ഗോഡ്ഫാദർ
ദൃശ്യരൂപം
(Godfather എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഗോഡ്ഫാദർ.
- രചന, സംവിധാനം: സിദ്ദിഖ്-ലാൽ.
അഞ്ഞൂറാൻ
[തിരുത്തുക]- നിന്റെയൊക്കെ അമ്മയെ കെട്ടിയ പിശാച് തന്നെയാ.
ആനപ്പാറ അച്ചാമ്മ
[തിരുത്തുക]- തളി ആനേ പനിനീര്. ഇവിടെ തളി ആനേ പനിനീര്. പനിനീര് തളി ആനേ.
- ആനയുടെ ചെവിട്ടില് മാത്രമല്ല, നിന്റെ അമ്മേടെ ചെവിട്ടിലും വെക്കടാ പഞ്ഞി.
മായിൻകുട്ടി
[തിരുത്തുക]- വാക്കു പറഞ്ഞാൽ വാക്കായി തന്നെയിരിക്കണം.പ്രവർത്തിച്ചു വാക്കിനെ ഒരിക്കലും നശിപ്പിക്കരുത്.
- ഇങ്ങനെയുണ്ടോ ഒരച്ഛൻ.അതൊക്കെ നമ്മുടെ വാപ്പ.ഞാൻ ജനിച്ച് മൂന്നിന്റെ അന്ന് ആള് ഡിം!ഇതിങ്ങനെ കിടക്കുകയല്ലേ.എന്നിട്ട് ആഴ്ചയിലാഴ്ച്ചയിലോരോ ശപഥവും.
സംഭാഷണങ്ങൾ
[തിരുത്തുക]- സ്വാമിനാഥൻ: നീ എന്തിനാ പഠിക്കണേ?
- മായിൻകുട്ടി: ഫൈനൽ ഇയർ എൽ.എൽ.ബീക്ക്.
- സ്വാമിനാഥൻ: അതല്ല ചോദിച്ചത്. നീ എന്തിനാ... പഠിക്കണേന്ന്. നീ ഒന്നും പഠിച്ചിട്ട് ഒരു കാര്യവുമില്ല. വെറുതേ കോളേജിന്റെ പേര് കളയാനായിട്ട്. അയ്യേ...
- ഗുണ്ട:ചെറുക്കനെ കൊണ്ടു പോകാൻ വന്നതാണല്ലേ.നടക്കില്ല മുതലാളി.
- സ്വാമിനാഥൻ: നടക്കൂലേ.അയ്യോ.എന്നാൽ ഞങ്ങൾ തോളത്തെടുത്തോണ്ടു പോകാം.
അഞ്ഞൂറാൻ: എഡോ , വക്കീലേ വക്കീൽ : ഞാനിവിടെ ഉണ്ട് അഞ്ഞൂറാൻ:താനിവിടെ ഉണ്ടെന്നറിയാഠ..അതുകൊണ്ടല്ലേ വിളിച്ചത്
കഥാപാത്രങ്ങൾ
[തിരുത്തുക]- മുകേഷ് – രാമഭദ്രൻ
- എൻ.എൻ. പിള്ള – അഞ്ഞൂറാൻ
- തിലകൻ – ബലരാമൻ
- ഇന്നസെന്റ് – സ്വാമിനാഥൻ
- ഭീമൻ രഘു – പ്രേമചന്ദ്രൻ
- ജഗദീഷ് – മായിൻകുട്ടി