Jump to content

ഈ ശബ്ദം ഇന്നത്തെ ശബ്ദം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(Ee Sabdam Innathe Sabdam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1985-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഈ ശബ്ദം ഇന്നത്തെ ശബ്ദം.

സംവിധാനം: പി.ജി. വിശ്വംഭരൻ. രചന: ജോൺപോൾ.

ഡോക്ടർ രാമചന്ദ്രൻ

[തിരുത്തുക]
  • മാസങ്ങൾക്ക് മുന്പ് ഇതേ കോടതിയിൽ ഇതേ ന്യായാസനത്തിന് മുൻപിൽ കണ്ണീരിനു പകരം ചോരയൊലിക്കുന്ന കണ്ണുകളുമായ് ഞാൻ നിന്നു..ഒരിറ്റു നീതിക്ക് വേണ്ടി ഇരന്നു ..എന്റെ കണ്ണുനീര് കാണാൻ ഇവിടുത്തെ നിയമത്തിനു പ്രൊവിഷൻ ഉണ്ടായില്ല ..നിയമതിനാവശ്യം തെളിവുകളായിരുന്നു ..what the hell should i have done at that worst moment of my life??
തെളിവുകൾ... സ്വന്തം ഭാര്യയും സഹോദരിയും എന്റെ കൺ മുന്നിൽ വെച്ച് ബലാത്സംഗം ചെയ്യപെടുമ്പോൾ കയ്യും കാലും കെട്ടപ്പെട്ടു ശബ്ദം ഉയർത്താൻ പോലും വയ്യാതെ എല്ലാം കണ്ടു നിൽക്കേണ്ടി വന്ന എന്റെ ഗതികേട് .ഞാനപ്പോൾ പിന്നെ എന്ത് ചെയ്യണമായിരുന്നു? .തെളിവുകൾക്ക് വേണ്ടി സാക്ഷികളെ വിളിച്ചു കൂട്ടണമായിരുന്നോ..നിയമം തെളിവുകൾക്ക് വേണ്ടി മുറ വിളി കൂട്ടിയപ്പോൾ അതിന്റെ പഴുതുകൾക്കിടയിലൂടെ അപരാധികൾ രക്ഷപ്പെട്ടു. തെളിയിക്കപെടാതെ പോയ സത്യങ്ങളെ നിയമം കണ്ടതെ ഇല്ല ..എന്റെ കൺ മുന്നിൽ വെച്ച് ആ ക്രൂര കൃത്യം ചെയ്തവരെ രക്ഷിക്കാൻ അലീബി എവിഡൻസ് ഉണ്ടായിരുന്നു ..അതിനു സാക്ഷ്യം വഹിക്കാൻ നിയമം നിർമ്മിക്കാൻ വേണ്ടി ജനങ്ങൾ പാർലമെന്റിലേക്ക് തിരഞ്ഞെടുത്തയച്ച ഈ ജന പ്രതിനിധി ഉണ്ടായിരുന്നു. തെളിവുകളുടെ പിൻബലം മാത്രം നോക്കുന്ന നിയമം ..ഇതിന്റെ പേര് നീതി എന്നാണെങ്കിൽ ഞാൻ പറയും ആ വാക്കിനു അർഥം നഷ്ടപ്പെട്ടു എന്ന് ..അപരാധികളെന്ന സത്യം ബോധ്യപെടുത്തിയ അവരെ ഏഴു പേരെയും അലീബി എന്ന സ്ഥാപിച്ചെടുത്ത തെളിവുകൾ രക്ഷപെടുത്തി . അവരേഴു പേരും ഇന്ന് ജീവിച്ചിരിപ്പില്ല they were killed.....
സത്യം എന്തുമാവട്ടെ. അവരെങ്ങനെ കൊല്ലപ്പെട്ടു..അത് തെളിയിക്കാൻ ഇവുടുത്തെ നിയമത്തിനു ശക്തി ഉണ്ടോ ..i am saying a big no ഇല്ല സാർ.തെളിവുകൾ ഹാജരാക്കാൻ ഇവർക്ക് കഴിയില്ല ...ഓരോ കൊലപാതകങ്ങൾ നടക്കുന്പോഴും പോലീസ് ഡിപാർട്ട്മെന്റ് എന്നെ സംശയിച്ചു.. പക്ഷെ കൊല്ലപ്പെട്ടവർ എനിക്കെതിരെ പ്രയോഗിച്ച അതേ അലീബീ എവിഡൻസ് തന്നെ എന്റെ രക്ഷക്കെത്തി ... i can prove it..എനിക്കത് prove ചെയ്യാൻ കഴിയും.ഓരോ കൊലപാതകങ്ങൾ നടക്കുന്പോഴും ഞാൻ ഓരോരോ സ്ഥലങ്ങളിൽ ആയിരുന്നു ജഡ്ജിയുടെ വീട്ടിൽ ഒപെറെഷൻ തീയെടരിൽ കോൺഫറൻസ് ഹാളിൽ.ഈ അലീബികൾക്ക് സാക്ഷ്യം വഹിക്കാൻ ഞാൻ എത്ര പേരെ വേണമെങ്കിലും നിരത്താം.
നിയമത്തിന്റെ വായ മൂടി കെട്ടാൻ ഈ തെളിവുകൾക്കിന്നു ശക്തിയുണ്ട് . എന്നെ ശിക്ഷിക്കാൻ നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നു കൊണ്ട് ന്യായസനത്തിനു കഴിയില്ല..and i know it.ചിതലരിച്ചു പോയ താളുകളിലെ അർഥം നഷ്ടപ്പെട്ട വാക്കുകൾക്കപ്പുറത്തു സത്യത്തെ കാണാൻ ഇവിടുത്തെ നിയമത്തിനു സ്വാതന്ത്ര്യം ഇല്ല .ഈ മറ പറ്റി എനിക്ക് വേണമെങ്കിൽ രക്ഷപെടാം.. പക്ഷെ മറ്റെല്ലാത്തിലും വലുത് എനിക്കെന്റെ മനസാക്ഷിയാണ് .എന്റെ കണ്ണുനീര് കാണാൻ കൂട്ടാക്കാത്ത നിയമത്തെ ഞാൻ കയ്യിലെടുത്തു ..അറിഞ്ഞു കൊണ്ട് തന്നെ..എന്റെ കണക്കുകൾ ഞാൻ വീട്ടി .രക്ഷപെടാൻ ആണ് ആഗ്രഹം എങ്കിൽ it's still easy for me.,പക്ഷെ പകരം ശിക്ഷിക്കപെടുന്നത് ഒരു തെറ്റും ചെയ്യാത്ത ഒരു അനുജനെ പോലെ ഞാൻ സ്നേഹിക്കുന്ന പാവം അരുൺ ആയിരിക്കും ..But i don't want it..ഞാൻ രക്ഷപെട്ടാൽ ഈ സമൂഹത്തോട് ചെയ്യുന്ന തെറ്റാണ് .എന്നോട് തെറ്റ് ചെയ്ത നിയമത്തോട് പിന്നെ അതേ ഭാഷയിൽ മറുപടി പറഞ്ഞാൽ പിന്നെ ഞാനാരായി ..ഒരു ഉരുന്പിനെ പോലും നോവിക്കാൻ ആഗ്രഹിക്കാത്ത ഞാൻ പഠിച്ച തൊഴിൽ മറ്റുള്ളവരെ രക്ഷിക്കാനാണ് വേദന അകറ്റാനാണ് എന്നിട്ടും ഞാനൊരു കൊലപാതകി ആയി .ഒന്നല്ല ഏഴു തവണ ..ഞാൻ i did it
എന്റെ കഥ എന്റെ ഈ ശബ്ദം മന്ദിച്ചുറങ്ങി പോയ നിയമത്തിന്റെ കണ്ണ് തുറപ്പിക്കാൻ ഉതകുമെങ്കിൽ ഈ ജന്മം കൊണ്ട് അത്രയും സാഫല്യം നേടി എന്ന് ഞാൻ കരുതും ..ഏഴു കൊലപാതകങ്ങളും ഞാൻ തന്നെ ആണ് ചെയ്തത് വേണമെന്ന് കരുതി കൂട്ടി തന്നെ..പൂർണ്ണ മനസ്സോടെ ഞാനതേറ്റു പറയുന്നു. ഞാൻ സത്യത്തിനു സത്യത്തിന്റെ കാവലായി മാത്രം മാറേണ്ട നിയമത്തിനു സ്വയം കീഴടങ്ങുന്നു .എന്നെ പോലെ പൊട്ടി തെറിക്കാൻ ശക്തി കിട്ടാതെ പോയ ആയിരങ്ങൾക്ക് വേണ്ടി ,ദുഃഖം കടിച്ചമർത്തി വിധിക്ക് വഴങ്ങേണ്ടി വന്ന ആയിരങ്ങൾക്ക് വേണ്ടി ഞാൻ രക്ത സാക്ഷി ആകാം .HANG ME!!!!

കഥാപാത്രങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ഈ_ശബ്ദം_ഇന്നത്തെ_ശബ്ദം&oldid=16776" എന്ന താളിൽനിന്ന് ശേഖരിച്ചത്