ധമായിപ്പോയി എന്ന് ഇപ്പോ തോന്നുന്നുണ്ട്, അല്ലേ?
  • ടാ നായിന്റെ മോനേ, ലോകത്തിലെ ഏറ്റവും വൃത്തികെട്ട ക്രിമിനൽ പോലും ഇത്രയും തരംതാഴ്ന്ന പ്രവൃത്തി ചെയ്യില്ല. സ്വന്തം കൂട്ടത്തിലൊരുത്തനെ ആവശ്യത്തിനുപയോഗിച്ച ശേഷം ഒറ്റിക്കൊടുക്കുക. അതും ഒരു മൂന്നാംകിട പ്രതികാരത്തിനു വേണ്ടി. നീ ആണാണെങ്കിൽ നേരിട്ടു വാ. ഇതുപോലെയുള്ള പാവങ്ങളെയൊന്നും വെറുതെ കുടുക്കരുത്. ശേഖരൻകുട്ടി, നീ ഒന്നുറപ്പിച്ചോ. നീ ഈ നസ്രാണിയെ കണ്ട ദിവസം മുതൽ നിന്റെ അന്ത്യം ആരംഭിച്ചു കഴിഞ്ഞു. Now you start your countdown.
  • ടാ ശേഖരൻകുട്ടീ, നീ മന്ത്രിയുടെ അല്ല ചക്രവർത്തിയുടെ മകൻ ആയാലും നിന്റെ പെറുക്കിത്തരം നിന്നെ വിട്ടു പോവില്ല. I pity you bastard.

ശേഖരൻകുട്ടി[തിരുത്തുക]

  • അവന്റെ ബുദ്ധി എനിക്കറിയാം. നമ്മൾ ഇവിടെ ആലോചിക്കുമ്പോൾ അവൻ അതവിടെ പ്രവർത്തിച്ചിരിക്കും. അതാ ജാക്കി.

സംഭാഷണങ്ങൾ[തിരുത്തുക]

അശ്വതി വർമ്മ: Excuse me, സാറിന്റെ പേരു പറഞ്ഞില്ല...
സാഗർ: സാഗർ ഏലിയാസ് ജാക്കി.

അഭിനേതാക്കൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ഇരുപതാം_നൂറ്റാണ്ട്&oldid=17962" എന്ന താളിൽനിന്ന് ശേഖരിച്ചത്